ചുരുക്കത്തിൽ 🥥 🕯ഒരേ ഒരാൾ 🕯

 ചുരുക്കത്തിൽ 🥥

 🕯ഒരേ ഒരാൾ 🕯

യിസ്രായേല്യർ മിസ്രയിമിൽ നിന്നു പുറപ്പെട്ടപ്പോൾ, കലേബ്‌ ജനക്കൂട്ടത്തിൽ ഒരാളായിരുന്നു . വാഗ്‌ദത്ത ദേശം  ഒറ്റു നോക്കാൻ പോയ  പന്ത്രണ്ടുപേരിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ആണ്  അദ്ദേഹത്തിന്റെ പേർ  ആദ്യമായി പരാമർശിക്കപ്പെട്ടത്.  അന്ന് അദ്ദേഹത്തിന് നാൽപത് വയസ്സായിരുന്നു .

യോശുവയെ കൂടാതെ,  വാഗ്‌ദത്ത ദേശത്തെക്കുറിച്ച് ഒരു നല്ല വാർത്ത കൊണ്ടുവന്ന ഒരേ ഒരാൾ കാലെബ് എന്നതിനാൽ അവൻ  പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു. യോശുവയും കാലേബും മാത്രമേ വാഗ്‌ദത്ത ദേശത്തേക്ക്‌ പ്രവേശിക്കുള്ളൂ എന്ന്‌  ദൈവം അരുളിച്ചെയ്തു.

 കാലേബ് ദൈവത്തോട് വിശ്വസ്തനായി നിലകൊള്ളുകയും അനുസരണക്കേട് കാട്ടിയ യിസ്രായേൽ ജനതയോട് കൂടെ നാൽപതു വർഷത്തോളം മരുഭൂമിയിൽ അലഞ്ഞു നടക്കുകയും ചെയ്തു. 85-ാം വയസ്സിൽ അദ്ദേഹം വീണ്ടും ശ്രദ്ധേയനാകുന്നു.   അവന്റെ ശരീരത്തിന്റെ  ശക്തിയും ബലവും,  മനോബലവും ആ പ്രായത്തിലും  മാറ്റമില്ലാതെ തുടർന്നു.

പഴയ  തലമുറയിൽ  നിന്ന്,    യിസ്രായേല്യരുടെ  പുതുതലമുറമദ്ധ്യേ ജീവിച്ചിരുന്ന ഒരേയൊരു വ്യക്തി അവനായിരുന്നു. മത്സരികളായ ഇസ്രായേല്യരിൽ ഓരോരുത്തരും  മരുഭൂമിയിൽ മരിക്കുന്നത് കാണുന്നത് വേദനാജനകമായിരുന്നു. അദ്ദേഹത്തിന് ഒരു അന്യഥാ ബോധം  അനുഭവപ്പെട്ടിരിക്കാം; പുതിയ തലമുറ അവനെ വിചിത്ര ജീവിയെ പോലെ  നോക്കുമായിരുന്നിരിക്കാം.
 കൂട്ടത്തിൽ ചേർക്കാൻ പറ്റാത്ത ഒരാളെ പോലെ അദ്ദേഹത്തെ കരുതിയിരിക്കും.

 നല്ല വർത്തമാനം  കൊണ്ടുവന്ന മറ്റൊരാളായ യോശുവയെ മോശെയുടെ പിൻഗാമിയായി ദൈവം ഉയർത്തിക്കഴിഞ്ഞു . യോശുവ ജനത്തെ നയിച്ചു, ദൈവം അവനിലൂടെ വലിയ അത്ഭുതങ്ങൾ ചെയ്തു. അതേസമയം കാലേബ്,  പേരും പ്രശസ്തിയും ഇല്ലാത്ത, സാധാരണയിൽ  സാധാരണക്കാരനായി തുടർന്നു .

🕯 അവന്റെ പദവി സംബന്ധിച്ച് അദ്ദേഹത്തിന് അപകർഷതയോ  അസൂയയോ വിഷാദ മനോഭാവമോ ഇല്ല. അവൻ ദൈവത്തിന്റെ കരുത്തുറ്റ കൈ കീഴിൽ  താഴ്മയോടെ തുടർന്നു.  നമ്മോടൊപ്പം ഉള്ള ഒരു വിശ്വാസി അനുഗ്രഹിക്കപ്പെടുകയും ശക്തമായി ഉപയോഗിക്കപ്പെടുകയും ചെയ്യുകയും,  നാം ശ്രദ്ധിക്കപ്പെടാതെ പോവുകയും  ചെയ്താൽ നാം എങ്ങനെ പ്രതികരിക്കും?

 കാലെബ് തികച്ചും വ്യത്യസ്ത ആത്മാവുള്ള വ്യത്യസ്ത വ്യക്തിയായിരുന്നു. അവൻ യാതൊന്നും കണ്ടിട്ടല്ല  ദൈവത്തിൽ  വിശ്വസിച്ചതു തന്റെ പേർ പ്രസിദ്ധിയുടെ  പട്ടികയിൽ ഇല്ലെങ്കിലും അദ്ദേഹം ദൈവത്തിൽ  വിശ്വസിച്ചു.

🕯 ആദ്യം അദ്ദേഹം ആയിരക്കണക്കിന് ആളുകളിൽ ഒരാളായിരുന്നു. പിന്നെ  അദ്ദേഹം പന്ത്രണ്ടുപേരിൽ ഒരാളായി. അടുത്തതായി ഒരു നല്ല വാർത്ത കൊണ്ടുവന്ന രണ്ടുപേരിൽ ഒരാളായി  അദ്ദേഹം. അവസാനം, വാഗ്ദത്ത ദേശത്തേക്ക് പ്രവേശിക്കാൻ, മിസ്രയിമിൽ നിന്ന് പോയ ഏക,  വിജയിയായ വിശ്വാസിയായി അദ്ദേഹം തന്റെ ഓട്ടം പൂർത്തിയാക്കി.
( യോശുവ ഒരു ആത്മീയ നേതാവായികഴിഞ്ഞിരുന്നു).

വിചിത്രമായ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്ന ഒരേയൊരു വ്യക്തി തങ്ങളാണെന്ന്  വിലപിക്കുന്നുണ്ടോ? ഉന്മേഷവാനാകുക! പ്രത്യേക അനുഗ്രഹങ്ങൾ അവകാശമാക്കുന്നതിനുള്ള ഏക  വ്യക്തി ആകുവാൻ  ദൈവം നിങ്ങളെ ഒരുക്കികൊണ്ടിരിക്കുന്നു

അനുഗ്രഹത്തിന്റെ നീർ ചാലുകളാകുവാൻ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ

ശ്രീമതി ഷീല ജെബകുമാർ
Everyday Bible Devotion
വിവർത്തനം Mini Raja

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -