യഹോവയുടെ സാന്നിധ്യത്തിൽ ആനന്ദിക്കുക

യഹോവയുടെ സാന്നിധ്യത്തിൽ ആനന്ദിക്കുക

ആവർത്തനം 12: 7, 12, 18.  14: 26.  16:11,14,15.  എന്നീ അധ്യായങ്ങളിൽ 7 തവണ കർത്താവിന്റെ സന്നിധിയിൽ സന്തോഷിക്കാൻ കൽപിച്ചിരിക്കുന്നു.  കർത്താവിൽ സന്തോഷിക്കുന്നതിന്റെ പ്രാധാന്യം അല്ലെങ്കിൽ സന്തോഷിക്കാൻ എത്ര പ്രയാസമാണെന്ന  കാര്യവും  ഇവിടെ കാണിക്കുന്നു..  ആനന്ദിക്കുക ... എന്നാൽ സന്തോഷം അനുഭവിക്കുക , അല്ലെങ്കിൽ വലിയ സന്തോഷത്തിൽ ആയിരിക്കുക . അങ്ങനെ സംതൃപ്തി, ദൈവത്തിലുള്ള വിശ്വാസം, സമാധാനം എന്നിവ ഹൃദയത്തിൽ നിറയുമ്പോൾ മാത്രമേ നമുക്ക് സന്തോഷിക്കാൻ കഴിയൂ.

1.  ഈ സന്തോഷം ഒരു പ്രധാന ആത്മീയ ഫലമാണ്.  ഇത് പട്ടികയിലെ രണ്ടാമത്തെ
സ്ഥാനത്താണ് . സ്നേഹത്തിന് അടുത്താണ്.
 ഗലാത്യർ 5: 22.  എന്നാൽ അതിന്റെ
 പ്രാധാന്യവും ആവശ്യകതയും നമ്മൾ തിരിച്ചറിയുന്നില്ല.  നമ്മൾ പഠിക്കുകയും പരിശീലിക്കുകയും ചെയ്യാത്ത ഒരു കാര്യം!

 2.കർത്താവിന്റെ സന്നിധിയിൽ സന്തോഷിപ്പീൻ , ആഘോഷവേളയിൽ മാത്രമല്ല ; ഫിലിപ്പിയർ 4: 4 പറയുന്നു ,  നാം എപ്പോഴും സന്തോഷിക്കണം.

3.  നമ്മുടെ കഷ്ടപ്പാടുകൾക്കിടയിൽ സന്തോഷിക്കേണ്ടത് ആവശ്യമാണോ?  ഇത്
സാദ്ധ്യമാണോ  ?  അതെ, അത് സാദ്ധ്യമാണ്.

1.നമ്മുടെ സങ്കടങ്ങളിൽ.  2 കൊരി : 6: 10
2.  നമ്മുടെ കഷ്ടതയിൽ.  2 കൊരി : 7: 4
3.  നമ്മുടെ ദാരിദ്ര്യത്തിൽ.  2 കൊരി : 8: 2
4 നമ്മുടെ ബലഹീനതകളിൽ 2 കൊരി:12: 9
5.നമ്മുടെ വിശ്വാസത്തിന്റെ പരീക്ഷണ വേളകളിൽ     യാക്കോബ് 1: 3. 
അതെ, ഈ സാഹചര്യങ്ങളിലെല്ലാം നാം സന്തോഷിക്കണം.

4.  നാം എന്തിന് സന്തോഷിക്കണം?  സന്തോഷത്തിന്റെയും , ആനന്ദത്തിന്റെയും ഇരിപ്പിടമണ്  സ്വർഗ്ഗം.  അവിടെ സങ്കടങ്ങളോ കണ്ണീരോ ,  കരച്ചിലോ ഇല്ല . അവിടെ സന്തോഷവും , ആനന്ദവും , സമാധാനവും നിറഞ്ഞു നിൽക്കുന്ന ഒരിടമാണ്.  മത്തായി 25: 21.  ഈ ലോകത്ത് സന്തുഷ്ടരായിരിക്കാൻ നാം പഠിക്കുന്നില്ലെങ്കിൽ, നമുക്ക് എങ്ങനെ സ്വർഗ്ഗത്തിൽ സന്തോഷിക്കാം?

 5. ഈ സന്തോഷം നമുക്ക് എങ്ങനെ ലഭിക്കും?

1.നാം അവനെ അന്വേഷിക്കുമ്പോൾ.
   സങ്കീ : 40:16 .
2.ദൈവവചനത്തിലൂടെ.  യിരെ : 15:16.
3.സുവിശേഷത്തിന്റെ വലിയ സന്തോഷത്തിന്റെ വാർത്ത കേൾക്കുമ്പോൾ.  ലൂക്കോസ് 2: 10.
4. നമ്മുടെ പാപങ്ങളിൽ നിന്ന് രക്ഷയോ വിമോചനമോ ലഭിക്കുമ്പോൾ. സങ്കീ : 51:12.
5 പരിശുദ്ധാത്മാവ് , സന്തോഷത്തിന്റെ നദി നമ്മിൽ വസിക്കുമ്പോൾ.  സങ്കീ : 46: 4.
6. ഈ സന്തോഷവും , ആനന്ദവും നൽകാനായി യേശുക്രിസ്തു നമ്മുടെ സങ്കടങ്ങൾ ക്രൂശിൽ വഹിച്ചു.  യെശയ്യാവു 53: 4. അതുകൊണ്ടാണ്  അവനിലുള്ള സന്തോഷവും , സമാധാനവും അനുഭവിക്കാൻ  , അദ്ധ്വാനിക്കുന്നവരേയും ഭാരം ചുമക്കുന്നവരേയും അവൻ തന്റെ അടുക്കലേക്ക് ക്ഷണിക്കുന്നത് . .മത്തായി 11: 28.  അവൻ നമ്മിൽ വസിക്കുമ്പോൾ നമ്മുടെ കണ്ണുനീർ എല്ലാം തുടച്ചുമാറ്റുമെന്ന് വെളിപാട്‌ 21: 4 പറയുന്നു.  റോമർ 14: 17 പറയുന്നു , പരിശുദ്ധാത്മാവ് നമ്മിൽ വസിക്കുമ്പോൾ അവൻ നമ്മെ ദൈവരാജ്യ അനുഭവത്തിൽ ആക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നു എന്ന്.

അതെ, നാം ക്രിസ്തുവിലാണെന്നതിന്റെ അടയാളമോ സാക്ഷ്യമോ നമ്മൾ കാണിക്കുന്നത്, നാം കർത്താവിൽ എപ്പോഴും സന്തോഷിക്കുമ്പോ ഴാണ്‌ . അത് നമ്മുടെ ഹൃദയത്തിൽ നിന്ന് ഉയർന്ന് നമ്മുടെ മുഖത്ത് പ്രത്യക്ഷമാകണം  ..  അവന്റെ സന്നിധിയിൽ എപ്പോഴും സന്തോഷിക്കാം. കർത്താവിനെ ആരാധിക്കുമ്പോൾ ,  നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിന്റെ കാൽക്കൽ നമ്മുടെ ആവശ്യങ്ങളും സങ്കടങ്ങളും ഭാരങ്ങളും ഇറക്കി വെക്കാം .  ഇവ അനുസരിച്ച് , നമുക്ക് നമ്മുടെ തെറ്റുകൾ ഏറ്റുപറയാം.  തെറ്റുകൾ മനസ്സിലാക്കാൻ ഇന്ന് ദൈവം നമ്മെ സഹായി ക്കട്ടെ.  നമുക്ക് പൂർണ്ണഹൃദയത്തോടെ അവനെ സ്നേഹിക്കുകയും നമ്മുടെ എല്ലാ ഭാരങ്ങളും അവനു വിട്ടു കൊടുക്കുകയും പൂർണ്ണ ഹൃദയത്തോടെ അവനെ ആരാധിക്കുകയും ചെയ്യാം.  യഹോവ. സർവ്വ നന്മകളുടെയും അനുഗ്രഹങ്ങളുടെയും ദാതാവാണ് .
എന്നും എപ്പോഴും അവനിൽ സന്തോഷിക്കുവിൻ; എന്തെന്നാൽ നമ്മളെ കുറിച്ചുള്ള ദൈവഹിതം അതാണ് ! ആമേൻ.  ഹല്ലേലൂയാ.

 ഡോ. പത്മിനി സെൽവിൻ
വിവർത്തനം : പുന്നൂസ് പി. എബ്രഹാം

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -