ആവർത്തനം 14: 2



ആവർത്തനം 14: 2
നിന്റെ ദൈവമായ യഹോവെക്കു നീ വിശുദ്ധജനമല്ലോ; ഭൂതലത്തിലുള്ള സകലജാതികളിലുംവെച്ചു തനിക്കു സ്വന്തജനമായിരിപ്പാൻ യഹോവ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു.
ആവർത്തനപുസ്തകം 14:2

ബൈബിളിൽ 525 തവണയിൽ കൂടുതൽ "വിശുദ്ധം" അല്ലെങ്കിൽ "വിശുദ്ധി" എന്ന വാക്കുകൾ ഉപയോഗിച്ചിരിക്കുന്നു .

വിശുദ്ധമായിരിക്കുക  എന്നാൽ “വേർതിരിക്കപെട്ടത് ” എന്നാണ്.

യിസ്രായേൽ ജനം യഹോവക്കു വേർപെട്ട  ഒരു ജനതയായിരുന്നു.

യിസ്രായേൽ ജനം ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട പ്രത്യേക  ജനത  ആയിരുന്നു.

നാമും ഒരു പ്രത്യേക കാര്യത്തിനായി വേർതിരിക്കപ്പെട്ടവരാണ്. 
………. നാം  ചെയ്യണമെന്നു ദൈവം ആഗ്രഹിക്കുന്ന  കാര്യങ്ങൾക്ക് ദൈവത്തിനു അനുസരണപ്പെടുക.

നമ്മുടെ ജീവിതം  ഉൾപ്പെടുന്ന  എല്ലാ കാര്യങ്ങളിലും  നാം വ്യത്യസ്തമായിരിക്കണം-
🍒നമ്മുടെ സ്വഭാവം
🍒നമ്മുടെ ജീവിതരീതി,
 🍒നമ്മൾ സംസാരിക്കുന്ന വാക്കുകൾ
  🍒നാം ചെയ്യുന്ന കാര്യങ്ങൾ.......
ഇവയിലെല്ലാം മറ്റുള്ളവർ  നമ്മിൽ ഒരു വ്യത്യാസം ദർശിക്കണം .

 ഭൂമിയിലെ സകലജാതികൾക്കും മീതെ ദൈവം ഇസ്രായേലിനോടു  പ്രീതി കാട്ടിയതു  എന്തുകൊണ്ട്?
ദൈവം അവരെ “ താൻ  തിരഞ്ഞെടുത്തത്” എന്ന് വിളിക്കുന്നതിന്റെ അടിസ്ഥാനം എന്താണ്

❤ അവന്റെ അഗാധവും  ആത്യന്തികവും ആയ സ്നേഹം

നാമും  ദൈവത്തിന്റെ വിലയേറിയ  ഒരു നിധിയാണ്.
“കർത്താവ് തന്റെ സ്നേഹം നമ്മിൽ വെക്കുകയും നമ്മെ  തിരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു....
 നാം അവന്റെ അവകാശമാണ് (എഫെസ്യർ 1:18).
ദൈവത്തിന്റെ ഉദ്ദേശ്യ പ്രകാരമാണ്  നമ്മെ   തിരഞ്ഞെടുത്തിരിക്കുന്നത്.
 ദൈവത്തിനു  നമ്മുടെ ജീവിതത്തെ പറ്റി  ഒരു പദ്ധതി  ഉണ്ട്. സ്വർഗത്തിന് വേണ്ടി നാം വേർപെട്ടവരായിരിക്കാൻ അവൻ ആഗ്രഹിക്കുന്നു.

 നാം തിരഞ്ഞെടുക്കപ്പെട്ട ഒരു ജനത ആണെന്ന  ഉറപ്പ്  നമുക്കുണ്ടോ ?

 🛐🛐ജൂലി മാത്യു🛐🛐
വിവർത്തനം - Mini Raja

Comments

Popular posts from this blog

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

അബ്ശാലോമേ എന്റെ മകനെ, എന്റെ മകനെ

2Sam 7_11 2 ശമൂ 7-11