പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും നൽകുന്ന ദൈവം ആവർത്തനം 26: 17 - 19.

പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും നൽകുന്ന ദൈവം

ആവർത്തനം 26: 17 - 19.         

ഇവിടെ നാം  ഒരു
അതിശയകരമായ കാര്യം കാണുന്നു, നാം മറ്റുള്ളവർക്ക്‌ വാഗ്ദാനങ്ങൾ കൊടുക്കുമ്പോൾ, നമ്മുടെ സൃഷ്ടാവായ ദൈവം നമുക്കും  വാഗ്ദാനങ്ങൾ നൽകിയിരിക്കുന്നു.  അവന്റെ വാഗ്ദാനങ്ങളെല്ലാം സത്യവും എന്നും നില നിൽക്കുന്നതും   ആകുന്നു.

ദൈവത്തിന്റെ വഴികളിൽ നടക്കുമെന്നും,  അവന്റെ ചട്ടങ്ങളും കല്പനകളും ന്യായവിധികളും പാലിക്കുമെന്നും ഇസ്രായേലല്യർ ദൈവത്തിന് വാഗ്ദാനം ചെയ്തതായി ഇവിടെ നാം കാണുന്നു.  അവർ ഇങ്ങനെയോക്കെ   വാഗ്ദാനം ചെയ്തപ്പോൾ, ദൈവവും ഇതുപോലെ അവർക്ക് വാഗ്ദാനം ചെയ്യുന്നു.

1.നിങൾഎന്റെ ജനമാണ്, എന്റെ അമൂല്യമായ സമ്പത്തും  എന്റെ സ്വന്ത ജനവുമാണ്.
2.ഞാൻ നിങ്ങളെ  സ്തുതിയും ,  പ്രശസ്തിയും
ബഹുമാനവും നൽകി സകലജാതികൾക്കും മീതെ സ്ഥാപിക്കും.
 3. നിങ്ങൾ കർത്താവിന് വിശുദ്ധരായിരിക്കും

ഇന്ന്, ദൈവകൃപയാൽ, പുതിയ ഉടമ്പടി പ്രകാരം, നിരവധി പ്രഖ്യാപനങ്ങളും , വാഗ്ദാനങ്ങളും നമുക്ക് നൽകപ്പെട്ടിട്ടുണ്ട് . നാം അവന്റെ മക്കളാണ്.

1.സുവിശേഷ പ്രകാരം നാം ക്രിസ്തുവിലുള്ള വിശ്വാസത്തിൽ കൂട്ടവകാശികളും അവന്റെ വാഗ്ദാനങ്ങളുടെ ഭാഗദേയത്വം വഹിക്കുന്നവരുമാണ്   എഫെസ്യർ 3: 6 , ഗലാത്യർ3:29.
2.അവൻ പരിശുദ്ധാത്മാവിനെ നമ്മുക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.  ലൂക്കോസ് 24: 49.
3.നിത്യജീവന്റെ വാഗ്ദാനം.  തീത്തൊസ്‌ 1: 3.
4.നിത്യജീവിതത്തിന്റെ കിരീടം.  യാക്കോബ് 1: 12. 5.ദൈവരാജ്യത്തിന്റെ അവകാശം യാക്കോബ് 2:5.
6.യേശുക്രിസ്തുവിന്റെ രണ്ടാം വരവ്.
   2 പത്രോസ് : 3: 4 .

നാം , എപ്പോഴും ദൈവത്തെ സ്തുതിക്കും, അവനെ അനുസരിക്കും, വചനം വായിക്കും, പതിവായുള്ള പ്രാർത്ഥന, ദൈവപ്രസാദമുള്ള  പ്രവർത്തികൾ എന്നിവ നമ്മൾ വാഗ്ദാനം ചെയ്തു .എന്നാൽ നമുക്ക് സ്വയം പരിശോധിക്കാം ,  ഈ വാഗ്ദാനങ്ങൾ  നമ്മൾ പാലിക്കുന്നുണ്ടോ ? അവ ഇപ്പോഴും സജീവമാണോ അതോ  നിർജ്ജേവമായോ ? അങ്ങിനെ എങ്കിൽ നമുക്ക് നമ്മുടെ പാപങ്ങൾ ഏറ്റുപറഞ്ഞ് , നമ്മുടെ ജീവിതം വീണ്ടും സമർപ്പിക്കുകയും  പ്രാർത്തനയോടുകൂടി നമ്മുടെ വാഗ്ദാനങ്ങൾ നിറവേറ്റുവാൻ പരിശുദ്ധാത്മാവിന്റെ  സഹായം തേടുകയും ചെയ്യാം.

അതെ, നമ്മുടെ സ്നേഹവാനായ രക്ഷിതാവിന്റെ വിലയേറിയ വാഗ്ദാനങ്ങൾ നമുക്ക് മനസിലാക്കാം, അവനു നന്ദി പറയാം , അവനെ സ്തുതിക്കാം . അവനെ കൂടുതൽ സ്നേഹിക്കുകയും ചെയ്യാം. അമേൻ .ഹല്ലേലൂയാ.

 ഡോ. പത്മിനി സെൽവിൻ
പരിഭാഷ : പുന്നൂസ് പി. എബ്രഹാം

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -