ആവർത്തന പുസ്തകം 7 - 11

ആവർത്തന പുസ്തകം 7 - 11           ദൈവം നൽകിയ ദേശത്ത് അവർ ദീർഘകാലം ജീവിച്ചിരിക്കേണ്ടതിന് അവരെ അനുഗ്രഹിക്കുകയും അവർക്കു വേണ്ടി കരുതുകയും ചെയ്യുന്നതിനായി യിസ്രായേലിനെ അവന്റെ പുത്രൻമാരും പുത്രിമാരുമായി ദത്തെടുക്കുമെന്ന ദൈവത്തിന്റെ നിയമ ഉടമ്പടിയായ 10 കല്പനകളെ കുറിച്ച് വിശദീകരിച്ചിരിക്കുന്നു. യഹോവയെ ഭയപ്പെടുക എന്നു പറഞ്ഞാൽ അവനെ ഭയഭക്തിയോടെയും വിശുദ്ധിയോടെയും ദൈവമെന്ന നിലയിൽ ബഹുമാനിക്കണം. വിശ്വാസവും ആശ്രയവും അവനിൽ മാത്രം വയ്ക്കണം. യഹോവയെ സ്നേഹിക്കണം. ദൈവത്തിന്റെ വചനങ്ങൾ നമ്മുടെ ഹൃദയത്തിൽ വയ്ക്കണം. ഇരിക്കുമ്പോഴും കിടക്കുമ്പോഴും നടക്കുമ്പോഴും അവയെക്കുറിച്ച് സംസാരിക്കണം. മക്കൾക്കും ഉപദേശിച്ചു കൊടുക്കണം. മക്കളെ ആത്മീയതയിലേക്ക് കൊണ്ടുവരുന്നതിൽ ഏറ്റവും വലിയ പങ്ക് മാതാപിതാക്കൻമാർക്കാണ്. നമ്മുടെ ഭവനങ്ങളിൽ ദുഷ്ടത അനുവദിക്കരുത്. ഒരു വ്യക്തിയുടെ ജീവിതം ശാരീരികമായതു മാത്രമല്ല. ആത്മീയവും ശാരീരികവുമായ ക്ഷേമം അയാളുടെ ദൈവവുമായുള്ള  ബന്ധത്തെയും അവന്റെ വചനത്തോടുള്ള അനുസരണത്തെയും ആശ്രയിച്ചിരിക്കുന്നു. മിസ്രയീമിൽ നിന്ന് യിസ്രായേൽ ജനത്തെ വീണ്ടെടുത്തു പോരുമ്പോൾ ഉണ്ടായിട്ടുള്ള എല്ലാ കഷ്ടതകൾക്കും ദൈവം പരിഹാരം കണ്ടിരുന്നു. ഇനിയും തേനും പാലും ഒഴുകുന്ന ദേശത്ത് സമൃദ്ധിയോടെ ജീവിക്കുമ്പോൾ ദൈവത്തെയും വന്ന വഴികളെയും അനുഗ്രഹത്തെയും മറക്കരുതെന്ന് ഓർപ്പിക്കുന്നു. കനാന്യ ജനത്തിന്റെ ദുഷ്ടത നിമിത്തമാണ് ദൈവത്താൽ അവർ നശിപ്പിക്കപ്പെട്ടത്. യിസ്രായേൽ വാഗ്ദത്ത ദേശം കൈവശമാക്കിയത് അവരുടെ വിശ്വസ്തയുടെ പ്രതിഫലമായിരുന്നില്ല. പിന്നെയോ ദൈവത്തിന്റെ സ്നേഹത്തിന്റെയും കരുണയുടെയും ഫലമായി അവന്റെ കൃപയാലുള്ള ദാനമായി അത് ദൈവം നൽകിയതാണ്.

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -