ലേവ്യപുസ്തകവും ആവർത്തന പുസ്തകവും

ലേവ്യപുസ്തകവും ആവർത്തന പുസ്തകവും  വായിച്ചപ്പോൾ എൻറെ ഉള്ളിൽ വന്ന ചില ചിന്തകൾ നിങ്ങളുമായി ആയി പങ്കിടട്ടെ:
ദൈവം തൻറെ പുത്രനെ ലോകത്തിലേക്കു അയച്ചു താൻ കാൽവരിയിൽ നമ്മുടെ പാപങ്ങൾക്ക് പരിഹാരമായി, നമുക്ക് പകരമായി യാഗമായ് തീർന്ന് പിതാവിന്റെ സന്നിധിയിലേക്ക് നമുക്ക് പ്രവേശനം ഒരുക്കി ഇല്ലായിരുന്നുവെങ്കിൽ, നമ്മുടെ അവസ്ഥ എന്തായിരുന്നേനെ?🤔

 ഇവിടെ യഹോവയുടെ സന്നിധിയിൽ യാഗവുമായി എങ്ങനെ ഉള്ളവർക്ക് കടന്നു കൂടാ,എന്തൊക്കെ ഭക്ഷിച്ചു കൂടാ, എങ്ങനെ ഉള്ളവരുമായി സഹവാസം പാടില്ല,മുതലായ നിയമങ്ങളുടെ  ഒരു നീണ്ടലിസ്റ്റ് ഉണ്ട്. നാം പരിശോധിച്ചാൽ ഈ ലിസ്റ്റിൽ ഉള്ള എന്തെങ്കിലും ഒരു അയോഗ്യത നമുക്ക് കാണും. 😢
അങ്ങനെയെങ്കിൽ ദൈവസന്നിധിയിൽ കടന്നു ചെല്ലുവാൻ നമുക്ക് ഒരു യോഗ്യതയും ഇല്ലായിരുന്നു.😢 നമുക്ക് വിധിക്കപ്പെട്ടിരുന്നത് മരണം ആയിരുന്നു. എന്നാൽ പൗലോസ് അപ്പോസ്തോലൻ റോമർക്ക് എഴുതിയ ലേഖനത്തിൽ പറയുന്നതുപോലെ,

റോമർ7:24 അയ്യോ, ഞാൻ അരിഷ്ടമനുഷ്യൻ! ഈ മരണത്തിന്നു അധീനമായ ശരീരത്തിൽനിന്നു എന്നെ ആർ വിടുവിക്കും?
 നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം ഞാൻ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു . 🙏

യേശു നമുക്കായി നിറവേറ്റിയത് എബ്രായർക്ക് എഴുതിയ ലേഖനത്തിൽ ഇങ്ങനെ പറയുന്നു:

7:25 -27:അതുകൊണ്ടു താൻമുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്‍വാൻ സദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ  പ്രാപ്തനാകുന്നു.
ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്കു വേണ്ടിയതു: പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ, സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ;
 ആ മഹാപുരോഹിതന്മാരെപ്പോലെ ആദ്യം സ്വന്തപാപങ്ങൾക്കായും പിന്നെ ജനത്തിന്റെ പാപങ്ങൾക്കായും ദിനംപ്രതി യാഗംകഴിപ്പാൻ ആവശ്യമില്ലാത്തവൻ തന്നേ. അതു അവൻ  തന്നെത്താൻ  അർപ്പിച്ചുകൊണ്ടു ഒരിക്കലായിട്ടു ചെയ്തുവല്ലോ.

എബ്രായർ
10:19  അതുകൊണ്ടു സഹോദരന്മാരേ, യേശു തന്റെ ദേഹം എന്ന തിരശ്ശീലയിൽകൂടി നമുക്കു പ്രതിഷ്ഠിച്ച ജീവനുള്ള പുതുവഴിയായി,
തന്റെ രക്തത്താൽ വിശുദ്ധമന്ദിരത്തിലേക്കുള്ള പ്രവേശനത്തിന്നു ധൈര്യവും
 ദൈവാലയത്തിന്മേൽ ഒരു മഹാപുരോഹിതനും നമുക്കുള്ളതുകൊണ്ടു
നാം ദുർമ്മനസ്സാക്ഷി നീങ്ങുമാറു ഹൃദയങ്ങളിൽ തളിക്കപ്പെട്ടവരും ശുദ്ധവെള്ളത്താൽ ശരീരം കഴുകപ്പെട്ടവരുമായി വിശ്വാസത്തിന്റെ പൂർണ്ണനിശ്ചയം പൂണ്ടു പരമാർത്ഥഹൃദയത്തോടെ അടുത്തു ചെല്ലുക.

"ക്രൂശില്‍ കണ്ടു ഞാന്‍ നിന്‍ സ്നേഹത്തെ
ആഴമാര്‍ന്ന നിന്‍ മഹാ ത്യാഗത്തെ
പകരം എന്തു നല്‍കും ഞാനിനി
ഹൃദയം പൂര്‍ണ്ണമായ് നല്‍കുന്നു നാഥനേ

പകരം എന്തു നല്‍കും ഞാനിനി
ഹൃദയം പൂര്‍ണ്ണമായ് നല്‍കുന്നു നാഥനേ
പകരം എന്തു നല്‍കും ഞാനിനി
നന്ദിയാല്‍ എന്നും വാഴ്ത്തും സ്രഷ്ടാവേ
പകരം എന്തു നല്‍കും ഞാനിനി
എന്നാരോഗ്യം നല്‍കുന്നു നാഥനേ
പകരം എന്തു നല്‍കും ഞാനിനി
ദേശത്തെങ്ങും പോകും സുവിശേഷവുമായ്
പകരം എന്തു നല്‍കും ഞാനിനി
അന്ത്യത്തോളം ഓര്‍മ്മിക്കും യാഗത്തില്‍"

Praise be to God
V V Samuel

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -