ആവർത്തനം: 19

 ആവർത്തനം: 19

മനുഷ്യജീവനെ  സംരക്ഷിക്കുന്നതിനുള്ള നിയമങ്ങൾ ഈ അധ്യായത്തിൽ അടങ്ങിയിരിക്കുന്നു.
കൊലപാതകിയുടെ രക്തത്തിനും കൊലപ്പെട്ടവന്റെ  രക്തത്തിനും ഇടയിൽ തീർപ്പാക്കാനുള്ള നിയമങ്ങൾ*;

പൂർവ്വ ദ്വേഷം കൂടാതെയുള്ള  കൊലപാതകത്തിൽ കുറ്റവാളികളുടെ സംരക്ഷണത്തിനായി 6 സങ്കേത പട്ടണങ്ങളുണ്ട്.

ന്യായവിധിയിൽ നിന്ന് രക്ഷപ്പെടാനുള്ള സ്ഥലങ്ങളല്ല, മറിച്ച് ന്യായം  ഉറപ്പാക്കുന്ന  സ്ഥലങ്ങളായിരുന്നു അവ.

അതിനാൽ, ആരെങ്കിലും സങ്കേത പട്ടണത്തിൽ  സംരക്ഷണം തേടുമ്പോൾ, നഗരത്തിലെ മൂപ്പന്മാർ അവന്റെ കേസ് വിസ്തരിക്കുകയും  അവൻ  യഥാർത്ഥത്തിൽ സംരക്ഷണത്തിന് യോഗ്യനാണോ എന്ന് തീരുമാനിക്കുകയും വേണം.

11- 13 വാക്യത്തിൽ; കർത്താവ് പറയുന്നു, "എന്നാൽ ഒരുത്തൻ കൂട്ടുകാരനെ ദ്വേഷിച്ചു തരംനോക്കി അവനോടു കയർത്തു അവനെ അടിച്ചുകൊന്നിട്ടു ഈ പട്ടണങ്ങളിൽ ഒന്നിൽ ഓടിപ്പോയാൽ,................................ അവനോടു കനിവ്  തോന്നരുത് "
ആവർത്തനപുസ്തകം 19:11-13

ഓരോ പ്രവൃത്തിയുടെയും  പിന്നിലെ കാരണം  നിർണ്ണയിക്കാൻ ദൈവം ഹൃദയങ്ങളെ  ശോധന  ചെയ്യുന്നു .

അതിനാൽ ഓർക്കുക,
നാം എന്തുതന്നെ ചെയ്താലും,  ദൈവം എപ്പോഴും നമ്മുടെ ഹൃദയത്തെ കാണുന്നു

 യേശു നമ്മുടെ സങ്കേത പട്ടണമാണ് ; അവന്റെ വാതിൽ എല്ലായ്പ്പോഴും തുറന്നിരിക്കുന്നു ; അനുതാപത്തോടെ  ഓടുന്ന എല്ലാ പാപികൾക്കും അഭയം നൽകാൻ അവൻ  കാത്തിരിക്കുന്നു.

 ഞെരുക്കുന്ന പാപത്തിൽ നിന്നു അല്ലെങ്കിൽ‌ തെറ്റ്  ചെയ്യാൻ പ്രേരിപ്പിക്കുന്ന സാഹചര്യത്തിൽ  നിന്നും സുരക്ഷിതമായ ഒരു അഭയം സ്ഥാനം  തേടുകയാണോ നിങ്ങൾ?

എങ്കിൽ ബുദ്ധിമുട്ടുള്ള ഒരു യാത്രയും ആവശ്യമില്ല,
നമ്മുടെ രക്ഷകനായ     യേശുവിന്റെ സ്നേഹനിർഭരമായ കൈകളിലേക്ക് മാത്രം ഓടുക ..
 🛐🛐 ജൂലി മാത്യു🛐🛐
വിവർത്തനം -Mini Raja

Comments

Popular posts from this blog

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

അബ്ശാലോമേ എന്റെ മകനെ, എന്റെ മകനെ

2Sam 7_11 2 ശമൂ 7-11