ആവർത്തനം 30:1- 20 അനുതപിക്കുക യഥാസ്ഥാന പെടുത്താം, മടങ്ങിവരുക സ്വീകരിക്കാം.

ആവർത്തനം 30:1- 20 അനുതപിക്കുക യഥാസ്ഥാന പെടുത്താം, മടങ്ങിവരുക സ്വീകരിക്കാം.

ഈ ലോകമാകുന്ന മരുഭൂ യാത്രയിൽ തളർന്ന് നിരാശനായി, അല്ലെങ്കിൽ ലോകത്തിൻറെ ആകർഷണങ്ങളിൽ പെട്ട് ദൈവസന്നിധിയിൽ നിന്നും അകന്നു പോയവർക്ക്  ഇന്നും ദൈവം നൽകുന്ന സ്നേഹപൂർവ്വമുള്ള ഒരു ആഹ്വാനമാണ് "മടങ്ങിവരുക ഞാൻ നിന്നെ വീണ്ടും ചേർത്തു കൊള്ളാം അനുഗ്രഹിക്കാം" എന്നുള്ളത്.

വേദപുസ്തകത്തിൽ ഉടനീളം ഈ ആഹ്വാനം നമുക്ക് കാണാം.
യെശയ്യാ 1:18 "വരുവിൻ, നമുക്കു തമ്മിൽ വാദിക്കാം എന്നു യഹോവ അരുളിച്ചെയ്യുന്നു; നിങ്ങളുടെ പാപങ്ങൾ കടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും; രക്താംബരംപോലെ ചുവപ്പായിരുന്നാലും പഞ്ഞിപോലെ ആയിത്തീരും."

മോശ തൻറെ വിടവാങ്ങലിന് മുമ്പ് ഇസ്രായേൽജനത്തെ കൂട്ടിവരുത്തി പ്രവചന ആത്മാവിൽ അവരോട് സംസാരിക്കുകയാണ്. ഈ ജനം കനാനിൽ പ്രവേശിച്ച ശേഷം, അതിലെ നന്മകൾ അനുഭവിച്ചിട്ടും, വീണ്ടും തെറ്റി പോകും എന്നുള്ളത് മോശ മനസ്സിലാക്കുന്നു. "അവർ തിരിച്ചറിയുന്ന ഹൃദയം ഇല്ലാത്ത ജനം".(29:3.)
എന്ന് വളരെ ഹൃദയവേദനയോടെ മോശെ പറയുന്നു. ഭാവിയിലും ദൈവത്തിൻറെ കൽപനകൾ അനുസരിക്കുന്നതിൽ അവർ പരാജയമടയും എന്നും അവൻ അറിഞ്ഞു.വാഗ്ദത്ത നാടിൻറെ പടിവാതിലിൽ നിൽക്കുന്ന ജനം ഇനിയെങ്കിലും തങ്ങളുടെ പഴയ പാതകളെ പിന്തുടരരുത് എന്ന് മോശ അവർക്ക് മുന്നറിയിപ്പ് നൽകുന്നു. "അനുസരിച്ചാൽ അനുഗ്രഹം".
പ്രിയ വിശ്വാസി താങ്കൾ ഇന്ന് ദൈവ സാന്നിധ്യത്തിൽ നിന്ന് അകന്ന് ജീവിക്കുന്നുവോ? ഒരിക്കൽ ദൈവസാന്നിധ്യം അനുഭവിച്ച ,ദൈവീക നന്മയും കരുതലും അറിഞ്ഞ വ്യക്തിയാണ് താങ്കൾ എങ്കിൽ താങ്കൾക്ക് ഒരിക്കലും സമാധാനവും ക്രിസ്തുവിൽ സന്തോഷവും തുടർന്ന് അനുഭവിക്കാൻ സാധ്യമല്ല. യേശു താങ്കളെ ക്ഷണിക്കുന്നു, സ്നേഹത്തോടെ തൻറെ കരങ്ങൾ നീട്ടി ക്ഷണിക്കുന്നു. മടങ്ങിവരിക അനുതപിക്കുക ഞാൻ നിന്നെ വീണ്ടും സ്വീകരിക്കാം യഥാസ്ഥാനം പെടുത്താം, അനുഗ്രഹിക്കാം
ഈ സ്നേഹപൂർവ്വമുള്ള ക്ഷണം സ്വീകരിക്കുമോ?

ആവർത്തനം
30:2 നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിഞ്ഞു നീയും നിന്റെ മക്കളും പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ, ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്നതുപോലെ ഒക്കെയും അവന്റെ വാക്കു കേട്ടനുസരിച്ചാൽ
30:3 നിന്റെ ദൈവമായ യഹോവ നിന്റെ സ്ഥിതി മാറ്റുകയും നിന്നോടു മനസ്സലിഞ്ഞു നിങ്കലേക്കു തിരികയും നിന്റെ ദൈവമായ യഹോവ നിന്നെ ചിതറിച്ചിരുന്ന സകലജാതികളിൽനിന്നും നിന്നെ കൂട്ടിച്ചേർക്കുകയും ചെയ്യും.
30:4 നിനക്കുള്ളവർ ആകാശത്തിന്റെ അറുതിവരെ ചിതറിപ്പോയിരുന്നാലും നിന്റെ ദൈവമായ യഹോവ അവിടെനിന്നു നിന്നെ കൂട്ടിച്ചേർക്കും; അവിടെനിന്നു അവൻ  നിന്നെ കൊണ്ടുവരും.
30:9 നിന്റെ ദൈവമായ യഹോവ നിന്റെ കൈകളുടെ സകലപ്രവൃത്തിയിലും നിന്റെ ഗർഭഫലത്തിലും മൃഗഫലത്തിലും കൃഷിഫലത്തിലും നിനക്കു നന്മെക്കായി അഭിവൃദ്ധി നല്കുകയും ചെയ്യും.
30:20 യഹോവ നിന്റെ പിതാക്കന്മാരായ അബ്രാഹാമിന്നും യിസ്ഹാക്കിന്നും യാക്കോബിന്നും കൊടുക്കുമെന്നു സത്യംചെയ്തദേശത്തു നീ പാർപ്പാൻ തക്കവണ്ണം നിന്റെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്റെ വാക്കു കേട്ടനുസരിക്കയും അവനോടു ചേർന്നിരിക്കയും ചെയ്യേണ്ടതിന്നും ജീവനെ തിരഞ്ഞെടുത്തുകൊൾക; അതല്ലോ നിനക്കു ജീവനും ദീർഘായുസ്സും ആകുന്നു.

 ശാപത്തിനു മുൻപേ അനുഗ്രഹം  ദൈവം വാഗ്ദത്തം ചെയ്യുന്നു.

ആവർത്തനം
30:17 എന്നാൽ നീ അനുസരിക്കാതെ നിന്റെ ഹൃദയം മറികയും നീ വശീകരിക്കപ്പെട്ടു അന്യദൈവങ്ങളെ നമസ്കരിച്ചു സേവിക്കയും ചെയ്താൽ
30:18 നീ യോർദ്ദാൻ കടന്നു കൈവശമാക്കുവാൻ ചെല്ലുന്നദേശത്തു ദീർഘായുസ്സോടിരിക്കാതെ നിശ്ചയമായിട്ടു നശിച്ചുപോകും എന്നു ഞാൻ ഇന്നു നിങ്ങളെ അറിയിക്കുന്നു.

V V Samuel

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -