സംഖ്യാപുസ്തകം 11 -13
സംഖ്യാപുസ്തകം 11 ലേ പോലെ തന്നെ ഒരു പ്രാർത്ഥന തിരഞ്ഞെടുപ്പ്, 13 അധ്യായത്തിലും നാം കാണുന്നു. കനാൻ ദേശം ഒറ്റു നോക്കാൻ 12 പേരെ അയയ്ക്കാൻ ദൈവം അനുവദിക്കുന്നു. യേശുവിന്റെ ജീവിതവും പ്രവർത്തനങ്ങളും പഠിക്കാൻ 4 സുവിശേഷങ്ങളും പഠിക്കേണ്ടതുപോലെ, സംഖ്യാ 13 മനസ്സിലാക്കുവാൻ (Deut ) ആവർത്തന പുസ്തകം 1:21-22 വായിക്കാം.
" ഇതാ, നിന്റെ ദൈവമായ യഹോവ ആ ദേശം നിന്റെ മുമ്പിൽ വെച്ചിരിക്കുന്നു; നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിന്നോടു അരുളിച്ചെയ്തതുപോലെ നീ ചെന്നു അതു കൈവശമാക്കിക്കൊൾക; ഭയപ്പെടരുതു; അധൈര്യപ്പെടുകയും അരുതു എന്നു പറഞ്ഞു. എന്നാറെ നിങ്ങൾ എല്ലാവരും അടുത്തുവന്നു: നാം ചില ആളുകളെ മുമ്പുകൂട്ടി അയക്കുക; അവർ ദേശം ഒറ്റുനോക്കീട്ടു നാം ചെല്ലേണ്ടുന്ന വഴിയെയും പോകേണ്ടുന്ന പട്ടണങ്ങളെയും കുറിച്ചു വർത്തമാനം കൊണ്ടുവരട്ടെ എന്നു പറഞ്ഞു.
"
ഇവിടെയും യിസ്രായേല്യരുടെ ആഗ്രഹം ദൈവം അനുവദിച്ചു കൊടുത്തു. 2 പേർ നല്ല വാർത്ത കൊണ്ടുവന്നു. 10 പേർ പിന്നെയും ദൈവത്തിന്റെ വാഗ്ദത്തത്തെ അവിശ്വസിച്ചു. ആ തലമുറയിൽ യോശുവയും കാലേബും മാത്രമേ വാഗ്ദത്ത നാട്ടിൽ പ്രവേശിച്ചുള്ളു എന്നു നാം കാണുന്നു.
സർവ്വ ശക്തനായ ദൈവത്തിൽ വിശ്വസിക്കാം ; അവന്റെ ഹിതത്തിൽ ജീവിക്കാം. 🙏
Mini Raja

Comments
Post a Comment