ദൈവവിളി ( ലേവ്യ :1_5)
ദൈവവിളി ❄
( ലേവ്യ :1_5)
🦜മുറ്റത്ത് തൂക്കിയിട്ടിരുന്ന ചെടിചട്ടിയിൽ ഒരു ബുൾബുൾ കുടുംബം കൂടു കൂട്ടിയിരുന്നു. രണ്ടു തള്ള കിളികളും ചേർന്ന് അതീവശ്രദ്ധയോടെ വളർത്തി കൊണ്ടുവന്ന .ആ രണ്ടു കഞ്ഞുങ്ങളും പറക്കമുറ്റിയപ്പോൾ ഒരു നാൾ കൂടുവിട്ട് പറന്നകന്നു. കുഞ്ഞുങ്ങളുടെ പിറകെ കരഞ്ഞു കൊണ്ടുള്ള ഈ കിളികളുടെ പറക്കലും., അടുത്ത കുറെ ദിവസങ്ങൾ ചുണ്ടിൽ ഭക്ഷണവുമായി വന്ന് കുഞ്ഞുങ്ങളെ അന്വേഷിക്കുന്നതും, അവയുടെ ദു:ഖവും ഒക്കെ കരളലിയിക്കുന്നതായിരുന്നു.
⚡ ലേവ്യപുസ്തകത്തിന് എബ്രായ ഭാഷയിൽ ദൈവവിളി എന്നർത്ഥമുള്ള vayi kra എന്നാണു പറയുന്നത്.
സൃഷ്ടാവായ ദൈവവുമായുള്ള ബന്ധത്തിൽനിന്നും മനുഷ്യ കുലം അകന്നതു് എങ്ങനെയെന്ന് ഉല്പത്തി പുസ്തകം നമുക്ക് കാട്ടിത്തരുന്നു.മറുതലിപ്പിൽ കുടുങ്ങി പോയ മനുഷ്യനും ദൈവവുമായുള്ള അകലം വർദ്ധിക്കുന്നു. അതേ സമയം നമ്മെ തിരികെ ചേർക്കുവാൻ പേർ ചൊല്ലി വിളിച്ച് തേടിയെത്തുന്ന ദൈവത്തിന്റെ പിതൃഹൃദയവും നമുക്ക് വെളിപ്പെടുന്നു. ആ ബുൾബുൾ പക്ഷികളെ നിരീക്ഷിക്കുമ്പോൾ നമ്മെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടതിന് പേർ ചൊല്ലി വിളിച്ച്, വീണ്ടും വീണ്ടും തേടിയെത്തുന്ന പിതാവായ ദൈവത്തിന്റെ മനസ്സ് ഒന്നുകൂടി വെളിപ്പെടുകയായിരുന്നു.
തന്റെ ജനത്തെ തന്നോട് തിരികെ ചേർക്കുവാനുള്ള ദൈവിക പദ്ധതി ലേവ്യർ വെളിപ്പെട്ടത്തുന്നു. ആ പക്ഷികുഞ്ഞുങ്ങളെ പോലെ തന്നിഷ്ടപ്രകാരം നാം ദൈവത്തിൽ നിന്നകന്നു. സ്വയം ദൈവങ്ങളായി സ്വന്തജീവി
ത ത്തിന്റെ അധികാരം കയ്യേറുവാനുള്ള നമ്മുടെ ആഗ്രഹം ആണ് പാപം. ദൈവത്തിന് നമ്മുടെ ജീവിതത്തിൻ മേലുള്ള പരമാധികാരത്തിന് കീഴ്പെടുവാനുള്ള വിമുഖത ....തന്മൂലം ദൈവ കല്പനകൾ അനുസരിക്കാതെ സ്വയം തീരുമാനങ്ങൾ എടുക്കുന്നു. എല്ലാ പാപ പ്രവർത്തികളും വാക്കുകളും, ദൈവത്തോട് മറുതലിച്ച് സ്വന്ത താല്പര്യം നടപ്പാക്കുവാനുള്ള മനസ്സിന്റെ ഭാവത്തിൽ നിന്ന് ഉടലെടുക്കുന്നു.
🔥
മരണശിക്ഷ അർഹിക്കുന്ന പാപം തന്നെയാണ് മറുത ലിപ്പ്. എന്നാൽ സ്നേഹവാ നായ ദൈവം ഒരിക്കലും നാം മരിക്കുവാൻ ഇഷ്ടപ്പെടുന്നില്ല. അവനെ സ്നേഹിച്ച്, ആ സ്നേഹം തിരിച്ചറിഞ്ഞ്, അത് ആസ്വദിച്ച് അവനുമായുള്ള സംസർഗ്ഗത്തിൽ ജീവിക്കുവാനാണ് നമ്മെ സൃഷ്ടിച്ചിരിക്കുന്നത്.
അതു കൊണ്ട് നീതിയും ("പാപി ക്ക് മരണശിക്ഷ വിധിക്കുന്ന നീതി) കരുണയും (പാപിയെ മോചിപ്പിക്കുന്ന കരുണ) ഒത്തു ചേർന്ന ഒരുപുതു വഴിഅവൻ നമുക്കായിഒരുക്കി.
യേശുക്രിസ്തുവിലൂടെ നിറവേറപ്പെടുന്ന ദൈവീക രക്ഷാകര പദ്ധതിയുടെ ഒരു നേർത്ത മുൻകുറി ലേവ്യർ കാട്ടി തരുന്നു.
ഓരോ യാഗാർപ്പണവും നമുക്കുള്ള ശിക്ഷക്കു പകരമായി ദൈവം സ്വീകരിക്കുന്നു എന്നത് അവിടുത്തേക്ക് നമ്മോടുള്ള കരുണാധിക്യത്തെ വെളിപ്പെടുത്തുന്നു
യാഗാർപ്പണം നടത്തുന്ന ആൾ യാഗ മൃഗത്തിന്റെ തലയിൽ കൈവയ്ക്കുന്നത് തന്റെ ഭാരം മുഴുവനും യാഗവസ്തുവിൻ മേൽ ചുമത്തുന്നതിനെ പ്രതിനിധാനം ചെയ്യുന്നു.
യേശു എന്ന പാപമില്ലാത്ത ദൈവത്തിന്റെ കുഞ്ഞാട് കാൽവരിയിൽ നമുക്കു വേണ്ടി യാഗമായപ്പോൾ ലോകത്തിന്റെ സമസ്ത പാപഭാരങ്ങളും സ്വന്ത ചുമലിൽ *വഹിക്കുകയായിരുന്നു ....
ഭുതവർത്തമാന ഭാവികാലങ്ങളിലെ സകലപാപങ്ങളും...
(1 യോഹ2:2, എബ്രാ: 9:28, കൊലോ 1:14, 1 പത്രോ 3:18)
⚡ദഹനയാഗം അഗ്നി പൂർണ്ണമായും ദഹിപ്പിക്കുന്നു.ഇത് സംപൂർണ്ണ സമർപ്പണത്തെ സൂചിപ്പിക്കുന്നു.
യേശു തന്നെ തന്നെ സംപൂർണ്ണമായി സമർപ്പിച്ചു (ഫിലി: 2:5-8)
⚡ സമാധാനയാഗം
:പാപ ക്ഷമയും അനുരജ്ഞനവും സൂചിപ്പിക്കുന്ന, അനുതാപ ഹൃദയത്തോടെ നടത്തുന്ന .വഴിപാട്.
നാം വിശുദ്ധസം സർഗ്ഗത്തിൽ പങ്കാളികളാകുമ്പോൾ യേശു എന്ന സമാധാനയാഗത്തിലൂടെ നാം ദൈവത്തിന്റെ പാപ ക്ഷമ ക്കും അനുരജ്ഞനത്തിനും പങ്കാളികളാകുന്നു.(മത്താ 26:26-28, എഫ ചെ 14-16, റോമ ട്ട 10-11 )
🔥... പ്രത്യേക അവകാശങ്ങൾ നൽകിയിട്ടാത്ത ലേവ്യ വർഗ്ഗത്തിന് എല്ലാ യാഗങ്ങളുടേയും ഒരു, പങ്കിന് അവകാശം ,കല്പിച്ചിരിക്കുന്നു. കൂട്ടായ്മയിൽ പങ്കുചേന്ന് ജനങ്ങൾക്കുവേണ്ടി മദ്ധ്യസ്ഥത ചെയ്യുന്ന പുരോഹിതരെ അവർ സൂചിപ്പിക്കുന്നു.
🔥.നാംവിശുദ്ധ സംസർഗ്ഗത്തിൽ പങ്കാളികളാകുമ്പോൾ, അവിടത്തെ മാംസ രക്തങ്ങളിലൂടെ, നമുക്കു വേണ്ടി അവിടുന്നു മദ്ധ്യസ്ഥത വഹിക്കുന്നതിനാൽ നാം തമ്മിൽ തമ്മിലും അവനുമായും ഒന്നാകുന്നു.( 1 കൊരി 10:1, ത്രിമോ 2:5)
💥ലേവ്യപുസ്തകം മനുഷ്യവർഗ്ഗത്തെ കുറിച്ചുള്ള ദൈവത്തിന്റെ പരമമായ ഉദ്ദേശം വെളിവാക്കിയിരിക്കുന്നു.
തമ്മിൽ തമ്മിലും ദൈവവുമായും ഉള്ള കൂട്ടായ്മ ..
🌈നമ്മുടെ സഭകളിലും പള്ളികളിലും പരിശുദ്ധാത്മശക്തി ഇത്തരമൊരു കൂട്ടായ്മാ ചിത്രത്തിന് നിറം. ചാർത്തുന്നു.
എങ്കിലും ആ ചിത്രത്തിന്റെ മിഴിവും ഭംഗിയും പൂർണ്ണതയിൽ എത്തുന്നത്
.. കാണണമെങ്കിൽ ... അത് ഒരിക്കൽ സ്വർഗ്ഗം നമുക്ക് സമ്മാനിക്കും.
വരുവാനുള്ള ആ മഹൽ സന്തോഷത്തിന്റെ ഒരു മുന്നോടി രുചിച്ചറിയുവാൻ നാം ഇവിടെ ഭുമിയിൽ വിളിക്കപ്പെട്ടിരിക്കുന്നു.
🎯 🎯
അബ്ബാ പിതാവേ,
ഞങ്ങളെ ഉപേക്ഷിച്ചു കളയാത്ത ആ സ്നേഹത്തിനും കരുണക്കുമായി നന്ദി കരേറ്റുന്നു. വീണ്ടും വീണ്ടും ഞങ്ങളെ വിളിച്ച് അടുപ്പിക്കുന്നതിനായി സ്തോത്രം ചെയ്യുന്നു. ഈ തിരുവചന പഠനത്തിലൂടെ അവിടുത്തെ സ്നേഹവും കൃപയും ആഴത്തിൽ കണ്ടെത്തുവാൻ ഇടയാക്കേണമേ. ആ സ്നേഹത്താൽ ഞങ്ങളെ നിറച്ച് ,നിറഞ്ഞു തുളുമ്പുന്ന സ്നേഹം മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നവരായി ഞങ്ങളെ തീർക്കണമേ. യേശുവിന്റെ നാമത്തിൽ തന്നേ. ആമേൻ
Alice D
Translation Geetha Abraham

Comments
Post a Comment