ആവർത്തനം

ആവർത്തനം

*ഇൗ പുസ്തകത്തിന്റെ പേര് അക്ഷരാർത്ഥത്തിൽ 'നിയമത്തിന്റെ ആവർത്തനം’ അല്ലെങ്കിൽ ‘രണ്ടാം നിയമം’ എന്നാണ്.

പുറപ്പാട്, ലേവ്യപുസ്തകം, സംഖ്യാപുസ്തകം എന്നീ നിയമങ്ങളുടെ അതേ വസ്‌തുതകൾ തന്നേ ആവർത്തന പുസ്തകത്തിലും ഉൾക്കൊള്ളുന്നു.

ദൈവത്തിന്റെ വിശ്വസ്തതയേയും ,
സ്നേഹത്തേയും  , അനുസരണക്കേടിനെതിരായ കോപത്തെയും കുറിച്ച് ഇവിടെ മോശ ഒരു ഓർമ്മ പ്പെടുത്തൽ നൽകുന്നു.

ആവർത്തനപുസ്തകത്തിൽ നിന്ന് യേശു പലതവണ ഉദ്ധരിച്ചു. ആവർത്തനപുസ്തകത്തിലെ മൂന്ന് ഭാഗങ്ങളായിരുന്നു യേശുവിന്റെ ആദ്യ തിരുവെഴുത്ത് ഉദ്ധരണികൾ തന്നെയും ;
മത്തായി :4: 4, 7, 10.

പുതിയനിയമത്തിൽ ആവർത്തനപുസ്തകത്തെ അമ്പതിലധികം തവണ പരാമർശിക്കുന്നു.

ആവർത്തനപുസ്തകത്തിൽ ആദ്യത്തെ മഹത്തായ കല്പനയും ഉൾക്കൊള്ളുന്നു ; “നിങ്ങളുടെ ദൈവമായ യഹോവയെ പൂർണ്ണഹൃദയത്തോടും , പൂർണ്ണാത്മാവോടും, പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കണം.” (ആവ. 6: 4-5).

 അങ്ങിനെ ഈ പുസ്തകം പ്രബോധനത്താൽ നിറഞ്ഞിരിക്കുന്നു–
 ……… ദൈവത്തെ പ്രസാദിപ്പിക്കുന്ന ഒരു ജീവിതം നയിക്കാനുള്ള നിർദ്ദേശം.

ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ആവർത്തനപുസ്തകത്തിനുള്ള പ്രസക്തി എത്ര മാത്രം പ്രധാനമാണ് ?

ഇൗ നിയമം പഠിക്കുന്നതിന്റെ ഉദ്ദേശ്യം എന്താണ്?

 പഠിക്കുന്നത് നമ്മൾക്ക് നല്ലതാണ് .. കാരണം, …

ഇത് ദൈവത്തിന്റെ രണ്ട് വ്യത്യസ്ത തലങ്ങളെയും കുറിച്ച് നമ്മെ പഠിപ്പിക്കുന്നു .

അവന്റെ സ്നേഹവും, ദയയും.
അതുപോലെ തന്നെ….
അവന്റെ നീതിയും , ന്യായവിധിയും.

ഇന്ന് നാം ജീവിക്കുന്ന ഈ ലോകത്ത് നിയമങ്ങൾ
തികച്ചും  ആപേക്ഷികമാണ്. മറ്റുള്ളവരുടെ ശരിയും തെറ്റും നമുക്ക് ശരിയോ , തെറ്റോ ആകണമെന്നില്ല.

 ഇത് "എനിക്ക് ശരിയാണ്,  നിനക്ക് ശരിയാണ്" എന്ന മാനസികാവസ്ഥക്കു സമാന്തരമാണ്.

എന്നാൽ ദൈവത്തിന്റെ നിയമം ഒരിക്കലും മാറില്ല;
അവന്റെ വചനം അന്നും ഇന്നും എന്നെന്നേക്കും മാറാത്തതാണ്.

അതു ജീവനുള്ള ദൈവവുമായി അനശ്വരമായ ബന്ധം പുലർത്തുന്നവർക്കായി നൽകപ്പെട്ടിരിക്കുന്നു.
ഇൗ അനുശാസനം പാപത്തെ തുറന്നുകാട്ടാൻ ഉപയോഗിക്കാം ;
എന്നാൽ എല്ലായ്പ്പോഴും….
..അനുതാപത്തിലേക്കും , മാനസാന്തരത്തിലൂടെ ക്രിസ്തുവിലുള്ള വിശ്വാസത്തിലേക്കും നയിക്കപ്പെടുക എന്ന ലക്ഷ്യത്തോടെയും ആയിരിക്കണം.

 യേശു നമുക്കെല്ലാവർക്കും വേണ്ടി ഒരു ശാപമായിത്തീർന്നു , ന്യായപ്രമാണത്തിന്റെ ശാപത്തിൽ നിന്ന് നമ്മെ വീണ്ടെടുത്തു.

🛐🛐 ജൂലി മാത്യു
വിവർത്തനം : പുന്നൂസ് പി. എബ്രഹാം

Comments

Popular posts from this blog

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

അബ്ശാലോമേ എന്റെ മകനെ, എന്റെ മകനെ

2Sam 7_11 2 ശമൂ 7-11