വാഴ്ത്തപ്പെട്ട ജനങ്ങൾക്ക് അനുഗ്രഹമാകാൻ ഭാഗ്യം ലഭിച്ചവൻ 👬👨‍👨‍👧‍👧 📖 ആവർത്തനം 21: 18-21

🍁വാഴ്ത്തപ്പെട്ട ജനങ്ങൾക്ക് അനുഗ്രഹമാകാൻ ഭാഗ്യം  ലഭിച്ചവൻ 👬👨‍👨‍👧‍👧

📖 ആവർത്തനം 21: 18-21
ഒരു മുടിയനായ പുത്രന്റെ വിധി

നിയമം പറയുന്നു, "നിന്റെ  അപ്പനെയും  അമ്മയെയും ബഹുമാനിക്കുക...."  പുറപ്പാട് 20:12; ആവ. 5:16. എന്നാൽ ശഠനും മത്സരിയും തിന്നിയും കുടിയനുമായ  ഒരു മകൻ തന്റെ കുടുംബത്തിനും സമൂഹത്തിനും ഒരു തലവേദനയാണ്. നിയമം ലംഘിക്കുന്നത് പഴയ നിയമത്തിൽ  കുറ്റകരമാണ്.

ഇന്നത്തെ വേദ  ഭാഗത്തിൽ, നിസ്സഹായരായ മാതാപിതാക്കൾ അവരുടെ മത്സരിയായ  മകനെ പട്ടണത്തിന്റെ കവാടത്തിൽ   (നിയമപരമായ കേസുകൾ വിചാരണ ചെയ്യപ്പെടുന്ന സ്ഥലം)മൂപ്പന്മാരുടെ അടുക്കൽ കൊണ്ടുവരും; അവരുടെ മകന്റെ ദുസ്വഭാവങ്ങൾക്കു എതിരെ  സാക്ഷ്യം പറയണം.

"ഞങ്ങളുടെ മകൻ ശഠനും മത്സരിയും,  ഞങ്ങൾ പറയുന്നത്  കേൾക്കാത്തവനും തിന്നിയും കുടിയനുമാണ് " എന്ന് മാതാപിതാക്കൾ പറയുന്നത്  കേൾക്കുന്നത് എത്ര സങ്കടകരമാണ്. (V 18,20)

ആളുകൾ തങ്ങളുടെ മകനെ കല്ലെറിഞ്ഞുകൊല്ലുന്നതിനു സാക്ഷ്യം വഹിക്കുന്ന രംഗം എത്ര ഭയാനകമായിരിക്കും?
അതെ, അതായിരുന്നു നിയമം - മത്സരിയായ  പുത്രനെ കല്ലെറിഞ്ഞുകൊല്ലുക (വാക്യം 21).  ജനങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നും തിന്മയെ അകറ്റി,  അവരെ  ശുദ്ധീകരിക്കാൻ
~ ഇസ്രായേലിന് ഒരു മാതൃക നൽകാൻ,  ഇതു ആവശ്യമായിരുന്നു. 

✅ലൂക്കോസ് 15: 11-32-ൽ ഇളയ മകന്റെ സ്വഭാവങ്ങൾ ശാഠ്യം മാത്സര്യം സ്വാർത്ഥത  നീചവൃത്തികൾ എന്നിവയായി  സംഗ്രഹിക്കാം.
ഇളയ മകൻ തന്റെ അവകാശം ആവശ്യപ്പെട്ട് പിതാവിനെ അപമാനിച്ചു. 
   അവൻ പോകുമ്പോൾ    തന്റെ സ്വത്തുക്കളെല്ലാം തന്നോടൊപ്പം എടുക്കുകയും വീണ്ടും മടങ്ങിവരാൻ ഒന്നും അവശേഷിപ്പിക്കുകയും ചെയ്യായ്കയിൽ  കൂടി  അവന്റെ ഉദ്ദേശ്യം വ്യക്തമാകുന്നു.  മാതാപിതാക്കളുടെ ശിക്ഷണത്തിൽ നിന്ന് മുക്തനാകാൻ അവൻ ആഗ്രഹിച്ചു.

മോശൈക ന്യായപ്രമാണം അനുസരിച്ചു ഇളയ മകൻ കല്ലെറിഞ്ഞ് മരിക്കേണ്ടിവരും പകരം പിതാവ് അവനെ അനുഗ്രഹിക്കുകയും ഏറ്റവും മികച്ച സമ്മാനങ്ങൾ നൽകി ആദരിക്കുകയും ചെയ്തു: അണിയുവാൻ  അങ്കി, വിരലിനു മോതിരം, കാലിനു  ചെരുപ്പ്, തടിപ്പിച്ച പശുക്കിടാവ്, അവന്റെ തിരിച്ചു വരവ്  ആഘോഷിക്കാൻ ഒരു വിരുന്നും (ലുക്കോസ്  15:21-24).

ഇത് എങ്ങനെയാണ്  സാധ്യമാകുന്നത്

ബൈബിൾ പറയുന്നു, “ന്യായപ്രമാണം മോശെ  മുഖാന്തരം ലഭിച്ചു ; കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരം  വന്നു.” ✒ യോഹന്നാൻ 1:17
അനുകമ്പയുള്ള പിതാവ് ദൈവത്തിന്റെ സ്വഭാവത്തെ ചിത്രീകരിക്കുന്നു. പുറത്താക്കപ്പെട്ടവരോടും സമൂഹത്താൽ  നിരസിക്കപ്പെട്ടവരോടും അവിടുന്നു  അനുകമ്പയുള്ളവനാണ്. അവരെ സ്വീകരിച്ചു തന്റെ ഭവനത്തിലേക്ക് കൊണ്ടുവരാൻ  അവൻ സന്നദ്ധനാണ്
അവന്റെ കൃപയാൽ നാം  വീണ്ടെടുക്കപ്പെട്ടു ✝
ദൈവത്തിനു മഹത്വം🙏
✍ Mark Boje, ArP🌄
വിവർത്തനം :Mini Raja

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -