പ്രോത്സാഹനജനകമായ വാക്കുകൾ



പ്രോത്സാഹനജനകമായ  വാക്കുകൾ

സംഖ്യ. 36- ആവ.3

_ ആവർത്തനം (Deuteronomy)
എന്ന വാക്കിന്റെ അർത്ഥം നിയമത്തിന്റെ ആവർത്തനം എന്നാണ്. പഞ്ച പുസ്തകങ്ങളിൽ (pentateuch) അവസാന പുസ്തകമാണിത്. ഈ പുസ്തകത്തിന്റെ തുടക്കത്തിൽ മോശയും യിസ്രായേല്യെരും മോവാബ് പ്രദേശത്ത് ആണ് ഉള്ളത്.  നേതൃത്വത്തെ യോശുവ യിലേക്ക് മാറ്റുന്നതിന്റെ ഈ സുപ്രധാന സമയത്ത്, മോശെ ഒരു വിടവാങ്ങൽ പ്രസംഗം നടത്തി, വാഗ്‌ദത്ത ദേശത്തേക്ക് ജനങ്ങളെ പ്രവേശിപ്പിക്കുന്നതിന് അവരെ സജ്ജരാക്കി.

മോശയുടെ ഈ പ്രഭാഷണം   പ്രത്യേകമായി ആവശ്യമുള്ള നിയമങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഉടമ്പടിയുടെ പുതുക്കലായിരുന്നു.

കർത്താവിനു തന്റെ ജനങ്ങളുമായുള്ള സ്നേഹബന്ധം ഇനിപ്പറയുന്ന പ്രസ്‌താവനകളിൽ വ്യക്തമായി കാണാം:

♦ യിസ്രായേല്യരുടെ എണ്ണം വളരെയധികം വർദ്ധിച്ചു, ഭാരം, തർക്കങ്ങൾ, പ്രശ്നങ്ങൾ എന്നിവ സ്വയം പരിഹാരം കണ്ടെത്തുന്നതിനു  മോശയ്ക്ക് ബുദ്ധിമുട്ടായി. അധികാരം ഏറ്റെടുക്കാനും മോശെയെ സഹായിക്കാനും ദൈവം അധിപതിമാരെ തിരഞ്ഞെടുത്തു.

ന്യായവിധി കർത്താവിന്റേതായതിനാൽ ആരും ഭയപ്പെടേണ്ടാ എന്ന് പറഞ്ഞ് ദൈവം അവനെ പ്രോത്സാഹിപ്പിച്ചു.

വാഗ്ദത്തഭൂമിയിൽ പ്രവേശിക്കാൻ സമയമായപ്പോൾ ദൈവം അവരോട്  നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് ദേശം നൽകി. ഭയപ്പെടേണ്ടതില്ല. നിരുത്സാഹപ്പെടുകയുമരുത്.

♦ കനാനിൽ നിന്ന് മടങ്ങിയെത്തിയ ചാരന്മാർ  പറഞ്ഞത് കേട്ട് യിസ്രായേല്യർ പരിഭ്രാന്തരായപ്പോൾ മോശ അവരെ  പ്രോത്സാഹിപ്പിച്ചു. നിങ്ങളുടെ മുമ്പാകെ പോകുന്ന നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു വേണ്ടി പോരാടും. ഒരു പിതാവ് മകനെ വഹിക്കുന്നതുപോലെ ദൈവം നിങ്ങളെ വഹിക്കുന്നു .

♦ നിങ്ങളുടെ ദൈവമായ കർത്താവ് നിങ്ങളുടെ എല്ലാ പ്രവൃത്തികളിലും നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു. 40 വർഷത്തെ നിങ്ങളുടെ നീണ്ട യാത്രയിലൂടെ അവൻ നിങ്ങളെ നിരീക്ഷിച്ചു, നിങ്ങൾക്ക് യാതൊരു കുറവും ഉണ്ടായിട്ടില്ലല്ലോ.

 ആളുകൾ  പിറുപിറുക്കുകയും വിമതരാകുകയും ചെയ്തെങ്കിലും പലപ്പോഴും ദൈവസ്നേഹം ഉപേക്ഷിക്കാതിരിക്കുന്നതായി നാം കാണുന്നു. അവൻ അവരെ വളരെയധികം പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്തു

    ജനങ്ങൾ യോർദ്ദാൻ കടക്കാൻ പോകുന്നതിനുമുമ്പ്, മോശെ അവരോടൊപ്പം പോകാൻ അനുവദിക്കണമെന്ന് ദൈവത്തോട് അപേക്ഷിച്ചു. എന്നാൽ പരമാധികാരിയായ ദൈവം അദ്ദേഹത്തിൻറെ അഭ്യർത്ഥന നിരസിച്ചു.

ആത്മീയ ഉണർവിനാ യുള്ള ചിന്ത

നമ്മുടെ സ്വർഗ്ഗീയപിതാവ് നമ്മോട് അതേ രീതിയിൽ സ്നേഹത്തോടും കരുതലോടും പെരുമാറുകയും നമ്മുടെ ജീവിത യാത്രകളിലൂടെ നമ്മെ കൊണ്ടുപോകുകയും ചെയ്യുന്നു. നമുക്കായി തയ്യാറാക്കിയ സ്വർഗ്ഗീയ ഭവനത്തിൽ പ്രവേശിക്കാനായി നാം പരിശുദ്ധാത്മാവിനെ ദു:ഖിപ്പിക്കാതിരിക്കുക.

Mrs. കരോളിൻ ചെല്ലപ്പ

വിവർത്തനം @amazing grace

Comments

Popular posts from this blog

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

അബ്ശാലോമേ എന്റെ മകനെ, എന്റെ മകനെ

2Sam 7_11 2 ശമൂ 7-11