ക്രിസ്തുമസ് മണിനാദം 🔔 ( യോശു 11-16)
💫 ക്രിസ്തുമസ് മണിനാദം 🔔
( യോശു 11-16)
പുസ്തകങ്ങളുടെ നഗരം എന്ന് അർത്ഥമുള്ള കിരിയാത്ത് സെഫർ കീഴടക്കുന്ന ഒരാളെ കാലെബ് തിരഞ്ഞു കൊണ്ടിരുന്നു. ഈ സമയം ഒത്‌നിയേൽ [ദൈവത്തിന്റെ സിംഹം] എന്ന ചെറുപ്പക്കാരൻ രംഗത്തു എത്തുന്നു.. ഒത്‌നിയേൽ കിരിയാത്ത്-സെഫറിനെ കീഴടക്കി അതിന്റെ പേര് ദെബിർ [പ്രവാചക നഗരം ] എന്ന് മാറ്റി. ഒത്‌നിയേലിന് കാലേബ് തന്റെ മകളായ അക്സയെ വിവാഹം കഴിച്ചു കൊടുത്തു.അവളുടെ അവകാശത്തിനായി മരുഭൂമിക്കു പുറമേ അവൾ നീരുറവ കൂടി ആവശ്യപ്പെട്ടു, അവൾക്ക് മലയിലും താഴ്‌വരയിലും ഉള്ള നീരുറവകളും ലഭിച്ചു. [യോശു 15: 16-19]
💫
ആ ചെറിയ സംഭവത്തിൽ, ക്രിസ്മസിന്റെ ഉദ്ദേശ്യത്തിന്റെയും ഫലത്തിന്റെയും ഒരു പ്രതിഛായ നമുക്ക് ലഭിക്കുന്നു.
കിരിയാത്ത്-സെഫറിലെ പൗരന്മാർ 👬
നന്മയുടെയും തിന്മയുടെയും അറിവിന്റെ വൃക്ഷഫലം ഭക്ഷിച്ച ആദമും ഹവ്വയും.....
ഫലം:
മനുഷ്യവർഗം ദൈവത്തിൽ നിന്ന് അകന്നു. ദൈവത്തെക്കുറിച്ചുള്ള സത്യം നഷ്ടപ്പെട്ടതിനാൽ തങ്ങളുടെ ഹൃദയം ഇരുണ്ടുപോയി .... ഒപ്പം നന്മയെക്കുറിച്ചും തിന്മയെക്കുറിച്ചും വികലമായ ഒരു ധാരണയും വളർന്നു. [റോമ 1:21] _
അപ്പോൾ നന്മ തിന്മകൾ എന്താണെന്ന് പഠിപ്പിക്കാനും ദൈവം യഥാർഥത്തിൽ ആരെന്ന് ഗ്രഹിക്കുവാനും, ദൈവത്തിന്റെ നീതി, ന്യായം, വിശുദ്ധി എന്നിവ വെളിപ്പെടുത്തുവാനും ദൈവം ന്യായപ്രമാണം നൽകി.
പ്രശ്നം 💫ഒരു മൂവി-ട്രെയിലർ പോലെ, ഇത് കഥയെക്കുറിച്ച് ചില സൂചനകൾ നൽകുന്നു, പക്ഷേ ഇത് നമുക്ക് ഒരു പൂർണ്ണ ചിത്രം നൽകുന്നില്ല. ദൈവം മനുഷ്യനുമായി കൂട്ടായ്മ ആഗ്രഹിക്കുന്നുവെന്ന് ഇത് വെളിപ്പെടുത്തുന്നു, പക്ഷേ അത് യഥാർത്ഥത്തിൽ നമ്മെ ദൈവവുമായി ചങ്ങാത്തത്തിലാക്കുന്നതുമില്ല. ദൈവത്തെ പ്രസാദിപ്പിക്കുവാൻ നമ്മെ പ്രാപ്തരാക്കുന്നില്ല.
രക്ഷയ്‌ക്കുള്ള ഒത്‌നിയേൽ
പിന്നെ, യഹൂദയുടെ സിംഹമായ യേശു “കിരിയാത്ത്-സെഫറിന്റെ” ഇരുട്ടിലേക്ക് കാലെടുത്തു വച്ചു. ദൈവം ആരാണെന്നതിന്റെ പൂർണ്ണ ചിത്രം അവനിൽ നാം കാണുന്നു. _ [Rf Jn 1: 4 & 9, 2 Cr 4: 6, Heb 1: 1-3] _
നുണകളുടെയും വികലമായ ചിത്രങ്ങളുടെയും അടിസ്ഥാനത്തിൽ ദൈവത്തെ കുറിച്ചുള്ള അശുദ്ധമായ ഒരു ഭയത്താൽ സാത്താൻ മനുഷ്യനെ അടിമകളാക്കി. ദൈവത്തിന്റെ പരിപൂർണ്ണമായ സ്നേഹം വെളിപ്പെടുത്താനും അശുദ്ധമായ ഭയത്തെ പിഴുതെറിയാനും യേശു വന്നു. _ [1 യോഹ 3: 8, 4: 16-18] _
🦌
തികഞ്ഞ സ്നേഹത്തിൽ, ലോകത്തിന്റെ പാപങ്ങൾ സ്വയം വഹിച്ചുകൊണ്ട് യേശു ദൈവത്തിന്റെ കുഞ്ഞാടായി മരിച്ചു. _ [1 യോഹ 2: 2] _ മനുഷ്യനെ ദൈവത്തിൽ നിന്ന് വേർപെടുത്തിയ മൂടുപടം കീറി. മനുഷ്യന് ഭയമില്ലാതെ ഒരു പരിശുദ്ധ ദൈവത്തിന്റെ സന്നിധിയിൽ പ്രവേശിക്കാം. എന്നാൽ അതിലും പ്രധാനമായി, മനുഷ്യന്റെ വീണ്ടെടുക്കപ്പെട്ടതും ശുദ്ധീകരിക്കപ്പെട്ടതും വിശുദ്ധീകരിക്കപ്പെട്ടതുമായ ഹൃദയം ദൈവം തന്റെ ഭവനമാക്കി മാറ്റുന്നതിനുള്ള വഴിയാണ് ഇപ്പോൾ തുറന്നിരിക്കുന്നത്!
ഡെബിറിന്റെ പ്രവാചകനഗരത്തിന്റെ ) പൗരന്മാർ
നമ്മെ വീണ്ടും ദൈവവുമായി ഐക്യപ്പെടുത്തുന്നു, പരിശുദ്ധാത്മാവിനാൽ, യേശു നമ്മിലും നമ്മുടെ ചുറ്റിലും വസിക്കുന്നു. _ [Jn 14: 16-17, 1 Cr 3:16, Col 1:27, Col 3: 3] _
“ യേശു സാൻഡ്‌വിച്ചുകൾ ” / യേശു പൈതൽ എന്ന നിലയിൽ, നമക്ക് ദൈവവുമായുള്ള സൗഹൃദം ആസ്വദിക്കുകയും ,അബ്ബാ പിതാവേ എന്നു വിളിച്ച് ആ സന്നിധിയിലേക്ക് ഓടി അണയുകയും ചെയ്യാം. [യോഹ 15:15, റോമ 5: 5, 8:15] _
നമ്മുടെ ഹൃദയത്തിന് മുകളിലുള്ള മൂടുപടം ' നീങ്ങി.നമുക്ക് ദൈവത്തെക്കുറിച്ചുള്ള ഒരു പൂർണ്ണ ചിത്രം ലഭിച്ചു തുടങ്ങുന്നു. _ [Jn 16: 13-14, 2 Cr 3: 17-18] _
നാം അവന്റെ ഹൃദയത്തെ മനസ്സിലാക്കുന്നു, അവന്റെ ശബ്ദം കേൾക്കുകയും, സ്നേഹത്തോടും, ജീവിതത്തിന്റെ പുതുമയോടും, അനുസരിക്കുകയും ചെയ്യുന്നു. _ [റോമ 7: 6, 2 Cr 3: 6, 1Co 2: 10-12] _ * ഫലം
ജീവിതയാത്രയിൽ സത്യവും ജീവനും !!
മരുഭൂമിയിലെ ഉറവകൾ അക്സയെപ്പോലെ, ക്രിസ്തുവിന്റെ മണവാട്ടിയായ നാമും ലോകത്തിൽ ജീവിക്കുന്നു . അവളെപ്പോലെ, നമുക്കും നമ്മുടെ പിതാവിനോട് ആത്മദാഹം മാറ്റുവാൻ അപേക്ഷിക്കാം . തന്റെ വചനത്തിന്റെ / പരിശുദ്ധാത്മാവിന്റെ ഒരിക്കലും വറ്റാത്ത ഉറവകളെ ദൈവം നമുക്ക് ഒദാര്യമായി നൽകുന്നു.
ജിംഗിൾ ബെൽസ് 🔔✨
അക്സാ എന്ന പേരിന്റെ അർത്ഥം ചെറിയ മണികളുള്ള കൊലുസ്സ് എന്നാണ്. ഇത് ക്രിസ്മസ് കാലം!ജിംഗിൾ ബെൽസ്’ എന്ന ഗാനം നാം ധാരാളം കേൾക്കുന്നു.🎼 ക്രിസ്തുവിന്റെ മണവാട്ടികൾ എന്ന നിലയിൽ നാം ജിംഗിൾ ബെൽസ് ”🔔ആണെന്ന് കണ്ടെത്തിയതിൽ ഞാൻ വിസ്മയിക്കുന്നു സന്തോഷിക്കുന്നു.
🔔✨
അതിനാൽ ഈ ക്രിസ്തുമസ്സിന്റെ കാലയളവിൽ ,കുരിശിൽ ആത്മരാഗം മുഴക്കുന്ന മണിനാദങ്ങളായി ലോകത്തിന് സന്തോഷം വിളംബരം ചെയ്യുന്നവരാകാം !!
🔥അബ്ബാ പിതാവേ,
ഈ ക്രിസ്തുമസ് കാലം നാശത്തിൽ നിന്ന് ഞങ്ങളെ മോചിപ്പിച്ച ഇമ്മാനുവേലിനെ ആഘോഷിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. യഹൂദയുടെ സിംഹം എന്നേക്കും ജീവിക്കുകയും വാഴുകയും ചെയ്യുന്നതിനാൽ ഞങ്ങളുടെ ഹൃദയങ്ങളെ നിന്റെ ഹൃദയത്തോട് ശ്രുതി ചേർക്കേണമേ.... ഹല്ലേലൂയാ! ആമേൻ! _
വിവ . ഡോ.ഗീതാ ഏബ്രഹാം & മിനി രാജ
ആലീസ് ഡി .

Comments
Post a Comment