ആവർത്തനം 27: 2,3: -

ആവർത്തനം 27: 2,3: -
“നീ യോർദ്ദാൻ കടന്ന് യഹോവ നിനക്കു തരുന്ന ദേശത്ത് എത്തുന്ന ദിവസം ……… . ഈ ന്യായപ്രമാണത്തിന്റ
 വചനങ്ങൾ എല്ലാം അതിൽ എഴുതുക".

40 വർഷത്തേ മരുഭൂ പ്രയാണത്തിന് ശേഷം, ഇസ്രായേല്യർ വളരെ നീണ്ട ഒരു യാത്രയുടെ അവസാനത്തിലേക്ക് വരികയായിരുന്നു.

കല്ലുകൾ കുന്നുകൂട്ടാനും , കുമ്മായം തേച്ചതിന്
ശേഷം  അവയിൽ എഴുതാനും  ദൈവം തന്റെ ജനത്തെ നിർദ്ദേശിക്കുന്നു.

ഇസ്രായേൽ ജനത ദൈവം അവരുമായി ഉണ്ടാക്കിയ ഉടമ്പടിയുടെ നിബന്ധനകൾ അതിൽ എഴുതണം.

 മരുഭൂമിയിലൂടെയുള്ള 40 വർഷത്തെ യാത്രക്കിടയിൽ അവർക്ക് നിരവധി പരീക്ഷണങ്ങളും യുദ്ധങ്ങളും അഭിമുീകരിക്കേണ്ടി വന്നു .

വാഗ്‌ദത്ത ദേശത്തിന്റെ അനുഗ്രഹങ്ങളിലേക്ക് അവർ കടക്കുമ്പോൾ, പിൽക്കാലത്തെ പരീക്ഷണങ്ങളെ കുറിചും അതിൽ നിന്ന് ലഭിച്ച  പാഠങ്ങളെ കുറിച്ചും ഇൗ കല്ലുകൾ അവരെ ഓർമ്മിപ്പിച്ചേക്കാം,

മരുഭൂമിയിൽ അവർ അനുഭവിച്ച പരീക്ഷണത്തിന്റെ പ്രയാസകരമായ സമയങ്ങളെ ഇൗ കല്ലുകൾക്ക് പ്രതിനിധീകരിക്കാൻ കഴിയുമോ?

നാമെല്ലാവരും  ജീവിതത്തിൽ നിരവധി ബുദ്ധിമുട്ടുകൾ,  പരീക്ഷണങ്ങൾ,  പോരാട്ടങ്ങൾ എന്നിവ നേരിട്ടിരുന്നു.  ഇനിയും നിരവധി പ്രതിബന്ധങ്ങൾ അഭിമുീകരിക്കേണ്ടിയും    ഇരിക്കുന്നു.

 ഓരോ കല്ലുകളും നമ്മൾ ഓർക്കേണ്ടതുണ്ട് .. എന്തെല്ലാം പ്രയാസങ്ങളിൽ കൂടി നമ്മൾ കടന്നു പോയി ...

ആയതിനാൽ മുന്നോട്ട് പോകുന്നതിനുമുമ്പ്,

 … 📍 ഒരു ബലിപീഠം  നിർമ്മിക്കുക ……, ശാരീരികമല്ല… മാനസികം… .... ഇതുവരെ ഞങ്ങൾ നേരിട്ട എല്ലാ കല്ലുകളും ഉപയോഗിച്ച്;

 … 📍 ഇന്നുവരെ  കർത്താവ് നമ്മളെ നടത്തിയ  എല്ലാ വഴികളും ഓർക്കുക…

 … 📍 ലഭിച്ച  ജീവിതത്തിലെ സംരക്ഷണം, ദിശാബോധം, കൃപ എന്നിവക്കെല്ലാം നന്ദി ചൊല്ലാം.

 🛐🛐 ജൂലി മാത്യു
വിവർത്തനം : പുന്നൂസ് പി. എബ്രഹാം

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1