കാലെബ് , യെഫുന്നെയുടെ മകൻ - യോശുവ :14 : 6 - 14
കാലെബ് , യെഫുന്നെയുടെ മകൻ
യോശുവ :14 : 6 - 14
1. കനാൻ ദേശത്തെക്കുറിച്ച് നല്ല അഭിപ്രായം നൽകിയ രണ്ട് ചാരന്മാരിൽ ഒരാളായിരുന്നു , കാലേബ്. നാൽപ്പത് വയസ്സായിരുന്നു അന്ന് കാലെബിന് . കനാൻ ദേശത്തു പര്യവേക്ഷണം നടത്തിയതിന് ശേഷം ചെന്നു അതിനെപ്പറ്റി അവന്റെ ഹൃദയത്തിൽ പതിഞ്ഞത് പോലെ തന്നെ വിവരിക്കുകയും ചെയ്തു . ഇന്നു് പല ആളുകളും വ്യത്യസ്തരാണ് ... ഹൃദയത്തിൽ ഒന്നും , വായിൽ വിഭിന്നവും ; വിദ്വേഷം ഹൃദയത്തിൽ മറച്ച് വെച്ച് വളരെ മധുരമായി സംസാരിക്കുന്നു ... ഇത് വഞ്ചനയാണ് …..ആന്തരികമായി നാം സത്യസന്ധരായിരിക്കാൻ ദൈവം ആഗ്രഹിക്കുന്നു. (സങ്കീർത്തനം 51: 6). തെറ്റായതോ മോശമായതോ ആയ വാർത്തകൾ പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിൽ നിന്നും നാം പിന്തിരിയണം .
2. കാലേബ് പൂർണ്ണഹൃദയത്തോടെ യഹോവയെ അനുഗമിച്ചു. അതിനർത്ഥം, അവൻ കർത്താവിന്റെ എല്ലാ ഉപദേശങ്ങളും പാലിക്കുകയും അവന്റെ കല്പനകളെല്ലാം അനുസരിക്കുകയും ചെയ്തു എന്നാണ് . നമ്മൾ എങ്ങിനെ ? നാം കർത്താവിന്റെ മുമ്പാകെ പൂർണരാണെന്ന് പറയാൻ കഴിയുമോ! നമുക്ക് സ്വയം ശോധന ചെയ്യാം .
3. ഇപ്പോൾ കാലേബിന് 85 വയസ്സായിരുന്നു. എന്നാൽ ഈ കഴിഞ്ഞ വർഷങ്ങളിലെല്ലാം തന്നെ ജീവനോടെയും ആരോഗ്യത്തോടെയും പരിപാലിച്ച ദൈവത്തിന് അദ്ദേഹം നന്ദി പറയുന്നു ഇന്ന് നമ്മളിൽ പലരും, നമ്മുടെ ആരോഗ്യത്തിന്റെ കാരണം പതിവായുള്ള വ്യായാമം , കർശനമായ ഭക്ഷണരീതി , അല്ലെങ്കിൽ പതിവായുള്ള മരുന്ന് എന്നിവയാണ് എന്ന് പറയും. എന്നാലോ, നമ്മുടെ ആരോഗ്യത്തിന് നമുക്ക് ദൈവത്തിന് നന്ദി പറയാം. അവന്റെ കരുണയാൽ നാം നശിച്ചു പോകുന്നില്ല...
4 .അവൻ നടന്ന ഭൂമി തന്റെ അവകാശമായി
നൽകുമെന്ന് മോശെ നൽകിയ വാഗ്ദാനങ്ങൾ കാലേബ് ഓർത്തു. ഇന്ന് നമ്മുടെ സ്വർഗ്ഗീയപിതാവ് നമുക്ക് അനേകം അനുഗ്രഹങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. നമ്മുടെ അവകാശത്തിന്റെ ഈ അനുഗ്രഹങ്ങൾ ലഭിക്കാനായി നാം പ്രാർത്ഥിക്കുന്നുണ്ടോ ? അതോ, ഈ സ്വർഗ്ഗീയ അനുഗ്രഹങ്ങളെ നാം അവഗണിക്കുകയാണോ? നമുക്ക് സ്വയം പരിശോധിക്കാം .
5. നമുക്ക് കാലേബിന്റെ വിശ്വാസത്തെ ധ്യാനിക്കാം. ഈ 85-ാം വയാസിലും അദ്ദേഹം പറഞ്ഞു , ഞാൻ അന്നുള്ളത് പോലെ തന്നെ ഇന്നും ശക്തനാണ്. ഇതു എങ്ങിനെ സാധ്യമാകും ? കാലിന്റെ വേദന , പുറത്തിന്റെ വേദന എന്നിവയൊക്കെ പറഞ്ഞു നമ്മൾ ദിവസവും നമ്മുടെ ബലഹീനതകളെ വലുതാക്കി കാണിക്കുന്നു ! എന്നാൽ കാലേബ് വിശ്വാസത്തിൽ പറയുന്നു , താൻ ശക്തനും ആരോഗ്യവാനും ആണെന്ന് .. നമ്മൾക്കും പറയാം , "എന്നെ ശക്ത നാക്കുന്ന ക്രിസ്തുവിലൂടെ എനിക്ക് എല്ലാം ചെയ്യാൻ കഴിയും" എന്ന്.. ഈ വിശ്വാസം ഏറ്റു പറയുകയും ദൈവത്തെ മഹത്വപ്പെടുത്തുന്നതിനുള്ള പുതിയ ശക്തി പ്രാപി ക്കുകയും ചെയ്യാം.
6. 85 വയസ്സുള്ള കാലേബ് യോശുവയോട് ചോദിക്കുന്നു ,എനിക്ക് പർവതഭൂമിയോ അതിന്റെ പ്രാന്തപ്രദേശമോ തരൂ. നമ്മുടെ കർത്താവിന്റെ വാഗ്ദാനമനുസരിച്ച് , അവിടയുള്ള ശക്‌തന്മാരായ അതികായന്മാരായ ആളുകളെ പുറത്താക്കാൻ അവനു കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നമ്മൾ അവന്റെ സ്ഥാനത്തായിരുന്നുവെങ്കിൽ പറയും, "എനിക്ക് വയസ്സായി, എനിക്ക് കാല് വേദനയുണ്ട്, നടുവേദനയുണ്ട്, എനിക്ക് കയറാൻ കഴിയില്ല അതിനാൽ എനിക്ക് സമതല ഭൂമി തരൂ" എന്ന് . ലോത്തിനെ നാശത്തിലേക്ക് നയിച്ചത് സമതലവും ഫലഭൂയഷ്ഠവുമായ ഭൂമി ആവശ്യപ്പെട്ടതായിരുന്നൂ എന്ന് ഓർക്കുക ! കുന്നിലോ മലയിലോ കയറാൻ നമ്മളുടെ പരിശ്രമവും ശക്തിയും ആവശ്യമാണ്. എന്നാൽ 85 വയസ്സുള്ള കാലേബ് ഇൗ മലയും പർവ്വത പ്രദേശവും കയറാൻ തയ്യാറാണെന്ന് പറയുന്നതിന്റെ കാരണം , അവനറിയാം , പർവതശിഖരം ദൈവസാന്നിധ്യത്തെ സൂചിപ്പിക്കുന്നുവെന്ന് . പ്രാർത്ഥനയിലും , ദൈവവചനത്തിന്റെ ധ്യാനത്തിലും നമ്മുടെ കർത്താവിന്റെ സന്നിധിയിൽ കയറാൻ / ആയിരിക്കാൻ നാം തയ്യാറാണോ ? പിശാചുമായോ വിനാശക ശകതികളുമായി പോരാടി , നമ്മുടെ വാഗ്‌ദത്തങ്ങളെയോ , അനന്തരാവകാശത്തെയോ അവകാശമാക്കാൻ നമ്മൾ തയ്യാറാണോ? നമ്മുടെ സ്വർഗ്ഗീയ അനുഗ്രഹങ്ങൾ അവകാശമാക്കാനുള്ള വിശ്വാസം, ധൈര്യം, ഉറപ്പ് , പരിശ്രമം എന്നിവ നമുക്ക് ഉണ്ടായിരിക്കാം.
7. കർത്താവിനെ അനുഗമിച്ചതിനാലാണ് കാലേബ് ഹെബ്രോനെ തന്റെ അവകാശമായി സ്വീകരിച്ചത്. നമ്മുടെ ജീവിതത്തിൽ നമുക്ക് വാഗ്‌ദത്ത ദേശവും അനന്തരാവകാശവുമായ നിത്യമായ കനാൻ അവകാശമാക്കാം , നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിനെ അനുഗമിക്കാം .
അമേൻ. ഹല്ലേലൂയാ.
ഡോ. പത്മിനി സെൽവിൻ
Modified & Translated :
Punnoose P. Abraham

Comments
Post a Comment