യോശുവ 1: 8
യോശുവ 1: 8
"ഈ ന്യായപ്രമാണ പുസ്തകത്തിലുള്ളതു നിന്റെ വായിൽനിന്നു നീങ്ങിപ്പോകരുതു; അതിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ചു നടക്കേണ്ടതിന്നു നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കേണം ; എന്നാൽ നിന്റെ പ്രവൃത്തി സാധിക്കും; നീ കൃതാർത്ഥനായും ഇരിക്കും."
യോശുവയെ, വളരെ വലിയ, ഉത്തരവാദിത്തമുള്ള ജോലിയാണ് ദൈവം ഏല്പിച്ചത്. തങ്ങളെ നയിക്കാൻ എല്ലാ ഇസ്രായേലും അവനെ ഉറ്റുനോക്കികൊണ്ടിരുന്നു..അങ്ങനെയുള്ള ഒരു സാഹചര്യത്തിൽ ദൈവം പറയുന്നു 'നി രാവും പകലും ധ്യാനിക്കണം' എന്ന് ! ദൈവം നൽകിയിരിക്കുന്ന ഈ ജോലി എല്ലാം പൂർത്തിയാക്കണമെങ്കിൽ എന്തെല്ലാം വേറെ കാര്യങ്ങൾ ചെയ്തു തീർക്കണം? പിന്നെ എത്ര സമയം കിട്ടും വചനം ധ്യാനിക്കാൻ?
ഇപ്രകാരം, നമ്മുടെ ദൈനം ദിന ജീവിതത്തിൽ, നാം ചിന്തിക്കാറുണ്ടോ?
അതെ, ചില കാര്യങ്ങൾ ആലോചിച്ചു ശരിയാക്കാനുള്ള സമയമാണിത്.
ആദ്യം ദൈവവചനം പഠിക്കുകയും ധ്യാനിക്കുകയും ചെയ്യുക. അതിനു പ്രാധാന്യം കൊടുക്കുക. അപ്പോൾ നമുക്ക് ജീവിതത്തിൽ മറ്റെല്ലാ നന്മകളും ലഭിക്കും.
ജോലി, നല്ല വരുമാനം, മോടിയുള്ള വീടുകൾ, കാറുകൾ, സന്തുഷ്ട കുടുംബം, കുട്ടികൾ എന്നിങ്ങനെ നിങ്ങൾക്ക് ഈ ലോകത്ത് ധാരാളം നന്മകൾ ദൈവത്തിൽ നിന്ന് ലഭിച്ചിട്ടുണ്ടായിരിക്കാം. അതെല്ലാം ദൈവത്തിൽ നിന്ന് ലഭിച്ചതാണെന്നു മനസ്സിലാക്കി രാവും പകലും ദൈവവചനം ധ്യാനിക്കുന്നത് തുടരുക. വചനം പഠിക്കുന്നതിനും നമ്മുടെ ഭവനത്തിലും പുറത്തും, മറ്റുള്ളവരുമായി വചനം പങ്കിടുന്നതിനും സമയം ചിലവിടുക.
"മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.
മത്തായി 6:33
Mini Raja

Comments
Post a Comment