പഴയ ഉടമ്പടിയും പുതിയ ഉടമ്പടിയും
പഴയ ഉടമ്പടിയും പുതിയ ഉടമ്പടിയും
എല്ലാ വിശ്വാസികളും അറിഞ്ഞിരിക്കേണ്ട കാതലായ സത്യം
ആവ: 26:17-19 യഹോവ നിനക്കു ദൈവമായിരിക്കുമെന്നും നീ അവന്റെ വഴികളിൽ നടന്നു അവന്റെ ചട്ടങ്ങളും കല്പനകളും വിധികളും പ്രമാണിച്ചു അവന്റെ വചനം അനുസരിക്കേണമെന്നും നീ ഇന്നു അരുളപ്പാടു കേട്ടിരിക്കുന്നു.
യഹോവ അരുളിച്ചെയ്തതുപോലെ നീ അവന്നു സ്വന്തജനമായി അവന്റെ സകലകല്പനകളും പ്രമാണിച്ചു നടക്കുമെന്നും
താൻ ഉണ്ടാക്കിയ സകലജാതികൾക്കും മീതെ നിന്നെ പുകഴ്ചെക്കും കീർത്തിക്കും മാനത്തിന്നുമായി ഉന്നതമാക്കേണ്ടതിന്നു താൻ കല്പിച്ചതുപോലെ നിന്റെ ദൈവമായ യഹോവെക്കു വിശുദ്ധജനമായിരിക്കുമെന്നും ഇന്നു നിന്റെ വാമൊഴി വാങ്ങിയിരിക്കുന്നു.
ദൈവം തൻറെ പ്രത്യേക ജനതയായി നമ്മെ സൃഷ്ടിക്കുകയും വിളിക്കുകയും തിരഞ്ഞെടുക്കുകയും ചെയ്തു. അവിടുന്ന് വാഗ്ദാനം ചെയ്തതുപോലെ, അവിടുത്തെ, ചട്ടങ്ങൾ, കൽപ്പനകൾ, ന്യായവിധികൾ എന്നിവ പാലിക്കുകയാണെങ്കിൽ, അവൻ മറ്റെല്ലാ ജാതികളിലും മീതെ നമ്മെ ഉയർത്തി അവൻറെ വിശുദ്ധ ജനമായി തീർക്കും. ആവർത്തന പുസ്തകത്തിൽ നാം ആവർത്തിച്ച് വായിക്കുന്നു.
പഴയ ഉടമ്പടിയിൽ മനുഷ്യൻ അനുഗ്രഹിക്കപ്പെട്ടത് നിയമം അനുസരിക്കുകയും പാലിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ്.എന്നാൽ പുതിയ ഉടമ്പടിയിൽ നാം അനുഗ്രഹിക്കപ്പെടുന്നത് നാം എന്തെങ്കിലും ചെയ്തതിനാലോ എന്തുചെയ്യുമെന്നതിനാലോ അല്ല, പിന്നെയോ യേശു കാൽവറിയിൽ ചെയ്തു കഴിഞ്ഞതിനാൽ ആണ്. പഴയ ഉടമ്പടിയിൽ മനുഷ്യൻ അനുഗ്രഹിക്കപ്പെട്ടത് ന്യായപ്രമാണം പാലിക്കുന്നതിലെ അനുസരണം നിമിത്തമാണ്. എന്നാൽ പുതിയ ഉടമ്പടിയിൽ നാം അനുഗ്രഹിക്കപ്പെടുന്നത് , യേശു തൻറെ പിതാവിനെ അനുസരിച്ചതു കൊണ്ട് ആണ്. യേശു പിതാവിനെ അനുസരിക്കാതെ, നമ്മെ രക്ഷിക്കാനായി ഭൂമിയിലേക്ക് വന്നില്ലായിരുന്നുവെങ്കിൽ സകല സൃഷ്ടിയും, നാം ഓരോരുത്തരും, നിത്യ നരകത്തിൽ പോകുമായിരുന്നു. യേശുവിന്റെ അനുസരണവും ത്യാഗവും നിമിത്തമാണ് ന്യായപ്രമാണത്തിന്റെ ശാപം, പാപം, രോഗം, ദാരിദ്ര്യം, മരണം എന്നിവയിൽ നിന്ന് നാം രക്ഷിക്കപ്പെടുന്നത്.
ന്യായപ്രമാണം പരിപൂർണ്ണവും വിശുദ്ധവുമാണ്, എന്നാൽ മനുഷ്യന് അത് പൂർണ്ണമായി പാലിക്കാൻ കഴിയില്ല, നാം മുഴുവൻ നിയമവും പാലിക്കുകയും ഒരെണ്ണത്തിൽ , ഒരെണ്ണത്തിൽ മാത്രം തെറ്റി പോവുകയും ചെയ്താൽ നമുക്ക് ജീവൻ നഷ്ടപ്പെടും. പുതിയ ഉടമ്പടിയിൽ ന്യായപ്രമാണം യേശു നിവർത്തിച്ചു/ പൂർത്തീകരിച്ചു. "എല്ലാം നിവൃത്തിയായി" എന്ന് പറഞ്ഞ് ന്യായപ്രമാണത്തെ ക്രൂശിൽ തറച്ചു. അങ്ങനെ ന്യായപ്രമാണ കാലം യേശുവിന്റെ മരണത്തോടുകൂടി കഴിഞ്ഞുപോയി. ഇനി നാം ജീവിക്കുന്നത് ന്യായപ്രമാണത്തിന്റെ സ്വാധീനത്തിൽ അല്ല പിന്നെയോ ക്രിസ്തുയേശുവിൽ കൂടി ദൈവം നമുക്ക് വാഗ്ദാനം ചെയ്തിരിക്കുന്ന രക്ഷാ പദ്ധതിയിലൂടെ ലഭിച്ച പുതുജീവനിലും പരിശുദ്ധാത്മാവിലൂടെ തക്കസമയത്ത് നമുക്ക് ലഭിക്കുന്ന ദൈവീക ആലോചന കളിലും കൂടെയാണ്.
എന്നാൽ ക്രിസ്തുവിന്റെ ശരീരത്തിന്റെ ഭാഗമായ അനേകർ ഇന്നും ന്യായപ്രമാണ പ്രകാരം ജീവിക്കുവാൻ ശ്രമിക്കുന്നു. അങ്ങനെയുള്ളവർ വേദപുസ്തകം മുഴുവനായി വായിക്കാതെ " ഞാൻ വന്നത് ന്യായപ്രമാണം മാറ്റുവാൻ അല്ല നിവർത്തിപ്പാനത്രേ" എന്ന് യേശു പറഞ്ഞ തിരുവെഴുത്തുകളുടെ അർത്ഥം മനസ്സിലാക്കാതെ
അതിന്മേൽ ചർച്ച ചെയ്യുകയും ചെയ്യുന്നു.യേശു ഇതിനകം തന്നെ പൂർണ്ണമായും ന്യായപ്രമാണം നിറവേറ്റി, അത് പൂർത്തിയായി എന്ന് പറഞ്ഞു. അതിനാൽ ന്യായപ്രമാണത്തിൽ ഊന്നി നമുക്ക് ഒന്നും പാലിക്കാനില്ല. ക്രിസ്തു ഇതിനകം ചെയ്ത കാര്യങ്ങൾ നമുക്ക് പഴയപടിയാക്കാനോ മറികടക്കാനോ കഴിയില്ല.
പഴയ ഉടമ്പടിയിൽ മനുഷ്യൻ, ദൈവം അവനെ സ്നേഹിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നതിനായി നിയമം അനുസരിക്കുകയും പാലിക്കുകയും ചെയ്തു. എന്നാൽ പുതിയ ഉടമ്പടിയിൽ നാം അവനെ അനുസരിക്കുന്നതിനു കാരണം അവൻ നമുക്കുവേണ്ടി ചെയ്ത ത്യാഗത്തെ യും സ്നേഹത്തെയും ഓർക്കുബോൾ നമ്മുടെ ഉള്ളിൽ പൊങ്ങിവരുന്ന സ്നേഹം കൊണ്ടാണ്. പഴയ ഉടമ്പടിയിൽ മനുഷ്യൻ ദൈവത്തിന്റെ സ്നേഹം,അനുഗ്രഹം പിടിച്ചുപറ്റാനായി അവനെ അനുസരിച്ചു. ഇന്ന് നാം അനുഗ്രഹിക്കപ്പെടാനായി അവനെ അനുസരിക്കേണ്ട കാര്യമില്ല, കാരണം ക്രിസ്തുയേശുവിലൂടെ ദൈവം നമ്മെ അനുഗ്രഹിച്ചിരിക്കുന്നു,അതിനാൽ നാം അവനെ സ്നേഹിക്കുന്നു. ദൈവത്തിൽ നിന്ന് എന്തെങ്കിലും നേടാൻ നാം ദൈവത്തെ സ്നേഹിക്കുന്നില്ല.
നാം ആദ്യം അവനെ സ്നേഹിച്ചില്ല, അവൻ ആദ്യം നമ്മെ സ്നേഹിച്ചു, അവനിൽ 1 യോഹന്നാൻ 4:19.
' ദൈവം തന്റെ ഏകജാതനായ പുത്രനെ നാം അവനാൽ ജീവിക്കേണ്ടതിന്നു ലോകത്തിലേക്കു അയച്ചു എന്നുള്ളതിനാൽ ദൈവത്തിന്നു നമ്മോടുള്ള സ്നേഹം പ്രത്യക്ഷമായി".
1 പത്രൊസ്2:9,10 ''നിങ്ങളോ അന്ധകാരത്തിൽനിന്നു തന്റെ അത്ഭുതപ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.
മുമ്പെ നിങ്ങൾ ജനമല്ലാത്തവർ; ഇപ്പോഴോ ദൈവത്തിന്റെ ജനം; കരുണ ലഭിക്കാത്തവർ; ഇപ്പോഴോ കരുണ ലഭിച്ചവർ തന്നേ."
ഗലാത്യർ4:6,7. "നിങ്ങൾ മക്കൾ ആകകൊണ്ടു അബ്ബാ പിതാവേ എന്നു വിളിക്കുന്ന സ്വപുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളിൽ അയച്ചു.അങ്ങനെ നീ ഇനി ദാസനല്ല പുത്രനത്രെ; പുത്രനെങ്കിലോ ദൈവഹിതത്താൽ അവകാശിയും ആകുന്നു." എത്ര വലിയ പദവി ദൈവം നമുക്ക് നൽകിയിരിക്കുന്നു.
റോമർ 7:6 ഇപ്പോഴോ, നമ്മെ പിടിച്ചടക്കിയിരുന്ന ന്യായപ്രമാണം സംബന്ധിച്ചു മരിച്ചിരിക്കകൊണ്ടു അക്ഷരത്തിന്റെ പഴക്കത്തിലല്ല ആത്മാവിന്റെ പുതുക്കത്തിൽ തന്നേ സേവിക്കേണ്ടതിന്നു നാം ന്യായപ്രമാണത്തിൽനിന്നു ഒഴിവുള്ളവരായിരിക്കുന്നു.
"ഇപ്പോൾ നാം ന്യായപ്രമാണത്തിലെ പ്രവൃത്തികളാൽ അല്ല ക്രിസ്തുവിലുള്ള വിശ്വാസത്താൽ തന്നെ നീതീകരിക്കപെട്ടിരിക്കുന്നു.
"ഞാൻ ക്രിസ്തുവിനോടൊപ്പം ക്രൂശിക്കപ്പെട്ടിരിക്കുന്നു, ഇനി ജീവിക്കുന്നത് ഞാനല്ല ക്രിസ്തു അത്രേ എന്നിൽ ജീവിക്കുന്നു."
"ഇപ്പോൾ ജഡത്തിൽ ജീവിക്കുന്നതോ, എന്നെ സ്നേഹിച്ച് എനിക്കുവേണ്ടി തന്നെത്തന്നെ ഏൽപ്പിച്ചു കൊടുത്ത ദൈവപുത്രനിലുള്ള വിശ്വാസത്താൽ തന്നേ."
ക്രിസ്തുവിലൂടെ നമ്മുടെ മേൽ ചൊരിഞ്ഞ ദൈവകൃപക്കായി സ്തോത്രം
ദൈവം നമ്മെ എത്രമാത്രം സ്നേഹിക്കുന്നു. നമുക്കും അവനെ ഹൃദയത്തിൻറെ ആഴത്തിൽ നിന്നും സ്നേഹിക്കാം.
വി വി സാമുവൽ

Comments
Post a Comment