യോശുവ: 22-- മുതൽ ന്യായാധിപന്മാർ: 1 വരെ

യോശുവ: 22-- മുതൽ
     ന്യായാധിപന്മാർ: 1 വരെ
 
     ആഴമായ ധ്യാനത്തിനുള്ള
            ലളിത ചിന്തകൾ.💎.                      💎
യോശുവ: 24: 15
    " യഹോവയെ സേവിക്കുന്ന
ത് നന്നല്ലെന്ന് നിങ്ങൾക്കു തോന്നുന്നുവെങ്കിൽ - - - - - -
ആരെ സേവിക്കും എന്ന് ഇന്ന്
തിരഞ്ഞെടുത്തുകൊൾവിൻ.
ഞാനും എന്റെ കുടുംബവു
മോ ഞങ്ങൾ യഹോവയെ
സേവിക്കും"
          മോശയുടെ മരണശേ
ഷം,യോശുവപുതിയ നേതാ
വായി തിരഞ്ഞെടുക്കപ്പെട്ട
പ്പോൾ മുതലുള്ള സംഭവങ്ങ
ളോടെ, യോശുവയുടെ പുസ്തകം ആരംഭിക്കുന്നു.
യോശുവ അവരെ വാഗ്ദത്ത
നാട്ടിൽ എത്തിക്കുന്നതിനു
മുമ്പായി, യെരിഹോമതിൽ
വീണത്, കനാൻ കൈവശമാ
ക്കിയത്, ജനങ്ങൾക്കു് ദേശം
വിഭാഗിച്ചു കൊടുത്തത്, യോശുവയുടെ വിടവാങ്ങൽ
സന്ദേശം, ദൈവവുമായി
ഉടമ്പടി ബന്ധം സ്ഥാപിച്ചത്,
തുടങ്ങി അനേക സംഭവങ്ങൾ
ക്ക് അവരെല്ലാം സാക്ഷികളാ
യി.
       ⚡     ഇവിടെയും തിരഞ്ഞെ
ടുക്കാനുള്ള ഒരവസരം ജന
ങ്ങൾക്ക് ലഭിച്ചു എന്നുള്ളത്
ശ്രദ്ധേയമാണ്. നദിക്ക് അക്കരെ അവരുടെ പിതാക്ക
ന്മാർ ആരാധിച്ച ജാതികളുടെ
ദൈവത്തെയാണോ, അമോര്യരുടെ ദേവന്മാരെയാ
ണോ അതോ യിസ്രായേലി
ന്റെ ജീവനുള്ള ദൈവത്തെയാ
ണോ അവർ ആരാധിക്കുവാ
ൻ ആഗ്രഹിക്കുന്നത്, എന്നുള്ളതായിരുന്നു, തിര
ഞ്ഞെടുക്കുവാൻ അവരുടെ
മുമ്പിൽ ഉണ്ടായിരുന്നത്. 
      ⚡   110 വയസ്സ് പ്രായമു
ണ്ടായിരുന്ന യോശുവയ്ക്ക്,
യിസ്രായേലിലെ പുത്തൻ തലമുറ തങ്ങളുടെ പൂർവ്വകാ
ല ചരിത്രം മറക്കാതെ, തങ്ങ
ളെ വാഗ്ദത്ത നാട്ടിൽ എത്തിച്ച ദൈവത്തെ അനു
സരിക്കണമെന്ന് അതിയായ
വാഞ്ച ഉണ്ടായിരുന്നു.
         അതുകൊണ്ട് അവൻ
ജനത്തോട് " നിങ്ങൾ ആരെ
സേവിക്കുമെന്ന് ഇന്ന് തീരുമാ
നിക്കുവീൻ" എന്നു പറഞ്ഞു.
തുടർന്നു് " ഞാനും എന്റെ
കുടുംബവുമോ ഞങ്ങൾ യഹോവയെ സേവിക്കും" എന്നുള്ള തന്റെ തീരുമാനവും അവരെ അറിയിച്ചു. അപ്പോൾ
ജനങ്ങൾ എല്ലാവരും " ഞങ്ങ
ൾ യഹോവയെ ഉപേക്ഷിക്കാ
തെ അവനെത്തന്നെ സേവി
ക്കും'' എന്ന് ഉറപ്പിച്ചു പറഞ്ഞു.
        ⚡   യോശുവയുടെ വിശ്വ
സ്ഥതയും, ദൈവത്തോടുള്ള
തന്റെ അനുസരണവും, ആത്മീക നേതൃത്വപാടവവും,
ഇപ്രകാരം ഒരു തീരുമാനമെടു
ക്കുവാൻ ജനങ്ങളെ പ്രേരിപ്പി
ച്ചു എന്നു കരുതുന്നതിൽ
തെറ്റില്ല.
       ഇതിനോടുള്ള ബന്ധത്തി
ൽ തീരുമാനങ്ങൾ എടുക്കുന്ന
തിനെപ്പറ്റി നമുക്ക് ചുരുക്കമാ
യി ചിന്തിക്കാം. നിങ്ങളുടെ തിരഞ്ഞെടുപ്പ് യാന്ത്രികമായി
തീരാതെ മനഃപൂർവ്വമായ നിശ്ചയധാർഠ്യത്തോടു കൂടി
യതായിരിക്കട്ടെ. ദൈവമുമ്പാ
കെ ഒരു തീരുമാനമെടുക്കു
മ്പോൾ ജീവിതത്തിലെ മറ്റ് എല്ലാക്കാര്യങ്ങളും തൽക്കാല
ത്തേക്ക് മാറ്റിവെയ്ക്കണം.
തീരുമാനിക്കേണ്ട സംഗതി ദൈവവും നിങ്ങളും തമ്മിലായതുകൊണ്ട്, പൗലോസ് ചൂണ്ടിക്കാണിച്ചിട്ടു
ള്ളതുപോലെ "ജഢ രക്തങ്ങ
ളോട് ആലോചിക്കേണ്ട " കാര്യമില്ല " (ഗലാത്യർ: 1:16 )
തീരുമാനത്തിനു ശേഷം, ദൈവം നിങ്ങളെ എങ്ങോട്ടാ
ണ് നയിക്കുന്നത് എന്നോർ
ത്ത് ഭാരപ്പെടേണ്ടാ.- അവൻ
തന്നെത്തന്നെ വെളിപ്പെടുത്തി
തരുന്നതല്ലാതെ മറ്റൊന്നും
ചെയ്തില്ലെന്നും വരാം.
             നിങ്ങളെ സംബന്ധിച്ചി
ടത്തോളം " ഞാൻ ഈ തീരു
മാനത്തിൽ ഉറച്ചു നിൽക്കും"
എന്ന് ഹൃദയം തുറന്ന് അവ
നോട് പറയുക.. എന്നാൽ ഒരു
കാര്യം ഓർമ്മയിലിരിക്കട്ടെ,
നിങ്ങളുടെ തീരുമാനത്തിന്റെ
ഉറപ്പിന് '' നിങ്ങൾ തന്നെയായി
രിക്കും, സാക്ഷികൾ "
( യോശുവ: 24: 22 )
മറ്റുള്ളവരുടെ അഭിപ്രായത്തി
നു കാത്തു നിൽക്കാതെ,
"ഞാൻ നിന്നെ മാത്രം സേവി
ക്കും" എന്ന് ദൈവത്തോടു
പറയുക.
      💫   മത്തായി സുവിശേഷ
ത്തിൽ, കർത്താവ് പ്രത്യേകം
പറഞ്ഞിട്ടുണ്ട്, " നിങ്ങൾക്ക്
രണ്ട് യജമാനന്മാരെ സേവി
ക്കുവാൻ സാധ്യമല്ല " എന്ന്. അതുകൊണ്ട്, യോശുവയുടെ
പുസ്തകം വായിച്ച് അവസാ
നിപ്പിക്കുന്നതിന് മുൻപ് ഇന്നു
തന്നെ തീരുമാനിക്കുക,
" ഞാൻ ആരെ സേവിക്കും?"

ഡോ: തോമസ് ഡേവിഡ്.🎯

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -