ഗിബായോന്യരുടെ വഞ്ചന യോശുവ : 9 : 3 -27

ഗിബായോന്യരുടെ വഞ്ചന

 യോശുവ : 9 : 3 -27

 1. യെരീഹോയിലും  , ഹായിയിലും 
ഇസ്രായെല്യർക്ക്  വിജയം ലഭിച്ചപ്പോൾ ഗിബെയോന്യർ അത്  കേട്ടു ,  തന്ത്രപൂർവ്വം വഞ്ചിക്കാനായി അവർ ഇസ്രായേല്യരുടെയും, യോശുവയുടെയും അടുത്തെത്തി.  നമ്മുടെ ജീവിതത്തിലും , നാം സന്തുഷ്ടരും , അനുഗ്രഹിക്കപ്പെട്ടവരും ആയപ്പോൾ പിശാച് ചില ആളുകളുടെ മനസ്സിൽ പ്രവർത്തിക്കുകയും നമ്മളെ വഞ്ചിക്കാൻ  ഗിബെയോന്യരെ അയയ്ക്കുകയും ചെയ്യും.  ഇതിനെക്കുറിച്ച് നാം ബോധവാന്മാരല്ലെങ്കിൽ നമ്മളും വഞ്ചിക്കപ്പെടും.  അതിനാൽ നമുക്ക് ജാഗ്രത പാലിക്കാം !

 2.അവർ കരാർ ഉണ്ടാക്കാൻ വിദേശരാജ്യങ്ങളിൽ നിന്നുള്ള സ്ഥാനാപതിമാരായി എത്തി.  ഇന്ന് ആത്മീയ ലോകത്തും പലരും നമ്മുടെ കർത്താവിന്റെ നാമത്തിൽ , ദൈവത്തിന്റെ സ്ഥാനപതികളെപ്പോലെ വരുന്നു . നമ്മളെ വഞ്ചിക്കുന്നു .ഈ ഗിബെയോന്യർ കാരണം അനേകം ആത്മാക്കൾ വഞ്ചിക്കപ്പെടുന്നു. കുടുംബങ്ങൾ തകർന്നിരിക്കു ന്നു . ഈ തന്ത്രശാലികളിൽ നിന്ന് രക്ഷപ്പെടാൻ നമുക്ക് ശ്രദ്ധിക്കാം !

 3.  അവർ വളരെ തന്ത്രപൂർവ്വം ആസൂത്രണം നടത്തി . പഴയ ചാക്കുകൾ, പഴയ വീഞ്ഞ് തുരുത്തി കൾ ,  കാലിൽ പൊട്ടിയ  ചെരുപ്പ് , പിഞ്ചിയ വസ്ത്രങ്ങൾ ഇവ അണിഞ്ഞ് എത്തി. .അവരുടെ റൊട്ടി വരണ്ടതും പൂപ്പൽ നിറഞ്ഞതുമാണെന്ന് അവർ  യോശുവയോട്  പറഞ്ഞു . നമ്മളും  മുൻകാലങ്ങളിൽ ഇത്തരം തന്ത്രശാലികളാൽ വഞ്ചിക്കപ്പെട്ടുവെന്ന് ഓർക്കുക . ഇനിയും നാം വഞ്ചിക്കപ്പെടരുത് !

 4.  ഈ ഗിബെയോന്യർ അവരോട് കള്ളം പറഞ്ഞു.  അതെ, പിശാച് ഒരു നുണയനും വഞ്ചകനുമാണ് !  അവർ നമ്മുടെ കർത്താവിന്റെ നാമത്തിൽ കള്ളം പറഞ്ഞ് വഞ്ചിക്കും !

 5 .എന്തിനാണ് ഇസ്രായേല്ല്യർ വഞ്ചിക്കപ്പെട്ടത് ?  ആ പഴയ വസ്ത്തുക്കൾ  കണ്ടപ്പോൾ, അവർ ഒരു വിദൂര രാജ്യത്തു നിന്നുള്ളവരാണെന്ന് കരുതി അവരുടെ കഥകൾ വിശ്വസിച്ചു.  എന്നാൽ കർത്താവിനോട് ആലോചന  ചോദിക്കുന്നതിൽ അവർ പരാജയപ്പെട്ടു.  നമ്മുടെ മുൻകാല ജീവിതത്തിലും, ഇതുപോലെ  ദൈവത്തോട് ആലോചന ചോദിക്കാനോ  അന്വേഷിക്കാനോ പരാജയപ്പെട്ട ഇടങ്ങളിലെല്ലാം നമ്മളും വഞ്ചിക്കപ്പെട്ടു.  ഇന്ന് നമുക്ക് ദൈവഹിതം  ചോദിക്കാനുള്ള ഒരു തീരുമാനമെടുക്കാം , നമ്മുടെ ജീവിതത്തിലെ ചെറുതും വലിയതും ആയ  എല്ലാ കാര്യങ്ങളിലും കർത്താവിന്റെ ഹിതം ചോദിക്കാം .

 6 .എന്തായിരുന്നു അവരുടെ തെറ്റുകൾ ? ദൈവ ഹിതം ചോദിക്കാതെ  യോശുവ അവരുമായി സമാധാന ഉടമ്പടി ഉണ്ടാക്കി. ഇസ്രായേല്യരുടെ പ്രഭുക്കന്മാർ കർത്താവിൻെറ നാമത്തിൽ  അവരോട് സത്യം ചെയ്തു . അവർ തന്ത്രപൂർവ്വം വഞ്ചിക്കപ്പെട്ട രീതി നമുക്ക് ധ്യാനിക്കാം .   വ്യാജ പ്രസംഗകരിലൂടെയും , അധ്യാപകരിലൂടെയും , കള്ളപ്രവാചകന്മാരിലൂടെയും തെറ്റായ തന്ത്രപരമായ പഠിപ്പിക്കലുകളിലൂടെയും ആളുകളെ വഞ്ചിക്കാനാണ്‌  ഇന്ന് പിശാച് ശ്രമിക്കുന്നത്‌.   നാം അവരാൽ  വഞ്ചിതരാകാതിരിക്കം !

 7.  ഈ ഗിബെയോന്യ ചെന്നായ്ക്കളിൽ നിന്ന് രക്ഷപ്പെടാൻ നമുക്ക് ദൈവവചനത്തെക്കുറിച്ചുള്ള അറിവും ജ്ഞാനവും ആവശ്യമാണ് .അതിനാൽ നമുക്ക് തിരുവചനം ശ്രദ്ധാപൂർവ്വം  പഠിക്കുകയും ഉത്സാഹത്തോടെ ധ്യാനിക്കുകയും ചെയ്യാം.  അവയുടെ ഫലങ്ങളാൽ നമുക്ക് അവയെ തിരിച്ചറിയാൻ കഴിയും.  എന്നാൽ നമ്മുടെ എല്ലാ മേഖലകളിലും എപ്പോഴും പ്രാർത്ഥിക്കുകയും പരിശുദ്ധാത്മാവിന്റെ മാർഗ നിർദേശം ചോദിക്കുകയും ചെയ്യുക. അങ്ങനെ നാം വഞ്ചിക്കപ്പെടാതിരിക്കാൻ , ദൈവം നമ്മെ ശരിയായ പാതയിലും  ദിശയിലും  നയിക്കും.

ഇൗ വചനങ്ങളാൾ  ദൈവം നമ്മെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ. 
ആമേൻ.  ഹല്ലേലൂയാ.

ഡോ.പത്മിനി സെൽവിൻ
Modified & Translated :
Punnoose P. Abraham

Comments

Popular posts from this blog

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

അബ്ശാലോമേ എന്റെ മകനെ, എന്റെ മകനെ

2Sam 7_11 2 ശമൂ 7-11