ഉൾക്കാഴ്ചകൾ ✍ എന്റെ കുശിനിയിൽ🥘🥗 യേശുവിനൊപ്പം☕🍽
ഉൾക്കാഴ്ചകൾ ✍
എന്റെ കുശിനിയിൽ🥘🥗
യേശുവിനൊപ്പം☕🍽
Translation of Anne koshy's insight on 24/11/19
നല്ല ദേശത്ത് അഭിവൃത്തിയോ നാശമോ തിരഞ്ഞെടുക്കുന്നത് സൂക്ഷിച്ചുകൊൾവിൻ
.( ആവ 11:17)
യിസ്രായേൽ ജനതയുടെ
നീണ്ട നാൽപ്പതു വർഷങ്ങളിലെ പ്രയാണത്തിന്റെ അവസാന മാസങ്ങളാണ് ആവർത്തന പുസ്തകത്തിന്റെ പ്രതിപാദ്യം. ഈ കാലത്ത് ജനിച്ചു വളർന്ന് പ്രായപൂർത്തിയിലേക്ക് പ്രവേശിച്ച ഒരു പുതു തല മുറയെയാണ് മോശ അഭിസംഭോധന ചെയ്യുന്നത്. ജനനം മുതൽ ദൈവത്തെ അറിഞ്ഞും കല്പനകൾ കേട്ടും വളർന്നവർ....മന്നാ, പഴകി ദ്രവിക്കാത്ത വസ്ത്രങ്ങൾ തുടങ്ങിയ അത്ഭുതങ്ങൾ കണ്ണാലേ കണ്ടും അറിഞ്ഞും അനുഭവിച്ചും വന്നവർ!
യഹോവയുടെ കല്പനകൾ ജാഗ്രതയോടെ കാപ്പാനും അനുസരിപ്പാനും ഇവിടെ ആവർത്തിച്ച് അനുശാസിക്കുകയാണ്. കല്പനകൾ അറിഞ്ഞുവളർന്നവരാകയാൽ അവർ അവ ഓർമ്മിക്കുകയും അനുസരിക്കുകയും വേണം.
ഏക സത്യ ദൈവത്തെ യാണു് യിസ്രായേൽ സ്നേഹിക്കയും സേവിക്കയും അനുസരിക്കുകയും ചെയ്യേണ്ടത്.നല്ല ദേശത്ത് നശിച്ചുപോകാതെ അഭിവൃത്തി പ്രാപിക്കേണ്ടതിന് പൂർണ്ണഹൃദയത്തോടെ നൂറു ശതമാനവും അനുസരണമാണ് വേണ്ടത്. അതേ, അനുഗ്രഹിച്ചവനെ മറന്നാൽ അനുഗ്രഹങ്ങളിൽ തന്നെ നാം നശിച്ചുപോകാം.
പലപ്പോഴും അനുഗ്രഹങ്ങളിൽ മതിമറക്കുന്ന നാം ദാതാവിനെ മറന്നു പോകുന്നു.
⚡ മുമ്പേ അവന്റെ രാജ്യവും നീതിയും അന്വേഷിക്കാൻ പഠിക്കുമ്പോഴോ, _ 'ഇതൊക്കെയും 'നമ്മെ തേടി വരും. നാം അവയെ അന്വേഷിച്ചു പോകേണ്ടതില്ല.(മത്താ 6: 33)
🔥ആവ, 11:17: ,.....യഹോവ തരുന്ന നല്ല ദേശത്തു നിന്ന് നിങ്ങൾ വേഗം നശിച്ചുപോവുകയും ചെയ്യും.
അനുസരണക്കേട്, മഴ തരുന്ന സ്വർഗ്ഗത്തിന്റെ കിളിവാതിലുകൾ അടക്കുകയും, കൃഷി നാശവും ദാരിദ്രവും കാരണം ദേശം നശിച്ചുപോവുകയും ചെ് യ്യുമെന്ന് യഹോവയായ ദൈവം മുന്നറിയിപ്പ് നൽകുന്നു.
⚡യഹോവയായ ദൈവം തന്റെ ജനത്തെ അനുഗ്രഹിക്കാൻ ആഗ്രഹിക്കുന്നത് തന്നെ ഭയന്നിട്ടല്ല സ്നേഹത്തിൽ തന്നെ അനുസരിക്കുമ്പോഴാണ്... പൂർണ്ണമനസ്സോടെ തന്നെ അനുസരിക്കണമെന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത് .തികഞ്ഞ സ്നേഹത്തിൽ നിന്നാണ് പൂർണ്ണ അനുസരണം വരുന്നത്!'
⚡ദൈവത്തെ ഉപേക്ഷിച്ചാൽ നല്ല ദേശത്ത് നിങ്ങൾ നശിച്ചുപോകുമെന്ന് തിരുവചനം പറയുന്നു. നമുക്ക് ഉള്ളതൊക്കെ നശിച്ചുപോകന്നവയാണെങ്കിലും നാം നശിച്ചുപോകേണ്ടുന്നവരല്ല.
⚡തലമുറതലമുറകളായി ഭുമിയിൽ സ്വർഗ്ഗം പണിയുന്ന ഭവനാന്തരീക്ഷം നിലനിർത്തുവാനുള്ള നിർദ്ദേശങ്ങളും ഉപദേശങ്ങളും മോശ യിസ്രായേലിന്ന് നൽകുകയാണ്. (ആവ 11:19 _ 21 ) തങ്ങളുടെ കാതുകളും, കണ്ണകളും, നാവുകളും വചനം നിറഞ്ഞിരിക്കുന്നതു പോലെ വേണം കുഞ്ഞുങ്ങളെ പരിശീലിപ്പിക്കുവാൻ. നശിച്ചുപോകാതെ ഇരിക്കേണ്ടതിന് ജീവിതത്തിന്റെ എല്ലാ വശങ്ങളും ദൈവത്താൽ നിറയപ്പെടണം. ഇന്നും 🔥പ്രസക്തമായ ആശയം! കുഞ്ഞുങ്ങളുടെ വചന അദ്ധ്യാപകർ മാതാപിതാക്കൾ തന്നെയാകണം!
🔥പ്രിയ ദൈവ പൈതലേ,
വചനം അവഗണിച്ച് നശിച്ചുപോകാതെ അനുസരിച്ചും പങ്കുവച്ചും, ഭുമിയിലെ സ്വർഗ്ഗത്തിന്റെ ഓഹരിക്കാരാകണമെന്ന് പിതാവായ ദൈവം നമ്മെ കുറിച്ച് ആ ഗ്രഹിക്കുന്നു; അനുഗ്രഹത്തിലേക്ക് നയിക്കുന്ന അനുസരണമോ അതോ ശാപത്തിലേക്ക് നയിക്കുന്ന വഴികളോ എന്തു വേണമെന്ന് തിരഞ്ഞെടുക്കുവാനു ളള സ്വാതന്ത്ര്യത്തോടെയാണ് ദൈവം നമ്മെ സൃഷ്ടിച്ചിരിക്കുന്നത്. ആവ 11. 26-28.... ആമേൻ
വിവ: ഡോ.ഗീതാ ഏബ്രഹാം.
anniekoshy @ Gods Thirsty deeer

Comments
Post a Comment