നേരായ ജീവിതത്തിന്റെ *മാർഗ്ഗരേഖകൾ



 നേരായ ജീവിതത്തിന്റെ *മാർഗ്ഗരേഖകൾ*

💎ശരിയായ ജീവിതം നയിക്കുവാൻ വേണ്ട നിയമങ്ങളുടെ വിശദീകരണം മോശ തുടരുകയാണ്. ആവർത്തന  വിരസത തോന്നാമെങ്കിലും, പ്രധാനപ്പെട്ട ആശയങ്ങൾ അനുവാചക ഹൃദയങ്ങളിൽ ഉറപ്പിക്കുവാൻ ആവർത്തനം കൂടിയേ തീരൂ എന്ന് ഒരു നല്ല അദ്ധ്യാപകന് ഉത്തമ ബോധ്യം ഉണ്ട്.അദ്ധ്യാപനം വാമൊഴിയിൽ കൂടി ആകുമ്പോൾ അത് എത്ര അധികം !!

💎 യിസ്രായേൽമക്കളെ എത്ര നന്നായി മോശ മനസ്സിലാക്കിയിരുന്നു? അവരുടെ ഹൃദയ കാഠിന്യം, തന്നിഷ്ടം ഒക്കെ മോശയുടെ ഹൃദയ ഭാരം വർദ്ധിപ്പിച്ചു.പുതിയ തലമുറയാണ് അവർ എങ്കിലും തങ്ങളുടെ പിതാക്കന്മാരുടെ സ്വഭാവം കുറെയെങ്കിലും പകർന്നു കിട്ടാതിരിക്കില്ലല്ലൊ.🤔
▪                     ▪
ലേവ്യ ആവർത്തന പുസ്തകങ്ങളുടെ കാതലായ ആശയം ഇത്ര നാൾ എന്നിൽ നിന്നും മറഞ്ഞിരുന്നുവോ എന്ന് അതിശയം കൂറിപോ കന്നു. ഈ അറുപഴഞ്ചൻ നിയമങ്ങളും നിബന്ധനകളും നമുക്ക് വേണ്ടിയുള്ളതല്ല എന്നായിരുന്നു ഞാൻ ധരിച്ചിരുന്നത്. ഒരു ശിക്ഷ കനായ  ദൈവത്തിന്റെ അരുതുകളും അരുതാത്തതും...'. എന്റെ വീക്ഷണം ഇത്രമാത്രം അന്ധമായിരുന്നുവോ?🤔

🎯എന്നാൽ ഇന്നോ? വിലപ്പെട്ട സമ്പാദ്യമായ തന്റെ ജനത്തിന് താനുമായുള്ള ബന്ധം അർത്ഥവത്തും സജീവവും പുതുമയും ഉള്ളതായി എങ്ങനെ നിലനിർത്താമെന്ന് 'അവരെ പഠിപ്പിക്കുന്ന, കരുതുന്ന സർവ്വ സ്നേഹിയായ ഒരു ദൈവത്തെയാണ് ഞാൻ കാണുന്നത്.

🎯നിർബന്ധിക്കപ്പെട്ടിട്ടല്ല, മറിച്ച് ദൈവകല്പനാ അനുസരണം എന്റെ താല്പര്യമായി, ... ഇഷ്ടമായി.ഹൃദയപുർവ്വം നാം ദൈവത്തെ സ്നേഹിക്കുവാൻ ആരംഭിക്കുമ്പോൾ അവിടുത്തെ കല്പനകൾ നമ്മുടെ പ്രമോദങ്ങളാവുന്നു. ആ മാനദണ്ഡങ്ങൾ മാത്രം നമുക്കും സ്വീകാര്യമാകുന്നു. സ്വാർത്ഥ ലാഭേച്ഛ വിട്ട കലുന്നു! 😞.സങ്കടകരമെന്നു പറയട്ടെ പലരെ സംബന്ധിച്ചും മതഭക്തി സ്വാർത്ഥ പ്രേരിതം മാത്രമാണ്. സ്വന്ത താല്പര്യങ്ങൾക്കും ആശയങ്ങൾക്കും ഒരു ചട്ടക്കൂടു്.

💎സ്നേഹത്തിന്റെ അനുസരണവും നന്ദിയും💎
ഇവ നമ്മിൽ രൂഢമൂലമാകട്ടെ !!

വിവ .ഡോ.ഗീത ഏബ്രഹാം
ShantaM🌻 🌻 🌻

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -