ക്രിസ്തീയ ജീവിതത്തിലെ ആത്മീയ യുദ്ധം

ക്രിസ്തീയ ജീവിതത്തിലെ ആത്മീയ യുദ്ധം

നിങ്ങളുടെ ശത്രുക്കളോട് യുദ്ധം ചെയ്യാൻ പോകുമ്പോൾ…..

 ആവർത്തനം 20: 1 - 4.  നിങ്ങൾ യുദ്ധത്തിന് പോകുമ്പോഴോ ,  ശത്രുക്കളോട് യുദ്ധം ചെയ്യുമ്പോഴോ നിങ്ങൾ മനസ്സിലാക്കേണ്ട ചില കാര്യങ്ങൾ ഇവിടെയുണ്ട്.

1.നമുടെ ശത്രുക്കൾക്കെതിരെ….  അതെ, നമുക്ക് ഈ ലോകത്ത് ശത്രുക്കളുണ്ട്... നമ്മൾക്കെതിരെയും  യുദ്ധങ്ങളുണ്ട്.  ആ നാളുകളിൽ ഇസ്രായേലിന്റേ ശത്രുക്കൾ വിജാതീയരായിരുന്നു.  എന്നാൽ ഇന്ന് നമ്മുടെ ശത്രുക്കൾ ഭരണാധികാരികൾ, അധികാര വർഗ്ഗം , അന്ധകാരത്തിന്റെ ശക്തികൾ , ഉയർന്ന ആത്മീയ തലങ്ങളിലെ ദുഷ്ടത എന്നിവയാണ്. അവർ ആളുകളിൽക്കൂടിയോ , സാഹചര്യങ്ങളിൽ കൂടെയോ നമ്മോട് പോരാടുന്നു.

 2 എന്നാൽ, കർത്താവായ ദൈവം നമ്മോടൊപ്പം സന്തത സഹചാരിയാണെന്ന്  നാം മനസ്സിലാക്കണം, നമ്മുടെ ദൈവം നമ്മോടൊപ്പം പോകുന്നു,  നമുക്കുവേണ്ടി പോരാടുന്നു. നമ്മുടെ യുദ്ധത്തിൽ നാം ഒറ്റയ്ക്ക് പോരാടേണ്ടതില്ല, അവൻ നമ്മുടെ കൈകളെ യുദ്ധത്തിന് അഭ്യസിപ്പിക്കുന്നു . സങ്കീർത്തനം 18: 34.

 3. നിങ്ങളുടെ ശത്രുക്കളെയോ അവരുടെ കുതിരകളെയോ രഥങ്ങളെയോ കാണുമ്പോൾ ഭയപ്പെടരുത്.  നിങ്ങളുടെ ഹൃദയം തളരരുത്, വിറയ്ക്കരുത്, അവരെ ഭയപ്പെടുത്തരുത്.

 4. പിശാചിന്റെ തന്ത്രങ്ങൾക്കെതിരെ പോരാടാനുള്ള മുഴുവൻ ആയുധങ്ങളും ദൈവം നമുക്ക് നൽകിയിട്ടുണ്ട്.  എഫെസ്യർ 6:14 - 18. സത്യം അരക്ക് കെട്ടിയും, സമാധാന സുവിശേഷ ത്തിനായുള്ള ഒരുക്കം കാലിനു ചേരുപ്പാക്കിയും, ദുഷ്ടന്റെ ജ്വലിക്കുന്ന തീ  അമ്പുകൾ കെടുക്കുവാൻ തക്കതായ വിശ്വാസത്തിന്റെ പരിചയും , രക്ഷ എന്ന ശിരസ്‌ത്രവും  , ദൈവ വചനം എന്ന ആത്മാവിന്റെ വാൾ എന്നീ സർവ്വായുധ വർഗ്ഗം ധരിപ്പിച്ചിരിക്കുന്നു..  വെളിപാട്‌ 12: 11 പറയുന്നു. "അവർ അവനെ കുഞ്ഞാടിന്റേ രക്തം കൊണ്ടും തങ്ങളുടെ സാക്ഷ്യം കൊണ്ടും ജയിച്ചിരിക്കുന്നു. സങ്കീ:149: 6 പറയുന്നു . അവരുടെ വായിൽ ദൈവത്തിന്റെ സ്തുതികളും വചനം എന്ന ഇരു വായ്ത്തലയുള്ള  വാളും ഉണ്ടായിരിക്കട്ടെ. നമ്മുടെ ശത്രുക്കളെ മറികടക്കാൻ ഈ ആയുധങ്ങൾ ഉപയോഗിക്കാം.

 5. നമ്മുടെ കർത്താവ് യഹോവ നിസി.  അവൻ നമുക്കുവേണ്ടി പോരാടുന്നു, കർത്താവായ അവൻ യുദ്ധാദിവീരനും സർവ്വശക്തനുമായ ദൈവമാണ്.  നമുക്കുവേണ്ടി പോരാടുന്ന അവനെ എപ്പോഴും സ്തുതിക്കുകയും  മഹത്വപ്പെടുത്തുകയും ചെയ്യാം.  ആമേൻ.  ഹല്ലേലൂയാ.

ഡോ. പത്മിനി സെൽവിൻ
വിവർത്തനം : പുന്നൂസ് പി. എബ്രഹാം

Comments

Popular posts from this blog

പുറപ്പാട് 13 - 2

ആവർത്തനം 27: 2,3: -

പുറപ്പാട് 26 - * 30