സംഖ്യാപുസ്തകം: 31-35

സംഖ്യാപുസ്തകം: 31-35
🔥   ആഴമായ ധ്യാനത്തിനുള്ള
          ലളിത ചിന്തകൾ🔥

സംഖ്യാപുസ്തകം: 33:2
          " മോശ യഹോവയുടെ
കല്പനപ്രകാരം അവരുടെ പ്രയാണക്രമത്തിൽ അവരുടെ താവളങ്ങൾ എഴുതി വെച്ചു. താവളം.താവ
ളമായി അവർ ചെയ്ത പ്രയാ
ണങ്ങൾ ആവിത്. ---- "
           സംഖ്യാപുസ്തകം മുപ്പത്തിമൂന്നാം അദ്ധ്യായത്തി
ൽ സ്ഥലപ്പേരുകളുടെ ഒരു നീണ്ട പട്ടിക മാത്രമാകയാൽ
ചിന്തനീയമായി അതിൽ ഒന്നുംതന്നെ കാണുകയില്ല എന്ന് ചിലർ ചിന്തിക്കുന്നു.
എന്നാൽ യഹോവയുടെ കല്പനപ്രകാരമാണ് മോശ അവരുടെ യാത്രയുടെ ഉത്ഭവ
സ്ഥാനമായ മിസ്രയീമിലെ
റമസെസ് മുതൽ ഇപ്പോൾ
അവർ എത്തിച്ചേർന്ന മോവാ
ബ് സമഭൂമി വരെയുള്ളസ്ഥല
ങ്ങൾക്കിടയിലായി അവർ പാളയമടിച്ച സ്ഥാനങ്ങളുടെ
പട്ടിക എഴുതി വെച്ചത്.
ദൈവം വെറുതെ എന്തെങ്കി
ലും പറയുന്നയാൾ അല്ലാത്തതു കൊണ്ട്
ഇപ്രകാരം ഒരു കല്പന കൊടു
ത്തതിനു പിന്നിലും ഒരു പദ്ധതിയും, ഉദ്ദേശവും കാണും.
       ⚡    തന്റെ ജനം, ഇതുവരെ കടന്നുവന്ന സ്ഥലങ്ങളിലേക്ക്
ഒന്ന് തിരിഞ്ഞു നോക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. അവർ കടന്നു വന്ന സ്ഥലങ്ങളായ
ചെങ്കടൽ,മാറാ,രെഫദയിം ,
കിബ്രോത്ത്ഹത്താവ, കാദേശ്, അബാരീം പർവ്വതം,
മോവാബ് സമഭൂമി എന്നിവിടങ്ങളിൽ പ്രകടമായി
അവർ ദൈവത്തിന്റെ സാന്നിദ്ധ്യവും സഹായവും
അനുഭവിച്ചവരാണ്. അവന്റെ
ദയയും വിശ്വസ്തതയുമായി
രുന്നു അതിന്റെ പിന്നിൽ ഉണ്ടായിരുന്നത് എന്നുള്ളതിന്ന് സംശവുമില്ല.
അതിന്റെ അർത്ഥം ദൈവം
തന്റെ ജനത്തെ ഘട്ടം ഘട്ടമായി നടത്തുന്നവനാണ്
എന്നുള്ളതത്രേ!
       ⚡നമ്മുടെജീവിതയാത്രയി
ലൂടനീളം നാം അനുഭവിച്ച
ദൈവകരുതലും, വിശ്വസ്ത
യും തിരിഞ്ഞു നോക്കുവാനു
ള്ള ഒരു സമയം കൂടെയാണി
ത്. നമ്മുടെ യാത്രയ്ക്കും ഒരു
തുടക്കവും, ഒടുക്കവുമുണ്ട്. സന്തോഷവേളകൾക്കും, സന്താപവേളൾക്കും നാം സാക്ഷികളായി തീർന്നിട്ടുണ്ട്.
എന്നാൽ ഒരു കാര്യം ഉറപ്പാണ്,
ദൈവം നമ്മെ ഉപേക്ഷിച്ചില്ല.
          തിരുവചനത്തിൽ ഇപ്ര
കാരം രേഖപ്പെടുത്തിയിരിക്കു
ന്നു, " പിന്നെ ശമൂവേൽ ഒരു
കല്ല് എടുത്ത് മിസ്പയ്ക്കും,
ശേനിനും മദ്ധ്യേ നാട്ടി: ഇത്ര
ത്തോളം യഹോവ നമ്മെ സഹായിച്ചു എന്നു പറഞ്ഞ്
അതിന് ഏബെൻ- ഏസെർ
എന്നു് പേരിട്ടു - "
( 1 ശമുവേൽ: 7 : 12 )
      ⚡  താങ്കൾ തിരിഞ്ഞു നോക്കുവാൻ തക്കവണ്ണം ജീവിതപാതയിൽ ഏതെങ്കിലും നാഴികക്കല്ലുകൾ ഇതുവരെ
നാട്ടിയിട്ടുണ്ടോ? ഇല്ലെങ്കിൽ
ഇന്ന് അതിന് ഒരു നല്ല അവസരമാണ്, എന്നിട്ട്
കർത്താവിനോടു പറയുക,
ഇത്രത്തോളം എന്നെ കൊണ്ടു
വന്നതിനായി നന്ദി, കർത്താവേ, എന്റെ യാത്രയു
ടെ അന്ത്യത്തിൽ, നീ ഒരുക്കുന്ന നിത്യഭവനത്തിലേക്ക് എന്നെ
സ്വീകരിക്കുവാൻ നിൽക്കുന്ന
ദൂത ഗണങ്ങളുടെ അടുക്കൽ
വരേയും എന്നെ നയിച്ചാലും !
   ഐസക്ക് വാട്ട്സിന്റെ പ്രശ
സ്ത കീർത്തനങ്ങളിൽ
ഒന്നിന്റെ ആദ്യ വരികൾ നമുക്ക് നന്ദിയോടെ പാടാം:
   🌈"  ഇന്നെയോളം തുണച്ചോ
                                     നെ
       ഇനിയും തുണയ്ക്ക!
       ഇഹ ദു:ഖേ രക്ഷയും നീ
       ഈ എൻ നിത്യ  ഗൃഹം.🌈

ഡോ: തോമസ് ഡേവിഡ്🎯

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -