ഉൾക്കാഴ്ചകൾ✍ എന്റെ കുശിനിയിൽ🥗 യേശുവിനൊപ്പം☕🍽

ഉൾക്കാഴ്ചകൾ✍
എന്റെ കുശിനിയിൽ🥗
യേശുവിനൊപ്പം☕🍽


🔥ആകയാൽ യഹോവ അന്നു കല്പിച്ച ഈ മല ഇപ്പോൾ എനിക്കു തരിക
(യോശു 14:12)

ഒരു ഒറ്റു നോട്ടക്കാരനായി കനാൻ ദേശത്ത് കടന്നു പോയപ്പോൾ കാലേബിന് 40 വയസ്സ് ആയിരുന്നു പ്രായം.(സംഖ്യ 13:1-25) നാൽപ്പതു വർഷങ്ങൾ മരുഭുമിയിലും അടുത്ത അഞ്ച് വർഷങ്ങൾ കനാൻ പിടിച്ചടക്കുന്നതിനും".. അങ്ങനെ താൻ എൺ പത്തി അഞ്ചാം വയസ്സിൽ എത്തി. ( യോശു 14:7,10)

വാക്കു മാറാത്ത ദൈവം കാലേബിന് 'നീ പോയ ദേശം നിനക്ക് അവകാശമാക്കി തരുമെന്ന് വാഗ്ദത്തം നൽകിയതിനാൽ ഈ നാളുകളിൽ കാലേബിന് ഒരു ദോഷവും ഭവിച്ചില്ല.(സംഖ്യ 14:24)
ഇതാ, ഇവിടെ തനിക്ക് അവകാശപ്പെട്ട മലമ്പ്രദേശം യുദ്ധം ചെയ്ത് കീഴടക്കുവാനുള്ള ആത്മധൈര്യത്തോടും  ശക്തിയോടും കൂടി ഒരു എൺപത്തിയഞ്ചുകാരൻ യുവാവ്! തന്റെ ശാരീരിക ശക്തിയോ യുവത്വമോ നിലനിർത്തുവാൻ സഹായിക്കുന്ന  ഉപാധികൾ ഒന്നും  കൂടാതെ  തന്നെ!!

അങ്ങനെയെങ്കിൽ

 എൺപത്തിയഞ്ചാം വയസ്സിൽ ഈ ശക്തി എവിടെ നിന്ന് ?
കാലേബിന്റെ വായിൽ അതിന്
ഉത്തരം ഉണ്ട്. യോശു 1:8 ഈ ശക്തമായ വചനം യോശുവായും കാലേബും പിൻതുടർന്നതാണ്. രാവും പകലും വചനം ധ്യാനിക്കയും വായിൽ നിന്നും വിട്ടുമാറാതെ അവർ സൂക്ഷിക്കയും ചെയ്തു.
എന്താണ് കാലേബിന്റെ വായിൽ നിന്നും പുറപ്പെട്ടത്?
അത് ഇതാണ്. 🎗പൂർണ്ണഹൃദയത്തോടെ ദൈവമായ കർത്താവിനോട് ഞാൻ പറ്റി നിന്നു.(വാക്യം 8)

.നാൽപ്പത്തി അഞ്ച് വർഷങ്ങൾ വെട്ടുക്കിളി മാനസിക അവസ്ഥയിലുള്ള സഹോദരങ്ങളോട്‌ ഒത്ത് മരുഭൂമിയിൽ അലഞ്ഞു നടക്കേണ്ടി വന്നിട്ടും കാലേ ബ് പതറിയില്ല. ആ ഹൃദയം ദൈവത്തിനായി പൂർണ്ണമായി സമർപ്പിക്കപ്പെട്ടിരുന്നു.

        അയാൾ ദൈവീക വാഗ്ദാനങ്ങളിൽ മാത്രംഅഭയം പ്രാപിച്ചു.പ്രതിസന്ധികളെയല്ല വചനത്തെ തന്നെ ശ്രദ്ധാകേന്ദ്രമാക്കി.

ഈ നാൽപത്തി അഞ്ച് സംവത്സരങ്ങളോളവും എന്നെ ജീവനോടെ വച്ചിരിക്കുന്നു. (വാക്യം 10)
മറ്റൊന്നും കണക്കിടാതെ ദൈവത്തിനു മാത്രം നന്ദി കൊടുക്കുന്നു.

മോശ അയച്ച നാളിലെ പോലെ തന്നെ താൻ ആരോഗ്യവാനാണെന്ന് കാലേബ്🏋 അവകാശപ്പെടുന്നു. അത് സത്യവുമാണ്.കാരണം മൂന്ന് അനാക്യ മല്ലന്മാരെയാണ് കാലേബ് പിന്നീട് പുറത്താക്കി കളഞ്ഞത്.(ന്യായ 1: 20)

ഇന്നും എനിക്ക് ആരോഗ്യം ഉണ്ട്.(വാക്യം 11 )
തന്റെ ശാരീരിക ആരോഗ്യത്തെ കുറിച്ച് അത്ര ഉറപ്പുള്ള കാലേബ് തീർച്ചയായും നിയമം അനുവദിച്ചിട്ടുള്ള നല്ല ഭക്ഷണം തന്നെ കഴിച്ചിട്ടുണ്ടാവണം.45 വർഷം പിന്നിലത്തെ തന്റെ ആരോഗ്യത്തെ തുലനം ചെയ്ത് താൻ ഇന്നും പൂർണ്ണ ആരോഗ്യ വാനും യുദ്ധസന്നദ്ധനും ആണെന്ന് പ്രഖ്യാപിക്കുകയാണ്.

യഹോവ എന്നോട് കൂടെ ഉണ്ടെങ്കിൽ, ഞാൻ അവരെ ഓടിച്ചു കളയും.(വാക്യം 12 )
താൻ ആരോഗ്യവാൻ എങ്കിലും ദൈവ ശക്തിയിൽ മാത്രം അയാൾ ശരണപ്പെട്ടു.

ഏഴാം വാക്യത്തിൽ താൻ അന്നു പറഞ്ഞ വാക്കുകളെ ഓർമ്മിക്കുന്ന കാലേബ് ഇന്നും ആ സാഹചര്യങ്ങൾക്ക് മാറ്റം ഒന്നും ഇല്ലെന്നും, അനാക്യമല്ലന്മാരും ഉറപ്പുള്ള പട്ടണങ്ങളും ഉള്ള ആ ദേശം കീഴടക്കുവാൻ തങ്ങൾക്കു കഴിയും എന്നും ,വിശ്വാസം പ്രകടിപ്പിക്കുന്നു.( വാക്യം 12 )
⚡കഴിഞ്ഞ 45 വർഷങ്ങളും ഉയരത്തിലുള്ളത് മാത്രം ചിന്തിച്ചു. ആ ചിന്തകൾ മാത്രം സൂക്ഷിച്ചു.(കൊലൊ 3:2)
🎗
സാധാരണയായി നാം ഒരു മല കയറുമ്പോൾ പ്രായം ചെന്നവർ സാവധാനം ഊന്നുവടിയുടേയോ കൈവരിയുടേയോ സഹായത്തോടെ കയറുന്നതും, യൗവ്വനക്കാർ വേഗത്തിൽ ഓടികയറുന്നതും കാണാറുണ്ട്. എന്നാൽ ആത്മീയ ജീവിതത്തിൽ ഇത് നേരെ മറിച്ചാണ് സംഭവിക്കുന്നത്. സ്ഥിരതയോടും ചിട്ടയോടും സാവധാനം കയറുന്നവർക്കാണ് ആത്മീയ ജീവിതത്തിൽ  ഉയരങ്ങൾ കീഴടക്കുവാൻ കഴിയുന്നത്!

ഓരോരുത്തരും അവരവരുടേതായ പർവ്വതങ്ങളാണ് കയറേണ്ടത്. നിങ്ങളുടെ പർവ്വതം ഒരു പക്ഷെ ജോലി, സാമ്പത്തികം, വിവാഹം, ബന്ധങ്ങൾ, ലക്ഷ്യം പൂർത്തിയാക്കൽ/target achievement, ദൈവീക നിയോഗം,ഇങ്ങനെ എന്തു വേണമെങ്കിലും ആകാം. വിശ്വാസ കൊടി മുടികൾ⛰ കീഴടക്കിയ വിശ്വാസവീരരുടെ ജീവിതങ്ങൾ നമുക്ക് പാഠമാണ്. പലപ്പോഴും ഈ കൊടിമുടികളെ നാം അല്ല, അവ നമ്മെയാവും തിരഞ്ഞെടുക്കുക !നാം ആത്മീയ പർവ്വത ആരോഹകരായി മാറുന്നത് മറ്റുള്ളവർ നമ്മെ നോക്കി പഠിക്കുവാൻ തുടങ്ങുമ്പോഴാണ്.

വാഗ്ദത്ത ദേശം തങ്ങൾക്ക് സ്വന്തമാക്കാൻ കഴിയുമെന്ന് യിസായേൽ മക്കൾക്ക് ഉറപ്പുകൊടുത്ത യോശുവായും കാലേബും തന്നെ തങ്ങളുടെ അവകാശങ്ങൾ പ്രാപിച്ച് ദൈവത്തെ മഹത്യ പ്പെടത്തി മാതൃകയാകേണ്ടത് തികച്ചും ഉചിതം തന്നെ!(സംഖ്യ 13:30-33)
🔥
പ്രിയ ദൈവ പൈതലേ, യോശുവ 14:12 ൽ നിന്നും ഇതു പഠിക്കുവാൻ മറക്കേണ്ട.🎯
വിശ്വാസകൊടി മുടിയിൽ🧗‍♀നിന്നു കൊണ്ട് നിങ്ങൾക്കുള്ള വാഗ്ദാനമായ ഈ പർവ്വതം കൂടി  തരേണമെന്ന് കർത്താവിനോട് ആവശ്യപ്പെടുവാൻ പ്രായം ഒരു തടസ്സമല്ല .
🎗
"അവൻ എന്നെ ഉയർത്തി ഗിരി ശ്രിംഗ ങ്ങളിൽ നിർത്തുമാറാക്കി " എന്ന് കർത്താവിനോട് ഒത്ത് പാടുവാൻ തക്കവണ്ണം അവൻ നമ്മെ നിർത്തു മാറാക്കുന്നു.
⚡കാദേശ് ബർന്നയിൽ വച്ച് അവിടെ അനാക്യമല്ലന്മാരുണ്ടെന്ന് കേട്ട് ഭയന്ന് ദൈവത്തോട്  മറുതലിപ്പ് കാണിക്കുവാൻ ഇടയായ അതേ ഹെബ്രോൻ പർവ്വതം തന്നെയാണ് കാലേബ് തന്റെ അവകാശമായി ചോദിക്കുന്നത്. തീർച്ചയായും പിന്നീട് വളരെ നാളുകൾ കാലേബും തലമുറയും തങ്ങളുടെ അവകാശം ആസ്വദിച്ച് ജീവിച്ചിട്ടുണ്ടാകണം !!
ആമേൻ
anniekoshy@God's Thirstydeer🦌
വിവ . ഡോ.ഗീത ഏബ്രഹാം

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -