അമൂല്യമായതിനും അപ്പുറം💎
അമൂല്യമായതിനും അപ്പുറം💎
നമ്മെ വിശുദ്ധരാക്കുക എന്നതായിരുന്നില്ല, ഒരു രക്ഷകന്റെ അനിവാര്യത ബോദ്ധ്യപ്പെടുത്തുക എന്നതായിരുന്നു ന്യായപ്രമാണത്തിന്റെ നിയോഗം,
"എന്നാൽ ലംഘനം പെരുകേണ്ടതിന് ഇടയിൽ ന്യായപ്രമാണവും വന്നു ചേർന്നു. എങ്കിലും പാപം പെരുകിയേടത്ത് കൃപയും അത്യന്തം വർദ്ധിച്ചു. "
(റോമ 5:20)
⚡
ന്യായപ്രമാണത്തിന് പാപത്തെ ഉണർത്തുവാനല്ലാതെ നമ്മെ വിശുദ്ധീകരിക്കാൻ കഴിവില്ല.
നിങ്ങൾ ഒരു മുറിക്കുള്ളിൽ മാന്യമായി പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ " താക്കോൽ പഴുതിലൂടെ ഒളിഞ്ഞു നോക്കരുത്" എന്നൊരു ലിഖിതം ശ്രദ്ധയിൽ പെട്ടാൽ ആ നിമിഷം തന്നെ ഒന്ന് ഒളിഞ്ഞു നോക്കുവാനുള്ള മോഹം നിങ്ങളിൽ ഉടലെടുത്തു കഴിഞ്ഞു.🤔
⚡ആദാമിന് ഭാര്യയെ നിഗ്രഹിക്കവാനുള്ള പ്രലോഭനം പാമ്പിന് കൊടക്കാൻ കഴിയാതിരുന്നത് 'കുല ചെയ്യരുത് ' എന്ന കല്പന അന്ന് ഇല്ലാതിരുന്നതുകൊണ്ടാണ്.'നന്മതിന്മകളുടെ അറിവിന്റെ വൃക്ഷഫലംമാത്രം തിന്നരുത് 'എന്ന ഏക കല്പന ജീവന്റെ വൃക്ഷത്തേയും മറി കടക്കുവാൻ ആദാമ്യ ജഢത്തിന് കാരണമായി.
💎
നമ്മിലെ ജഡീക മനുഷ്യന് പൂർണ്ണഹൃദയത്തോടും, ആത്മാവോടും, ശക്തിയോടും ദൈവത്തെ സ്നേഹിക്കുവാൻ ഒരിക്കലും സാദ്ധ്യമല്ല. അതിനാൽ നമ്മെ പൂർണ്ണഹൃദയത്തോടും, ആത്മാ വോടും, ശക്തിയോടും കൂടി സ്നേഹിപ്പാൻ യേശു വന്നു.
യേശു വന്നത് ന്യായപ്രമാണത്തെ നീക്കുവാനല്ല നിവർത്തി വരുത്തുവാനാണ്. എന്തു ഭംഗിയായി അവൻ അത് നിവർത്തിച്ചു.. എത്ര മികവോടെ!!
⚡
ന്യായപ്രമാണം മോശമുഖാന്തരം വന്നു. കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരം വന്നു.(യോഹ 1:17)
💎 കൃപ ഒരു വ്യക്തിയാണ്. അവനാണ് യേശുക്രിസ്തു !!
ഇന്ന് നാം യേശുവിങ്കലേക്കു നോക്കുമെങ്കിൽ അവനിൽ നമുക്ക് പ്രത്യാശയുണ്ട്.
ന്യായപ്രമാണത്തിനല്ല, കൃപക്കത്രെ നിങ്ങൾ അധീനരാകയാൽ പാപം ഇനിമേൽ നിങ്ങളിൽ കർത്തത്വം നടത്തുകയില്ല.
(റോമ 6:14)
.⚡
കർമ്മ മാർഗ്ഗം ( നന്മ ചെയ്ത് മോക്ഷം നേട്ടക) എന്നത് മനുഷ്യമനസ്സിന് അഭികാമ്യമായ, തന്നിൽ രൂഢമൂലമായ ഒരു ആശയമാണ്. എന്നാൽ ഇവിടെ ക്രൂശിൽ നാം ഒരു പുതിയ ഉടമ്പടിയുടെ ആരംഭം ദർശിക്കുന്നു.
" ന്യായപ്രമാണ നിവർത്തിയാൽ നീതികരിക്കപ്പെടുവാൻ ഇച്ഛിക്കുന്ന നിങ്ങൾ ക്രിസ്തുവിൽ നിന്ന് വേർപെട്ടു പോയി. കൃപയിൽ നിന്നും വീണു പോയി. "
(ഗലാ 5:4)
💎
ഇന്ന് ദൈവീക കല്പനകൾ പരിശുദ്ധാത്മാവു് നമ്മുടെ ഹൃദയങ്ങളിൽ എഴുതിയിരിക്കുന്നു. കല്ലായുള്ള ഹൃദയം മാറ്റി അവിടുന്ന് മാംസളമായ ഹൃദയം നൽകി തന്നിരിക്കുന്നു.
🎗
▪ഇന്ന് പരിശുദ്ധാത്മാവ്
ജീവിത പങ്കാളികളെ സ്നേഹിക്കാൻ നമ്മെ പഠിപ്പിക്കുന്നു..(വ്യഭിചാരം ചെയ്യരുത് എന്ന് കല്പന പറയുന്നു)
▪നമ്മെ ഔദാര്യമായി ദാനം ചെയ്യുവാൻ അവിടുന്ന് പ്രാപ്തരാക്കുന്നു (മോഷ്ടിക്കരുത് എന്ന് കല്പന പറയുന്നു)
⚡
" ആത്മാവിനാൽ നയിക്കപ്പെടുന്ന നിങ്ങൾ ന്യായപ്രമാണത്തിൻ കീഴ് ഉള്ളവരല്ല " (ഗല 5:18)
💎
മനുഷ്യകുലത്തിന് ഒരു രക്ഷകൻ കൂടിയേതീരൂ എന്ന് ബോദ്ധ്യപ്പെ് ടുത്താൻ വന്ന അദ്ധ്യാപകനാണ് ന്യായപ്രമാണം.🎯
🔥 ന്യായപ്രമാണത്തിന്റെ പ്രവർത്തികളാൽ നീതികരിക്കപ്പെടുവാൻ ഇച്ഛിച്ചു കൃപയിൽ നിന്നും ക്രിസ്തുവിൽ നിന്നം അന്യപ്പെട്ട് വീണു പോകുവാൻ ഇടയാക്കരുതേ: ... പിന്നെയോ പരിശുദ്ധാത്മാവാൻ നയിച്ചുകൊള്ളേണമേ.
പഴയതു കഴിഞ്ഞു പോയി. സകലവും പുതുതായി.ഇത് കർത്താവിനാൽ സംഭവിച്ചു.
അവനെ അനുഗമിക്കുവാനുള്ള കൃപ നമ്മൾ ഒരോരുത്തർക്കും നൽകുമാറാകേണമേ !!
വിവ .. ഡോ.ഗീത ഏബ്രഹാം
By EB#1112

Comments
Post a Comment