കഴുകൻ തന്റെ കൂട് അനക്കി പറക്കുന്നത് പോലെ ആവർത്തനം 32: 11, 12

കഴുകൻ  തന്റെ കൂട് അനക്കി  പറക്കുന്നത് പോലെ
ആവർത്തനം 32: 11, 12.

1. ദൈവം മാത്രമാണ് യിസ്രായേലിനെ നയിച്ചതെന്ന് ഇവിടെ നാം കാണുന്നു. അതെ, ദൈവമക്കളാകുന്ന നമ്മെ നയിക്കാൻ  ദൈവത്തെ മാത്രം അനുവദിക്കണം. ഒരു മനുഷ്യനെയോ മാനുഷിക ഉപദേശത്തെയോ ആശ്രയിക്കരുത്. റോമർ 8: 14 പറയുന്നു,  "ദൈവാത്മാവു നടത്തുന്നവർ ഏവരും ദൈവത്തിന്റെ മക്കൾ ആകുന്നു "  നാം, യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകളും ദൈവവചനവും വഴി ദൈവത്തിന്റെ ആത്മാവിനാൽ നയിക്കപ്പെടുന്നുണ്ടോ എന്ന്  നമ്മെത്തന്നെ ശോധന ചെയ്യാം.

2. കഴുകനെപ്പോലെ - കഴുകൻ  ഒരു കുരുവിയെപ്പോലെ താഴ്ന്നല്ല മറിച്ചു, ഉയരത്തിൽ പറക്കുന്ന ഒരു  പക്ഷിയാണ്. നാം ദൈവമക്കളായതിനാൽ വിശ്വാസം, സ്നേഹം, പ്രാർത്ഥന ജീവിതം തുടങ്ങിയ ഉയർന്ന ആത്മീയ മേഖലകളിലേക്ക് പറക്കണം .ഒരു കോഴിയെ പോലെ താഴെ  നിലത്തു  കറങ്ങരുത്.

3. കഴുകന്റെ കൂട് - മഴയിൽ നിന്നും കാറ്റിൽ നിന്നും ചൂടുള്ള വെയിലിൽ നിന്നും സംരക്ഷിക്കാൻ കുഞ്ഞുങ്ങൾക്ക് സുരക്ഷിതമായ സ്ഥലമാണ് കൂട്.  കഴുകൻ ഭക്ഷണസാധനങ്ങൾ കുഞ്ഞുങ്ങൾക്ക് കൊടുക്കുവാൻ കൂട്ടിലേക്ക്‌  കൊണ്ടുവരും. പാറകളുടെ ഉയർന്ന  ശിഖരങ്ങളിൽ  അതിന്റെ കൂടുണ്ടാക്കുന്നു. അതെ, നാം നമ്മുടെ കൂടുകൾ പാറയിൽ കെട്ടിപ്പടുക്കണം, അത് യേശുക്രിസ്തു, അവന്റെ പഠിപ്പിക്കലുകൾ- ദൈവവചനം ആകുന്നു.  അത് നമുക്കും നമ്മുടെ കുട്ടികൾക്കുമായി നമ്മുടെ വിശ്രമ കേന്ദ്രം  ആയിരിക്കണം.

4 കൂട്  അനക്കി പറക്കുന്നു  - അതെ, കുഞ്ഞുങ്ങൾ കൂടുകളിൽ വിശ്രമിക്കുന്നു. അമ്മ കഴുകൻ ഭക്ഷണം കൊണ്ടുവന്ന് കൊടുക്കുന്നതിനാൽ അവർ ഒരിക്കലും പറക്കാൻ പഠിക്കുകയില്ല. അതുകൊണ്ടാണ് അമ്മ പക്ഷി കൂടുകൾ ഇളക്കിവിടുന്നത്. അതെ,ബുദ്ധിമുട്ടുകൾ, പ്രശ്നങ്ങൾ, രോഗങ്ങൾ, നഷ്ടങ്ങൾ തുടങ്ങിയവ നേരിടുന്നതുവരെ നാം  ഒരിക്കലും ആത്മീയ ഫലങ്ങൾ നൽകില്ല,  പറക്കാൻ പഠിക്കില്ല. നാം ഒരിക്കലും പറക്കാൻ പഠിച്ചിട്ടില്ലെങ്കിൽ, യേശുക്രിസ്തുവിന്റെ രണ്ടാം വരവിൽ നമുക്ക് എങ്ങനെ പറക്കാൻ കഴിയും?

5.  ചിറകു വിരിച്ചു സാവധാനം  പറക്കുന്നു
കൂട്  അനക്കി,  കുഞ്ഞുങ്ങളെ  അലസതയിൽ നിന്ന് ഉണർത്തി,  അവരെ പറക്കുവാൻ അമ്മ കഴുകൻ പഠിപ്പിക്കുന്നു. അവർ  പറക്കുവാൻ ശ്രമിക്കുമ്പോൾ അമ്മ  കഴുകൻ  ചിറകു വിരിച്ചു അവരുടെ മുകളിൽ വളരെ സാവധാനം പറക്കും. കുഞ്ഞുങ്ങൾ ക്ഷീണിച്ചു  താഴെ  വീഴാൻ തുടങ്ങുമ്പോൾ  അമ്മ വേഗം താണ്  പറന്നു അവരെ റാഞ്ചി എടുക്കുന്നു. അതെ, പരിശുദ്ധാത്മാവും,  നമ്മുടെ പരീക്ഷകളിൽ നാം നശിച്ചു  പോകാതെ,   നമ്മോടു്  കൂടെ  ഇരുന്ന്  നമ്മെ  സംരക്ഷിക്കുകയും നാം ദൈവ സ്വരൂപത്തിലാകുന്നതിനു  സഹായിക്കുകയും  ചെയ്യുന്നു.  കഴുകന്റെ കണ്ണുകൾ അതിന്റെ കുഞ്ഞുങ്ങളിൽ എങ്ങനെ തറച്ചിരിക്കുന്നോ,  അതുപോലെ നമ്മുടെ പറക്കലിനിടയിൽ ദൈവം നമ്മെയും പരിപാലിക്കുന്നു.

6. റാഞ്ചി  പിടിക്കാൻ ചിറകുകൾ വിരിച്ചു കഴുകൻ അതിന്റെ ചിറകുകൾ വിരിച്ച് എല്ലായ്പ്പോഴും  കുഞ്ഞുങ്ങളെ പിടിക്കുവാൻ തയ്യാറാണ്. നമ്മെ സ്നേഹിക്കുന്ന ഒരു  രക്ഷകനുണ്ട്, അവൻ, നാം  വീഴുമ്പോൾ നമ്മെ പിടിക്കാനും രക്ഷിക്കുവാനും എല്ലായ്പ്പോഴും അവന്റെ ചിറകുകൾ വിരിച്ചിക്കുന്നു. നമ്മോടുള്ള കരുതലിനും സ്നേഹത്തിനും നമുക്ക് അവനോട് നന്ദി പറയാം.

7. അവളുടെ ചിറകിൽ അവയെ വഹിക്കുന്നു. അതെ, കഴുകൻ വീഴുന്ന  കുഞ്ഞുങ്ങളെ പിടിക്കുക മാത്രമല്ല, തന്റെ ചിറകിൽ വഹിക്കുകയും ചെയ്യുന്നു. നമ്മുടെ കർത്താവായ യേശുക്രിസ്തുവും നമ്മെ അവന്റെ ചിറകിൽ വഹിക്കുന്നു, നമുക്ക് പറക്കാനാവാത്തപ്പോഴെല്ലാം നമ്മുടെ ലക്ഷ്യസ്ഥാനത്തെത്താൻ സഹായിക്കുന്നു. അതുകൊണ്ടാണ്, *അവൻ കനത്ത കുരിശ് ചുമന്ന് നമ്മെ വീണ്ടെടുക്കുന്നതിനായി തന്റെ ജീവൻ ബലിയർപ്പിച്ചത്.

നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും കഴുകനെപ്പോലെ നമ്മെ വഹിക്കുന്ന  യേശുക്രിസ്തുവിന്റെ സ്നേഹം നമുക്ക് തിരിച്ചറിയാം.അവന്റെ മഹത്തായ കരുണ കാരണം നാം നശിക്കപ്പെടുന്നില്ല. അവന്റെ അനുകമ്പ ഒരിക്കലും തീർന്നു പോകുന്നില്ല. ഈ മഹത്തായ സ്നേഹത്തിന് നമുക്ക് അവനോട് നന്ദി പറയുകയും സ്തുതിക്കുകയും ചെയ്യാം. ആമേൻ. ഹല്ലേലൂയാ .

ഡോ. പദ്മിനി സെൽവിൻ
Translation - Mini Raja

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -