ആവർത്തനം 31: 6

  ആവ .28 - 31

ആവർത്തനം 31: 6 - "ബലവും ധൈര്യവും ഉള്ളവരായിരിപ്പീൻ  അവരെ പെടിക്കരുത് , ഭ്രമിക്ക യുമരുത് ; നിന്റെ ദൈവമായ യഹോവ തന്നേ നിന്നോട് കൂടെ പോരുന്നു ; അവൻ നിന്നെ കൈ വിടുകയുമില്ല ഉപേക്ഷിക്കുകയുമില്ല".

മോശെ തന്റെ ജീവിതാവസാനത്തിലേക്ക് വരുന്നതായി ആവർത്തനം 31 ൽ കാണുന്നു..

മോശെ യുവാവായ യോശുവയെ ജനത്തിന്റെ  മുമ്പാകെ നിറുത്തി നിയോഗിച്ചു ,  അവന്റെമേൽ കൈവെച്ചു , അവരെ നയിക്കാനുള്ള അധികാരം നൽകി.

ഉത്സാഹകരമായ  വാക്കുകളാൽ മോശെ അവനെ പ്രോത്സാഹിപ്പിക്കുന്നു: “യഹോവ നിനക്ക് മുൻപായി  പോകുകയും നിന്റെ കൂടെ നിൽക്കുകയും ചെയ്യുന്നു. അവൻ ഒരിക്കലും
നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ല."

 "ധൈര്യപ്പെട്ടിരിക്ക , ഭ്രമിക്കയും അരുത് " മോശെ യോശുവയ്ക്ക് നൽകിയ അതേ സന്ദേശമാണ് ഇന്ന് നമ്മുടെ ദൈവവും നമ്മുക്കു നൽകുന്നത്…. 

ചെയ്യാൻ അധൈര്യപ്പെടുന്ന  കാര്യങ്ങൾ ചെയ്യുന്നതാണ് ധൈര്യം .  അതായത് സംഭ്രമത്തിൽ നിന്ന് ധൈര്യം ജനിക്കുന്നു.


 *ദൈവീക  കാര്യങ്ങളിൽ നിന്ന് നമ്മളെ പുറകിലേക്ക് പിടിച്ച് വലിക്കുന്ന എന്തെങ്കിലും ശക്തികൾ അഥവാ തടസ്സങ്ങൾ ഉണ്ടോ?"

 ഇപ്പോൾ നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും അനിശ്ചിതത്വം അനുഭവപ്പെടുന്നുണ്ടോ?

നമുക്കും  ഉറക്കെ പ്രഖ്യാപിക്കാം  "എന്റെ ദൈവം എന്നെ ഒരിക്കലും കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ല”.

 ദൈവം  നമ്മെ ഒരിക്കലും ഏകാകിയും അശരണനും ആയി ഉപേക്ഷിച്ചു പോകുകയില്ല.

 🛐🛐 ജൂലി മാത്യു
Modified & Translated:
Punnoose P. Abraham

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -