സംഖ്യാപുസ്തകം: 14 - 17

സംഖ്യാപുസ്തകം: 14 - 17
     ആഴമായ ധ്യാനത്തിനുള്ള
            ലളിത ചിന്തകൾ
സംഖ്യാ :16: 32
    " ഭൂമി വായ് തുറന്ന് അവരേയും അവരുടെ കുടും
ബങ്ങളേയും, കോരഹിനോട്
ചേർന്നിട്ടുള്ള എല്ലാവരേയും അവരുടെ സർവ്വസമ്പത്തി
നേയും വിഴുങ്ങിക്കളഞ്ഞു "
   ഈ അദ്ധ്യായത്തിൽ, കോര
ഹിനേയും അവനോടുകൂടെ
മത്സരത്തിൽ നശിച്ചുപോയ
വരുടേയും ദുരന്തകഥ നാം
വായിക്കുന്നു.
    കോരഹ് ലേവി ഗോത്രത്തി
ൽപ്പെട്ട കെഹാത്തിന്റ മകനാ
യ ഇസ്ഹാരിന്റെ മകനായിരു
ന്നു. മോശയുടേയും, അഹ
രോന്റെയും പിതാവായ അ
മ്രാമും, കെഹാത്തിന്റെ മകനാ
യിരുന്നു. അതായത്, കോരഹ്
മോശയ്ക്കും അഹരോനും രക്തബന്ധമുള്ള സഹോദര
നായിരുന്നു.
   കോരഹ് ലേവ്യനായിരുന്നെ
ങ്കിലും കെഹാത്ത് ഗണത്തിന്
യഹോവ കല്പിച്ചു കൊടുത്ത
വേലയിൽ അവൻ സംതൃപത
നായിരുന്നില്ല. കെഹാത്യർക്ക്,
തിരുനിവാസത്തിലെ പെട്ടകം,മേശ, നിലവിളക്ക്,
പീഠങ്ങൾ, ശുശ്രൂഷയ്ക്കുള്ള
ഉപകരണങ്ങൾ, തിരശ്ശീല എന്നിവയുടെ ചുമതലായി
രുന്നു ഉണ്ടായിരുന്നത്.
(സംഖ്യാ: 3: 30, 31 )
എന്നാൽ അവന് ഒരു പുരോ
ഹിതനോ പറ്റുമെങ്കിൽ ഒരു
മഹാപുരോഹിതനോ ആകു
വാനായിരുന്നു, താല്പര്യം.
 അവനേ ഏല്പിച്ചിരുന്ന ജോലി
ചെയ്യുന്നതിലുള്ള വൈമുഖ്യ
മാണ് അവനിൽ മത്സരത്തി
നുള്ള വിത്തുകൾ പാകിയത്.
മാത്രമല്ല, ദൈവം അവനു കൊടുത്ത പങ്കിൽ അവൻ
സംതൃപ്തനും അല്ലായിരുന്നു.
 🤔പ്രീയ സ്നേഹിതാ,
 ദൈവം നിന്നെ ആക്കി വെച്ചി
രിക്കുന്ന സ്ഥാനത്തിലും, ചുമതലയിലും സംതൃപ്തനാ
ണോ? ദയവായി പരിശോധി
ച്ചാലും!
         കോരഹിനോടു ചേർന്ന് മത്സരിച്ച മറ്റു മൂന്നു പേർ
ദാഥാൻ,അബീരാം, ഓൻ എന്നിവരായിരുന്നു. അവർ
രൂബേൻ ഗോത്രത്തിൽപ്പെട്ട
വരായിരുന്നു. അവരുടെ മനസ്സിലും മറ്റു ഗോത്രക്കാരോ
ടുള്ള ഒരു പകയും, വിരോധവും വളർന്നു വരുന്നു
ണ്ടായിരുന്നു. അതിനു കാരണം, തങ്ങളുടെ പൂർവ്വ
പിതാവായിരുന്ന രൂബേൻ,
യാക്കോബിന്റെ മൂത്ത പുത്രൻ ആയിരുന്നതുകൊണ്ട്
ഗോത്രങ്ങളിൽ ഒന്നാം സ്ഥാനം തങ്ങൾക്കു് ലഭിക്കേ
ണ്ടതായിരുന്നു. പക്ഷേ ദൈവം അവർക്കു പകരം യഹൂദാഗോത്രത്തിന് ആ സ്ഥാനം നൽകി. ഈ നീരസം
അവർ ഉള്ളിൽ താലോലിച്ചു
വളർത്തിക്കൊണ്ടിരിക്കുമ്പോ
ഴാണ്, കോരഹ് മോശയ്ക്ക് എതിരായി തിരിഞ്ഞത്. അപ്പോൾ മറ്റൊന്നും നോക്കാ
തെ അവർ കോരഹിനെ പിൻ
തുണച്ചത് ഇതുകൊണ്ടാണ്.
           കോരഹിനോടൊപ്പം
മത്സരത്തിനു തുനിഞ്ഞ 250
പ്രഭുക്കന്മാരുടേയും സ്ഥിതി
വ്യത്യസ്തമായിരുന്നില്ല. അ
വർക്ക് ലഭിച്ചിരുന്ന പദവികളും
ആനുകൂല്യങ്ങളും അവരെ
തൃപ്തരാക്കിയില്ല. ഇതിലും ഉന്നതമായ സ്ഥാനമാനങ്ങൾ
ക്ക് അവർ അർഹരാണെന്നു
ള്ള മിഥ്യാബോധം, മോശയുടെ
നേതൃത്വത്തെ അംഗീകരിക്കാ
തിരിക്കുവാനും, അവന്റെ സേവനങ്ങളെ വിലകൂറച്ചു
കാണുവാനും അവരെ പ്രേരി
പ്പിച്ചു. എന്നാൽ അതു് നാശ
ത്തിനു മുൻപുള്ള നിഗളമായി
രുന്നു എന്ന് അവർ ഓർത്തില്ല.
    ഇനിയും, ഇവരുടെ മത്സരത്തോടുള്ള ദൈവത്തി
ന്റെ പ്രതികരണം എന്തായിരു
ന്നു എന്ന് നോക്കാം.
▪അവർ അനുതപിച്ച് മടങ്ങി
വരാനായിമോശയുെടെ ആ
ഗ്രഹപ്രകാരം എല്ലാവർക്കും ഒരു ദിവസം കൂടെ അനുവദി
ച്ചു കൊടുത്തു
▪എങ്കിലും അവരാരും തന്നെ
അനുതപിക്കയോ മടങ്ങി വരി
കയോ ചെയ്തില്ല.
▪അടുത്ത ദിവസം യഹോവ
യുടെ തേജസ്സ് സർവ്വജനത്തി
നും പ്രത്യക്ഷമായി.
▪ഒരു അപൂർവ്വ രീതിയിൽ ഭൂമി
വായ്പിളർന്ന് അവരേയും
അവർക്കുള്ള സകലത്തേയും
വിഴുങ്ങിക്കളഞ്ഞു. അവർ
ജീവനോടെ പാതാളത്തിലേ
ക്ക് ഇറങ്ങി.
▪മത്സരിച്ച 250 പ്രഭുക്കന്മാരെ
തീ ദഹിപ്പിച്ചു കളഞ്ഞു.
▪ഇതെല്ലാം കണ്ട് പിറുപിറുത്ത
ജനങ്ങളിൽ 17400 പേർ ദൈവം അയച്ച ബാധയാൽ
കൊല്ലപ്പെട്ടു.
ഇതിനെല്ലാം കാരണം ഒരു മനുഷ്യന്റെ മനസ്സിൽ ഉടലെ
ടുത്ത അസൂയ, അത്യാഗ്രഹം
അഹങ്കാരം ഇവയായിരുന്നു
      നമ്മുടെ മനസ്സിലും മത്സര
ത്തിന്റെ വിത്തുകൾ മുളച്ചു
വരുന്നുണ്ടെങ്കിൽ അതിനെ
പാടെ നൂള്ളിക്കളയേണ്ട സമയമാണിത്. കർത്താവ്
നമുക്കു വേണ്ടി ത്യാഗബലിയാ
യി തീർന്നതുകൊണ്ടാണ്
ദൈവം നമ്മുടെമേൽ കഠിന
ശിക്ഷകൾ അയക്കാത്തതു്
എന്നോർത്ത് നന്ദി പറയാം.
ദൈവത്തിന്റെ തിരഞ്ഞെടു
പ്പുകളെ മാനിച്ച്, മത്സരമില്ലാ
ത്ത മനസ്സുകൾക്ക് ഉടമക
ളാകാം.

ഡോ: തോമസ് ഡേവിഡ്🎯

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -