പുറപ്പാട് 13 - 2
പുറപ്പാട് 13 - 2 ദൈവ സേവയ്ക്കായി തങ്ങളുടെ ആദ്യജാതന്മാരെ പ്രതിഷ്ഠിക്കുവാൻ ദൈവം ജനത്തോടു കല്പിച്ചു. പിൽകാലത്ത് ജനത്തിന്റെ പ്രതിനിധികളായി ഈ കടപ്പാട് ലേവ്യർക്കു മാത്രമായി നൽകി. ദൈവം തങ്ങളെ മിസ്രയീമ്യ അടിമത്വത്തിൽ നിന്നും വീണ്ടെടുത്തു എന്നും ഇപ്പോൾ തങ്ങൾ ദൈവത്തിനുള്ളവരാണെന്നും ഈ പ്രവൃത്തി അവരെ ഓർമ്മിപ്പിക്കും. യോസേഫും മറിയയും തങ്ങളുടെ ആദ്യജാതനായ യേശുവിനെ ഈ നിയമപ്രകാരം സമർപ്പിച്ചു. ചെങ്കടൽ (ഞാങ്ങണയുടെ കാൽ )കടന്നത് ദൈവത്തിന്റെ അത്ഭുതപ്രവൃത്തിയാലാണ്. വിശ്വാസത്താൽ ചെങ്കടലിനു നേരെ നീങ്ങി. 14 : 14 യഹോവ നിങ്ങൾക്കു വേണ്ടി യുദ്ധം ചെയ്യും. എന്ന വചനം ഏത് പ്രതികൂല സാഹചര്യത്തിലും നമ്മുക്ക് ശക്തി പകരുന്ന വചനമാണ്. പകൽ മേഘ സ്തംഭവും രാത്രി അഗ്നി തൂണുമായി ദൈവം അവരെ സംരക്ഷിച്ചു. ഭക്ഷിപ്പാൻ ആകാശത്തു നിന്ന് മന്നാ വർഷിച്ചു കൊടുത്തു. മോശയുടെ പ്രാർത്ഥനയാൽ ദൈവിക കൃപയും അനുഗ്രഹങ്ങളും ലഭിച്ചു കൊണ്ടിരുന്നു.
Comments
Post a Comment