ദൈവം വാഗ്ദത്തങ്ങളിൽ വിശ്വസ്തൻ യോശുവ 1:9
ദൈവം വാഗ്ദത്തങ്ങളിൽ വിശ്വസ്തൻ
👉നമുക്കായുള്ള വാഗ്ദാനങ്ങൾ കണ്ടെത്തി അവകാശം ആക്കണം.
യോശുവ 1:9 "നിന്റെ ദൈവമായ യഹോവ നീ പോകുന്നേടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതുകൊണ്ടു ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു എന്നു ഞാൻ നിന്നോടു കല്പിച്ചുവല്ലോ."
വേദപുസ്തകത്തിലെ താളുകളിൽ നിന്നും വചനങ്ങൾക്ക് ജീവൻ വയ്ക്കുമോ?
എൻറെ അനുഭവം
1987 ഫെബ്രുവരി 17 മധ്യാഹ്നം --എല്ലാം എൻറെ നേട്ടങ്ങൾ എന്ന് ചിന്തിച്ച് അഹങ്കരിച്ചു പാപ വഴികളിൽ നടന്നിരുന്ന ഞാൻ --ചുറ്റിലും എല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്ന് നിരാശയിൽ, ഏകാന്തതയിൽ ആയപ്പോൾ, - വിദേശത്തേക്ക് യാത്രയാകുംമുമ്പ് "ഇത് നിനക്ക് തുണയായിരിക്കട്ടെ" എന്നുപറഞ്ഞ് എൻറെ അമ്മച്ചി തന്ന വേദപുസ്തകം പൊടി തട്ടി എടുത്തു വായിക്കുവാൻ ഇരുന്നു. ദൈവത്തിൻറെ ആത്മാവ് എന്നിൽ ക്രിയ ചെയ്യാൻ തുടങ്ങി.
ഇത്രകാലം ഒരു വേട്ടപ്പട്ടിയെ പോലെ എന്നെ പിന്തുടർന്ന സ്നേഹത്തിന് മുൻപിൽ ഞാൻ മുട്ടുകുത്തി അടിയറവ് പറഞ്ഞപ്പോൾ, വേദപുസ്തകത്തിലെ താളുകളിൽ നിന്നും വളരെ പരിചിതമായ ഒരു വാക്യത്തിന് ജീവൻ വച്ചു
യെശയ്യാ 41:10 നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും,
വേദപുസ്തക താളുകളിൽ നിന്നും അത് എൻറെ ഹൃദയത്തിൽ വാഗ്ദത്തം ആയി വന്നു പതിച്ചു. അന്നുമുതൽ ജീവിതം പാടെ മാറി, യേശുവിനോടൊപ്പം ജീവിതമാരംഭിച്ചു. സമൂലമായ മാറ്റം- കാഴ്ചപ്പാടുകളും ജീവിതശൈലിയും സുഹൃദ് ബന്ധങ്ങളും മനോഭാവങ്ങളും അങ്ങനെ എല്ലാം പുതിയത് ആയി. യേശു ജീവിതത്തിൻറെ ഒന്നാം സ്ഥാനം ഏറ്റെടുത്തു. ദൈവവചനത്തോടുള്ള എൻറെ ദാഹം വർദ്ധിച്ചു. എല്ലാ പ്രഭാതവും അവന്റെ സന്നിധിയിൽ തനിയെ ഇരുന്ന് അവനിൽ നിന്നും കേൾപ്പാൻ ഹ്യദയം തുടിച്ചു.
എന്നാൽ 1998 ,വീണ്ടും വലിയ ഒരു പ്രതിസന്ധി-- പതിവുപോലെ പ്രഭാതത്തിൽ ദൈവസന്നിധിയിൽ വചനത്തിനു മുമ്പിൽ ഇരുന്ന് കണ്ണീർ ഒഴുകിയപ്പോൾ, വീണ്ടുമൊരു വചനം മുമ്പിൽ തന്നു. ആരംഭത്തിൽ കുറിച്ച വചനം. ഉറപ്പും ധൈര്യവും ഉള്ളവൻ ആയിരിക്ക. *ഭയപ്പെടരുത് ഭ്രമിക്കരുത് എന്ന് ഞാൻ നിന്നോടു കല്പിച്ചുവല്ലോ
സ്നേഹത്തോടെ വീണ്ടും അരുമ നാഥൻറെ ഓർമപ്പെടുത്തൽ .നിന്നോട് ഞാൻ കൽപ്പിച്ചത് അല്ലേ?? പിന്നെ എന്തിന് ഭ്രമിക്കണം? ധൈര്യമായിരിക്കൂ !!!എത്ര നല്ല കർത്താവ് -എത്ര നല്ല ഓർമ്മപ്പെടുത്തൽ ആ വർഷം പൂർണ്ണസമയ ദൈവ വേലയ്ക്കായി സമർപ്പിച്ചു---
ദൈവം വാഗ്ദത്തങ്ങളിൽ വിശ്വസ്തൻ . ദിനംതോറും ഭയപ്പെടേണ്ട എന്ന് സ്വരം കേട്ട് ജീവിക്കുവാൻ സാധിക്കുന്നത് എത്ര ഭാഗ്യം.
👉 തിരുവചന വാഗ്ദത്തങ്ങൾ നമുക്ക് സ്വന്തമാക്കാം.
നവംബർ 19, ഇക്കഴിഞ്ഞ ആഴ്ച്ച, തികച്ചും അവിചാരിതമായി ഡോക്ടർ കണ്ടെത്തി, ഒരു കിഡ്നി തകരിറിൽ, ഉടൻ ഓപ്പറേഷൻ വേണം!!
പിറ്റേന്ന് രാവിലെ ദൈവ സന്നിധിയിൽ ഞങ്ങൾ ഒരുമിച്ചിരുന്ന് വാഗ്ദത്തങ്ങൾ ഓർപ്പിച്ച് ,അതിന്മേൽ ധ്യാനിച്ച് പ്രാർത്ഥനയിൽ അപേക്ഷിച്ചു. അന്ന് കേട്ട ഒരു പ്രസംഗത്തിലൂടെ വീണ്ടും ദൈവം സംസാരിച്ചു:
ഹഗ്ഗായി
2:4 ഇപ്പോഴോ സെരുബ്ബാബേലേ ( ഇവിടെ ഞാൻ എൻറെ പേര് കൊടുത്തു), ധൈര്യപ്പെടുക എന്നു യഹോവയുടെ അരുളപ്പാടു; , ധൈര്യപ്പെട്ടു വേല ചെയ്‍വിൻ എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ നിങ്ങളോടുകൂടെ ഉണ്ടല്ലോ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു
നിങ്ങൾ മിസ്രയീമിൽനിന്നു പുറപ്പെട്ടപ്പോൾ(എന്നെ സാത്താൻറെ അടിമത്തത്തിൽ നിന്നും വിടുവിച്ചപ്പോൾ) "ഞാൻ നിങ്ങളോടു ചെയ്തിരിക്കുന്ന നിയമത്തിന്റെ വചനം ഓർപ്പിൻ;എന്റെ ആത്മാവു നിങ്ങളുടെ ഇടയിൽ വസിക്കുന്നു; നിങ്ങൾ ഭയപ്പെടേണ്ടാ.
ദിനംതോറും ദൈവശബ്ദം കേൾക്കാൻ കഴിയുന്നത് എത്ര വലിയ പദവിയാണ്.
വാഗ്ദത്തം നമ്മുടെ നിക്ഷേപമേ
വാക്കുപറഞ്ഞവന്‍ മാറുകില്ല (2)
വാനവും ഭൂമിയും മാറിടുമേ
വചനങ്ങള്‍ക്കൊരു മാറ്റമില്ല (2) (നിനക്കായ്..
നിനക്കായ് കരുതും അവന്‍ നല്ല ഓഹരി
കഷ്ടങ്ങളില്‍ നല്ല തുണയേശു
കണ്ണുനീര്‍ അവന്‍ തുടയ്ക്കും (2)
രോഗങ്ങളാല്‍ നീ വലയുകയോ
ഭാരങ്ങലാല്‍ നീ തളരുകയോ (2)
അടിപ്പിണരാല്‍ അവന്‍ സൌഖ്യം തരും
വചനമയച്ചു നിന്നെ വിടുവിച്ചിടും (2) (നിനക്കായ്..
ഇന്ന് ഞാൻ തിരിഞ്ഞു നോക്കുമ്പോൾ നഷ്ടപ്പെട്ടു എന്ന് കരുതിയവയെല്ലാം അവൻറെ ഇഷ്ടംപോലെ പതിന്മടങ്ങായി അവിടുന്ന് എനിക്ക് മടക്കി തന്നു.
ദൈവം വിശ്വസ്തൻ.
വി വി സാമുവൽ

Comments
Post a Comment