ദേശം അശുദ്ധമാക്കരുത് സംഖ്യാപുസ്തകം 35: 34
ദേശം അശുദ്ധമാക്കരുത്
സംഖ്യാപുസ്തകം 35: 34
"അതുകൊണ്ടു ഞാൻ അധിവസിക്കുന്ന നിങ്ങളുടെ പാർപ്പിടമായ ദേശം അശുദ്ധമാക്കരുതു; യിസ്രായേൽമക്കളുടെ മദ്ധ്യേ യഹോവയായ ഞാൻ അധിവസിക്കുന്നു.
സംഖ്യാപുസ്തകം 35:34
1. ഞാൻ വസിക്കുന്ന ദേശം എന്നാൽ ദൈവം വസിക്കുന്ന ദേശം എന്നാണ്. ഇത് നമ്മുടെ ഹൃദയത്തെയും കുടുംബത്തെയും വീടിനെയും സൂചിപ്പിക്കുന്നു. അതെ, അവൻ ഇസ്രായേല്യരുടെ ഇടയിൽ വസിക്കുന്നു. നാം ആത്മീയ യിസ്രായേല്യരാണെന്ന് നമ്മൾ പറയുന്നു. ദൈവം അവരുടെ ഇടയിൽ വസിക്കുന്നു- അതിനർത്ഥം അവൻ നമ്മിൽ ഒരാളാണ്, നമ്മിൽ നിന്ന് അവനെ വേർപെടുത്താൻ കഴിയാത്തവിധം അവൻ നമ്മുടെ ഭാഗമായിത്തീർന്നു. ദൈവം വസിക്കുന്ന ദേശമാണ് നാം. അതിനർത്ഥം അവൻ നമ്മുടെ അകവും പുറവും എല്ലാം അറിയുന്നവനാണ്. നമുക്ക് ഈ ധാരണയുണ്ടോ? ഈ ചിന്ത നമ്മുടെ മനസ്സിൽ ഉണ്ടെങ്കിൽ, നാം നമ്മുടെ ദേശത്തെ അശുദ്ധമാക്കുകയില്ല.
2. ദേശത്തെ അശുദ്ധമാക്കരുത്. മലിനമാക്കുക എന്നാൽ സ്ഥലം വൃത്തിഹീനമാക്കുകയോ അശുദ്ധമാക്കുകയോ ചെയ്യുക. പഴയനിയമ കാലത്ത് , യാഗങ്ങൾ അർപ്പിച്ച് അവർ ബാഹ്യമായി അവരെ തന്നെ ശുദ്ധീകരിക്കുകയായിരുന്നു. ഇന്ന് നാം നമ്മുടെ ഉള്ളിൽ നിന്ന് അവിശുദ്ധരോ നീതികെട്ടവരോ അശുദ്ധരോ ആയിത്തീരുന്നു. യേശു പറഞ്ഞു, നമ്മുടെ ഉള്ളിൽ നിന്നു, അതായത് നമ്മുടെ ഹൃദയത്തിൽ നിന്നു വരുന്ന വിചാരങ്ങളും പ്രവർത്തനങ്ങളും ആണ് നമ്മുടെ ജീവിതത്തെ അശുദ്ധമാക്കുക. അല്ലാതെ ബാഹ്യവസ്തുക്കളല്ല. മത്തായി 5: 21, 15: 19. മർക്കോസ് 7: 21. നമുക്ക് സ്വയം പരിശോധന ചെയ്തു നമ്മുടെ ജീവിതത്തെ അശുദ്ധമാക്കുന്ന കാര്യങ്ങൾ കണ്ടെത്താം, ഏറ്റുപറയുകയും നമ്മുടെ ജീവിതം ചൊവ്വക്കുകയും ചെയ്യാം.
1. അത്യാഗ്രഹം . അത് വസ്തുക്കളോടുള്ള മോഹമാണ്, അത് വിഗ്രഹാരാധനയ്ക്ക് തുല്യമാണ്. കൊലോസ്യർ 3: 5, എഫെസ്യർ 5: 5. ചിലർക്ക് പണം, ഒരു ചിലർക്ക് വാഹനങ്ങൾ, മറ്റ് ചിലർക്ക് സ്വർണം, വെള്ളി ആഭരണങ്ങൾ, പാത്രങ്ങൾ, ഏറ്റവും പുതിയ ടിവി, മൊബൈൽ, വസ്ത്രങ്ങൾ, സാരികൾ തുടങ്ങിയവയോട് അതിമോഹമുണ്ട്. ഈ മോഹത്തെക്കുറിച്ച് നാം ജാഗ്രത പാലിക്കണം. ഈ പാപം ക്ഷമിക്കാൻ നമുക്ക് ദൈവത്തോട് അപേക്ഷിക്കാം, നമുക്ക് ദൈവത്തോട് നന്ദി പറയുകയും ദൈവത്തിൽ നിന്ന് ലഭ്യമായ കാര്യങ്ങളിൽ സംതൃപ്തരും സന്തുഷ്ടരുമായിരിക്കാം.
2 . കൊല ആരെയും കൊന്നിട്ടില്ല എന്നായിരിക്കും നമ്മുടെ ചിന്ത. .1 യോഹന്നാൻ 3: 15 നാം (നമ്മുടെ മനസ്സിൽ) ഒരു സഹോദരനെ വെറുക്കുന്നു എങ്കിൽ നാം കൊലപാതകികളാകുന്നു എന്നു പറയുന്നു. നമ്മുടെ മനസ്സിൽ നാം എത്രപേരെ വെറുക്കുന്നു? നമ്മുടെ ഹൃദയം, ദൈവത്തിന്റെ വാസസ്ഥലമായി, ശുദ്ധമായി സൂക്ഷിക്കാൻ നാം വളരെ ശ്രദ്ധാലുവായിരിക്കണമെന്ന് ഇത് കാണിക്കുന്നു.
3 . ലോക ചിന്തകൾ. എന്താകുന്നു നമ്മുടെ 'ചിന്താ 'ജീവിതം ? നമ്മുടെ പരിശുദ്ധ ദൈവത്തെ അറിയാൻ നാം ദൈവവചനം ധ്യാനിച്ചില്ലെങ്കിൽ നമ്മുടെ ചിന്തകളെ ശുദ്ധമായി സൂക്ഷിക്കാൻ കഴിയില്ല. അതിനാൽ വിശുദ്ധവും നല്ലതുമായ ചിന്തകൾ എല്ലായ്പ്പോഴും നമ്മുടെ ഹൃദയത്തിൽ ഉണ്ടാവാൻ ദൈവത്തിൽ വിശ്വസിക്കുകയും പ്രാർത്ഥിക്കുകയും ധ്യാനിക്കുകയും ചെയ്യാം.
4. വ്യഭിചാരം, പരസംഗം, ലൈംഗിക അധാർമികത എന്നിവയിൽ നിന്ന് നമുക്ക് ഓടിപ്പോകാം . ഇതിനായി ദൈവം തന്റെ കൃപ നൽകട്ടെ.
5. മോഷണം . 'ഞാൻ ഒരു കള്ളനല്ലെന്ന്' നാം പറഞ്ഞേക്കാം. നമ്മുടെ സമയത്തിലും വഴിപാടുകളിലും നേർച്ചകളിലും നാം ദൈവത്തിന് ഒന്നാം സ്ഥാനം നൽകുന്നില്ലെങ്കിൽ, നമ്മുടെ വാഗ്ദാനങ്ങൾ പാലിക്കാതെ നാം ദൈവത്തെ മോഷ്ടിക്കുകയാണ്. നമുക്ക് സ്വയം ശോധന ചെയ്യാം.
6. അപവാദം . അപവാദം എന്നാൽ തെറ്റായ റിപ്പോർട്ട് നൽകുക, അത് ശരിയല്ല. ആരെയെങ്കിലും കുറിച്ചുള്ള ഒരു കേട്ടുകേഴ്‌വിയെ കുറിച്ച് എത്രമാത്രം അശ്രദ്ധമായി, വിശ്വസിക്കുകയും സംസാരിക്കുകയും അവരുടെ പേരും പ്രശസ്തിയും നശിപ്പിക്കുകയും ചെയ്യുന്നു. നമ്മിൽ മിക്കവർക്കും ഈ പാപമുണ്ട്, അത് നമ്മുടെ ജീവിതത്തെയും ദൈവം വസിക്കുന്ന സ്ഥലത്തെയും മലിനമാക്കുന്നു. മൂന്നാമത് ഒരു വ്യക്തിയെക്കുറിച്ചു ദോഷമായി സംസാരിച്ചു അവരുടെ പേര് മോശമാക്കില്ല എന്ന്,
ഇന്ന് അനുതപിച്ച് തീരുമാനമെടുക്കാം. പകരം ഒരു വ്യക്തിയെ കണ്ടുമുട്ടുമ്പോൾ നമുക്ക് ദൈവവചനത്തെക്കുറിച്ചും ദൈവസ്നേഹത്തെക്കുറിച്ചും സംസാരിക്കാം .ആ മൂന്നാമത്തെ വ്യക്തിക്കായി നമുക്ക് പ്രാർത്ഥിക്കാം.
7 അഹങ്കാരം . ദൈവം അഹങ്കാരികൾക്കെതിരാണ്. വിനയാന്വിതരാകാൻ നമുക്ക് പഠിക്കാം. നമ്മുടെ വിദ്യാഭ്യാസം, ജോലി, കുടുംബം, സമ്പത്ത്, സൗന്ദര്യം, ആരോഗ്യം എന്നിവയെക്കുറിച്ച് നാം അഭിമാനിക്കരുത്, അങ്ങനെ നമ്മിൽ ദൈവത്തിന്റെ വാസസ്ഥലം അശുദ്ധമാകാതിരിക്കട്ടെ.
8. വഞ്ചന . അതിനർത്ഥം നാം വ്യാജമായി പ്രവർത്തിക്കുന്നു, വിദ്വേഷം ഹൃദയത്തിൽ സൂക്ഷിക്കുന്നു, നാം വളരെ സൗഹാർദ്ദതിലാണെന്നു അഭിനയിക്കുന്നു. മറ്റൊരാളോട് കർത്താവിന് സ്തുതി എന്ന് പറയുമ്പോൾ, അത് നമ്മുടെ ഹൃദയത്തിൽ നിന്ന് ആണോ സത്യമായിട്ടു വരുന്നത് ? ഈ 'കർത്താവിന് സ്തുതി' പറച്ചിലിൽ കൂടെ ദൈവത്തിന്റെ നാമം മഹത്വപ്പെടുന്നുണ്ടോ ? നമുക്ക് സ്വയം പരിശോധന നടത്താം.
9 . ചീത്ത വാക്കുകൾ. യേശു ക്രിസ്തു പറഞ്ഞു, 'നിങ്ങൾ ഒരു വ്യക്തിയെ മൂഢാ എന്ന് വിളിച്ചാൽ നരകാഗ്നിയിൽ എറിയപ്പെടാൻ നിങ്ങൾ യോഗ്യനാണ്.' മറ്റുള്ളവരെക്കുറിച്ച് 'ഒന്നിനും കൊള്ളാത്തവർ ' മുതലായ മോശം വാക്കുകൾ നാം എത്രമാത്രം ഉപയോഗിക്കുന്നു. ദൈവത്തിന്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ട ഒരു വ്യക്തിയെക്കുറിച്ചാണ് നാം മോശം വാക്കുകൾ ഉപയോഗിക്കുന്നത് എന്നു ഓർക്കണം .നമ്മുടെ സംസാരരീതി മാറ്റാൻ ദൈവത്തെ അനുവദിക്കുക .നമ്മുടെ സംഭാഷണത്തിൽ വിശുദ്ധരായിരിക്കാൻ ദൈവം നമ്മെ ഓരോരുത്തരെയും സഹായിക്കട്ടെ.
10. അലസത , വിഡ്ഢിത്തം, പരിഹാസം, ഇത്തരം പല വിധമായുള്ള നമ്മുടെ സ്വഭാവ രീതികൾ നമ്മിൽ ഉള്ള ദൈവസാന്നിധ്യത്തെ മലിനമാക്കുന്നു.
നമുക്ക് നമ്മുടെ മോശം സ്വഭാവങ്ങളെ ഒന്നു എണ്ണാം. ദൈവത്തിന്റെ വാസസ്ഥലത്തെയോ നമ്മുടെ ജീവിതത്തെയോ അശുദ്ധമാക്കുന്ന നമ്മുടെ സ്വഭാവങ്ങളിൽ നിന്നു പുറത്തുവരാം .ഈ വാക്കുകൾ വായിക്കുന്ന ഓരോരുത്തരെയും ദൈവം അനുഗ്രഹിക്കട്ടെ.
ആമേൻ. ഹല്ലേലൂയാ.
ഡോ. പദ്മിനി സെൽവിൻ.
Translated to Malayalam by Mini Raja

Comments
Post a Comment