വ്യാപാര സ്ഥലത്തെ നീതിയുടെ കാര്യസ്ഥൻ ആവർത്തനം 25: 13-16
വ്യാപാര സ്ഥലത്തെ നീതിയുടെ കാര്യസ്ഥൻ
ആവർത്തനം 25: 13-16
ബിസിനസ്സ് പ്രവർത്തനങ്ങളുടെ എല്ലാ മേഖലകളിലും, ദൈവം നമ്മുടെ ഹൃദയങ്ങളെ അറിയുന്നു, ദൈവത്തെ സന്തോഷിപ്പിക്കുന്ന മനോഭാവങ്ങളിലൂടെ നാം അവനെ മഹത്വപ്പെടുത്തണം. കാരണം, നമ്മുടെ സാമ്പത്തിക കാര്യത്തിലും പണപരമായ കാര്യത്തിലും ദൈവംതാല്പര്യം കാണിക്കുന്നു, മാത്രമല്ല നമ്മുടെ ബിസിനസ്സ് രീതികൾ അവന്റെ നീതിയുടെയും ന്യായത്തിന്റെയും നിലവാരത്തെ പ്രതിഫലിപ്പിക്കണമെന്ന് അവൻ നിർബന്ധിക്കുന്നു. ⚖
ഇന്നത്തെ വായനാ ഭാഗത്തിൽ, കച്ചവടത്തിലെ സത്യസന്ധത ഇല്ലായ്മ കർത്താവ് വെറുക്കുന്നു, അതിനാൽ, വലുതോ ചെറുതോ ആയ വില്പനയിൽ, നിലവാരത്തിൽ നിന്ന് വ്യത്യസ്തമായ തൂക്കവും അളവുകളും ഉപയോഗിക്കുന്നത് അവന്റെ നിയമം വിലക്കുന്നു: വിൽക്കാൻ വലുതോ ചെറുതോ ; വാങ്ങുന്നതിന് കനത്തതോ വലുതോ. ആളുകൾ വഞ്ചിക്കപ്പെടാതിരിക്കാൻ,കർശനമായ അർത്ഥത്തിൽ, കച്ചവടത്തിന്റെ തൂക്കവും അളവുകളും തുല്യമായി സൂക്ഷിക്കേണ്ടതുണ്ട്, .
ഒരു കാര്യസ്ഥൻ എന്ന നിലയിൽ, ബിസിനസ്സിൽ ദൈവത്തെ മഹത്വപ്പെടുത്താൻ നാം ആഗ്രഹിക്കുന്നുവെങ്കിൽ:
അഹങ്കാരം ഒഴിവാക്കാനാണ് നാം ശ്രമിക്കേണ്ടത്, മറിച്ച് മറ്റുള്ളവരോടും ദൈവത്തോടും സ്നേഹവും വിനയവും നിറഞ്ഞ ഹൃദയം ഉണ്ടായിരിക്കണം.
സാധനങ്ങൾ, ഉൽപ്പന്നങ്ങൾ, ജോലിക്കാർ തുടങ്ങിയവയെല്ലാം നമുക്ക് നൽകിയിരിക്കുന്നതിനാൽ ദൈവത്തിൻറെ നന്മയ്ക്ക് നന്ദിപറയുന്ന ഹൃദയങ്ങൾ നമുക്ക് ഉണ്ടായിരിക്കണം
✅നാം മറ്റൊരാൾക്ക് വേണ്ടി ജോലി ചെയ്യുന്നു എങ്കിൽ നമുക്ക് വേണ്ടി തന്നെ പ്രവർത്തിക്കുന്നത് പോലെ പ്രവർത്തിക്കണം " നിങ്ങൾ ചെയ്യുന്നതു ഒക്കെയും മനുഷ്യർക്കെന്നല്ല കർത്താവിന്നു എന്നപോലെ മനസ്സോടെ ചെയ്‌വിൻ. അവകാശമെന്ന പ്രതിഫലം കർത്താവു തരും എന്നറിഞ്ഞു കർത്താവായ ക്രിസ്തുവിനെ സേവിപ്പിൻ."✒ കൊലോ. 3:23 -24
മറ്റുള്ളവർ നമുക്കുവേണ്ടി പ്രവർത്തിക്കുന്നുവെങ്കിൽ, ദൈവത്തിന്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യരെന്ന പോലെ അവരെ തുല്യരായി നാം കണക്കാക്കേണ്ടതുണ്ട്, ഈ ജോലി അവർക്ക് നല്ലതും സന്തോഷവും നൽകണമെന്നായിരിക്കണം നമ്മുടെ ഹൃദയത്തിന്റെ ആഗ്രഹം.
നമ്മുടെ പണവും ഹൃദയവും അഭേദ്യമാണെന്ന് യേശു ശക്തമായ ഒരു നിലപാട് നൽകി 👉🏽 "നിങ്ങളുടെ നിധി എവിടെയാണോ അവിടെ നിങ്ങളുടെ ഹൃദയവും ഇരിക്കും " ✒ മത്തായി 6: 21
സാമ്പത്തിക ക്രമക്കേടുകൾ എന്ന പാപത്തെക്കുറിച്ചുള്ള ദൈവത്തിന്റെ വീക്ഷണം വിവരിക്കാൻ തിരുവെഴുത്തുകളിലുടനീളം ഉപയോഗിക്കുന്ന ഭാഷ ശക്തമാണ്:
✒ കർത്താവ് സത്യസന്ധമല്ലാത്ത തുലാസുകളെ വെറുക്കുന്നു .. സദൃ. 11: 1
✒ കള്ളത്തുലാസ്സും കള്ളപ്പടികൾ ഇട്ട സഞ്ചിയുമുള്ളവനെ ഞാൻ നിർമ്മലനായി എണ്ണുമോ? ആകയാൽ ഞാൻ നിന്നെ കഠിനമായി ദണ്ഡിപ്പിക്കും; നിന്റെ പാപങ്ങൾനിമിത്തം നിന്നെ ശൂന്യമാക്കും. മീഖാ. 6: 11,13
✒ ഒത്ത തുലാസ്സും ഒത്ത ഏഫയും ഒത്ത ബത്തും നിങ്ങൾക്കുണ്ടായിരിക്കേണം. ഏഫയും ബത്തും ഒരു പ്രമാണമായിരിക്കേണം; (ബത്തു ഹോമെരിന്റെ പത്തിൽ ഒന്നും ഏഫാ ഹോമെരിന്റെ പത്തിൽ ഒന്നും)
യെഹെസ്കേൽ 45:10-11
✒ ഈ വകയിൽ അന്യായം ചെയ്യുന്നവനൊക്കെയും നിന്റെ ദൈവമായ യഹോവെക്കു വെറുപ്പു ആകുന്നു.
ആവർത്തനപുസ്തകം25:16
# ബിസിനസ്സിലെ സത്യസന്ധത ദേശത്തെ ദീർഘായുസ്സിലേക്ക് നയിക്കും, ഈ കാലഘട്ടത്തിൽ, ദൈവം നമ്മെ നയിക്കുകയും നമുക്ക് ആവശ്യമുള്ളതെല്ലാം നൽകുന്നതുമായ ഒരു ജീവിതമാണ്, അർത്ഥമാക്കുന്നത്.
#ബിസിനസിൽ സത്യസന്ധത എന്നത്, ദൈവത്തെ അനിഷ്ടപ്പെടുത്തുന്നതും അവന്റെ കോപത്തെ അഭിമുഖീകരിക്കുന്നതും ഒഴിവാക്കുക എന്നതാണ്.
💞 പ്രിയപ്പെട്ടവരേ, ധനത്തിനും ലാഭത്തിനും നാം ദൈവത്തോട് നന്ദി പറയണം, പക്ഷേ നാം ഒരിക്കലും പണത്തെയോ ലാഭത്തെയോ സ്നേഹിക്കരുത്.
ക്രിസ്ത്യാനികളായ ധാരാളം ഡോക്ടർമാരുണ്ട്; ക്രിസ്ത്യാനികളായ എഞ്ചിനീയർമാർ; ക്രിസ്ത്യാനികളായ ബിസിനസ്സുകാർ ; ക്രിസ്ത്യാനികളായ ഉദ്യോഗസ്ഥർ എന്നാൽ വളരെ കുറച്ച് ക്രിസ്തിയ ഡോക്ടർമാർ, ക്രിസ്തിയ എഞ്ചിനീയർമാർ, ക്രിസ്തിയ ബിസിനസ്സുകാർ, ക്രിസ്തിയ ഓഫീസർമാർ മാത്രമേയുള്ളു. നിങ്ങളുടെ തൊഴിലിൽ ഒരു നല്ല ഗൃഹവിചാരകനാകുക ഒപ്പം നിങ്ങളുടെ ജോലിസ്ഥലത്ത് കൂടി ക്രിസ്തുവിനെ ലോകം കാണട്ടെ.✝
🛐 ദൈവമേ, ബിസിനസ്സിനെക്കുറിച്ചും നാം ജീവിക്കുന്ന സമ്പദ്‌വ്യവസ്ഥയെക്കുറിച്ചും യാഥാർത്ഥ്യവും ശരിയായതുമായ വീക്ഷണങ്ങൾ പുലർത്താൻ ഞങ്ങളെ സഹായിക്കുക. ബിസിനസ്സ് ലോകവുമായുള്ള ഞങ്ങളുടെ എല്ലാ ഇടപെടലുകളിലും ന്യായമായി ഇടപെടാൻ ഞങ്ങളെ സഹായിക്കണമേ🛐
ദൈവത്തിനു മഹത്വം
✍🏽 Mark Boje, ArP
വിവർത്തനം Daniel Paul &Mini Raja

Comments
Post a Comment