യോശുവ: 17- 21 ആഴമായ ധ്യാനത്തിനുള്ള ലളിത ചിന്തകൾ 💎

  യോശുവ: 17- 21
    ആഴമായ ധ്യാനത്തിനുള്ള
             ലളിത ചിന്തകൾ 💎

യോശുവ : 20: 9
       " അബദ്ധവശാൽ ഒരുത്ത
നെ കൊന്നുപോയവൻ സഭ
യുടെ മുമ്പാകെ നിൽക്കും വരെ...... നിശ്ചയിച്ച പട്ടണ
ങ്ങൾ ഇവ തന്നെ."
          ന്യായപ്രമാണ കല്പന
പ്രകാരം, മന: പൂർവ്വം കൊലപാതകം നടത്തുന്നവന്
മരണശിക്ഷ നൽകണമെന്നും
അബദ്ധവശാൽ കൊല്ലുന്നവ
ന് അത് വേണ്ടാ എന്നുമാണ്
അനുശാസിക്കുന്നത്.
( പുറപ്പാട്: 21 : 12-14 )
ലേവ്യർക്ക് അവകാശമായി
ലഭിക്കുന്ന 48 പട്ടണങ്ങളിൽ
നിന്ന് 6 എണ്ണം വേർതിരിച്ച്
സങ്കേതപട്ടണങ്ങൾ ആക്കി
തീർക്കണമെന്ന് യഹോവ
മോശയോട് കല്പിച്ചിരുന്നു.
(സംഖ്യാ : 35: 6, 7 )
           ⚡ ഇതു് ദൈവം പെട്ടന്ന്
തീരുമാനിച്ചതല്ല. ഉദ്ദേശം 40
വർഷങ്ങൾക്കു മുൻപു തന്നെ
ദൈവം ഇത് മുൻകൂട്ടി തീരുമാ
നിക്കയും, സീനായ് പർവ്വത
ത്തിൽ വെച്ച് മറ്റ് കല്ലനകളോ
ടൊപ്പം ഇതിനെക്കുറിച്ചുള്ള
നിർദേശം നൽകുകയും
ചെയ്തിരുന്നു.
( പുറപ്പാട് : 21: 13 )
യിസ്രായേൽമക്കൾക്കു മാത്ര
മല്ല, അവരുടെ ഇടയിൽ പാർ
ക്കുന്ന അന്യനും, പരദേശി
യ്ക്കും, ഈ സങ്കേതത്തിൽ
പ്രവേശനം അനുവദിച്ചിരുന്നു.
         യോർദ്ദാന്റെ ഇരുകരക
ളിലുമായി (കിഴക്ക് - 3, പടിഞ്ഞാറ് - 3) ഈ സങ്കേത
ങ്ങൾ സ്ഥിതി ചെയ്യുന്നതു കൊണ്ട്, അബദ്ധവശാൽ കൊല ചെയ്തു പോയ ആർക്കും വേഗത്തിൽ അവി
ടേക്ക് ഓടി എത്താമായിരുന്നു.
            ഇനിയും നമുക്ക് ഈ
സങ്കേത നഗരങ്ങളുടെ പേരും
അർത്ഥവും ഒന്ന് മനസ്സിലാ
ക്കാം.
1. കേദേശ് = നീതി
 ▪ കുറ്റം ചെയ്‌തവർക്കു വേ
    ണ്ടി നീതിയായി തീർന്നവൻ.
     - ഞാനാണ് ആ കുറ്റക്കാരി
       ൽ പ്രധാനി
2. ശേഖേം = ചുമൽ (തോള് )
   ▪  അവൻ നിനക്കു വേണ്ടി
       കരുതുന്നതു കൊണ്ട്
       നിന്റെ ഭാരം അവന്റെ
       ചുമലിൽ വെച്ചു കൊൾക
3. ഹെബ്രോൻ = കൂട്ടായ്മ
 ▪നിന്റെ കുറവുകൾ നോക്കാ
     തെ നീയുമായി ഒരു കൂട്ടാ
     യ്മയ്ക്ക് അവൻ ആഗ്രഹി
      ക്കുന്നു.
4. ബേസേർ =കോട്ട
                        ( സങ്കേതം )
▪ നിനക്ക് അഭയം പ്രാപിക്കാ
     വുന്ന ഏറ്റവുംനല്ല സങ്കേ
     തം അവനാണ്.
5. രാമോത്ത് = ഉയർത്തപ്പെ
                          ട്ടത്.
▪ നമ്മുടെ ജീവിതത്തിൽ കൂ
     ടെ ദൈവം ഉയർത്തപ്പെ
     ടട്ടെ.
6. ഗോലാൻ = സന്തോഷം
 ▪ നിന്റെ ദു:ഖങ്ങളെ അവൻ
    സന്തോഷമായി മാറ്റും.
   🎗          യേശുക്രിസ്തുവിൽ
കൂടെ നമ്മുടെ രക്ഷയ്ക്കായി
ദൈവം ഒരുക്കിയ രക്ഷാപദ്ധ
തിയുടെ മുൻ നിഴലായി സങ്കേ
പട്ടണങ്ങളെ ദർശിക്കാവുന്ന
താണ്. നമ്മുടെ പാപങ്ങളെ
ഏറ്റുപറഞ്ഞ് അവനിൽ അഭ
യം കണ്ടെത്തിയാൽ, അവൻ
കാൽവറിയിൽ ചൊരിഞ്ഞ
രക്തംമൂലം നമ്മേ ദൈവ
ത്തോട് അടുപ്പിക്കയും, നിത്യ
മരണത്തിൽ നിന്നും വിടുവിച്ച്
സംരക്ഷിക്കയും ചെയ്യും.
ന്യായപ്രമാണത്തിന്റെ ശിക്ഷ
കളിൽ നിന്നും നമ്മേ കുറ്റവിമു
ക്തരാക്കുന്ന മഹാപുരോഹി
തൻ കൂടെയാണ് ക്രിസ്തു .
          ⚡  ദൈവത്തെ തന്റെ
സങ്കേതമായിക്കണ്ട ഒരു വ്യക്തിയായിരുന്നു, ദാവീദ്.
അദ്ദേഹം ഇപ്രകാരം സാക്ഷി
ച്ചിരിക്കുന്നു; " യഹോവ തന്റെ
ദാസന്മാരുടെ പ്രാണനെ വീണ്ടുകൊള്ളുന്നു.. അവനെ
ശരണമാക്കുന്നവരാരും, ശിക്ഷ അനുഭവിക്കയില്ല."
(സങ്കീർത്തനം : 34: 22 )
       ⚡ദൈവത്തെ കൂടാതെ
യുള്ള സങ്കേതങ്ങൾ അന്വേ
ഷിക്കുവാനുള്ള പ്രലോഭനം
നമ്മിൽ ഉണ്ടാകാറുണ്ട്. എന്നാ
ൽ അങ്ങനെയുള്ളവ നൽകു
ന്നത് വ്യാജ സുരക്ഷിതത്വമാ
യിരിക്കും. ദാവീദിനോട് ചേർ
ന്നു് വിശ്വാസത്തോടെ നമുക്കും പറയാം, " നീ എനിക്ക് മറവിടമാകുന്നു; നീ
എന്നെ കഷ്ടത്തിൽ നിന്ന്
സൂക്ഷിക്കും: രക്ഷയുടെ ഉല്ലാ
സഘോഷം കൊണ്ട് നീ എന്നെ ചുറ്റിക്കൊള്ളും."
(സങ്കീർത്തനം: 32 : 7 )
ശലോമോൻ പറയുന്നു,
" യഹോവയുടെ നാമം ബല
മുള്ള ഗോപുരം; നീതിമാൻ അ
തിലേക്ക് ഓടിച്ചെന്ന് അഭയം
പ്രാപിക്കുന്നു."
(സദൃശ്യവാക്യങ്ങൾ: 18:10 )

ഡോ: തോമസ് ഡേവിഡ്🎯

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -