വൈദ്യശാസ്ത്രം ഉപയോഗ ശൂന്യമാണോ ?

*വൈദ്യശാസ്ത്രം ഉപയോഗ  ശൂന്യമാണോ  ?

  ഒരു നഗരത്തെ അറിയണോ?*

  ഒരു ഡോക്ടർ  ഒരു രോഗിക്ക് വിവിധ മരുന്നുകൾ നിർദ്ദേശിക്കുമ്പോൾ, അയാൾക്ക് / അവൾക്ക് ആ  മരുന്നുകളുടെ  എല്ലാറ്റിന്റെയും ആവശ്യമോ പ്രയോജനമോ മനസ്സിലാകണമെന്നില്ല .  ഒരു ഡോക്ടർ ആ മരുന്നുകളെല്ലാം ഒരു ഉദ്ദേശ്യത്തോടെ നിർദ്ദേശിച്ചതാണെന്നും അവയെല്ലാം രോഗശാന്തി  തരുമെന്നും  നമുക്കറിയാം.

 ബൈബിളിലെ ചില ഭാഗങ്ങൾ മനസിലാക്കാൻ വളരെ എളുപ്പമല്ല. എന്തുകൊണ്ടാണ് ഇത് ബൈബിളിൽ എഴുതിയിരിക്കുന്നതെന്നും അതിൽ നിന്ന് നമുക്ക് എന്തു പഠിക്കാമെന്നും നമുക്ക്  സംശയം തോന്നിയേക്കാം. തൽഫലമായി, ചിലർ ചില പുസ്തകങ്ങളോ ഭാഗങ്ങളോ അവഗണിക്കുന്നു.

 നമ്മുടെ ശരീരത്തിൽ, ചില അവയവങ്ങൾക്ക്  നാം  കൂടുതൽ ശ്രദ്ധയും പ്രാധാന്യവും നൽകുന്നു, പക്ഷേ മറ്റ് ചില ഭാഗങ്ങൾക്ക് അത്ര പ്രാധാന്യം നൽകുന്നില്ല . എന്നു കരുതി ശരീരത്തിന്റെ ഏതെങ്കിലും ഭാഗം നമുക്ക്  ആവശ്യമില്ലാത്തതാണോ?  നമ്മിൽ ചിലർ പ്രധാനമല്ലെന്ന് കരുതുന്ന ശരീരത്തിന്റെ ആ ഭാഗം നീക്കം ചെയ്താൽ എന്ത് സംഭവിക്കും?

 ബൈബിൾ എന്നത് ദൈവശ്വാസീയമാണ് ; ദൈവത്താൽ  പ്രചോദിപ്പിക്കപ്പെട്ടതാണ് ; ദൈവം വ്യത്യസ്ത ആളുകളെ രചനയിൽ ഉപയോഗിച്ചു. * 2. തിമോത്തി .3: 16,17; 2 പത്രോസ് 1: 20,21.
അതിനാൽ ദൈവം ബൈബിളിന്റെ  രചയിതാവാണ്‌,  അതിനാലാണ് നാം അതിനെ ദൈവവചനം എന്നും വിളിക്കുന്നത്. ദൈവം രചയിതാവായതിനാൽ, ലോകമെമ്പാടുമുള്ള ആളുകൾ നൂറ്റാണ്ടുകളായി ഇത് പഠിക്കുന്നു. പതിറ്റാണ്ടുകളായി ഇത് വായിക്കുകയും പഠിക്കുകയും ചെയ്തിട്ടും നമുക്ക് ഒരിക്കലും വിരസത അനുഭവപെടുന്നില്ല . അതു  മനസിലാക്കാനുള്ള നമ്മുടെ ആഗ്രഹം വചനം  പഠിക്കുമ്പോൾ വർദ്ധിക്കുന്നു.

 ദൈവത്തിനു ഒരിക്കലും തെറ്റ് പറ്റില്ല.   ഓരോ പുസ്തകവും അധ്യായവും വാക്യവും വാക്കും ഓരോ  ഉദ്ദേശ്യത്തോടെയാണ് എഴുതപെട്ടിരിക്കുന്നത് . അതിനാൽ ബൈബിളിലെ ഒരു പുസ്തകമോ ഭാഗമോ അവഗണിക്കാൻ  പാടില്ല . നമുക്ക് അത് കൂടുതൽ കൂടുതൽ വായിക്കുന്നതും  പഠിക്കുന്നതും  തുടരാം. എല്ലാം പെട്ടെന്ന് മനസ്സിലാകുന്നില്ലെങ്കിലും എല്ലാ പുസ്തകങ്ങളും ഭാഗങ്ങളും വായിച്ച് പഠിക്കാം.

നമുക്ക്  ഒരു നഗരത്തെ വ്യത്യസ്ത രീതികളിൽ മനസ്സിലാക്കാൻ കഴിയും.

1. ഒരു ഹെലികോപ്റ്ററിൽ നഗരത്തിന് മുകളിലൂടെ പറക്കുക.

2. ഒരു കാറിൽ നഗരത്തിലൂടെ സഞ്ചരിക്കുക.

3. നഗരത്തിലൂടെ നടക്കുക.

4. നഗരമധ്യത്തിൽ താമസിക്കുക.
ആദ്യം പറഞ്ഞ  രീതികളേക്കാൾ പിന്നീടു പറഞ്ഞ  രീതികൾ ഉപയോഗിക്കുമ്പോൾ നമുക്ക് നഗരത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കഴിയും. ഒരു നഗരത്തിൽ, താമസിക്കുന്ന തെരുവുകളിലും കെട്ടിടങ്ങളിലും നാം എത്രത്തോളം താമസിക്കുകയും സന്ദർശിക്കുകയും  ചെയ്യുന്നുവോ അത്രത്തോളം ആളുകൾ നമുക്ക്  കൂടുതൽ പരിചിതരാകുന്നു. നമുക്ക്  അപരിചിതരായ ആളുകൾ സുഹൃത്തുക്കളാകുകയും ചിലർ  വളരെ അടുത്ത സുഹൃത്തുക്കളാകുകയും ചെയ്യുന്നു. പതുക്കെ നമ്മൾ ആ നഗരത്തിന്റെയും തെരുവുകളുടെയും  ഭാഗമാവുകയും അതിലെ ആളുകൾ നമ്മുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായിത്തീരുകയും ചെയ്യുന്നു.

 അതുപോലെ, നാം ബൈബിൾ വായിക്കാനും പഠിക്കാനും തുടങ്ങുമ്പോൾ എല്ലാം നമുക്ക്  മനസ്സിലാവുകയില്ല . ദയവായി വേദപുസ്തകം ദിവസേന വായിക്കുകയും പഠിക്കുകയും ചെയ്യുക. ദൈവം ബൈബിളിലൂടെ നമ്മോടു  സംസാരിക്കാൻ  തുടങ്ങുന്ന ഒരു ഘട്ടം വരും .വാക്യങ്ങളും  സംഭവങ്ങളും അപരിചിതരായ ആളുകളും നമ്മുടെ  പരിചയക്കാരും  വളരെ അടുത്ത സുഹൃത്തുക്കളും ആയിത്തീരും . ബൈബിൾ പഠിക്കാതെ നമുക്ക് ജീവിക്കാൻ കഴിയാത്ത ഒരു ഘട്ടം വരും.

  ദൈവവചനത്തോടുള്ള അമിതമായ  സ്നേഹം വളർത്തിയെടുക്കാൻ  അത് അറിയാനുള്ള തീരാത്ത വിശപ്പും ദാഹവും ഉണ്ടാവാൻ , അത് ദൈവവുമായുള്ള ഒരു അടുത്ത ബന്ധമായി വളരുവാൻ  ദൈവം നമ്മെ  ഓരോരുത്തരെയും സഹായിക്കട്ടെ, യേശുവിൽ ജീവിക്കുവാൻ,  യേശുവിനു വേണ്ടി ജീവിക്കുവാൻ,  അവന്റെ രാജ്യത്തിന്റെ വിപുലീകരണത്തിനുമായി ഒരു ജീവിതം നയിക്കാൻ ഈ ബന്ധം നമ്മെ സഹായിക്കും.

 ഒരു നഗരത്തെ മനസിലാക്കുക , ഒരു ഭാഷ പഠിക്കുക, ബൈബിൾ പഠിക്കുക എന്നിവയ്‌ക്കെല്ലാം പരിശ്രമം ആവശ്യമാണ്. കൂടുതൽ സമയമെടുത്തു  പരിശ്രമിച്ചാൽ നമുക്ക് കൂടുതൽ മനസ്സിലാകും.

ദൈവവചനം വായിക്കുന്നതിനും  മനസ്സിലാക്കുന്നതിനും  ദൈവം നമ്മെ  ഓരോരുത്തരെയും സഹായിക്കട്ടെ.

റവ.സി.വി.എബ്രഹാം.
പരിഭാഷ.മിനി രാജ

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -