ലേവ്യാപുസ്തകം 11 - 14

ലേവ്യാപുസ്തകം 11 - 14
 
  ആഴമായ ധ്യാനത്തിനുള്ള
           ലളിത ചിന്തകൾ
ലേവ്യാ: 11: 9
   " ഇതു മൃഗങ്ങളേയും പക്ഷികളേയും വെള്ളത്തിൽ
ചലനം ചെയ്യുന്ന സകല ജന്തു
ക്കളേയും നിലത്ത് ഇഴയുന്ന
ജന്തുക്കളേയും പറ്റിയുള്ള
പ്രമാണമാകുന്നു."
  🔸നാം ഭക്ഷണമാക്കേണ്ട ശുദ്ധിയുള്ള ജീവികളേയും, തിന്നാൻ പാടില്ലാത്ത അശുദ്ധ
ജീവികളേയും ഇനം തിരിച്ചു കാണിക്കുന്ന രണ്ടു പട്ടികകൾ
ഈ അദ്ധ്യായത്തിൽ അടങ്ങി
യിരിക്കുന്നു.
⚡ഈ പട്ടിക അനുസരിച്ചാണ്
ഞാൻ തിന്നുന്നത് എന്ന് എത്ര
പേർക്ക് പറയാൻ കഴിയും, എന്ന് എനിക്കറിഞ്ഞുകൂടാ.
എന്നാൽ ഈ അദ്ധ്യായം വായിച്ചപ്പോൾ എന്നെ സ്പർ
ശിച്ച ഒരു കാര്യം ഞാൻ പറയാം. വിശുദ്ധ ജീവിതത്തി
ലൂടെ ആരോഗ്യകരമായ ഒരു
ജീവിതത്തിന് ഉടമയാകാമെ
ന്ന്, തന്റെ ജനം അറിയണമെ
ന്ന് വിശുദ്ധനായ ഒരു ദൈവം
ആഗ്രഹിക്കുന്നു.
⚡താങ്കൾ ആരോഗ്യത്തോടെ
ജീവിക്കുവാൻ ആഗ്രഹിക്കു
ന്നുവോ? എങ്കിൽ വിശുദ്ധനാ
യി ജീവിക്കുക ! ലോകത്തിലു
ള്ള സകല ജനത്തേയും ആ
രോഗ്യത്തിലേക്കു നയിക്കുന്ന
ധാർമ്മിക പ്രമാണമായി ദൈവം വിശുദ്ധിയെ മാറ്റിയിരി
ക്കുന്നു .
⚡ശുദ്ധമായതെല്ലാം ആരോഗ്യ
ദായകമായിരിക്കും. അശുദ്ധ
മായതെല്ലാം നമ്മെ രോഗത്തി
ലേക്കും, ആത്യന്തികമായി
മരണത്തിലേക്കും നയിക്കും.
നമ്മുടെ നഗരങ്ങളിലെ അത്യാ
ധുനിക സൗകര്യങ്ങളോടുകൂടി
യ ആശുപത്രികളിലെ നീണ്ട
ക്യൂ ആ സത്യമാണ് വെളിപ്പെ
ടുത്തുന്നത്.
നമ്മുടെ ഭക്ഷണത്തിന്റെ പട്ടിക നമുക്ക് മാറ്റിക്കുറിക്കാം
നമുക്ക് ദോഷകരമെന്ന്
ദൈവവചനം ചൂണ്ടിക്കാണി
ച്ചിട്ടുള്ള താഴെപ്പറയുന്ന ഭക്ഷ
ണങ്ങൾ നമുക്ക് ഒഴിവാക്കാം -
🔸(i) നമ്മുടെ പാരമ്പര്യ അവകാ
     ശങ്ങളേയോ / ജന്മാവകാ
     ശങ്ങളേയോ നഷ്ടപ്പെടു
     ത്തുന്ന ഭക്ഷണങ്ങൾ:
    ( ഉല്പത്തി :25: 34,
       എബ്രായർ :12:16)
🔸(ii) നമ്മേ അശുദ്ധമാക്കുന്ന
       ഭക്ഷണം
      (ദാനിയേൽ :I :8)
🔸(iii) നമ്മുടെ സഹോദരങ്ങൾ
       ക്ക് ഇടർച്ച വരുത്തുന്ന
       ഭക്ഷണം.
      ( 1 കൊരിന്ത്യർ: 8:13)
🔸(iv) നമ്മെ അസത്യവാദിയും
      മടിയനും, പെരുവയറനു
      മാക്കുന്ന ഭക്ഷണം -
      ( തീത്തോസ്: 1:12)
ദാവീദ് പറഞ്ഞത്, " ഭുമിയിൽ
പുഷ്ടിയുള്ളവർ, ഭക്ഷിച്ച്‌
ആരാധിക്കും "(സങ്കീ: 22: 29 )
പൗലോസ് എഴുതി;" ആകയാ
ൽ നിങ്ങൾ തിന്നാലും, കുടി
ച്ചാലും, എന്തു ചെയ്താലും
എല്ലാം ദൈവത്തിന്റെ മഹത്വ
ത്തിനായി ചെയ്യുവിൻ"
( 1 കൊരി: 10: 31)

ഡോ: തോമസ് ഡേവിഡ്:🎯

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -