കൈവശപ്പെടുത്താത്ത ഏതെങ്കിലും സ്ഥലം ഉണ്ടോ 📖 യോശുവ 13: 1-5
കൈവശപ്പെടുത്താത്ത ഏതെങ്കിലും സ്ഥലം ഉണ്ടോ
📖 യോശുവ 13: 1-5
ദേശം കീഴടക്കുകയെന്ന ദൈവം നൽകിയ ദൗത്യം യോശുവ നിറവേറ്റി, എന്നിട്ടും കർത്താവു അവനോടു പറഞ്ഞു, ഇനി ഏറ്റവും വളരെ ദേശം കൈവശമാക്കുവാനുണ്ട് (വാ. 1). കൈവശപ്പെടുത്താത്ത ചില ദേശങ്ങൾ ഫെലിസ്ത്യർ, ഗെശൂര്യർ, അമോര്യർ സീദോന്യർ തുടങ്ങിയവരുടെയും മറ്റു പ്രദേശങ്ങളുമായിരുന്നു .. (വാ. 2-5)
ഈ ചില കൈവശപ്പെടുത്താത്ത ദേശങ്ങൾ നമുക്കൊന്ന് പരിശോധിച്ച് ചില കാര്യങ്ങൾ പഠിക്കാം.
കൈവശപ്പെടുത്താത്ത ഫെലിസ്ത്യ പ്രദേശങ്ങൾ
ജയിക്കാത്ത ഫെലിസ്ത്യ പട്ടണങ്ങളെക്കുറിച്ച് നമുക്ക് ധ്യാനിക്കാം. അവയ്‌ക്കെല്ലാം ചരിത്രപരമായ പ്രാധാന്യമുണ്ടായിരുന്നു, മാത്രമല്ല നമുക്ക് ആത്മീയ ഉൾക്കാഴ്ച നേടാനും കഴിയും.
1)ഗസ്സ : ശിംശോന് കാഴ്ച നഷ്ടപ്പെട്ട സ്ഥലമാണ് അത് എന്ന് ഓർക്കുക ✒ ന്യായാധിപന്മാർ 16:21.
ദൈവത്തിന്റെ ഇടപെടലിലൂടെ ജനിച്ച ശിംശോൻ വ്രതസ്ഥനായി വളർന്നു. ദൈവം അവന് ശക്തിയും ബലവും നൽകി എന്നാൽ ദെലീലാ എന്ന പേരിൽ ഒരു തെറ്റായ ജീവിതപങ്കാളിയെ തിരഞ്ഞെടുത്തു. കഥ ചുരുക്കമായി പറഞ്ഞാൽ, ശിംശോന്റെ ശക്തിയുടെ രഹസ്യം കണ്ടെത്തുന്നതിൽ ദെലീലാ വിജയിച്ചു, ഒടുവിൽ അവനെ പിടികൂടി ഫെലിസ്ത്യർ അവന്റെ കണ്ണുകൾ ചൂഴ്ന്നെടുത്തു
✅പ്രിയപ്പെട്ടവരേ, നമ്മുടെ ജീവിതത്തിൽ പലപ്പോഴും ഗസ്സയുടെ ഒരു പരമ്പരയുണ്ട്, അവിടെ പലപ്പോഴും നമ്മുടെ ആത്മീയ ദർശനം നഷ്ടപ്പെടുന്നു @ കൺ മോഹം, ജഡ മോഹം, ജീവനത്തിന്റെ പ്രതാപം.
നിങ്ങൾ ആരെയാണ് സ്നേഹിക്കുന്നത് - ദൈവത്തെയോ ദെലീലയോ ??
🎈വെളിപാട് (vision)ഇല്ലാത്തേടത്തു ജനം മര്യാദകെട്ടു (നശിക്കുന്നു ) നടക്കുന്നു. (സദൃ 29:18)
2 )അഷ്ദോദ് : ഇവിടെ, ഫെലിസ്ത്യരുടെ പരമദേവനായി ദാഗോണിന് വിഗ്രഹാരാധന പ്രചാരത്തിലുണ്ടായിരുന്നു 1 ശാമുവേൽ 5: 1-5.
✅പ്രിയപ്പെട്ടവരേ, നമ്മുടെ ജീവിതത്തിൽ അഷ്ദോദ് ഉണ്ട്, പലപ്പോഴും നാം അതിന്റെ പിടിയിലാണ്. കർത്താവിനേക്കാൾ പ്രാധാന്യമുള്ള എന്തും പരിശോധിക്കേണ്ടതുണ്ട് .
ഓർമിക്കുക, ദൈവത്തിന്റെ പെട്ടകം ദാഗോണിനടുത്ത് അവരുടെ ആലയത്തിൽ സൂക്ഷിച്ചപ്പോൾ, പിറ്റേന്ന് രാവിലെ ദാഗോൺ കഷണങ്ങളായി തകർന്നു. നമ്മുടെ ജീവിതത്തിലേക്ക് യേശുവിനെ ക്ഷണിക്കുകയും അവന് കർത്തൃത്വം നൽകുകയും ചെയ്യുമ്പോൾ എല്ലാ വിഗ്രഹങ്ങളും തകർക്കപ്പെടും
3) ഗത്ത് : ഇത് ഗോലിയാത്തിന്റെ ജന്മസ്ഥലമായിരുന്നുവെന്ന് ഓർക്കുക ✒ 1ശാമുവേൽ 17: 4. ഇസ്രായേല്യരെ വെല്ലുവിളിക്കുകയും പരിഹസിക്കുകയും ചെയ്ത ഗോലിയത്ത് വലിയവനും ശക്തനുമായിരുന്നു. ഗൊല്യാത്തിനെ പലപ്പോഴും ഗർവ്വിയും അഹംഭാവിയും അഹങ്കാരിയുയുമായ ഒരു മനുഷ്യനായി ചിത്രീകരിക്കപെട്ടിരിക്കുന്നു.
✅പ്രിയപ്പെട്ടവരേ, എപ്പോഴെങ്കിലും നാം ഗോലിയാത്തിന്റെ ആത്മാവിൽ മുഴുകുന്നുണ്ടോ @ ഗർവ്വിയും, അഹംഭാവിയും അഹങ്കാരിയുമായ ഒരാൾ
പരിശോധിക്കുക- നാശത്തിന്നു മുമ്പെ ഗർവ്വം; വീഴ്ചക്കു മുമ്പെ ഉന്നതഭാവം.
സദൃശവാക്യങ്ങൾ 16:18
നമ്മുടെ ജീവിതത്തിൽ ഗൊല്യാത്തിന്റെ പദ്ധതികളെ പരാജയപ്പെടുത്താൻ ദാവീദിന്റെ (പരിശുദ്ധാത്മാവിന്റെ) ആത്മാവ് / കവചം ആവശ്യമാണ്.
4) കൈവശപ്പെടുത്താത്ത സീദോന്യൻ പ്രദേശങ്ങൾ
ഇസ്രായേലിലെ ഏറ്റവും ദുഷ്ടനായ രാജാവായ ആഹാബിന്റെ ഭാര്യയായ ഈസേബെൽ സീദോന്യയുടെ വകയാണ് ✒ 1 രാജാക്കന്മാർ 16: 30-33. ബാൽ ആരാധനയുടെ ശക്തമായ വിശ്വാസിയും ആരാധകയും ആയിരുന്നു അവൾ.
🎈 ഓർക്കുക, ഈസേബെലിന് കീഴ്‌പെട്ടതിന്റെ പേരിൽ നമ്മുടെ കർത്താവ് തുയഥൈരയിലെ സഭ പാപി/ കുറ്റക്കാരനാണെന്ന് പ്രഖ്യാപിച്ചു. അവൻ അവരെ കഠിനമായി കുറ്റം വിധിക്കും ✒ വെളി 2: 20-23
ഇന്ന് ആരാണ് ഈസേബെൽ
> ആരെയെങ്കിലും കർത്താവിൽ നിന്ന് അകറ്റുന്ന ആൾ
> വിഗ്രഹങ്ങളെ ആരാധിക്കാൻ മറ്റുള്ളവരെ നയിക്കുക / പ്രോത്സാഹിപ്പിക്കുന്ന ആൾ
> അധാർമികത, ലൗകിക ആനന്ദങ്ങൾ.
✅പ്രിയപ്പെട്ടവരേ, ഇന്ന് നാം ഭൂമി കീഴടക്കുകയല്ല ചെയ്യേണ്ടത്, അറിയപ്പെടുന്നതും അറിയാത്തതുമായ പാപങ്ങളെ ജയിക്കണം
ശിംശോന്യ സ്വഭാവം, അഷ്‌ദോദ്യ ആരാധനകൾ ഗോലിയാത്തിന്റെ ഭാവങ്ങൾ, ഇസബേലിന്റെ വഴികൾ, ഇവയെല്ലാം മറികടക്കേണ്ടതുണ്ട് ☺
എങ്ങനെയാണു ഈ കീഴടക്കാഞ്ഞ പാപങ്ങൾ കീഴടക്കുക?
(1) ദൈവീക ദർശനം വീണ്ടെടുക്കുക: മ
സ്വർഗീയ ജ്ഞാനത്തിനു വേണ്ടി പ്രാർത്ഥിക്കുക
(2) ദൈവത്തിന്റെ നിയമങ്ങൾക്ക്, നമ്മുടെ ജീവിതത്തിൽ മധ്യസ്ഥാനം കൊടുക്കുക: ജീവിതത്തിലെ വിഗ്രഹങ്ങളിൽ നിന്ന് പിന്മാറുക
(3) ദൈവത്തിന്റെ ശക്തിയിൽ ആശ്രയിക്കുക:
റോമർ 8:31
(4) ദുഷ്പ്രവൃത്തികളിൽ നിന്ന് വിട്ടുനിൽക്കുക: ദൈവത്തിലേക്ക് തിരിയുക.
✅ പ്രിയപ്പെട്ടവരേ, ധൈര്യപ്പെടുക, നമ്മുടെ കാലുകൾ പതിയുന്ന എല്ലാ സ്ഥലങ്ങളും കർത്താവ് നമുക്ക് അവകാശമായി തരും.
ദൈവത്തിനു മഹത്വം
✍🏽 മാർക്ക് ബോജെ *, * ArP
വിവർത്തനം Mini Raja
Comments
Post a Comment