എനിക്കു വേണ്ടി അവൻ ശാപമായി

എനിക്കു വേണ്ടി അവൻ ശാപമായി

ആരെങ്കിലും നമുക്കു വേണ്ടി ഒരു നല്ല കാര്യം ചെയ്യുമ്പോൾ അഥവാ ഏതെങ്കിലും ഒരു സഹായം ചെയ്യുമ്പോൾ നാം സാധാരണയായി നന്ദിയുള്ളവരായി തീരും. സഹായിക്കുന്ന ആളിന്റെ വ്യക്തിപരമായ ത്യാഗം കൂടി അതിൽ അടങ്ങിയിട്ടുണ്ടെങ്കിൽ നന്ദിയുടെ ആഴവും വളരെ കൂടുതൽ ആയിരിക്കും.
.🎯
അങ്ങനെയെങ്കിൽ നമുക്കു വേണ്ടി കർത്താവു ചെയ്ത ത്യാഗത്തിന്റെ ആഴം നാം വാസ്തവത്തിൽ മനസ്സിലാക്കിയിട്ടുണ്ടോ എന്നു് ഞാൻ സംശയിക്കുന്നു.
ഗലാത്യ ലേഖനത്തിലും പരമാർശിക്കപ്പെട്ടിട്ടുള്ള ആവർത്തന പുസ്തകത്തിലെ ഈ ഒരു ഭാഗം കർത്താവിന്റെ ത്യാഗം എന്നെ ഓർമ്മപ്പെടുത്തി.
" അവന്റെ ശവം മരത്തിന്മേൽ രാത്രി മുഴുവനും ഇരിക്കരുത്; അന്നു തന്നെ അത് കുഴിച്ചിടേണം: തൂങ്ങി മരിച്ചവൻ ദൈവസന്നിധിയിൽ ശാപഗ്രസ്തൻ ആകുന്നു: നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി തരുന്ന ദേശം നീ അശുദ്ധമാക്കരുത്."
ആവ 21:23

ഗലാത്യർ 3:13 ൽ ഇങ്ങനെ പറയുന്നു: 'മരത്തിന്മേൽ തൂങ്ങുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ എന്ന് എഴുതിയിരിക്കുന്നതു പോലെ ക്രിസ്തു നമുക്കു വേണ്ടി ശാപമായി തീർന്നു. ന്യായപ്രമാണത്തിന്റെ ശാപത്തിൽ നിന്നു നമ്മെ വിലക്കു വാങ്ങി. " (refആവ21:23)

ക്രിസ്തുവിനെ തൂക്കിയ കുരിശ് മരത്തിൽ നിന്നുള്ളതാണ് എന്ന് അപ്ര 5:30 വാക്യത്തിൽ കാണുന്നു.

ഇങ്ങനെയുള്ള മരണം ഏറ്റവും അധമ പാപികൾക്കു വേണ്ടി സംവരണം ചെയ്യപ്പെട്ടതാണ്. നീണ്ടു നിൽക്കുന്ന സഹനത്തിന് ഒടുവിലാണ് മരണം സംഭവിക്കുക. യഹൂദർ ഇങ്ങനെ മരത്തിൽ തൂങ്ങി മരിക്കുന്നവരെ ശാപഗ്രസ്തരായി കണക്കാക്കുന്നു.

എത്ര കുറഞ്ഞ ഒരു പ്രസ്താവന. സമസ്ത ലോകത്തിന്റേയും സർവ്വ പാപങ്ങളും ആണ്കുരിശിൽ തൂങ്ങിയ യേശുവിന്റെ മേൽ ' കുന്നുകൂട്ടിയത്. നമുക്കു വേണ്ടിയാണ് അവിടുന്ന് ശാപമായത് . എനിക്കും നിങ്ങൾക്കും വേണ്ടി !
🎗
നീതി നടപ്പാകുവാൻ ഞാനും നിങ്ങളും അനുഭവിക്കേണ്ടിയിരുന്ന ശിക്ഷയാണ് പാപം അറിയാത്തവന്റെ മേൽ കുന്നുകുട്ടിയത്. പരിശുദ്ധിയും പൂർണ്ണതയും ഒന്നു ചേർന്ന ഒരേ ഒരുവൻ.! അവനാണ് ഊനമില്ലാത്ത കുഞ്ഞാട് !!.പരിപൂർണ്ണ യാഗാർപ്പണം!!. ആ രക്തത്തിനു മാത്രമേ മനു കുലത്തിന്റെ സർവ്വ പാപങ്ങൾക്കും പരിഹാരയാഗമാകാൻ കഴിയൂ.ഏറ്റവും നിസ്സാരമായ ഒരു കുഞ്ഞു കള്ളം മുതൽ ഭയങ്കരവും കൊടിയതുമായ കുറ്റകൃത്യങ്ങൾ വരെ!പരിശുദ്ധനായ ദൈവത്തിന്റെ മുൻപിൽ എല്ലാം ഒരു പോലെ മ്ലേച്ഛം.
🤔
ഇത് പൂർണ്ണമായി മനസ്സിലാക്കുവാൻ നിങ്ങൾക്ക് സാധിക്കുന്നുവോ? എനിക്ക് കഴിയുന്നില്ല. ഒരു മിന്നായം പോലെ ഇടക്ക് വന്നു പോകുന്നു. ഒന്നാകെ മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ ഓരോ നിമിഷവും ആസന്നിധിയിൽ നന്ദിയും സ്തോത്രവും മാത്രം അർപ്പിക്കുമായിരുന്നു.
🎗
എന്റെ സൃഷ്ടാവും വീണ്ടെടുപ്പുകാരനും രക്ഷകനുമായവന്റെ ത്യാഗം എനിക്കു നേടി തന്ന ശിക്ഷയിൽ നിന്നുള്ള മോചനം, എന്നെ അനുഗ്രഹിക്കാനായി ക്രൂശിൽ രക്തം വാർന്ന് മരിച്ച് ശാപമായവൻ ..... ഈ സത്യങ്ങൾ ഉൾകൊണ്ട് എപ്പോഴും ജീവിക്കാൻ സാധിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു. ഞാൻ നിത്യതയിൽ അവനോടൊപ്പം ജീവിക്കുവാൻ. എനിക്കു വേണ്ടി യാഗമായ സാക്ഷാൽ ദൈവപുത്രൻ! ഇതിലും വലിയ ത്യാഗം ഉണ്ടോ ?
🔥
നാഥാ,
അവിടുത്തെ മരണവും ഉയിർപ്പും എനിക്ക് മോചനം നേടി തന്നു. പാപത്തിൽ നിന്നുള്ള വിടുതലും സ്വർഗ്ഗത്തിലെ അവകാശവും തന്നു.. ഞാൻ അനുഭവിക്കുന്ന ഈ വലിയ വീണ്ടെടുപ്പിന്റെ സന്തോഷം എന്നും എന്നിൽ നിറയേണമേ. മറ്റെല്ലാം ,ഏതും, അതിന്റെ മുൻപിൽ നിഷ്പ്രഭമാകുന്നു. ഹാലേലുയ്യാ  ആമേൻ
വിവ: ഡോ.ഗീത ഏബ്രഹാം
By Binu Jacob

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -