ആവർത്തനം: 34:5, 6

ആവർത്തന പുസ്തകം   
                 32- 34

  ആഴമായ ധ്യാനത്തിനുള്ള
         ലളിത ചിന്തകൾ💎
ആവർത്തനം: 34:5, 6
" അങ്ങനെ യഹോവയുടെ
ദാസനായ മോശ യഹോവയു
ടെ വചനപ്രകാരം അവിടെ മോവാബ് ദേശത്തു വെച്ച് മരിച്ചു. യഹോവ അവനെ
മോവാബ് ദേശത്ത് - - - - - ..
ആരും അറിയുന്നില്ല"
       ⚡   വേർപാട് എപ്പോഴും ദു:ഖകരമാണ്.. ആവർത്തന
പുസ്തകത്തിന്റെ അവസാന
അദ്ധ്യായത്തിൽ പറഞ്ഞിട്ടു
ള്ളതുപോലെ മോശയുടെ
വേർപാടും ദുഃഖകരം തന്നെ.
          🎗ലോകത്തിൽ ജീവിച്ചി
രുന്നിട്ടുള്ള അതിശ്രേഷ്ഠരായ മനുഷ്യരിൽ ഒരാളായിരുന്നു,
മോശ. മോശയ്ക്ക് വാഗ്ദത്ത
ദേശത്ത് പ്രവേശിക്കാൻ കഴി
യാഞ്ഞത് കഷ്ടമായിപ്പോയി
എന്ന് ഒരു പക്ഷേ നാം ചിന്തി
ച്ചേക്കാം. എന്നാൽ മോശയേ
ക്കുറിച്ചുള്ള ദൈവത്തിന്റെ ചി
ന്ത, ഏറ്റവും നന്മയ്ക്കായിട്ടു
ള്ളതായിരുന്നു., കാരണം
നെബോ മലമുകളിൽ നിന്ന്
മോശ നേരെ പോയത് സ്വർ
ഗ്ഗീയ കനാനിലേക്കായിരുന്നു.
        🎗   ദൈവം ഇറങ്ങിവന്ന് ശവസംസ്ക്കാരം, നടത്തിയ
ഏക വ്യക്തി എന്ന നിലയിലും,
മോശ മാനിക്കപ്പെട്ടു.
മാത്രമല്ല, ദീർഘ വർഷങ്ങൾ
ക്കു ശേഷം, ഏലിയാവിനോ
ടൊപ്പം മറുരൂപ മലയിൽ
യേശുവിനോടു സംഭാഷിക്കു
വാൻ ദൈവം മോശയേയും
കനാനിൽ അയച്ചു.
(മത്തായി 17:3 )
    🎗    ആവർത്തന പുസ്തകം
അവസാന അദ്ധ്യായം നമുക്കു തരുന്ന സന്ദേശം
നാം എല്ലാവരും ഒരു ദിവസം
മരിക്കും എന്നുള്ളതാണ്.
മരണം സുനിശ്ചയം, പക്ഷേ
സമയം നിശ്ചയമില്ല, എന്നു
മാത്രം. തിരുവചനം ഉറപ്പിച്ചു
പറയുന്നു, " ഒരിക്കൽ മരിക്ക
യും ,പിന്നെ ന്യായവിധിയും
മനുഷ്യർക്ക് നിയമിച്ചിരിക്കു
ന്നു." (എബ്രായർ: 9:27)
മരിക്കുവാനായി താങ്കൾ
ഒരുങ്ങിയിട്ടുണ്ടോ? എന്നുള്ള
താണ് പ്രസക്തമായ ചോദ്യം.
        ⚡  ഹിസ്ക്കിയാ രാജാവി
നെപ്പോലെ മരണവിവരം മുൻ
കൂട്ടി നാം അറിഞ്ഞെന്നു വരികയില്ല. ( യെശ:38: 1 )
അതുകൊണ്ട് നമ്മുടെ ഗൃഹ
കാര്യം ക്രമപ്പെടുത്താം, നാം
മരിച്ചു പോകുമെന്ന് ഉറപ്പാണ്.
         മരണത്തിനു ശേഷമുള്ള ശവസംസ്ക്കാരത്തിന്റെ ആഡംബരത്തിലല്ല,ജീവിതത്തിന്റെ അന്ത:സത്തയിലാണ്
ദൈവത്തിനു താല്പര്യം.
ചുരുക്കത്തിൽ, ഇപ്പോൾ എങ്ങനെ ജീവിക്കുന്നുവോ
അതിനനുസരിച്ചാണ് മരണ
ത്തെ അഭിമുഖീകരിക്കുന്നതും
പൗലോസ് പറഞ്ഞിരിക്കുന്നു,
"ഞാൻ നല്ല പോർ പൊരുതു,
ഓട്ടം തികച്ചു, വിശ്വാസം കാത്തു, ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരി
ക്കുന്നു. അത് നീതിയുള്ള ന്യായാധിപതി ആ ദിവസം
തരും "; (2 തിമോ: 4: 7, 8 )
 ഇപ്രകാരമുള്ള ഒരു പ്രത്യാശ
താങ്കൾക്കുണ്ടോ?
  💎   തന്റെ വീണ്ടെടുക്കപ്പെട്ട
പ്രീയർക്കായി രണ്ടു സാധ്യത
കൾ, തിരുവചനത്തിന്റെ അവ
സാന അദ്ധ്യായത്തിൽ എഴു
തിവെച്ചിരിക്കുന്നു:
1 .അവർ അവന്റെ മുഖം
     കാണും.
2. അവർ യുഗായുഗം വാഴും.

ഡോ: തോമസ് ഡേവിഡ്.🎯

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -