ആവർത്തന പുസ്തകം: 28. - 31

ആവർത്തന പുസ്തകം:
                  28. -   31
     ആഴമായ ധ്യാനത്തിനുള്ള
            ലളിത ചിന്തകൾ🎗
ആവർത്തനം: 30: 15, 19
   " ഇതാ ഞാൻ ഇന്ന് ജീവനും   ഗുണവും,മരണവും,ദോഷവും      നിന്റെ മുമ്പിൽ വെച്ചിരിക്കു
ന്നു -------- "
    " -------- അതു കൊണ്ട് നീ യും നിന്റെ സന്തതിയും ജീവി
ച്ചിരിക്കേണ്ടതിന് ------ ജീവനെ
തിരഞ്ഞെടുത്തുകൊൾക.💎"
               മോശ, അവസാനമാ
യി യിസ്രായേൽ ജനത്തോട്
സംസാരിക്കുമ്പോൾ ദൈവം
അവരുടെ മുമ്പിൽ വെച്ചിരിക്കുന്ന ജീവനും ഗുണവും തിരഞ്ഞെടുത്തു കൊള്ളുവാൻ ആവശ്യപ്പെ
ടുന്നു. തന്റെ ജനം നശിച്ചു
പോകുന്നതു കാണുവാൻ
ദൈവം ഇഷ്ടപ്പെടുന്നില്ല.
യിസ്രായേലിനെക്കുറിച്ചു
ള്ള ദൈവഹിതം അവർ മനസ്സിലാക്കണമെന്ന് ദൈവം
ആഗ്രഹിക്കുന്നു. അത് വ്യക്ത
വും ലളിതവുമായിട്ടാണ്
അവരെ അറിയിക്കുന്നതു്.
കേവലം രണ്ടേ രണ്ട് വഴികൾ
 മാത്രമാണ് അവരുടെ
തിരഞ്ഞെടുപ്പിനായി ദൈവം
നൽകിയത്.
" ജീവനും, ഗുണവും. മരണവും ദോഷവും "
     ജീവനും ഗുണവും തിര
ഞ്ഞെടുക്കുന്നതാണ് അഭികാ
മ്യം എന്ന് അവരോടുള്ള സ്നേഹാധിക്യത്താൽ ദൈവം
ഉപദേശിക്കയും ചെയ്തു.
               എന്റെ ജീവിതത്തെ
പ്പറ്റിയുള്ള ദൈവഹിതമെന്ത്? എന്ന് പലപ്പോഴും നാം ചോദി
ച്ചിട്ടുണ്ടായിരിക്കാം. ജീവനും
ഗുണവും നാം തിരഞ്ഞെടുക്ക
ണമെന്നാണ് നമ്മേക്കുറിച്ചു
ള്ള ദൈവഹിതം.
              തിരഞ്ഞെടുക്കാനു
ള്ള ഒരവസരം ദൈവം നമുക്കെല്ലാവർക്കും തരു ന്നുണ്ട്.
 💎           യേശുക്രിസ്‌തുവിനെ
ജീവനായിട്ടാണ് തിരുവചന
ത്തിൽ ചിത്രീകരിച്ചിട്ടുള്ളത്.
യോഹന്നാൻ അപ്പോസ്തോ
ലൻ, ഈ സത്യത്തിന്റെ ഒരു
പ്രയോക്താവായിരുന്നു.
തന്റെ സുവിശേഷത്തിന്റെ
പ്രാരംഭത്തിൽ തന്നെ യേശു
ജീവനാണെന്ന് അദ്ദേഹം
രേഖപ്പെടുത്തിയിട്ടുണ്ട്.
(യോഹന്നാൻ :I :I -4 )
പിന്നീട് കർത്താവു തന്നെ
" ഞാൻ തന്നെ വഴിയും
സത്യവും, ജീവനുമാകുന്നു,
ഞാൻ മുഖാന്തിരമല്ലാതെ
ആരും പിതാവിന്റെ അടുക്കൽ എത്തുകയില്ല"
എന്ന് പ്രഖ്യാപിച്ചു.
( യോഹന്നാൻ: 14: 6 )
യോഹന്നാൻ തന്റെ ലേഖ
നത്തിൽ വീണ്ടും എഴുതിയി
രിക്കുന്നു, "പുത്രനുള്ളവന്
ജീവൻ ഉണ്ട്, ദൈവപുത്രനി
ല്ലാത്തവന് ജീവൻ ഇല്ല "
( 1 യോഹന്നാൻ: 5: 12 )
         അതുകൊണ്ട് നാം
ജീവൻ തിരഞ്ഞെടുക്കുമ്പോ
ൾ യേശുവിനേയും അവന്റെ
നന്മകളേയുമാണ് തിരഞ്ഞെ
ടുക്കുന്നത് എന്നത് പകൽ
പോലെ വ്യക്തമാണ്. തിരഞ്ഞെടുക്കാനുള്ള പൂർണ്ണ
സ്വാതന്ത്ര്യം ദൈവം നമുക്കു
വിട്ടു തന്നിരിക്കുന്നു
എന്നുള്ളത് പ്രസക്തമല്ലേ?
    ▪    ദൈവവചനത്തിൽ,
  സകലമാനവ ജാതികളേ
യും പാപികളാക്കത്ത വിധം
ആദമും ഹവ്വയും തങ്ങളുടെ
തിരഞ്ഞെടുപ്പിൽ പരാജയ
പ്പെട്ടു എന്നു കാണുന്നു.
▪  ലോത്തിന് തിരഞ്ഞെടു
ക്കാനുള്ള സ്വാതന്ത്രൃം ലഭിച്ചെ
ങ്കിലും, തന്റെ തെറ്റായ തിര
ഞ്ഞെടുപ്പു മൂലം, അവന്റെ
കുടുംബം തന്നെ നാമാവശേ
ഷമായി.
▪ യഹൂദജാതിയുടെ മുമ്പിൽ
ക്രിസ്തുവിനേയും ബറബ്ബാസി
നേയും തിരഞ്ഞെടുപ്പിനായി
പീലാത്തോസ് നിർത്തിയപ്പോ
ൾ അവർ ബറബ്ബാസിനെ തിര
ഞ്ഞെടുത്ത് കൈപ്പേറിയ
ഭവിഷ്യത്തുകൾ അനുഭവിച്ചു
കൊണ്ടിരിക്കുന്നു.
▪  എന്നാൽ, മോവാബ്യ യുവ
തികളായ ഓർപ്പയും, രൂത്തും
ഒരു ധർമ്മസങ്കടത്തിലെത്തി
യപ്പോൾ, വൈമനസ്യത്തോ
ടെയാണെങ്കിലും ഓർപ്പ മോവാബ് തിരഞ്ഞെടുത്ത്
മടങ്ങിപ്പോയി. രൂത്തോ,
നവോമിയോടും അവളുടെ
ദൈവത്തോടും പറ്റിച്ചേർന്നു
നിന്ന് ബേത്ലഹേമിൽ എത്തി.
കാലക്രമത്തിൽ അവൾ
ദാവീദിന്റെ വെല്ല്യമ്മ ആയി
ത്തീരുവാനും, യേശു കർത്താ
വിന്റെ വംശപരമ്പരയിൽ
സ്ഥാനം പിടിക്കുവാനും
ദൈവം ഇടയാക്കി.
❣പ്രീയ സ്നേഹിതരേ,
 തിരഞ്ഞെടുപ്പിനായി നമ്മുടെ മുൻപിലും ദൈവം രണ്ടേ രണ്ട് വഴികൾ മാത്രമേ വെച്ചിട്ടുള്ളൂ. മൂന്നാമതൊന്നില്ല. നാം ഏതു് തിരഞ്ഞെടുക്കണമെന്നുള്ളത്
നാം തന്നെ തീരുമാനിക്കണം.
എന്തായാലും തർദ്ദീസിലെ
സഭയേപ്പോലെ നാം ആയി
തീരരുത്. കർത്താവ് അവരെ
ശാസിക്കുന്നത് ഇപ്രകാമാണ്,
"ഞാൻ നിന്റെ പ്രവൃത്തി അറി
യുന്നു, ജീവനുള്ളവൻ എന്ന്
നിനക്ക് പേരുണ്ട്, എങ്കിലും
നീ മരിച്ചവനാകുന്നു"
( വെളിപ്പാട്: 3:1)
 "ചത്തതിനൊക്കുമേ, ജീവി
ച്ചിരിക്കിലും, "എന്നർത്ഥം.
ദാവീദ് എഴുതിയിരിക്കുന്നു,
" ജീവന്റെ വഴി നീ എനിക്ക്
കാണിച്ചു തന്നിരിക്കുന്നു,
നിന്റെ സന്നിധിയിൽ സന്തോ
ഷ പരിപൂർണ്ണതയും, നിന്റെ
വലത്തുഭാഗത്ത്, പ്രമോദ
ങ്ങളുമുണ്ട്."( സങ്കീർ: 16:11)
         നമുക്ക് സന്തോഷത്തോ
ടെ നമ്മുടെ ജീവനായ യേശുവിനെ തിരഞ്ഞെടുത്ത്
അവനോടൊപ്പം നിത്യത
കഴിക്കാം.

ഡോ: തോമസ് ഡേവിഡ്🎯

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -