നല്ല ആഗ്രഹങ്ങൾ ദൈവത്തോട് പങ്കിടുക. ദൈവം നൽകും. യോശുവ. 15-19.

നല്ല ആഗ്രഹങ്ങൾ ദൈവത്തോട് പങ്കിടുക. ദൈവം നൽകും.

യോശുവ. 15-19.

കിര്യത് സേബർ എന്ന് പട്ടണം പിടിച്ചടക്കുന്നവന് മാത്രമേ തന്റെ മകൾ അക്സയെ ഭാര്യയായി കൊടുക്കുകയുള്ളൂ എന്ന കാലേബിൻറെ ഉറച്ച തീരുമാനം എത്രയോ മാതൃകാപരമാണ്. തൻറെ മരുമകനും തന്നെപ്പോലെ ശത്രുക്കളുടെ മേൽ വിജയം വരിക്കുന്ന പരാക്രമശാലി ആയിരിക്കണമെന്ന് കാലേബ് ആഗ്രഹിച്ചു.

തങ്ങളുടെ  മക്കൾക്ക് മരുമക്കൾ ആകേണ്ടവർ ദൈവഭക്തരും സുവിശേഷം താല്പരരും ആയിരിക്കണം എന്ന് നിർബന്ധം ഉള്ള മാതാപിതാക്കൾ ഇന്ന് എത്ര ഉണ്ട്.?

കാലേബ് ആഗ്രഹിച്ച ഒരു മരുമകനെ തന്നെ അവന് ലഭിച്ചു.

അനുഗ്രഹങ്ങൾ ചോദിച്ചു വാങ്ങുന്നതിൽ അക്സയും പിന്നിലല്ലായിരുന്നു. ഉണങ്ങി വരണ്ട തെക്കേ ദേശത്തേക്ക് വിവാഹം ചെയ്ത് അയച്ചിരുന്ന അവൾക്ക് നീരുറവകൾ ആവശ്യമായിരുന്നു.

 ഉണങ്ങി വരണ്ട അനുഭവത്തിൽ തുടരാൻ അവൾ ആഗ്രഹിച്ചില്ല.അവൾ ചോദിച്ചത് കാലേബ് അവൾക്ക് നൽകി.

ആത്മീയമായി ഉണങ്ങി വരണ്ട ഹൃദയങ്ങൾക്ക്    ആത്മീയ ഉറവുകൾ അത്യാവശ്യമാണ്. കർത്താവിനോട് ചോദിച്ചു വാങ്ങുക.

വി വി സാമുവൽ

Comments