സംഖ്യാപുസ്തകം 32:23
നിങ്ങളുടെ |പാപഫലം നിങ്ങൾ അനുഭവിക്കും (സംഖ്യ 32:23).
ബാശാൻ രാജാവായ ഓഗിനേയും അമോര്യ രാജാവായ സീഹോനേയും കീഴ്പ്പെടുത്തിയ യിസ്രായേൽജനം അവരുടെ ദേശങ്ങൾ കൈവശമാക്കി. ആ സ്ഥലം ആട്മാടുകൾക്കു അനുയോജ്യമായ സ്ഥലം എന്നു കണ്ടിട്ട് ആട് മാടുകൾ ഏറെ ഉണ്ടായിരുന്ന രൂബേൻഗാദ് ഗോത്രങ്ങൾ തങ്ങൾക്ക് അവകാശമായി ആ സ്ഥലം തരേണമെന്ന് മോശയോട് അപേക്ഷിച്ചു. എന്നാൽ മോശ അത് നിരസിച്ചു.. ⚡യോർദ്ദാൻ അക്കരെയുള്ള തങ്ങളുടെ അവകാശ ദേശത്തിനു വേണ്ടി മറ്റു ഗോത്രങ്ങളെല്ലാം യുദ്ധം ചെയ്യുമ്പോൾ ഇക്കരെയുള്ള തങ്ങളുടെ അവകാശത്തിൽ സുഖ ജീവിതം നയിക്കാമെന്ന് നിങ്ങൾ കരുതിയോ? തങ്ങളുടെ സഹോദരങ്ങൾ യോർദ്ദാന് അക്കരെയുള്ള ദേശങ്ങൾ അവകാശമാക്കും വരെ അവരോടൊപ്പം പോരാടിയാൽ തിരികെ വന്ന് തങ്ങളുടെ ദേശം അവർക്കും അവകാശമാക്കാം. കനാന്യരെ മുഴുവൻ നശിപ്പിക്കുക എന്ന ദൗത്യം ദൈവമാണ് അവർക്ക് നൽകിയത്. മോശയുടെ ഈ നിർദ്ദേശം രൂബേൻഗാദ് ഗോത്രങ്ങൾ സ്വീകരിച്ചു. സർവ്വാത്മനാ ഈ ചുമതല അവർ നിർവ്വഹിക്കുന്നില്ലാ എങ്കിൽ അത് വലിയ പാപം തന്നെ. അവരുടെ പാപഫലം അവർ അനുഭവിക്കും.⚡ ഉണർന്നു പോരാടേണ്ട ദൈവമക്കൾ നിഷ്ക്രിയരായി കഴിയുന്ന പാപം പലപ്പോഴും നാം ശ്രദ്ധിക്കാറില്ല.
നാമും ദൈന ദിന ജീവിതത്തിൻ എത്രയോ തവണ ഈ നിഷ്ക്രിയതയുടെ പാപത്തിന് അടിമപ്പെട്ടിട്ടുണ്ട്?വിശ്വാസികളെന്ന് അഭിമാനിക്കുന്ന ക്രിസ്തീയ സമൂഹം, സങ്കടകരമെന്നു പറയട്ടെ, ഇനിയും വേണ്ട പോലെ മനസ്സിലാക്കാത്ത വലിയ പാപം തന്നെയാണ് ഇത്. കർത്താവിനും അവന്റെ സഭക്കും വേണ്ടിയുള്ള വിശുദ്ധ പോരാട്ടത്തിൽ സജീവമായി നിൽക്കുവാൻ നാം മറന്നു പോകുന്നുവോ?
🤔ദൈവജനത്തിന്റെ അലസതയും സ്വാർത്ഥതയും ആണ് ഇവിടെ അപലപിക്കപ്പെടുന്നത്.ഞായറാഴ്ചകളിൽ നാം നമ്മളുടെ ആത്മാവിന്റെ പോഷണം മാത്രം ലക്ഷ്യം വയ്ക്കുന്നവരോ? ആത്മാക്കളെ നേടുക എന്ന ദൗത്യം പിന്നാമ്പുറങ്ങളിൽ എവിടെയോ നഷ്ടപ്പെട്ടു പോകുന്നു. ഈ കൊടിയ സ്വാർത്ഥതയെ കുടഞ്ഞു കളഞ്ഞ് നമ്മുടെ മതത്തിന്റെ സത്തയായ സ്നേഹത്തിൽ വേരൂന്നി മറ്റുള്ളവരുടെ രക്ഷക്കായി പ്രവർത്തിക്കുന്നവരായി ഇനിയും നാം മാറിയില്ലെങ്കിൽ ഈ വേദഭാഗം നമ്മെ കുറ്റം വിധിക്കും! തീർച്ച.!!
വിവ: ഡോ.ഗീത ഏബ്രഹാം

Comments
Post a Comment