ആവർത്തനാപുസ്തകം 7, 8

 ആവർത്തനാപുസ്തകം 7,  8 അധ്യായങ്ങൾ
നമ്മുടെ ദിവസേന പ്രാർത്ഥനകളിൽ നാം എത്ര പ്രാവശ്യം 'അനുഗ്രഹിക്കണമേ 'എന്നു പറയും? നാം എന്തിന് വേണ്ടിയാണു  യാചിക്കുന്നത് എന്നു ശ്രദ്ധിച്ചിട്ടുണ്ടോ? ലൗകിക സമൃദ്ധിക്ക് വേണ്ടിയാണോ?
എന്തിന് വേണ്ടിയാണു നാം യാചിക്കേണ്ടത്? 

നാം വ്യത്യസ്തർ  ആയിരിക്കേണം
ആവർത്തനം 7:1-4
നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിന്നെ കടത്തുകയും നിന്നെക്കാൾ പെരുപ്പവും ബലവുമുള്ള............... എന്നീ ഏഴു മഹാജാതികളെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളകയും....... ............... അവരെ നിർമ്മൂലമാക്കിക്കളയേണം; അവരോടു ഉടമ്പടി ചെയ്കയോ കൃപ കാണിക്കയോ അരുതു. അവരുമായി വിവാഹസംബന്ധം ചെയ്യരുതു;...............
...... അന്യദൈവങ്ങളെ സേവിപ്പാൻ തക്കവണ്ണം അവർ നിന്റെ പുത്രന്മാരെ എന്നോടു അകറ്റിക്കളയും; യഹോവയുടെ കോപം നിങ്ങൾക്കു വിരോധമായി ജ്വലിച്ചു നിങ്ങളെ വേഗത്തിൽ നശിപ്പിക്കും.
ആവർത്തനപുസ്തകം 7:1‭-‬4
🕊കുല ചെയ്യരുത് എന്നു ദൈവം പറഞ്ഞിട്ടുണ്ട്.  ഇവിടെ  ദേശത്തു പാർക്കുന്നവരെ ഉന്മൂലനം ചെയ്യണം എന്നു  പറയുന്നു.  ആ ദേശത്തെ  ജനങ്ങളുമായി  വിവാഹ  ബന്ധം പാടില്ല  എന്നും പറയുന്നു.  ദൈവത്തിന്റെ ജനം,  തനിക്കു  മാത്രമായുള്ള  വിശുദ്ധ ജാതി  ആയിരിക്കേണമെന്നു ദൈവം ആഗ്രഹിച്ചു.  അവർ ആ  ദേശത്തെ ജനങ്ങളുമായി  ചേർന്നിട്ടു,  തന്റെ ജനം അവരുടെ  ദൈവങ്ങളെ ആരാധിക്കാൻ ഇട വരരുതെന്ന് ദൈവം പറയുന്നു.  ആ  ജനങ്ങൾക്കുണ്ടായിരുന്ന ലൈംഗിക രോഗങ്ങൾ തന്റെ ജനത്തിലേക്കു  സംക്രമികാതിരിക്കാൻ ദൈവം കരുതൽ  എടുക്കുന്നു.  ദൈവം തന്റെ  ജനത്തെ സ്നേഹിക്കയും കരുതുകയും ചെയ്യുന്നു.

 🕊യിസ്രായേൽ  ഒരിക്കലും സംഖ്യാ  പെരുപ്പം ഉള്ളത് ജാതി  ആയിരുന്നില്ല. 
ചെറിയവൻ  ആയിരുന്നാലും,  ദൈവത്തിന്റെ  സ്നേഹം  നമ്മെ നയിക്കുന്നു.  തന്റെ ബലമുള്ള  കൈ കൊണ്ട്  അടിമത്തത്തിൽ നിന്നു നമ്മെയും  വീണ്ടെടുത്തു.
ദൈവസ്നേഹത്തിനു അനുസരണമാകുന്ന പ്രതികരണം കാണിക്കുന്ന  എല്ലാവരെയും ദൈവം അനുഗ്രഹിക്കും. 

ആവർത്തനം 7:18-19
"നിന്റെ ദൈവമായ യഹോവ ഫറവോനോടും എല്ലാ മിസ്രയീമ്യരോടും ചെയ്തതായി നിന്റെ കണ്ണാലെ കണ്ട വലിയ പരീക്ഷകളും അടയാളങ്ങളും അത്ഭുതങ്ങളും നിന്റെ ദൈവമായ യഹോവ നിന്നെ പുറപ്പെടുവിച്ച ബലമുള്ള കയ്യും നീട്ടിയ ഭുജവും നീ നല്ലവണ്ണം ഓർക്കേണം; നീ പേടിക്കുന്ന സകലജാതികളോടും നിന്റെ ദൈവമായ യഹോവ അങ്ങനെ ചെയ്യും.
"
🕊ദൈവജനം  ദൈവത്തിന്റെ  വാഗ്‌ദത്തങ്ങൾ എപ്പോഴും  ഓർക്കേണം; അതിൽ  മുറുകെ പിടിക്കണം ,  ശക്തി പ്രാപിക്കണം. 

🕊എന്തുകൊണ്ട് ദൈവം കനാന്യരോടു കഠിനമായി  പെരുമാറി എന്നുള്ളത് നാം മുമ്പേ  പഠിച്ചല്ലോ.  (ഉല്പത്തി 15:16).  430 വർഷത്തോളം  ദൈവം ദീർഘ  ക്ഷമയോട്  കാത്തിരുന്നു.

ആവർത്തനപുസ്തകം 8:2
"നിന്റെ ദൈവമായ യഹോവ നിന്നെ താഴ്ത്തുവാനും തന്റെ കല്പനകൾ പ്രമാണിക്കുമോ ഇല്ലയോ എന്നു നിന്നെ പരീക്ഷിച്ചു നിന്റെ ഹൃദയത്തിൽ ഇരിക്കുന്നതു അറിവാനുമായി നിന്നെ ഈ നാല്പതു സംവത്സരം മരുഭൂമിയിൽ നടത്തിയ വിധമൊക്കെയും നീ ഓർക്കേണം."
🕊തെറ്റുകൾ ചെയ്ത ഇസ്രായേൽ ജനത്തോടു ദൈവം ക്ഷമിച്ചുകൊണ്ടേയിരുന്നു.  പിന്നെ എന്തിനാണ് ദൈവം  അവരെ 40 വർഷം മരുഭൂമിയിൽ കൂടി നടത്തിയത്? അഹങ്കരിച്ചവരെ  താഴ്ത്തി,  തന്റെ കൽപനകൾ പ്രമാണിക്കുമോ എന്നറിയുവാൻ, അവരുടെ  മനസ്സിലിരുപ്പ്  അറിയുവാൻ വേണ്ടി. 
പരിശോധനയിൽ കൂടി ദൈവം നമ്മെ നടത്തുന്നത്  എന്തിന് എന്നു  ഇവിടെ വ്യക്തം  ആക്കിത്തരുന്നു.

അവൻ നിന്നെ താഴ്ത്തുകയും നിന്നെ വിശപ്പിക്കയും മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല യഹോവയുടെ വായിൽനിന്നു പുറപ്പെടുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു............."
ആവർത്തനപുസ്തകം 8:3
🕊പിശാചിനാൽ പരീക്ഷിക്കപ്പെട്ടപ്പോൾ യേശു ക്രിസ്തു ഉപയോഗിച്ച വചനം.(മത്തായി4:4,  ലൂക്കോസ്  4:4). ഇതിലടങ്ങിയിരിക്കുന്ന ആത്മീയ സത്യം നാം മനസ്സിലാക്കണം. ദൈവം  നമുക്ക് നല്ലവനാകുന്നു.  പല ഭൗതിക  കാര്യങ്ങളിലും അവൻ നമ്മെ അനുഗ്രഹിച്ചിരിക്കുന്നു. എന്നാൽ  അതിനുമപ്പുറം  ആത്മീയ  സമ്പത്തു  എന്ന വലിയൊരു ധനം ഉണ്ടെന്നു  നാം ഗ്രഹിക്കണം.  അതിനാണ് ഭൗതിക അനുഗ്രഹങ്ങളും നമുക്ക്  തരുന്നത്.  ദൈവ വചനം  ആണ്  ആത്മീയ ധനം.

🕊40 വർഷം ധരിച്ചിട്ടും  അവരുടെ വസ്ത്രം കീറിപോയില്ല
🕊40 വർഷം  നടന്നിട്ടും  കാൽ  വീങ്ങിയില്ല. അവർക്കു വേണ്ടിയ എല്ലാ  പോഷകങ്ങളും  മന്നായിലുണ്ടായിരുന്നു. ദൈവ വചനമാണ് മന്നാ.  🕊തന്നെ അനുസരിച്ചു നടന്നാൽ,  താത്കാലികമായ  അനുഗ്രഹങ്ങളും യിസ്രായേൽ  ജനത്തിന്  കൊടുക്കുമെന്ന്  ദൈവം വാഗ്ദത്തം  ചെയ്തു.
🕊ഇന്ന് വിശ്വാസികൾക്ക്  ദൈവം ഈ  വാഗ്ദത്തം  നൽകുന്നില്ല.  വസ്‌തുമയമായ  അനുഗ്രങ്ങൾ തരുമെന്ന്  വാഗ്ദത്തം  നമുക്ക്  ഇന്ന്  ഇല്ല. അത്തരം  അനുഗ്രഹങ്ങൾ ചിലർക്ക്  ലഭിക്കുന്നുണ്ട്. എന്നാൽ  ആത്മീയ അനുഗ്രങ്ങളാണ്   നമുക്ക്  വാഗ്ദാനം  കിട്ടിയിരിക്കുന്നത്.  ഇതു മനസ്സിലാക്കിയാൽ,  നമുക്ക്  സംതൃപ്തമായ  ഒരു ജീവിതം  ഉണ്ടാകും. 
🕊യിസ്രായേൽ ജനത്തിന്റെ  പ്രത്യാശ  ഈ  ലോകവും ആയി ബന്ധപ്പെട്ടിരിക്കുന്നു.  നമ്മുടെ പ്രത്യാശ,  "ഞാൻ നിങ്ങൾക്ക്  സ്ഥലം ഒരുക്കുവാൻ പോകുന്നു, 
 ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും" (യോഹന്നാൻ 14:2, 3)
 എന്നുള്ളതിലാകുന്നു.
🕊യിസ്രായേലിന്  ദൈവം അധികം വെളിച്ചം നൽകി. അവർ ദൈവത്തോട് പിന്നെയും  അനുസരണക്കേടു കാട്ടി. അവർ നശിപ്പിച്ച ജാതികളെ  പോലെ അവർ നശിച്ചു പോയി. 
🕊അധികം ലഭിച്ചവനോട് അധികവും,  കുറച്ചു  ലഭിച്ചവനോട് കുറച്ചും ചോദിക്കും.

ദൈവം എന്താണ്  നമ്മോടു  ഇന്ന് ചോദിക്കുന്നത്?  അതു മനസ്സിലാക്കി  ദൈവഹിത പ്രകാരം നമുക്ക്  മുമ്പോട്ടു  പോകാം.

Praise the Lord

Mini Raja,  Bangalore

Comments

Popular posts from this blog

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

അബ്ശാലോമേ എന്റെ മകനെ, എന്റെ മകനെ

2Sam 7_11 2 ശമൂ 7-11