Posts

Showing posts from November, 2019

സംഖ്യാപുസ്തകം : 31 - 35

ദിവസം 33 സംഖ്യാപുസ്തകം : 31 - 35  JM🌸🌸 JM🌸🌸  അദ്ധ്യായം :32: - 6-7  “നിങ്ങൾ ഇവിടെ ഇരിക്കുമ്പോൾ നിങ്ങളുടെ സഹോദരന്മാർ യുദ്ധത്തിന് പോകുമോ?  യഹോവ അവകാശമായി തന്നിരിക്കുന്ന ദേശത്തേക്കു പോകാതെ ഇസ്രായേൽ മക്കളുടെ ഹൃദയത്തെ നിരുത്സാഹപ്പെടുത്തുന്നതെന്തിന്?"  ഇസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങളിൽ രണ്ടുപേരായിരുന്നു രൂബേന്യരും , ഗാദ്യരും. അവർക്ക് ഏറ്റവും അധികം മൃഗസമ്പത്തും ഉണ്ടായിരുന്നു !  ഇസ്രായേൽ ജോർദാൻ നദി മുറിച്ചു കടക്കാൻ തയ്യാറെടുക്കുകയായിരുന്നു . എന്നാൽ രൂബേന്യരും ഗാദ്യരും , ജോർദാൻ നദിയുടെ കിഴക്ക് ദേശത്തു താമസിക്കുവാൻ തീരുമാനിച്ചു. യോർദ്ദാന്റെ തെറ്റായ ഭാഗത്ത് താമസമാക്കുവാൻ ആഗ്രഹിച്ച അവർ മോശയോട് ദയനീയമായി അപേക്ഷിക്കുന്നു ... ഫലഭൂയിഷ്ഠമായ  സ്ഥലത്ത് തന്നെ തുടരാൻ അവർ ആഗ്രഹിക്കുന്നു.. ജോർദാൻ കടക്കുന്നത്…. കൂടുതൽ … ജോലി, വിശ്വാസം,  പ്രതിബദ്ധത എന്നിവയെ പ്രതിനിധീകരിക്കുന്നു.  രൂബേന്റെയും ഗാദിന്റെയും ഗോത്രങ്ങളുടെ മനോഭാവം മറ്റ് ഗോത്രങ്ങളെ വാഗ്ദത്ത ദേശത്തേക്ക് പോകുന്നതിൽ നിന്നു തടയുമെന്ന് മോശെ ഭയപ്പെട്ടു ..  ആയതിനാൽ…മോശ അവരോട്...

സംഖ്യാ പുസ്തകം 32

സംഖ്യാ പുസ്തകം  32 അവസാനിക്കുന്നത്  യിസ്രായേലിന്റെ രണ്ടര  ഗോത്രം,  രൂബേൻ,  ഗാദ്,  മനശ്ശെയുടെ പാതി ഗോത്രം ,  യോർദാൻ  നദി കടക്കാതെ നദിയുടെ കിഴക്കു വശത്തു  തങ്ങുവാൻ തീരുമാനിക്കുന്നത്  പറഞ്ഞു കൊണ്ടാണ്.  അഹരോൻ ഹോർ പർവതത്തിൽ വച്ചു  മരിക്കുന്നു  (സംഖ്യാ 33:38-39) യിസ്രായേൽ മക്കൾ 38 വർഷം  എവിടെയെല്ലാം സഞ്ചരിച്ചു,  എന്ത് ചെയ്തു  എന്നുള്ള വ്യക്തമായ നീണ്ട വിവരണം നമുക്ക് കിട്ടുന്നില്ല.  എന്നാൽ  അവർ എവിടെയെല്ലാം പാളയം ഇറങ്ങി  എന്ന വിവരം ഇവിടെ തരുന്നു.  നാം ഈ മരുഭൂമിയിൽ  ഏകനായി / ഏകയായി അലഞ്ഞു നടന്നാലും,  ദൈവം നമ്മെ കാണുന്നു.  ദൈവത്തിനു  അതിനു ഒരു കണക്കു ഉണ്ട്. യേശു ക്രിസ്തു  പറഞ്ഞു, " ഞാൻ നിങ്ങളെ അനാഥരായി  വിടുകയില്ല " സംഖ്യാ 33:39- യിസ്രായേല്യർ,  കനാന്യരെ   ഉന്മൂലനം ചെയ്യണം  എന്നു  ദൈവം  ഓർപ്പിച്ചു. അവരുടെ വിഗ്രഹങ്ങളെയും  നശിപ്പിക്കേണ്ടിയിരുന്നു. സകലരെയും കൊന്നു കളയുന്നത്  ഒരു കടുംകൈ അല്ലെ  എന്നു നാം ചിന്തിക്കുമായിരിക്കു...

സംഖ്യാപുസ്തകം 35:28 സങ്കേത നഗരങ്ങള്‍ ആത്മിക അര്‍ത്ഥം.

സങ്കേത നഗരങ്ങള്‍ ആത്മിക അര്‍ത്ഥം. സംഖ്യാപുസ്തകം 35:28 അവൻ  മഹാപുരോഹിതന്റെ മരണംവരെ തന്റെ സങ്കേതനഗരത്തിൽ പാർക്കേണ്ടിയിരുന്നു; എന്നാൽ കൊലചെയ്തവന്നു മഹാപുരോഹിതന്റെ മരണശേഷം തന്റെ അവകാശഭൂമിയിലേക്കു മടങ്ങിപ്പോകാം. എബ്രായർ - അദ്ധ്യായം 6:18 അങ്ങനെ നമ്മുടെ മുമ്പിൽ വെച്ചിട്ടുള്ള പ്രത്യാശ പിടിച്ചുകൊൾവാൻ ശരണത്തിന്നായി ഓടിവന്ന നാം മാറിപ്പോകാത്തതും ദൈവത്തിന്നു ഭോഷ്കുപറവാൻ കഴിയാത്തതുമായ രണ്ടു കാര്യങ്ങളാൽ ശക്തിയുള്ള പ്രബോധനം പ്രാപിപ്പാൻ ഇടവരുന്നു. പാപികളായ നാം ശരണതിനായി കര്‍ത്താവിന്‍റെ അടുക്കല്‍ ഓടി വന്നിരിക്കുന്നു. അങ്ങനെ വന്ന നാം അതിര്‍ വിട്ടുപോകാതെ മഹപുരോഹിതന്റെ മരണം വരെ നഗരത്തില്‍ പാര്‍ക്കേണം.എന്നുവെച്ചാല്‍ കര്‍ത്താവിന്‍റെ അടുക്കല്‍ ശരണതിനായി ഓടി വന്ന നാം വിശുദ്ധിയുടെ അതിര്‍ വിട്ടുപോകാതെ മഹാപുരോഹിതന്‍റെ അടുക്കല്‍ പാര്‍ക്കേണം. നമ്മുടെ മഹാപുരോഹിതന്‍ കര്‍ത്താവു ആണ് അവനു മരണമില്ല.എന്നുവെച്ചാല്‍ ഒരിക്കല്‍ ശരണതിനായി ഓടി വന്ന നാം വിശുദ്ധിയുടെ അതിര്‍ വിട്ടുപോകാതെ കര്‍ത്താവിന്‍റെ അടുക്കല്‍ ആത്മിക ആഹാരം ഭക്ഷിച്ചു കൊണ്ട് ഒന്നുകില്‍ നമ്മുടെ മരണം വരെ അല്ലെങ്കില്‍ കര്‍ത്താവിന്‍റെ വരവ് വരെ പാര്‍ക്...

സംഖ്യാപുസ്തകം: 31-35

സംഖ്യാപുസ്തകം: 31-35 🔥   ആഴമായ ധ്യാനത്തിനുള്ള           ലളിത ചിന്തകൾ🔥 സംഖ്യാപുസ്തകം: 33:2           " മോശ യഹോവയുടെ കല്പനപ്രകാരം അവരുടെ പ്രയാണക്രമത്തിൽ അവരുടെ താവളങ്ങൾ എഴുതി വെച്ചു. താവളം.താവ ളമായി അവർ ചെയ്ത പ്രയാ ണങ്ങൾ ആവിത്. ---- "            സംഖ്യാപുസ്തകം മുപ്പത്തിമൂന്നാം അദ്ധ്യായത്തി ൽ സ്ഥലപ്പേരുകളുടെ ഒരു നീണ്ട പട്ടിക മാത്രമാകയാൽ ചിന്തനീയമായി അതിൽ ഒന്നുംതന്നെ കാണുകയില്ല എന്ന് ചിലർ ചിന്തിക്കുന്നു. എന്നാൽ യഹോവയുടെ കല്പനപ്രകാരമാണ് മോശ അവരുടെ യാത്രയുടെ ഉത്ഭവ സ്ഥാനമായ മിസ്രയീമിലെ റമസെസ് മുതൽ ഇപ്പോൾ അവർ എത്തിച്ചേർന്ന മോവാ ബ് സമഭൂമി വരെയുള്ളസ്ഥല ങ്ങൾക്കിടയിലായി അവർ പാളയമടിച്ച സ്ഥാനങ്ങളുടെ പട്ടിക എഴുതി വെച്ചത്. ദൈവം വെറുതെ എന്തെങ്കി ലും പറയുന്നയാൾ അല്ലാത്തതു കൊണ്ട് ഇപ്രകാരം ഒരു കല്പന കൊടു ത്തതിനു പിന്നിലും ഒരു പദ്ധതിയും, ഉദ്ദേശവും കാണും.        ⚡    തന്റെ ജനം, ഇതുവരെ കടന്നുവന്ന സ്ഥലങ്ങളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. അവർ ക...

ഇടയനില്ലാത്ത ആടുകൾ

ഇടയനില്ലാത്ത ആടുകൾ  ഒരു യഥാർത്ഥ നേതാവില്ലാത്ത ദൈവജനത്തെ ഇടയനില്ലാത്ത ആടുകൾ എന്ന് വിളിക്കുന്ന ഈ വാക്യം ബൈബിളിൽ ആദ്യമായാണ് വരുന്നത്, സംഖ്യാപുസ്തകം 27:16-17. മോശെയുടെ മരണം ആസന്നമാണെന്ന് കർത്താവ് അറിയിക്കുന്നു . അവന്റെ ചുമതല അവസാനിച്ചു. അവൻ, യിസ്രായേലിനെ മിസ്രയീമിൽനിന്നു കൊണ്ടു വന്ന്  അവർക്ക് യഹോവയെ പരിചയപ്പെടുത്തി, ദൈവത്തെ  അവന്റെ  വിശുദ്ധിയിൽ  എങ്ങനെ ആരാധിക്കണമെന്നു പഠിപ്പിച്ചു,  യുദ്ധം  അഭ്യസിപ്പിച്ചു, വാഗ്‌ദത്ത  നാട്ടിൽ,  ദൈവത്തോടും  സഹോദരങ്ങളോടും നിരപ്പോടും ഒരുമയോടും കൂടി ഒരു വിശുദ്ധ  ജീവിതം  ജീവിക്കുവാൻ നീയമങ്ങളും   കൊടുത്തു. എന്നാൽ അവരുടെ ഹൃദയ കാഠിന്യവും നിമിഷാർദ്ധം കൊണ്ട്  മറുതലിക്കുന്ന,  മത്സരിക്കുന്ന  സ്വഭാവവും അവനറിയാമായിരുന്നു. അവർ  അനുസരണമില്ലാത്ത  ആടുകളാണെന്ന് അവനറിയാമായിരുന്നു. ഇനി  മുതൽ , അവരെ നയിക്കാനും അവർക്കുവേണ്ടി മധ്യസ്ഥത വഹിക്കാനും താൻ  ഉണ്ടാകില്ല. അഹരോനും അവിടെ ഇല്ല . അവന്റെ ഹൃദയത്തിൽ ഉറഞ്ഞുയരുന്ന  വികാരങ്ങൾ ഒന്നു  സങ്കൽപ്പിക്കുക! അതിനാൽ, അവൻ ചെ...

സംഖ്യാപുസ്തകം : 26 - 30

ദിവസം 32 സംഖ്യാപുസ്തകം : 26 - 30  JM🌸🌸 JM🌸🌸 സംഖ്യാപുസ്തകം 29: 1: “ഏഴാം മാസത്തിലെ ആദ്യ ദിവസം, നിങ്ങൾക്ക് ഒരു വിശുദ്ധ സമ്മേളനം ഉണ്ടാകും.  നിങ്ങൾ പതിവ് ജോലികൾ ഒന്നും ചെയ്യരുത്.  നിങ്ങൾക്കത് കാഹളം ഊതുന്ന ദിവസമാണ്."*  ഏഴാം മാസത്തിലെ ആദ്യ ദിവസം (അമാവാസിയിൽ) കാഹളങ്ങളുടെ പെരുന്നാൾ ആരംഭിച്ചു.  കാഹളങ്ങളുടെ പെരുന്നാൾ പ്രധാനമായിരുന്നത് എന്തുകൊണ്ട്? യഹൂദ പുതുവത്സരത്തെ തിരുവചനത്തിൽ കാഹളങ്ങളുടെ പെരുന്നാൾ എന്ന് വിളിക്കുന്നു.  *അത് യഹൂദരുടെ ഉയർന്ന വിശുദ്ധ ദിനങ്ങളും മാനസാന്തരത്തിന്റെ പത്തു ദിവസങ്ങളുടെ ആരംഭവും കുറിക്കുന്നു.* ആട്ടുകൊറ്റന്റെ കൊമ്പ് ഊതുന്നതിലൂടെയാണ് ഇത് ആരംഭിക്കുന്നത്, ദൈവജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് അനുതപിക്കാൻ വിളിക്കുന്നു. മാനസാന്തരത്തിന്റെ ഈ പത്തു ദിവസം ദൈവജനത്തിന് അവരുടെ ജീവിതത്തെക്കുറിച്ച് ചിന്തിക്കാനും,  പാപത്തിൽ നിന്ന് പിന്തിരിയാനും, സൽപ്രവൃത്തികൾ ചെയ്യാനും ഒരു സമയം വേർതിരിച്ചു നൽകുന്നു. പുതിയ നിയമത്തിൽ, യേശുവിന്റെ രണ്ടാം വരവിൽ ഒരു കാഹളനാദം കേൾക്കും എന്ന് ഉൾപ്പെടുത്തി യിരിക്കുന്നതു ഇപ്പോൾ താൽപ്പര്യപൂർവ്വം നമുക്ക് ശ്രദ്ധിക്ക...

സംഖ്യാ 26-30 സൗരഭ്യ വാസന

സൗരഭ്യ വാസന  [സംഖ്യാ  26-30] ദൈവം വഴിപാടുകളെ ‘സൗരഭ്യ  വാസന ’ എന്ന് വിളിച്ചത് എന്തുകൊണ്ടാണെന്ന് ഞാൻ വളരെയധികം ചിന്തിച്ചു … _ [സംഖ്യ 28: 2, 6, 8, 13, 27; 29: 2,6,8 മുതലായവ] ഇവിടെ ബലിമൃഗം - കൊമ്പുകൾ, മാംസം, എല്ലുകൾ എന്നിവയെല്ലാം ചാരമായിത്തീരുന്നതുവരെ കത്തിച്ചു… ഇതു വളരെ മനോഹരമായ കാഴ്ചയല്ല, മനോഹരമായ മണം ഉണ്ടാകുമായിരുന്നില്ല… കുട്ടിക്കാലത്ത്,  നഗരങ്ങളിൽ,  അടുക്കളയിലെ അവശിഷ്ടം (കുപ്പ ) ശേഖരിക്കുന്നവർ പണിമുടക്കിയതായി ഞാൻ ഓർക്കുന്നു. ആഴ്ചകളോളം മാലിന്യം ശേഖരിക്കപ്പെട്ടിരുന്നില്ല, തെരുവുകളിലുടനീളം മാലിന്യം  കുന്നുകൂടാൻ തുടങ്ങി. ദുർഗന്ധം അസഹനീയമായിരുന്നു. പിന്നെ ചിലർ ആ മാലിന്യം കത്തിക്കാൻ തുടങ്ങി. ദുർഗന്ധം  ഭയങ്കരമായിരുന്നു. എന്നാൽ മാലിന്യങ്ങൾ ചാരമായി മാറിയപ്പോൾ ചീഞ്ഞഴുകുന്നതിന്റെ ഗന്ധം ശമിച്ചു… അത് ഇനി ഈച്ചകൾക്കും എലികൾക്കും പ്രജനന കേന്ദ്രമായിരുന്നില്ല. പാപം  അഴുകിയ മാലിന്യങ്ങൾ പോലെയാണ്. എല്ലാ വഴിപാടുകളും, തന്റെ പാപത്തെക്കുറിച്ച് അറിയുകയും ദൈവവുമായി അനുരഞ്ജനം തേടുകയും ചെയ്യുന്ന,  മാനസാന്തരപ്പെടുന്ന ഹൃദയത്തിന്റെ പ്രതീകമായി. ദൈവത്തിന്റെ ദൃഷ്ടിയിൽ,...

സംഖ്യാപുസ്തകം: 26-30

സംഖ്യാപുസ്തകം: 26-30     ആഴമായ ധ്യാനത്തിനുള്ള            ലളിത ചിന്തകൾ സംഖ്യാപുസ്തകം: 27: 22, 23        " യഹോവ തന്നോടു കല്പിച്ചതു പോലെ മോശ ചെയ്തു.അവൻ യോശുവ യെ വിളിച്ച് പുരോഹിതനായ എലയാസറിന്റേയും, സർവ്വ സഭയുടേയും മുമ്പാകെ നിർ ത്തി. അവന്റെ മേൽ കൈ വെച്ച് യഹോവ മോശമുഖാ ന്തിരംകല്പിച്ചതു പോലെ അവ ന് ആജ്ഞ കൊടുത്തു."           ഇവിടെ യഹോവയുടെ കല്പനപ്രകാരം മോശ തന്റെ നേതൃസ്ഥാനം യോശുവയ്ക്ക് കൈമാറുന്ന രംഗം നാം കാണുന്നു. നേതൃത്വം ഒരിക്കലും ഒരാൾക്കു തന്നെ സ്ഥിരമായിട്ടുള്ളതല്ല. അതു് ചില കാലത്തേക്കും സമയ ത്തേക്കും മാത്രം ഉള്ളതാണ്. എത്ര സൗമനസ്യത്തോടെയാ ണ് മോശ തന്റെ അധികാര ദണ്ഡ് യോശുവയ്ക്ക് കൈ മാറുന്നത്.             അനന്തരം, അബാരീം മലമുകളിൽ കയറി വാഗ്ദത്ത ദേശം നോക്കിക്കാണുവാൻ യഹോവ മോശയോട് കല്പിക്കുന്നു.  കാരണം അതിനു ശേഷം മോശ മരിക്കാൻ പോവുകയാണ്. മോശയ്ക്കു് കനാൻ കാണാൻ പറ്റാതെ വന്നതിന്റെ കാരണവും യഹോവ മോശ യെ അറിയിച്ചു. " മെരീബാ വെള്ളത്തിനരികെ വെച്ച് ദൈവത്തിന്റെ വാക്...

സംഖ്യാ : 22 - 25

ദിവസം 31 ചൊവ്വാ സംഖ്യാ : 22 - 25  JM🌸🌸 JM🌸🌸 *സംഖ്യാപുസ്തകം:  22 : 12: - ദൈവം ബിലെയാമിനോടു പറയുന്നു : "നീ അവരോടുകൂടെ പോകരുതു ; അവരെ  ശപിക്കരുത്‌ …...കാരണം അവർ അനുഗ്രഹിക്കപ്പെട്ടവരാണ്‌."* 22, 23 എന്നീ അധ്യായങ്ങളിൽ പ്രധാന കഥാപാത്രം ബിലെയാം ആണ്. ബിലെയാമിന്റെ കഥ സങ്കീർണ്ണമാണ് . കാരണം ബിലെയാം ചില മോശം തീരുമാനങ്ങളെടുത്തു.  ബൈബിളിലെ ഏഴു പുസ്തകങ്ങളിൽ ബിലെയാ മിനെ കുറിച്ച് പറയുന്നു. പുതിയ നിയമത്തിൽ ബിലെയാമിനെ പറ്റി മൂന്നു പ്രാവശ്യം പരാമർശിക്കുന്നു .പത്രോസ് , യൂദാ എന്നീ ലേഖനങ്ങളിലും , യോഹന്നാൻ വെളിപാട് പുസ്തകത്തിലും.* ഇസ്രായേല്യരെ ശപിക്കാൻ ബിലെയാമിനെ നിയമിക്കാൻ ബാലാക് ശ്രമിക്കുന്നുവെന്ന് ഇവിടെ നാം കാണുന്നു.  പണത്താൽ വ്യക്തമായി പ്രചോദിതനായ ഒരു പുറജാതീയ പ്രവാചകനായിരുന്നു ബിലെയാം. താൻ ഇസ്രായേലിനെ ഒരു അനുഗ്രഹീത ജനതയായി തിരഞ്ഞെടുത്തുവെന്ന് ദൈവം ബിലെയാമിനെ അറിയിക്കുന്നു . മോവാബിലേക്കു പോകരുതെന്നും , ഇസ്രായേലിനെ ശപിക്കരുതെന്നും ബിലെയാമിനോട് യഹോവ കൽപ്പിക്കുന്നു. *എന്നിരുന്നാലും, അവസാനം ബിലെയാം മോവാബിലേക്ക് പോകാൻ തന്നെ തീരുമാനിച്ചു. എന്നാൽ യാത്രാമധ്യേ, കഴുതയുട...

സംഖ്യാ 22-25 എന്റെ ദൈവം ആർ ? സ്വയമോ / ഭയമോ / ദൈവമോ

എന്റെ ദൈവം ആർ ? സ്വയമോ / ഭയമോ / ദൈവമോ ? (സംഖ്യാ 22-25 )                        By Alice D "ജനം വളരെയായിരുന്നതുകൊണ്ട് മോവാബ് ഏറ്റവും ഭയപ്പെട്ടു.യിസ്രായേൽമക്കളെ കുറിച്ച് മോവാബ് പരിഭ്രമിച്ചു. " (സംഖ്യ 2:3) ഭയം ഗ്രസിച്ച മോവാബ്യർ ഒരു പരിഹാരത്തിനായി തങ്ങളടെ നേതാക്കളെ ആശ്രയിച്ചു.ഭയം എല്ലായ്പ്പോഴും ഏതൊരു ഭീഷണിയുടേയും ഭാരം കൂട്ടുന്നു. സ്വന്തം ധൈര്യവും വിശ്വാസവും നഷ്ടപ്പെട്ട്  എന്തിലെങ്കിലും ആരിൽഎങ്കിലും ഒന്ന്  ആശ്രയിക്കാൻ ഉള്ള വെമ്പൽ ഉയരുന്നു.നമ്മുടെ ആശ്രയം എവിടെ എന്നത് വളരെ പ്രധാനമാണ്.  ലോകത്തിലോ അതോ ദൈവത്തിലോ ? ഭയത്തിനടിമപ്പെട്ട നേതാക്കൾ രാജാവായ ബാലാക്കിൽ അഭയം തേടുന്നു. സമ്മർദ്ദത്തിന് അടിമപ്പെട്ട ബാലാക്ക് ആകട്ടെ പെട്ടെന്ന് ഒരു തീരുമാനം എടുക്കുന്നു. ഭയത്തിന്റെ സമ്മർദ്ദം വിവേകമില്ലാതെയുള്ള ഉടൻ തീരുമാനങ്ങളിൽ പെട്ടു പോകുവാൻ നമ്മെ ഇടയാക്കുന്നു.കാര്യങ്ങളെ ശരിയായി വിശകലനം ചെയ്യുവാൻ ഒന്നു മാറി നിന്ന് ചിന്തിക്കുന്നത് എപ്പോഴും നല്ലതാണ്. ⚡നേരിട്ട് ഒരു ഏറ്റുമുട്ടലിനു ഇടയാകാതെ യിസ്രായേലിന്റെ വീര്യം കുറയ്ക്കുവാനാണ് ബാലാക്ക് ...

കിഴക്കു നിന്നെത്തിയ വിദ്വാന്മാർ

കിഴക്കു നിന്നെത്തിയ വിദ്വാന്മാർ 🌄 ബിലെയാം ദ്രവ്യാഗ്രഹിയായ ഒരു കള്ള പ്രവാചകൻ ആയിരുന്നു  എന്നു നാം കാണുന്നു. 'ഒരു ഗൃഹം നിറച്ചും വെള്ളിയും പൊന്നും തന്നാലും ' എന്നാ വാക്കുകൾ  അവന്റെ ദുരാഗ്രഹമുള്ള ഹൃദയത്തിൽ നിന്നാണ്  വന്നത്. എന്നാൽ,  തന്റെ  ജനത്തെ അനുഗ്രഹിക്കാൻ ദൈവം ബെലെയാമിനെ ഉപയോഗിക്കുന്നു. ഇതാണ്  ദൈവത്തിലുള്ള  നമ്മുടെ ഉറപ്പു.  നമ്മെ ഒന്ന്  തൊടണമെങ്കിൽ  കൂടി,  പിശാചിന് ദൈവത്തിന്റെ  അനുവാദം വേണം. ഇയ്യോബിന്റെ  ജീവിതത്തിൽ  കൂടി നാം ഇതു  പഠിക്കുന്നു.  ദൈവത്തിന്റെ  പൈതലിനു പിശാചിനെ  ഭയപ്പെടേണ്ടതില്ല.   ദൈവത്തിന്റെ വചനം പറയുന്ന എല്ലാവരെയും പിൻപറ്റരുതെന്നും ഇതു പഠിപ്പിക്കുന്നു.  ഈ  മരുഭൂ യാത്രയിൽ,  ദൈവത്തെ മാത്രം പിൻപറ്റുക. അവനാണ്  വഴി,  അവനാണ്  സത്യ  വെളിച്ചം.  ദൈവത്തെയും ദൈവ വചനത്തെയും (വിശുദ്ധ  വേദ പുസ്തകം ) മാത്രമേ പിൻ  ചെല്ലാവു.  കിഴക്കു  നിന്നെത്തിയ  വിദ്വാന്മാർക് യേശുക്രിസ്തുവിന്റെ ജനനത്തെ  പറ്റി  അറിയാമായിരുന...

സംഖ്യാപുസ്തകം: 22-25

സംഖ്യാപുസ്തകം: 22-25   ആഴമായ ധ്യാനത്തിനുള്ള          ലളിത ചിന്തകൾ സംഖ്യാ: 23:10         " ഭക്തന്മാർ മരിക്കും പോലെ ഞാൻ മരിക്കട്ടെ, എന്റെ അവസാനം അവന്റെ തു പോലെയാകട്ടെ "         ⚡    ദൈവജനത്തെ ശപിക്കുവാൻ, മോവാബ് രാജാവായ ബാലാക്ക് വിളിച്ചു കൊണ്ടുവന്ന ബിലയാമിന്റെ ആഗ്രഹമാണ് മുകളിൽ എഴുതിയിരിക്കുന്നത്. എന്നാൽ ബിലയാമിനെ കുറിച്ച് ദൈവവചനത്തിൽ എഴുതിയിട്ടുള്ളത് പഠിക്കു മ്പോൾ അവന്റെ ആഗ്രഹം സഫലമായില്ല എന്ന് മനസി ലാകും.   ⚡          ബിലയാം യഹോവയു ടെ പ്രവാചകനല്ലായിരുന്നു. പെഥോർ എന്ന സ്ഥലത്തു് പാർത്തിരുന്ന ഒരു മന്ത്രവാദി യായിരുന്നു. യിസ്രായേൽജ നം, കനാനിലേക്കുള്ള യാത്രാ മദ്ധ്യേ അമോര്യരുടെ രാജാവാ യ സീഹോനേയും, ബാശാൻ രാജാവായ ഓഗിനേയും കൊ ന്നതിനുശഷം, മോവാബ് സമ ഭൂമിയിൽ പാളയമടിച്ചു കിട ക്കുന്ന കാഴ്ച മോവാബ് രാജാവായ ബാലാക്കിനെ അക്ഷരാർത്ഥത്തിൽ ഞെട്ടി ച്ചു. ഭയം കൊണ്ട് എന്തുചെയ്യ ണമെന്ന് അറിയാത്ത നിലയി ലെത്തി.തുടർന്ന് മോവാബ്യ പ്രഭുക്കന്മാരുമായി കൂടി ആലോചിച്ചതിനു ശേഷം  ബിലയാമിനെ...

സംഖ്യ. 20: 1-13 പാറയിൽ നിന്നുള്ള വെള്ളം

പാറയിൽ നിന്നുള്ള വെള്ളം. (സംഖ്യ. 20: 1-13)    ഇസ്രായേല്യർ 40 വർഷത്തോളം മരുഭൂമിയിൽ അലഞ്ഞുനടക്കുകയായിരുന്നു.  കാദേശിൽ അവർ ഒരു വലിയ പ്രശ്‌നം നേരിട്ടു.  ആ  വലിയ ജന സമൂഹത്തിനു കുടിക്കുവാൻ  വെള്ളമില്ല.  A. പ്രശ്നത്തോടുള്ള ജനങ്ങളുടെ പ്രതികരണം  ജനം  മോശെയ്ക്കും  അഹരോനും വിരോധമായി കൂട്ടം കൂടി  (സംഖ്യ 20: 2.)  ജനം  മോശെയോട്  കലഹിച്ചു (20: 3)  ജനം മോശെയെ ചോദ്യം ചെയ്തു (20: 4,5.)  B. മോശെയുടെയും അഹരോന്റെയും പ്രതികരണം.  അവർ യഹോവയുടെ സന്നിധിയിൽ ചെന്ന് കവിണ്ണു വീണു പ്രാർത്ഥിച്ചു (20: 6)  C.കർത്താവിന്റെ ഉത്തരവും നിർദ്ദേശങ്ങളും  യഹോവയുടെ തേജസ്‌ അവർക്ക് പ്രത്യക്ഷപ്പെടുകയും താഴെപ്പറയുന്ന കല്പന നൽകുകയും ചെയ്തു.  (20: 6)  1. നിന്റെ വടി  എടുക്കുക.  (20: 7.)  2. മോശയും അഹരോനും സഭയെ വിളിച്ചുകൂട്ടണം  (20: 8)  3  അവർ കാൺകെ പാറയോട് കൽപ്പിക്കണം* (20: 8)  4. പാറ വെള്ളം തരും (20: 8)  D. മോശെയുടെ പ്രവർത്തനം.  1. മോശെ യഹോവയുടെ  സന്നിധി...

സംഖ്യാപുസ്തകം 18 - 21

സംഖ്യാപുസ്തകം 18 - 21  സംഖ്യാപുസ്തകം 20-‍ാ‍ം അധ്യായത്തിൽ 40 വർഷങ്ങൾക്ക് മുമ്പ് റെഫിഡിമിൽ സംഭവിച്ചതിന് സമാനമായ ഒരു രംഗത്തെക്കുറിച്ച് നാം വായിക്കുന്നു (പുറപ്പാട് 17)  വെള്ളമില്ല  ഇപ്പോൾ പുതുതലമുറയാണ് മത്സരിക്കുന്നത് .  ആവശ്യം യഥാർത്ഥമായിരുന്നു, പക്ഷേ ജനങ്ങളുടെ പ്രതികരണം മോശമായിരുന്നു.  👉അവർക്ക് മോശം മനോഭാവമുണ്ടായിരുന്നു.  👉വാഗ്ദത്ത ദേശത്തേക്ക് അവരെ നയിക്കുമെന്ന് ദൈവം നൽകിയ വാഗ്ദാനത്തെ അവർ സംശയിച്ചു.  👉അതിന്റെ ഫലമായി അവർ മോശയ്‌ക്കെതിരെ കടുത്ത ആരോപണം ഉന്നയിച്ചു.  👉അവർ ദൈവത്തെ  അവിശ്വസിക്കുന്ന  വാക്കുകൾ സംസാരിച്ചു.  അവർ മത്സരികളായ  ജനം  ആയിരുന്നെങ്കിലും, അവർ അവനോടു പാപം ചെയ്തുവെങ്കിലും, വിശ്വസ്തനായ ദൈവം അവരോട് കൃപ കാണിച്ചു.  അവർക്ക് ആ സമയം  വെള്ളം ആവശ്യമായിരുന്നു .അവരുടെ ആവശ്യം നിറവേറ്റപ്പെട്ടില്ലെങ്കിൽ അവർ മരുഭൂമിയിൽ മരിക്കുമായിരുന്നു. അത് അവർക്ക് വേണ്ടിയുള്ള ദൈവത്തിന്റെ ഉദ്ദേശ്യമായിരുന്നില്ല.  അതുകൊണ്ട് തന്റെ മഹത്വം മൂലം  അവർക്കുവേണ്ടി വെള്ളം നൽകി.  പാറയിൽ നിന്ന് വളരെ  വെള്ളം ...

വെള്ളത്തിന്മേലുള്ള നടപ്പും മരുഭു പ്രയാണവും

വെള്ളത്തിന്മേലുള്ള നടപ്പും മരുഭു പ്രയാണവും                             By Alice D വാസ്തവ മായും ഇതു ദൈവഹിതം എന്നു വിശ്വസിച്ച് ഇറങ്ങി തിരിച്ചിട്ട് ഓരോ ചുവട്ടടിയിലും നേരിടുന്ന പ്രതിബന്ധങ്ങൾ കാരണം ദൈവം എന്നോട്ട് ആവശ്യപ്പെട്ടത് ഇതു തന്നെയാണോ എന്ന് സംശയിച്ചു പോകുന്ന അനുഭവങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടോ? മുൻപിലത്തെ അനുഭവത്തിൽ തന്നെ കഴി ഞ്ഞാൽ മതിയായിരുന്നു എന്ന് ചിന്തിച്ചു പോയിട്ടുണ്ടോ? അങ്ങനെ ഒരു അനുഭവം നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ (എനിക്ക് ഉണ്ട് )യി സ്രായേൽ ജനം നേരിട്ട പ്രലോഭനങ്ങളുടെ ആഴം മനസ്സിലാക്കുവാനും കഴിയും.പത്രോസിനെ പോലെ വരിക എന്ന കർത്താവിന്റെ വാക്കു വിശ്വസിച്ച് വളളത്തിന്റെ സുരക്ഷിതത്വം വിട്ട് നടക്കാൻ തുടങ്ങിയപ്പോഴാണ് ഈ വെള്ളത്തിന്മേലുള്ള നടപ്പിന്റെ (മരുഭൂപ്രയാണത്തിന്റെയും, ) ഒട്ടും സുഖകരമല്ലാത്ത യഥാർത്ഥ അനുഭവം വ്യക്തമാകുന്നത്. ചുറ്റുപാടും ഉയരുന്ന കാറ്റും, തിരമാലകളും പത്രോസിന്റെ ഉള്ളിൽ കാൽച്ചുവട്ടിലെ അല്പം ഉറപ്പുള്ള മണ്ണിനു വേണ്ടിയുള്ള മോഹം ജനിപ്പിച്ചു.യിസ്രായേൽ ജനവും തങ്ങൾക്ക് പരിചിതമായ പഴയ സാഹചര്യ...

സംഖ്യാപുസ്തകം 18 - 21

ദിവസം 29 - 18/112019  സംഖ്യാപുസ്തകം  18 - 21   വെങ്കല സർപ്പം (സംഖ്യ 21: 4-9)  ആളുകളുടെ പിറുപിറുപ്പിന്റെ ഈ സംഭവത്തിൽ , മുമ്പത്തെ സംഭവങ്ങളുടെ  അതേ മാതൃക നാം  കാണുന്നു:   മറുതലിപ്പു  - ശിക്ഷ - മധ്യസ്ഥത- ക്ഷമ.  ജീവിതത്തിന്റെ ആവശ്യങ്ങളും വെല്ലുവിളികളും കാരണം ഇസ്രായേല്യർ മാത്രമല്ല, നാമും പലപ്പോഴും പരാതിപ്പെടുന്ന അവസ്ഥയിൽ  കൂടെ  കടന്നുപോകുന്നു.  ദൈവം നിർദ്ദേശിച്ച പ്രതിവിധി - വെങ്കല സർപ്പം - ദുരൂഹമാണ്.  എന്നിരുന്നാലും, പാപത്തിൽ നിന്നുള്ള രോഗശാന്തി ദൈവത്തിൽ നിന്ന് മാത്രമേ ലഭിക്കൂ എന്ന് ഇത് കാണിക്കുന്നു.  നമ്മുടെ രോഗശാന്തിക്കു വേണ്ടി ആ  അടയാളത്തെ വിശ്വാസത്തോടെ നാം  നോക്കണം.  ഈ നിഗൂഢ ചിഹ്നത്തിന്റെ  യഥാർത്ഥ അർത്ഥം യേശു പറയുന്നതിൽ കൂടെ  വെളിപ്പെടുന്നു..  “മോശെ മരുഭൂമിയിൽ  സർപ്പത്തെ ഉയർത്തിയതുപോലെ, മനുഷ്യപുത്രനെയും  ഉയർത്തേണ്ടതാകുന്നു , അവനിൽ വിശ്വസിക്കുന്ന ഏവനും  നിത്യജീവൻ പ്രാപിക്കേണ്ടതിനു  തന്നെ ” (  യോഹന്നാൻ 3:14)   ദൈവത്തിന്നു മഹത്വം !!! Laila D'Souz...

സംഖ്യാ പുസ്തകം 18-20

ദിവസം 30 സംഖ്യാ പുസ്തകം 18-20  JM🌸🌸 JM🌸🌸 സംഖ്യാ. 20 ….   ഈ അധ്യായം പ്രധാനമാണ് കാരണം: -…. ഇത് മരണത്തിന്റെയും പരാജയത്തിന്റെയും ഒരു അധ്യായമാണ്!  ഈ അധ്യായം  മരണത്തോടെ തുറക്കുകയും അവസാനിക്കുകയും ചെയ്യുന്നു;  മിറിയവും അഹരോനും. മോശയുടെ പാപവും ഏദോമിന്റെ പാപവും ഇതിനിടയിൽ നാം കാണുന്നു.  ഇത് നാൽപതുവർഷത്തെ അലഞ്ഞുതിരിയലിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്നു;  ഈജിപ്തിൽ നിന്ന് കനാനിലേക്കുള്ള യാത്ര 11 ദിവസത്തെ യാത്രയായിരുന്നു ! പക്ഷേ, മുപ്പത്തിയെട്ട് വർഷക്കാലം മരുഭൂമിയിലെ മടുപ്പിച്ച അലഞ്ഞു തിരിയലിനു ശേഷം ഇസ്രായേൽ സൈന്യം വീണ്ടും കനാനിലേക്ക് നീങ്ങി.  ജനത്തിന് വെള്ളമില്ലായിരുന്നു. ഇസ്രായേലിന്റെ ആവശ്യം യഥാർത്ഥമായിരുന്നു,… പക്ഷേ , അവരുടെ പ്രതികരണം അവിശ്വാസവും മോശം മനോഭാവവും നിറഞ്ഞതായിരുന്നു. നമ്മളുടെ ആവശ്യങ്ങളിൽ എന്തെങ്ങളും അപര്യാപ്ത്തതകൾ അനുഭവപ്പെടുമ്പോൾ നമ്മളുടെ മനോഭാവം എന്തായിരിക്കും?  മോശയും അഹരോനും ഈ പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കി, അങ്ങനെ അവർ ദൈവമുമ്പാകെ കവിന്ന് വീണു. യഹോവ തന്നോടു കല്പിച്ചതുപോലെ തന്നെയാണ് മോശെ ആരംഭിച്ചത്.  പക...

സംഖ്യാപുസ്തകം:18-21

സംഖ്യാപുസ്തകം:18-21           ആഴമായ ധ്യാനത്തിനുള്ള              ലളിത ചിന്തകൾ സംഖ്യാ: 21:9       " അങ്ങനെ മോശ താമ്രംകൊണ്ട് ഒരു സർപ്പ ത്തെ ഉണ്ടാക്കി കൊടിമരത്തി ന്മേൽ തൂക്കി; പിന്നെ സർപ്പം ആരെയെങ്കിലും കടിച്ചിട്ട് അവൻ താമ്രസർപ്പത്തെ നോ ക്കിയാൽ ജീവിക്കും"              ഈ അദ്ധ്യായത്തിന്റെ 4 -9വരെയുള്ള വാക്യങ്ങളിൽ, മരുഭൂമിയിലെ തങ്ങളുടെ ജീവിത സാഹചര്യങ്ങളെക്കുറി ച്ച് യിസ്രായേൽമക്കൾ പരാതിപ്പെടുന്നത് കാണാം.        നീട്ടിയ ഭുജംകൊണ്ടും, ശക്തമായ കരം കൊണ്ടും അടിമ വീടായ മിസ്രയീമിൽനി ന്നും തന്റെ ജനത്തെ വിടുവി ച്ചെങ്കിലും, മിസ്രയീമിലെ ദുഷ് പരിചയങ്ങൾ അവർ വിട്ടു കളഞ്ഞതായി കാണുന്നില്ല.          ഏദോം ദേശം ചുറ്റിപ്പോ കണമെന്നുള്ള ദൈവകല്പന അവരുടെ മനം മടുപ്പിച്ചു, ദൂര ക്കൂടുതലിൽ അവർ അക്ഷമ രായി. " ഞങ്ങളെ ഈ മരുഭൂ യിൽ വെച്ച് മരിക്കാൻ നിങ്ങൾ എന്തിനിവിടെ കൊ ണ്ടുവന്നു " എന്ന് ജനം മോശ യോടും, ദൈവത്തോടും ചോദിച്ചു. എല്ലാ പ്രശ്നങ്ങൾ ക്കും അവർ ദ...

സംഖ്യാപുസ്തകം 11 -13

സംഖ്യാപുസ്തകം 11 ലേ പോലെ തന്നെ  ഒരു പ്രാർത്ഥന തിരഞ്ഞെടുപ്പ്,  13 അധ്യായത്തിലും  നാം കാണുന്നു. കനാൻ ദേശം ഒറ്റു  നോക്കാൻ 12 പേരെ അയയ്ക്കാൻ  ദൈവം  അനുവദിക്കുന്നു.  യേശുവിന്റെ  ജീവിതവും പ്രവർത്തനങ്ങളും പഠിക്കാൻ 4 സുവിശേഷങ്ങളും പഠിക്കേണ്ടതുപോലെ,  സംഖ്യാ  13 മനസ്സിലാക്കുവാൻ (Deut ) ആവർത്തന പുസ്തകം 1:21-22 വായിക്കാം.  " ഇതാ, നിന്റെ ദൈവമായ യഹോവ ആ ദേശം നിന്റെ മുമ്പിൽ വെച്ചിരിക്കുന്നു; നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിന്നോടു അരുളിച്ചെയ്തതുപോലെ നീ ചെന്നു അതു കൈവശമാക്കിക്കൊൾക; ഭയപ്പെടരുതു; അധൈര്യപ്പെടുകയും അരുതു എന്നു പറഞ്ഞു. എന്നാറെ നിങ്ങൾ എല്ലാവരും അടുത്തുവന്നു: നാം ചില ആളുകളെ മുമ്പുകൂട്ടി അയക്കുക; അവർ ദേശം ഒറ്റുനോക്കീട്ടു നാം ചെല്ലേണ്ടുന്ന വഴിയെയും പോകേണ്ടുന്ന പട്ടണങ്ങളെയും കുറിച്ചു വർത്തമാനം കൊണ്ടുവരട്ടെ എന്നു പറഞ്ഞു. " ഇവിടെയും യിസ്രായേല്യരുടെ ആഗ്രഹം  ദൈവം അനുവദിച്ചു കൊടുത്തു. 2 പേർ  നല്ല വാർത്ത  കൊണ്ടുവന്നു.  10 പേർ  പിന്നെയും  ദൈവത്തിന്റെ വാഗ്ദത്തത്തെ അവിശ്വസിച്ചു. ആ തലമുറയിൽ യോശുവയും  കാലേബും മ...

സംഖ്യാപുസ്തകം 11

സംഖ്യാപുസ്തകം  11 അധ്യായം പഠിക്കുമ്പോൾ,  ദൈവം  യിസ്രായേല്യരുടെ മുറുമുറുപ്പും ആഗ്രഹങ്ങളും  കേട്ടപ്പോൾ,  അവർ  ആഗ്രഹിച്ചതുപോലെ അവർക്കു  തിന്നുവാൻ ഇറച്ചി  ധാരാളമായി  കൊടുത്തു  എന്നു നാം കാണുന്നു. 11:33 ഇൽ യഹോവയുടെ കോപം ജനത്തിന് നേരെ  ജ്വലിച്ചു  എന്നും കാണുന്നു.  ഇതു കുറെ കൂടെ വ്യക്തമായി *സങ്കിർത്തനം 106:15 പറയുന്നു : "അവർ അപേക്ഷിച്ചത്  അവൻ അവർക്കു  കൊടുത്തു, എങ്കിലും  അവരുടെ പ്രാണന്  ക്ഷയം അയച്ചു "* നമ്മുടെ ആവശ്യങ്ങൾക്കായി  പ്രാർത്ഥിക്കുമ്പോൾ എങ്ങനെ,  എന്തിന് വേണ്ടി   അപേക്ഷിക്കുന്നു എന്ന തിരഞ്ഞെടുപ്പ് നമ്മൾ നടത്തണം.  ദൈവ ഹിതത്തിനു അനുയോജ്യമായി പ്രാർത്ഥിക്കാൻ നമുക്ക്  പഠിക്കാം. Mini  Raja

സംഖ്യാപുസ്തകം 11:23 "യഹോവ മോശെയോടു: യഹോവയുടെ കൈ കുറുതായിപ്പോയോ?

സംഖ്യാപുസ്തകം 11:23 "യഹോവ മോശെയോടു: യഹോവയുടെ കൈ കുറുതായിപ്പോയോ?    ഇസ്രായേൽ ജനം  സീനായി മരുഭൂമിയിൽ നിന്ന് വാഗ്‌ദത്ത ദേശത്തേക്കുള്ള യാത്ര തുടങ്ങിയപ്പോൾ ഒരു വലിയ പ്രതിസന്ധി ഉണ്ടായി. ജനം അവരുടെ ബുദ്ധിമുട്ടുകളെക്കുറിച്ച് പരാതിപ്പെടാൻ തുടങ്ങി, അപ്പോൾ ദൈവത്തിന് കോപം ജ്വലിച്ചു.  സംഖ്യാ.11:1 "അനന്തരം ജനം യഹോവെക്കു അനിഷ്ടം തോന്നുമാറു പിറുപിറുത്തു; യഹോവ കേട്ടു അവന്റെ കോപം ജ്വലിച്ചു; യഹോവയുടെ തീ അവരുടെ ഇടയിൽ കത്തി പാളയത്തിന്റെ അറ്റങ്ങളിലുള്ളവരെ ദഹിപ്പിച്ചുകളഞ്ഞു."  ഇസ്രായേല്യർ പിറുപിറുത്ത്, ഇറച്ചി ആവശ്യപ്പെടാൻ തുടങ്ങി. ദൈവം അവർക്ക് നൽകിയ മന്ന "അതു കൊത്തമ്പാലരിപോലെയും വെള്ളനിറമുള്ളതും തേൻ കൂട്ടിയ ദോശയോടൊത്ത രുചിയുള്ളതും ആയിരുന്നു".  രുചികരവും ആരോഗ്യകരവുമായ,  മന്ന ആവശ്യം പോലെ ലഭിക്കുമ്പോഴാണ് അവർ പരാതി പറയാൻ തുടങ്ങിയത്.. (പുറ .16: 31). സംഖ്യാ. 11:4 "പിന്നെ അവരുടെ ഇടയിലുള്ള സമ്മിശ്രജാതി ദുരാഗ്രഹികളായി, യിസ്രായേൽമക്കളും വീണ്ടും കരഞ്ഞുകൊണ്ടു: ഞങ്ങൾക്കു തിന്മാൻ ഇറച്ചി ആർ തരും? എന്ന് പറഞ്ഞു." ബാധകൾ കാരണം തങ്ങളുടെ രാജ്യത്തിന് എന്ത് സംഭവിച്ചു എന്ന് കണ്ട് മിസ്രയ...

സംഖ്യാപുസ്തകം 11- 14

11:1-3 ഇവിടെ ജനം യഹോവെക്കു അനിഷ്ടം ആയി പിറുപിറുത്തു.യഹോവ യുടെ കോപം ജ്ലിച്ചു യഹാവ യുടെ തീ അവരുടെ ഇടയിൽ കത്തി പലയത്തിന്റെ അറ്റങ്ങളിൽ ഉള്ളവരെ ദഹിപ്പിച്ചു കളഞ്ഞു.മോശ പ്രാർത്ഥിച്ചപ്പോൾ തീ കെട്ടു പോയി.യഹോവ യുടെ തീ അവരുടെ ഇടയിൽ കത്തുകയാൽ ആ സ്ഥലത്തിന് താബേര എന്ന് പേരായി.നമ്മുടെ ജീവിതത്തിൽ പിറുപി റു ക്കാറുണ്ടോ എന്ന് ശോ ദന ചെയ്യണം.എന്തെല്ലാം നന്മ ദൈവം തന്നാലും തരാത്തതിനെ ചൊല്ലി പരാതി പ്പെടുന്നവർ അല്ലേ നമ്മൾ.തന്ന അനുഗ്രഹങ്ങൾ ഓർത്തു നമുക്ക് നന്ദി അർപിക്കാം. വീണ്ടും മന്ന കൊണ്ടു തൃപ്തർ ആകാതെ ഇറച്ചി ചോദിച്ചു.അതും ആവശ്യത്തിൽ അധികം കൊടുത്തു.11:33 ഇറച്ചി അവരുടെ പല്ലിനിടയിൽ ഇരിക്കുമ്പോൾ തന്നെ യഹോവ യുടെ കോപം ജ്വോലിച്ച് മഹാ ബാധയൽ ജനത്തെ സംഹരിച്ചു. ദുരഗ്രഹി കളുടെ കൂട്ടത്തെ അവിടെ കുഴിച്ചിട്ടത് കൊണ്ട് ആ സ്ഥലത്തിന് കിബ്രോത് ഹത്താവ എന്ന് പേരായി. ദുരഗ്രഹം പാടില്ല.ഉള്ളതിൽ സംതൃപ്ത ർ ആയിരിപ്പാൻ നമുക്ക് സാധിക്കണം . 13 ആം അധ്യായത്തിൽ മോശ ജനത്തെ കനാൻ ദേശം ഒറ്റ് നോക്കാൻ അയയച്ചു.അവർക്ക് ദേശം ഇഷ്ടപ്പെട്ടു.പക്ഷേ അവിടെ കണ്ട അനാക്യാ മല്ലൻ മാരെ ഭയപ്പെട്ടു.സർവശക്തനായ ദൈവത്തിന്റെ മുൻപിൽ ആ മല്ലൻ മാർ ഒന്നും അല്ല എന്ന് വിശ്വസി...

സംഖ്യാപുസ്തകം: 14 - 17

സംഖ്യാപുസ്തകം: 14 - 17      ആഴമായ ധ്യാനത്തിനുള്ള             ലളിത ചിന്തകൾ സംഖ്യാ :16: 32     " ഭൂമി വായ് തുറന്ന് അവരേയും അവരുടെ കുടും ബങ്ങളേയും, കോരഹിനോട് ചേർന്നിട്ടുള്ള എല്ലാവരേയും അവരുടെ സർവ്വസമ്പത്തി നേയും വിഴുങ്ങിക്കളഞ്ഞു "    ഈ അദ്ധ്യായത്തിൽ, കോര ഹിനേയും അവനോടുകൂടെ മത്സരത്തിൽ നശിച്ചുപോയ വരുടേയും ദുരന്തകഥ നാം വായിക്കുന്നു.     കോരഹ് ലേവി ഗോത്രത്തി ൽപ്പെട്ട കെഹാത്തിന്റ മകനാ യ ഇസ്ഹാരിന്റെ മകനായിരു ന്നു. മോശയുടേയും, അഹ രോന്റെയും പിതാവായ അ മ്രാമും, കെഹാത്തിന്റെ മകനാ യിരുന്നു. അതായത്, കോരഹ് മോശയ്ക്കും അഹരോനും രക്തബന്ധമുള്ള സഹോദര നായിരുന്നു.    കോരഹ് ലേവ്യനായിരുന്നെ ങ്കിലും കെഹാത്ത് ഗണത്തിന് യഹോവ കല്പിച്ചു കൊടുത്ത വേലയിൽ അവൻ സംതൃപത നായിരുന്നില്ല. കെഹാത്യർക്ക്, തിരുനിവാസത്തിലെ പെട്ടകം,മേശ, നിലവിളക്ക്, പീഠങ്ങൾ, ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങൾ, തിരശ്ശീല എന്നിവയുടെ ചുമതലായി രുന്നു ഉണ്ടായിരുന്നത്. (സംഖ്യാ: 3: 30, 31 ) എന്നാൽ അവന് ഒരു പുരോ ഹിതനോ പറ്റുമെങ്കിൽ ഒരു മഹാപുരോഹിതനോ ആകു വ...

സംഖ്യാപുസ്തകം 8.-13.

ദിവസം 28 സംഖ്യാപുസ്തകം  8.-13. JM🌸🌸 JM🌸🌸 സംഖ്യ 11: 11-14: -  “ അപ്പോൾ മോശെ യഹോവയോടു പറഞ്ഞതു: നീ അടിയനെ വലെച്ചതു എന്തു? നിനക്കു എന്നോടു കൃപ തോന്നാതെ ഈ സർവ്വജനത്തിന്റെയും ഭാരം എന്റെമേൽ വെച്ചതെന്തു?.........ഏകനാ യി ഈ സർവ്വജനത്തെയും വഹിപ്പാൻ എന്നെക്കൊണ്ടു കഴിയുന്നതല്ല; അതു എനിക്കു അതിഭാരം ആകുന്നു. " ഈ പ്രാർത്ഥനയിൽ വളരെയധികം സ്വയ -സഹതാപവും നിരാശയും ഈർഷ്യയും  നിറഞ്ഞിരിക്കുന്നുവെന്ന് വ്യക്തമാണ്.  തന്റെ ജീവൻ എടുക്കാൻ ദൈവത്തോട് ആവശ്യപ്പെടുന്ന തരത്തിൽ മോശെ വിഷാദത്തിലായി.  എല്ലാം അവസാനിപ്പിക്കാൻ അവൻ ആഗ്രഹിച്ചു. അവൻ പ്രാർത്ഥിച്ച ഏറ്റവും ദരിദ്രമായ പ്രാർത്ഥനയായിരിക്കാം ഇത്. “വിഷാദം” എന്ന് പറയുമ്പോൾ നാം എന്താണ് അർത്ഥമാക്കുന്നത്? * “ദുഃഖത്തിലേക്ക് നയിക്കുന്ന നിസ്സഹായതയുടെയും നിരാശയുടെയും  ചിന്തകൾ .” *  ദൈവത്തിന്റെ നടത്തിപ്പിനെതിരെയും  നന്മകൾക്കെതിരെയും ജനത്തിന്റെ മുറുമുറുപ്പ്  കേട്ടപ്പോൾ മോശെ കടുത്ത നിരാശയിലായി. വിഷാദാവസ്ഥയിലായപ്പോൾ മോശെ എന്തു ചെയ്തു?   വ്യക്തിപരമായ അപര്യാപ്തത അവൻ സ്വയം  തിരിച്ചറിഞ്ഞു, ഒപ്പം ദൈവത്തിന്റെ അ...

സംഖ്യാപുസ്തകം 8:23-26

സംഖ്യാപുസ്തകം  8:23-26  സമാഗമന  കൂടാരത്തിൽ 25 വർഷത്തെ  സേവനം  യഹോവ മോശെയോടു  പറഞ്ഞു "......... ഞാൻ ലേവ്യരെ യിസ്രായേൽമക്കളിൽനിന്നു എടുത്തിരിക്കുന്നു; ലേവ്യർ എനിക്കുള്ളവരായിരിക്കേണം."✒ സംഖ്യാപുസ്തകം 3:12 *  ഏൽപ്പിക്കപ്പെട്ട  ജോലികൾ  പുരോഹിതന്മാർ മാത്രം -അഹരോനും  അവന്റെ മക്കൾക്കും മാത്രമേ സമാഗമന കൂടാരത്തിനുള്ളിൽ പ്രവേശിച്ചു  വഴിപാടുകൾ അർപ്പിക്കുവാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ  യാഗത്തിന് ആവശ്യമായ വിറകു കൊണ്ടുവരുന്നതിനും കൂടാരത്തിലെ തിരശീലകൾ പരിപാലിക്കുന്നതിനും പാത്രങ്ങൾ കഴുകുന്നതിനും ഉപകരണങ്ങൾ വൃത്തിയാക്കുന്നതിനും ജനങ്ങൾ വഴിപാട്  കൊണ്ടുവരുമ്പോൾ  അവരെ നിയന്ത്രിക്കുന്നതിനും മറ്റും മറ്റ്  ലേവ്യരുടെ സഹായം  ആവശ്യമായിരുന്നു.   തിരഞ്ഞെടുപ്പിന്റെ പ്രായം  30 മുതൽ 50 വരെ ആയിരുന്നു സമാഗമന കൂടാരത്തിൽ സേവനം ചെയ്യുന്നതിനുള്ള പ്രായ പരിധി. (സംഖ്യാ 4:3,  23, 30) എന്നാൽ  സംഖ്യാ. 8:24 അനുസരിച്ചു 25 വയസ്സ് മുതൽ സമാഗമന കൂടാരത്തിൽ സേവനം ചെയ്യുവാൻ ആരംഭികമായിരുന്നു എന്നു കാണുന്നു.  💦ചില rabbini...

സംഖ്യാപുസ്തകം: 8- 13

സംഖ്യാപുസ്തകം: 8- 13     ആഴമായ ധ്യാനത്തിനുള്ള           ലളിത ചിന്തകൾ സംഖ്യാ: 13:30 " എന്നാൽ കാലേബ് മോശയു ടെ മുമ്പാകെ ജനത്തെ അമ ർത്തി, നാം വേഗം ചെന്ന് കൈവശമാക്കുക., അത് ജയിക്കാൻ നമുക്കു കഴിയു മെന്നു പറഞ്ഞു ."          സീനായ് പർവ്വതത്തിന്റെ അടിവാരത്തിലെ രണ്ടു വർഷ ത്തെ വാസത്തിനു ശേഷം, ദൈവം യിസ്രായേലിനു വാഗ് ദത്ത ദേശം അധികം ദൂരത്ത ല്ലാത്തതിനാൽ ജനം വീണ്ടും യാത്ര ആരംഭിച്ചു.     യഹോവ മോശയോട് കല്പി ച്ചതനുസരിച്ച് ദേശം ഒറ്റുനോ ക്കുവാൻ ഒരു ഗോത്രത്തിൽ നിന്നും ഒരാൾ വീതം 12 പേരെ തെരഞ്ഞെടുത്ത് അയച്ചു. അവരിൽ 10 പേർ, വാഗ്ദത്ത ദേശത്ത് കണ്ട അനാക്യമല്ല ന്മാരെ തങ്ങളുമായി താരതമ്യ പ്പെടുത്തി, ഭയചകിതരായി. എന്നാൽ കാലേബും, യോശുവയും അവരേ ദൈവ ത്തോട് താരതമ്യപ്പെടുത്തിയ പ്പോൾ അവർ നിസ്സാരന്മാരാ യി തോന്നി.        അവർ മടങ്ങിവന്നപ്പോൾ 10 പേർ ജനത്തോട് ഭയപ്പെടുത്തുന്ന വാക്കുകൾ പറഞ്ഞ് അവരുടെ ഉത്സാഹം കെടുത്തി. മിസ്രയീമിലേക്ക് മടങ്ങിപ്പോകുവാൻ വരെ അവർ തയ്യാറായി.എന്നാൽ ആ സമയത്ത് കാലേബ് ജന ത്തോട് പറയുന്ന വാ...

സംഖ്യാപുസ്തകം 6 23

സംഖ്യാപുസ്തകം 6 23  ഇസ്രായേൽ മക്കളെ അനുഗ്രഹിക്കുക ദൈവജനം സമൂഹത്തിൽ വിശുദ്ധി നിലനിർത്തുകയും നാസീർ വ്രതത്തിൽ കാണപ്പെടുന്ന സമർപ്പണം പ്രകടിപ്പിക്കുകയും ചെയ്യുന്നു എങ്കിൽ ദൈവത്തിന്റെ കരുണ യോടു കൂടിയ പ്രതികരണം 22 27 വരെയുള്ള വാക്യങ്ങൾ പ്രദർശിപ്പിക്കുന്നു ദൈവ സാന്നിദ്ധ്യവും പ്രവർത്തനവും സ്നേഹവും ഒരു വ്യക്തിയുടെ ജീവിതത്തിലും ചുറ്റുപാടുകളിലും കൊണ്ടുവരിക എന്ന ആശയമാണ് അനുഗ്രഹിക്കുക എന്ന പദം നൽകുന്നത്

സംഖ്യാപുസ്തകം 6:24‭-‬26

 സംഖ്യാപുസ്തകം 6:24‭-‬26 "യഹോവ നിന്നെ അനുഗ്രഹിച്ചു കാക്കുമാറാകട്ടെ;  യഹോവ തിരുമുഖം നിന്റെമേൽ പ്രകാശിപ്പിച്ചു നിന്നോടു കൃപയുള്ളവനാകട്ടെ;  യഹോവ തിരുമുഖം നിന്റെമേൽ ഉയർത്തി നിനക്കു സമാധാനം നല്കുമാറാകട്ടെ." അഹരോന്റെ അനുഗ്രഹം വേദപുസ്തകത്തിലെ  ഏറ്റവും പ്രധാനപ്പെട്ട അനുഗ്രഹങ്ങളിൽ ഒന്നാണ്. എന്റെ പ്രിയപ്പെട്ട ഒരു വാക്യം. ചില സമയങ്ങളിൽ നമുക്കെല്ലാം  'ഞങ്ങളെ ദൈവം  ഉപേക്ഷിച്ചോ 'എന്നു  തോന്നും.  ദൈവത്തിൻറെ ശ്രദ്ധ മറ്റെവിടെയെങ്കിലും ആണെന്ന്  തോന്നിപ്പോകും. നമ്മുടെ  പ്രശ്‌നം ദൈവം  കണ്ടില്ല അല്ലെങ്കിൽ നമുക്ക് പെട്ടെന്ന് പരിഹാരം ആവശ്യമാണെന്ന് ദൈവത്തിനു  മനസ്സിലായില്ലാ എന്നു തോന്നും.  ദൈവം നമ്മെ ശരിക്കും ശ്രദ്ധിക്കുന്നു. ദൈവം എല്ലാ പ്രശ്നങ്ങളും കാണുന്നു. ദൈവം ശരിക്കും നമ്മുടെ പ്രാർത്ഥന കേൾക്കുകയും നമുക്ക് ആവശ്യങ്ങൾ നിവർത്തിച്ചു  തരികയും   ചെയ്യുന്നു.   📍അവൻ നമ്മെ  സംരക്ഷിക്കും  📍 നമ്മെ  രക്ഷിക്കും  📍നമ്മോടു കൂടെ ഇരിക്കും  📍 ഉത്തരം അരുളും  📍 ബഹുമാനിക്കും  📍 സംത...

ആനന്ദത്തിന്റെ പാനപാത്രം.... കൈപ്പിന്റേതല്ല

ആനന്ദത്തിന്റെ പാനപാത്രം.... കൈപ്പിന്റേതല്ല ....🎗 പുതിയ യിസ്രായേലായ നാം ക്രിസ്തുവിലുടെ അനുഭവിക്കുന്ന കൃപയുടെ ആഴം ഓർത്ത് വീണ്ടും ഞാൻ അത്ഭുത' പരതന്ത്രയായി. ഹൃദയം നന്ദി കൊണ്ട് നിറഞ്ഞു.സംഖ്യാ  5:23 ൽ അവിശ്വസ്തയായ സ്ത്രീക്ക് യഹോവ കല്പിക്കുന്ന ശിക്ഷാ നടപടി വായിച്ചപ്പോൾ ആയിരുന്നു അത്. 🤔എത്രമാത്രം ദൈവത്തോട് അവിശ്വസ്തത നാം ഒരോരുത്തരും ഇന്നും കാണിക്കുന്നു!കൈപ്പ നീരു കുടിച്ച് ശാപങ്ങൾ ഏൽക്കേണ്ട നമുക്കു വേണ്ടി യേശു ആ കൈ പ്പു നീർ മുഴുവൻ കുടിച്ചിരിക്കുന്നു. .നമ്മുടെ എല്ലാ അതിക്രമങ്ങളും ,നമ്മെ വിധിക്കുന്ന എല്ലാ നിയമങ്ങളും ആ ക്രൂശിൽ തറച്ചിരിക്കുന്നു.("കൊലൊ 2:14) നമ്മുടെ ശാപങ്ങളെല്ലാം അവന്റെ മേൽ ആയി. നാം എന്നേക്കും ജീവിക്കേണ്ടതിനും, പിതാവിന്റെ സ്നേഹം അനുഭവിക്കേണ്ടതിനും വേണ്ടി, ഭയങ്കരമായ മരണം അ വിടുന്ന് ഏറ്റുവാങ്ങി.       അഞ്ചാം അദ്ധ്യായത്തിൽ അവിശ്വസ്തതക്കുള്ള ശിക്ഷയാണ് വിവരിക്കുന്നതെങ്കിൽ 6 ഉം 7 ഉം അദ്ധ്യായങ്ങൾ പൂർണ്ണ സമർപ്പിതരെ (നാ സീ ൻ വൃതം) ഉയർത്തി കാട്ടുന്നു. ഒരു നാസീൻ വൃത സ്ഥൻ ▪തലമുടി മുറിക്കുന്നില്ല (സ്വന്ത താൽപ്പര്യങ്ങളും മഹത്വവും വെടിഞ്ഞ് സൈന്യങ്ങളുടെ ദൈവമായ യഹോവക്കു മ...

സംഖ്യാപുസ്തകം: 5 - 7

സംഖ്യാപുസ്തകം: 5 - 7    ആഴമായ ധ്യാനത്തിനുള്ള           ലളിത ചിന്തകൾ സംഖ്യാ: 6: 22-26      " യഹോവ പിന്നെയും മോശയോട് അരുളിച്ചെയ്ത തു്, നീ അഹരോനോടും, പുത്ര ന്മാരോടും പറയേണ്ടത്, നിങ്ങ ൾ യിസ്രായേൽമക്കളെ അനു ഗ്രഹിച്ച് ചൊല്ലേണ്ടത് ,എന്തെ ന്നാൽ, യഹോവ നിന്നെ അനു ഗ്രഹിച്ച്‌, കാക്കുമാറാകട്ടെ --- - - - - - യഹോവ തിരുമുഖം നിന്റെ മേൽ ഉയർത്തി നിനക്ക് സമാധാനം നൽകുമാ റാകട്ടെ ".       നമ്മെ അനുഗ്രഹിക്കുന്ന ഒ രു ദൈവത്തെയാണ് നാം ഇവിടെ കാണുന്നത്. ജനത്തെ അനുഗ്രഹിക്കുവാൻ യഹോവ അഹരോനെ ചുമതലപ്പെടു ത്തുന്നു. നാലു പ്രധാനപ്പെട്ട വസ്തുതകൾ ഈ അനുഗ്രഹ ങ്ങളിൽ അടങ്ങിയിരിക്കുന്നു. ▪ദൈവത്തിന്റെ സംരക്ഷണം ▪ദൈവത്തിന്റെ പ്രകാശം ▪ ദൈവത്തിന്റെ കൃപ ▪ദൈവത്തിന്റെ സമാധാനം.      ഓരോന്നിനെക്കുറിച്ചും, ചുരുക്കമായി, വ്യത്യസ്തമായ ഒരു കാഴ്ചപ്പാടോടെ നമുക്ക് ചിന്തിക്കാം. 🎗ദൈവത്തിന്റെ സംരക്ഷണം         പണത്തിനോ മറ്റ് എന്തി നുമോ തരാൻ കഴിയാത്ത സംരക്ഷണമാണ് ദൈവം നമു ക്ക് വാഗ്ദത്തം ചെയ്തിരിക്കു ന്നത്,എന്ന് തിരുവചനം വെ...

എലീസൂർ സംഖ്യാപുസ്തകം 1:5

എലീസൂർ സംഖ്യാപുസ്തകം 1:5 "നിങ്ങളോട് കൂടെ നില്കേണ്ടുന്ന പുരുഷന്മാരുടെ പേരാവിത് : രൂബേൻ ഗോത്രത്തിൽ ശെദേയൂരിന്റെ മകൻ എലീസൂർ...... " നില്കേണ്ടുന്ന പുരുഷന്മാരുടെ പേരാവിത് : യിസ്രായേൽ  മക്കളുടെ ഓരോരുത്തരുടെയും പേരുകൾ,  അവരുടെ  പിതാക്കൻമാരുടെ പേരുകൾ  ദൈവത്തിനു അറിയാമായിരുന്നു. അവൻ  ഇന്നും മാറ്റമില്ലാത്തവനാണ് ; നമ്മുടെ പേരും അവനറിയാം.!  രൂബേൻ ഗോത്രത്തിൽ ശെദേയൂരിന്റെ മകൻ എലീസൂർ  എലീസൂർ  എന്നാൽ ദൈവം എന്റെ ബലമാകുന്നു,  അവൻ എന്റെ പാറ.  ശെദേയൂർ  എന്നാൽ സർവശക്തനായ  ദൈവം എന്റെ പ്രകാശം ഉല്പത്തി 49:4 യാക്കോബ്  രൂബേനെ അനുഗ്രഹിക്കുന്നതു ഇപ്രകാരമാണ് : "വെള്ളം പോലെ തുളുമ്പുന്നവനെ,  നീ ശ്രേഷ്ഠനാകയില്ല" അതേ,  വെള്ളം പോലെ അസ്ഥിരമായ ഒരു ഗോത്രത്തിൽ പാറ എന്ന സുസ്ഥിരതയെ അറിയുന്ന ഒരാൾ -എലീസൂർ. ഇതു  നമ്മളെ പറ്റിയും കൂടിയാണ്.  ഒരു ശ്രേഷ്ഠമായ കുടുംബ  പാരമ്പര്യം  നമുക്കില്ലായിരിക്കാം; എന്നാൽ ദൈവം നമ്മെ അറിയുന്നു,  പേര് ചൊല്ലി  വിളിക്കുന്നു.  ആ  ദൈവം നമ്മുടെ പാറയാണോ? ഇത്ര  വലിയ ഒരു പദ...

ക്രമത്തിന്റെ കർത്താവ് * സംഖ്യാ പുസ്തകം 1-4

ക്രമത്തിന്റെ കർത്താവ് * സംഖ്യാ പുസ്തകം  1-4 ഈ അധ്യായങ്ങൾ വായിക്കുമ്പോൾ,  നമ്മുടെ കർത്താവ് എല്ലാം എത്ര വളരെ  ചിട്ടയായ രീതിയിൽ  ആസൂത്രണം ചെയ്തിരിക്കുന്നു എന്നു  നാം ആശ്ചര്യപ്പെട്ടു പോകും .  ഇസ്രായേൽ പാളയത്തിലെ ഒത്ത മധ്യത്തിൽ സമാഗമന കൂടാരം  കേന്ദ്രസ്ഥാനം വഹിച്ചു, മറ്റ് എല്ലാം ഇതിനു  ചുറ്റുമായി സ്ഥാപിക്കപ്പെട്ടു യിസ്രായേല്യരുടെ പന്ത്രണ്ട് ഗോത്രങ്ങൾ,  സമാഗമന  കൂടാരത്തിന്റെ നാലുഭാഗത്തും,  വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ്,  അവരുടെ കൂടാരങ്ങൾ അടിക്കണമെന്നു ദൈവം  നിർദ്ദേശിച്ചു .... ഓരോ വശത്തും മൂന്ന് ഗോത്രങ്ങൾ വീതം  ഉണ്ടായിരുന്നു. ⬅കിഴക്ക് ഭാഗത്ത് യഹൂദ, യിസ്സാഖാർ , സെബൂലൂൻ ഗോത്രങ്ങൾ. ⬇തെക്ക് വശത്ത് രൂബേൻ, ശിമെയോൻ , ഗാദ് . ➡പടിഞ്ഞാറ് ഭാഗത്ത് എഫ്രയീമിന്റെയും മനശ്ശെയുടെയും  ബെന്യാമിന്റെയും  പാളയങ്ങളുണ്ടായിരുന്നു, ⬆വടക്കുഭാഗത്ത് ദാൻ ,  ആശേർ,  നഫ്താലിയും പാളയമടിക്കണമായിരുന്നു തിരുനിവാസത്തിനു ചുറ്റും ലേവ്യർക്ക് ഒരു പ്രത്യേക സ്ഥലം അനുവദിച്ചു.  ലേവി  പുത്രന്മാരായ  ഗെർഷോം, കൊഹത്ത്, ...

സംഖ്യാപുസ്തകം: 1 - 4

 സംഖ്യാപുസ്തകം: 1 - 4      ആഴമായ ധ്യാനത്തിനു വേണ്ടിയുള്ള ലളിത ചിന്തകൾ  സംഖ്യാ: 1: 25       " യിസ്രായേൽമക്കളിൽ ഗോത്രം ഗോത്രമായി ഇരുപതു വയസ്സു മുതൽ മേലോട്ട് യുദ്ധത്തിന്ന് പ്രാപ്തി യുള്ള സകലപുരുഷന്മാരുമാ യി എണ്ണപ്പെട്ടവർ ആകെ ആറു ലക്ഷത്തി മൂവായിരത്തി അഞ്ഞൂറ്റമ്പത് പേർ ആയിരുന്നു."              ഈ പുസ്തകത്തിന്റെ പേര് സൂചിപ്പിക്കുന്നതു പോലെ,യിസ്രായേൽ മക്കളുടെ യാത്രയുടെ ആരംഭ ത്തിലും അവസാനത്തിലുമാ യി രണ്ടു ജനസംഖ്യാ കണക്കെടുപ്പ് നടക്കുന്നുണ്ട്.       ആദ്യത്തെ കണക്കെടുപ്പി ൽ ഇരുപത് വയസ്സിന് മുകളി ൽ യുദ്ധപ്രാപ്തിയുളള പുരുഷ ന്മാർ മാത്രം 603550 പേർ ഉണ്ടായിരുന്നു. ഏതാണ്ട് നാല്പതു വർഷത്തിനുശേഷമു ള്ള രണ്ടാമത്തെ കണക്കെടു പ്പിൽ, അതു് 601730 ആയി ചുരുങ്ങി. 1820 പുരുഷന്മാരാ ണ് കുറഞ്ഞത് .           എന്നാൽ അതിനേക്കാ ൾ ഞെട്ടിപ്പിക്കുന്ന വസ്തുത, ഇവരിൽ രണ്ടു പേർക്കു മാത്രമെ കനാനിൽ പ്രവേശി ക്കുവാൻ കഴിഞ്ഞുള്ളൂ, എന്ന താണ്. യോശുവയും, കാലേ ബും ആയിരുന്നു. അവർ. മോശയ്ക്കും, അഹരോനും ...

ലേവ്യ 22: 22, 24,29

ലേവ്യ 22: 22, 24,29 👏 ചതവ്, മുറിവു്, മുഴ, ചൊറി, പുഴുക്കടി എന്നിവയുള്ള യാതൊത്തിനേയും യഹോവയ്ക്ക് അർപ്പിക്കരുത്; ഇവയിൽ ഒന്നിനേയും യഹോവക്ക് യാഗപീOത്തിൻമേൽ ദഹനയാഗമായി അർപ്പിക്കരുത്.👏 👏 വരിചതച്ചതോ എടുത്തുകളഞ്ഞതോ ഉടച്ചതോ മുറിച്ചു കളഞ്ഞതോ  ആയുള്ളതിനെ നിങ്ങൾ യഹോവക്ക് അർപിക്കരുത്; ഇങ്ങനെ നിങ്ങളുടെ ദേശത്ത് ചെയ്യരുത്👏 👏👏 യഹോവക്ക് സ്തോത്രയാഗം അർപ്പിക്കുമ്പോൾ അതു പ്രസാദമാകത്തക്കവണ്ണം അർപ്പിക്കേണം👏👏 🌷🌷🌷🌷🌷🌷🌷🌷 പ്രിയമുള്ളവരെ 22-ആം വാക്യത്തിൽ എന്താണ് യാഗപീഠത്തിൽ വയ്ക്കേണ്ടതെന്നും, എങ്ങനെ ഉള്ളതിനെ യാഗപീഠത്തിൽ വയ്ക്കേണം എന്നും വ്യക്തമായി എഴുതിയിട്ടുണ്ട്.. സ്വർഗത്തിലെ ദൈവം, പുത്രനായ ദൈവം,പരിശുദ്ധാത്മാവായ ദൈവം നമ്മെ സൃഷ്ടിച്ചപ്പോൾ നല്ലതന്നു മനസ്സിലാക്കി.. അപ്പോൾ ദൈവത്തിന്റെ ദൃഷ്ടിയിൽ നല്ലവരായ നാം ദൈവത്തിന് അർപ്പിക്കേണ്ടത് ഏറ്റവും ശ്രേഷ്ഠമായതല്ലേ..??  എന്നാൽ നാം ദൈവത്തിനു കൊടുക്കുന്നത് ഏറ്റവും ശ്രേഷ്ഠമേറിയതാണോ.. ഒന്നുവിലയിരുത്തുന്നത് നന്നായിരിക്കും.. ഉദാഹരണത്തിന് ഞായറാഴ്ച ദിവസം ആരാധനക്ക് കടന്നു പോകുന്നു എന്നു കരുതുക, അപ്പോൾ സ്തോത്ര കാഴ്ച അർപ്പിക്കുന്ന സമയത്ത് ഏറ്റവ...

ലേവ്യപുസ്തകം 26:13

നമ്മെ നിവർന്നു നടക്കുമാറാക്കിയ കർത്താവ് (തല  ഉയർത്തി പിടിച്ച് ) ലേവ്യപുസ്തകം 26:13 പറയുന്നു :    നിങ്ങൾ മിസ്രയീമ്യർക്കു അടിമകളാകാതിരിപ്പാൻ അവരുടെ ദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവ ഞാൻ ആകുന്നു; ഞാൻ നിങ്ങളുടെ നുകക്കൈകളെ ഒടിച്ചു നിങ്ങളെ നിവിർന്നു നടക്കുമാറാക്കിയിരിക്കുന്നു.     (തല ഉയർത്തിപ്പിടിച്ച്).  1 . അടിമ എന്നു പറയുന്ന ആൾ ഉടമസ്ഥന്റെ  അധികാരത്തിനും അവകാശത്തിനും  കീഴിലുള്ളവനാണ്, ഈജിപ്തിന്റെ  അടിമ എന്നു പറഞ്ഞാൽ  സൂചിപ്പിക്കുന്നത് പാപത്തിന്റെ അടിമത്തത്തിലുള്ള ജീവിതമാണ്. പഴയനിയമ ദിവസങ്ങളിൽ, കർത്താവ് ഈജിപ്തിലെ അടിമത്തത്തിൽ നിന്ന് ഇസ്രായേല്യരെ വിടുവിച്ചു. ഇന്ന് അതേ കർത്താവായ യേശു തന്നെത്തന്നെ ഗണ്യമാക്കാതെ  ഒരു ദാസരൂപം  സ്വീകരിച്ച് (ഫിലിപ്പിയർ 2: 6, 7) പാപത്തിന്റെ അടിമത്തങ്ങളിൽ നിന്ന് നമ്മെ വിടുവിക്കാൻ തയ്യാറാണ്. യേശു പറഞ്ഞു: പാപം ചെയ്യുന്നവൻ പാപത്തിന്റെ ദാസനാണ്. യോഹന്നാൻ 8: 34. നമുക്ക് ജയിക്കാൻ കഴിയാത്ത പാപമുണ്ടോ? അതോ നാം പാപത്തിന്റെ അടിമയാണോ? ഒരിക്കലും പാപത്തിന്റെ ദാസനാകരുത്.  1 കൊരിന്ത്യർ 7: 23. ബ...