പുറപ്പാട്: 26-30

🍇  പുറപ്പാട്: 26-30
   ആഴമായ ധ്യാനത്തിനുള്ള
     ലളിതമായ ചിന്തകൾ.
പുറപ്പാട് 27: 8
" പലക കൊണ്ട് പൊള്ളയായി
അത് ഉണ്ടാക്കേണം"
 * യഹോവയ്ക്കു യാഗമർപ്പിക്കുവാൻ വേണ്ടി
സമാഗമനകൂടാരത്തിൽ പ്രത്യേക സ്ഥാനമാണ്, യാഗപീഠം. അത് എപ്രകാരം
നിർമ്മിക്കണമെന്നുള്ള വ്യക്ത
മായ കാഴ്ചപ്പാട് ദൈവത്തിനു
ണ്ടായിരുന്നു.. അതുകൊണ്ടാ
ണ്," പലക കൊണ്ട് പൊള്ള
യായി നിർമ്മിക്കണ"മെന്ന്
യഹോവ മോശയോട് കല്പിച്ച
ത്.
* താമ്രം കൊണ്ട് പൊതിയുമെ
ങ്കിലും, ഉൾവശം പൊള്ളയാ
യിരുന്നു. കല്ലോ, ഇരുമ്പോ കൊണ്ട് യാഗപീഠം ഉണ്ടാക്കി
യാൽ, പരദേശികളായി യാത്ര
ചെയ്തു കൊണ്ടിരിക്കുന്ന യി സ്രായേൽ ജനത്തിന് അതു ചുമന്നുകൊണ്ടു പോകുവാൻ
പ്രയാസമായിരിക്കും. എന്നാൽ പലക കൊണ്ട് പൊള്ളയായി ഉണ്ടാക്കിയ യാഗപീഠം, തണ്ടുകളിൽ ചുമന്ന് പോകുന്നിടത്തെല്ലാം
അവർക്കു കൊണ്ടു പോകാം.
അതായതു്, അവർ പോകുന്നി
ടത്തെല്ലാം യാഗം കഴിക്കയും
യഹോവയെ ആരാധിക്കയും
ചെയ്യണം.
* നമ്മെ സംബന്ധിച്ചിടത്തോ
ളം ഇതുകൊണ്ട് അർത്ഥമാ
ക്കുന്നത്, ആരാധന പള്ളിക്കു
ളളിൽ മാത്രം ഒതുക്കാതെ
ദൈവത്തെ എവിടെയും, എപ്പോഴും ആരാധിക്കണം
എന്നത്രേ!
* വീട്ടിലോ, ജോലിസ്ഥലത്തോ
കടയിലോ, കാറിലോ, അടുക്ക
ളയിലോ, ആശുപത്രിയിലോ,
പറമ്പിലോ, പാഠശാലയിലോ,
240 ദിന വേദവായനയിലോ --
എവിടയെല്ലാം നാം അവിടെ
യെല്ലാം, " ദൈവത്തിന് അവന്റെ നാമത്തെ ഏറ്റുപറ
യുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ
അർപ്പിക്കണം"
* മറ്റൊരു കാര്യം, യാഗപീഠം
ലളിതവും, ഘനമില്ലാത്തതും,
വഹിച്ചുകൊണ്ടു പോകാൻ
പ്രയാസമില്ലാത്തതും ആയതു
പോലെ, യാഗമർപ്പിക്കുന്ന നമ്മളും ലാളിത്യമുള്ളവരും
തലക്കനമില്ലാത്തവരും ആയി
രിക്കേണം. ഈ പരദേശി യാത്രയിൽ നമ്മെ വഹിച്ചുകൊണ്ടു പോകാൻ
മറ്റുളവർക്ക് പ്രയാസം ഉണ്ടാ
കരുത് -
* മൂന്നാമതായി ഈ യാഗപീഠ
ത്തിന്റെ പൊള്ളയായ സ്ഥല
ത്ത്, പക്ഷികളുടെ കൂട്ടത്തി
ലെ ഏറ്റവും ചെറുതും, ശേഷി
കുറഞ്ഞതുമായ കുരികിലും,
മീവൽ പക്ഷിയും തങ്ങളുടെ
സങ്കേതമാക്കിയിരിക്കുന്നു
എന്നുളള അത്ഭുതാവഹമായ
കാര്യമത്രേ! തിരുവചനം പറയുന്നു, " കുരികിൽ ഒരു
വീടും, മീവൽ പക്ഷി കുഞ്ഞു
ങ്ങൾക്ക് ഒരു കൂടും കണ്ടെ
ത്തിയിരിക്കുന്നു; എന്റെ രാജാവും, ദൈവവുമായ
സൈന്യങ്ങളുടെ യഹോവേ
നിന്റെ യാഗപീഠങ്ങളെ
തന്നെ "' (സങ്കീ.. 8 4:3)
* ആരും സഹായിക്കാനില്ലാ
ത്ത പാവങ്ങൾക്ക് ഒരു അഭയ
സ്ഥാനമാകുവാൻ ദൈവം
നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നു
ദൈവം അനുഗ്രഹിക്കട്ടെ!

ഡോ:തോമസ്ഡേവിഡ്🎯

Comments