നിങ്ങൾക്കിടയിലെ അത്ഭുതങ്ങൾ യോശുവ : 3: 3 - 17
നിങ്ങൾക്കിടയിലെ അത്ഭുതങ്ങൾ
യോശുവ : 3: 3 - 17-- നാളെ കർത്താവ് നിങ്ങളുടെ ഇടയിൽ അത്ഭുതങ്ങൾ പ്രവർത്തിക്കുമെന്ന് യോശുവ ജനങ്ങളോട് പറഞ്ഞതായി ഇവിടെ കാണുന്നു. എന്നാൽ ഈ അത്ഭുതങ്ങൾ ലഭിക്കാൻ അവർ എന്താണ് ചെയ്തത്? നമുക്ക് ധ്യാനിക്കാം.
1.ദൈവത്തിന്റെ ഉടമ്പടിയുടെ പെട്ടകവും പുരോഹിതന്മാരെയും കണ്ടപ്പോൾ അവർ നീങ്ങി അതിനെ അനുഗമിച്ചു. ഉടമ്പടി പെട്ടകം ദൈവവചനത്തെ സൂചിപ്പിക്കുന്നു. നമ്മുടെ ജീവിതത്തിലും നാം ദൈവവചനം പിന്തുടരുകയും അവന്റെ അത്ഭുതങ്ങൾ സ്വീകരിക്കാൻ എല്ലാ നടപടികളും എടുക്കുകയും വേണം.
2. ഈ ഉടമ്പടി പെട്ടകം ലേവ്യരായ പുരോഹിതന്മാർ മാത്രമാണ് വഹിച്ചത്. എന്നാൽ ഈ വിലയേറിയ ദൈവവചനം ഇന്ന് നമ്മുടെ കൈകളിൽ വഹിക്കാൻ തക്കവണ്ണം നാം ഭാഗ്യവാന്മാരാണ്. നമ്മുടെ ജീവിതത്തിലും ഹൃദയത്തിലും തിരുവചനം വഹിക്കുമ്പോൾ, വചനം നമ്മെയും വഹിക്കും.
3.ലേവ്യരും അതിനെ അനുഗമിക്കുന്ന ജനങ്ങളും തമ്മിൽ 2000 മുഴം അകലം ഉണ്ടായിരിക്കേണം. പെട്ടകം വിശുദ്ധമായതിനാൽ അവർക്ക് അടുത്തുവരാൻ അനുവാദമുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് പുതിയ ഉടമ്പടി അനുസരിച്ച് യേശു ക്രിസ്തുവിന്റെ കൃപയിലൂടെ നമുക്ക് ധൈര്യത്തോടെ കരുണയുടെ സിംഹാസനത്തിലെത്താൻ കഴിയും.
എബ്രായ 4: 16.
4.സ്വയം വിശുദ്ധീകരിക്കാൻ അവർക്ക് ഉപദേശം നൽകി , കാരണം, അവർക്ക് പാപവുമായി പെട്ടകത്തിനടുത്ത് വരാൻ അനുവാദ മുണ്ടായിരുന്നില്ല . നമ്മുടെ ജീവിതത്തിലും അത്ഭുതങ്ങൾ കാണാൻ നാമും വിശുദ്ധരാകണം. നമ്മുടെ പാപങ്ങൾ ഏറ്റുപറയുകയും, പ്രാർത്ഥനയോടുകൂടി വിശുദ്ധിയിൽ അവന്റെ അടുക്കലേക്ക് വരുകയും ചെയ്യാം .
5.പുരോഹിതന്മാർ പെട്ടകം ചുമന്ന് ജനങ്ങളുടെ മുമ്പാകെ പോകണം. ഇന്ന് മറ്റുള്ളവരെ നയിക്കുന്ന ദൈവജനം ദൈവവചനം വഹിക്കുകയും, വചനമനുസരിച്ച് അവരെ നയിക്കുകയും വേണം.
6.അവർ സ്വയം വിശുദ്ധീകരിക്കുകയും പെട്ടകം പിന്തുടരുകയും ചെയ്തതിനുശേഷം മാത്രമേ അവർക്ക് ദൈവത്തിന്റെ വാഗ്‌ദാനങ്ങൾ ലഭിച്ചുള്ളൂ. ദൈവം യോശുവയോടു പറഞ്ഞു, ഞാൻ നിന്നെ മഹത്വപ്പെടുത്തും, മോശെയുടെ കൂടെ ഉണ്ടായിരുന്നതുപോലെ ഞാനും നിങ്ങളോടൊപ്പമുണ്ടാകും. അതെ, നാമും സ്വയം വിശുദ്ധീകരിച്ചു , ദൈവവചനം അനുസരിച്ചു , ദൈവസാന്നിദ്ധ്യത്തിൽ അവന്റെ ശബ്ദവും വാഗ്ദാനങ്ങളും കേൾക്കണം .
7. പെട്ടകം ചുമന്ന പുരോഹിതരുടെ പാദം വെള്ളത്തിന്റെ വക്കിൽ ചവിട്ടിയപ്പോൾ, യോർദ്ദാ നിലെ വെള്ളം രണ്ടായി പിരിഞ്ഞ് മുകളിൽ നിന്ന് വന്ന വെള്ളം ഇരുവശത്തും ചിറ പോലെ നിന്നു. ജനമെല്ലാം യോർദ്ദാൻ കടക്കുവോളം പെട്ടകം ചുമന്ന പുരോഹിതന്മാർ യോർദ്ദാന്റെ നടുവിലുള്ള വരണ്ട നിലത്ത് ഉറച്ചു നിന്നു . നമ്മുടെ ജീവിത
പാതയും ഉറച്ചതായിരിക്കാൻ നമുക്കും വചനത്തിൽ അടിയുറച്ച് നിൽക്കാം.
ഇന്ന് നമ്മുടെ മുന്നിലുള്ള ജീവിത പ്രശ്‌നങ്ങളും ഇൗ യോർദ്ദാൻ നദി പോലെ ആഴവും പരപ്പും ഉള്ളതായിരിക്കും . അത് എങ്ങനെ മറികടക്കണമെന്ന് നമ്മൾക്ക് അറിയില്ല. അതിനെ മറികടക്കാനുള്ള വഴി ദൈവം കാണിക്കുന്നു നമുക്ക് ദൈവവചനം നമ്മോടൊപ്പം കൊണ്ടു പോകാം , അത് പിന്തുടരാം , വിശുദ്ധീകരിച്ച് അവന്റെ ശബ്ദവും വാഗ്ദാനങ്ങളും ശ്രദ്ധിച്ച്, ദൈവവചനത്തിൽ ഉറച്ചു നിൽക്കാം . അങ്ങനെ ദൈവം യോർദ്ദാൻ നദിക്കരയിൽപ്പോലും വഴിയൊരുക്കും. വരണ്ട നിലത്ത് കൂടി വഴിയൊരുക്കി നടത്തും . മേൽപ്പറഞ്ഞ വാക്കുകളും സത്യങ്ങളും അനുസരിച്ച് ദൈവം നമ്മിൽ ഓരോരുത്തരെയും സഹായിക്കട്ടെ. ആമേൻ. ഹല്ലേലൂയാ.
ഡോ. പത്മിനി സെൽവിൻ
Modified & Translated :
Punnoose P. Abraham

Comments
Post a Comment