ആവർത്തന പുസ്തകം: 12-16

ആവർത്തന പുസ്തകം:
                    12-16
      ആഴമായ ധ്യാനത്തിനുള്ള
             ലളിത ചിന്തകൾ🎗
ആവർത്തനം: 13:5
    " - - - - അങ്ങനെ നിന്റെ
മദ്ധ്യേ നിന്ന് ദോഷം നീക്കികള
യണം"
          കാനാനിൽ പാർക്കുവാ
ൻ കാത്തു നിൽക്കുന്ന യിസ്രാ
യേൽ ജനത്തിന്റെ ഇടയിലേ
ക്ക്, നുഴഞ്ഞു കയറി അവരെ
തെറ്റിച്ചുകളയുവാൻ
 സാദ്ധ്യതയുള്ള കള്ളപ്രവാച
കന്മാരെക്കുറിച്ചും, സ്വപ്ന
ക്കാരേക്കുറിച്ചും, നീചന്മാരായ
മറ്റ് ആളുകളേക്കുറിച്ചും, മോശ അവർക്കു നൽകുന്ന
കർശനമായ മുന്നറിയിപ്പ്
ഈ അദ്ധ്യായത്തിൽ ഉടനീളം
കാണാം.  ജനത്തിന് തന്നോ
ടുള്ള കൂറ് അചഞ്ചലമായിരി
ക്കണമെന്ന് ദൈവം ആഗ്രഹി
ക്കുന്നു. ചിലപ്പോൾ അത് പരിശോധനയ്ക്കു വിധേയ
പ്പെടുത്തിയേക്കാം
            ⚡കള്ളപ്രവാചകന്മാർ
കടന്നുവന്ന് ജനത്തെ വിശ്വാ
സത്യാഗത്തിന് പ്രേരിപ്പിച്ചാൽ
അത് ദോഷമെന്ന് കണ്ട് അവരെ ഉന്മൂലനം ചെയ്യണം.
അന്യദൈവങ്ങളെ ആരാധി
ക്കുന്നത് പരസംഗം പോലെ
പാപമായതുകൊണ്ട് ദൈവം
അത് വെറുക്കുന്നു.
          സ്വന്തം കുടുബാംഗങ്ങ
ൾ പോലും, വിശ്വാസം ത്യജി
ക്കുവാൻ അവരെ പ്രേരിപ്പി
ച്ചേക്കാം എന്നും മോശ മുന്നറി
യിപ്പുകൊടുത്തു. ഏറ്റവും വേണ്ടപ്പെട്ടവരാണെങ്കിൽ പോലും അങ്ങനെയുള്ളവരോ
ട് ഒരു ദയയും കാണിക്കരുത്
എന്ന് മോശ ഊന്നിപ്പറഞ്ഞു.
          ദോഷത്തെ വെറുത്ത്
അതു വിട്ടകലാനാണോ അ
തോ അതിനോട് ഒത്തു പോകുവാനാണോ നമ്മുടെ
ആഗ്രഹം ?
             ⚡കനാൻദേശത്തെത്തു
മ്പോൾ അവിടുത്തെ ജാതി
കളുടെ ആരാധനാരീതികളെ
പ്പറ്റി അറിയുവാൻ ഒരു ജിജ്ഞാസയും കാണിക്കരുത്
എന്ന് യഹോവ യിസ്രായേൽ
ജനത്തോട് കല്പിച്ചിരുന്നു.
അവരുടെ ജഡീക ആരാധന
യിലേക്ക് വശീകരിക്കുന്ന
പ്രവാചന്മാരുടേയോ പൂജക
ന്മാരുടേയോ വാക്കുകൾക്ക്
അവർ ചെവികൊടുക്കരുത്.
അവരുടെ വഴികളിലേക്ക് തിരിയുന്ന ഒരുത്തൻ തന്റെ
കുടുംബാംഗങ്ങളേയും ആ
പാപത്തിലേക്ക് വലിച്ചിഴക്കാ
ൻ സാധ്യതയുണ്ട്. അതു കൊണ്ട് അതിനിടയാക്കുന്ന
കള്ള പ്രവാചന്മാരെ കൊന്നു
കളയണം. അവരെ പിൻതുടർ
ന്ന യിസ്രായേല്ല്യരേയും നശിപ്പിച്ച് ദോഷം മുഴുവനാ
യും തുടച്ചു നീക്കണം.
"ദോഷം നിന്റെ മദ്ധ്യേ നിന്ന്
നീക്കിക്കളയണം" എന്നുള്ള
ത് ദൈവത്തിന്റെ മാറ്റമില്ലാ
ത്ത കല്പനയായി നിലനിൽക്കു
ന്നു.
        ⚡  സാത്തന്റെ കെണിയി
ൽപ്പെട്ട് ദോഷം ചെയ്യാൻ സാദ്ധ്യതയുള്ള നാമും ഈ
മുന്നറിയിപ്പുകളെ ഗൗരവമാ
യി എടുക്കേണ്ടതത്രേ!
ക്രിസ്തു സഭയെ മുഴുവൻ
വിശ്വാസത്യാഗത്തിലേക്ക്
നയിക്കുന്ന ഒരു സമയം
ഉണ്ടാകുമെന്ന് കർത്താവും
പൗലോസും വ്യക്തമായി
മുന്നറിയിപ്പ് തന്നിട്ടുണ്ട്‌.
വചനം പറയുന്നു, "സാത്താ
ൻ താനും വെളിച്ച ദൂതന്റെ
വേഷം ധരിക്കുന്നുവല്ലോ "
( 2 കൊരിന്ത്യർ: 11:14 )
കർത്താവ് പറഞ്ഞു, "നിങ്ങൾ
തിരുവെഴുത്തുകളേയും, ദൈ
വ ശക്തിയേയും അറിയായ്ക
കൊണ്ട് തെറ്റിപ്പോകുന്നു "
( മത്തായി 22: 29 )
       ⚡    സാഹചര്യങ്ങൾ എന്താ
യിരുന്നാലും, നമ്മുടെ ആശ്രയം ദൈവവചനത്തിലാ
യിരിക്കണം, കാരണം അത്
എഴുതപ്പെട്ട ദൈവ വാക്കുക
ളാണ്. ദുഷ്ടതയേപ്പറ്റി വചനം
എന്തു പറയുന്നു ? അത് മനു
ഷ്യ സഹജമായ ഒന്നാണെന്നും
ദൈവത്തിന്റെ ആത്യന്തികമാ
യ ശക്തിയും കൃപയും കൂടാ
തെ അതിന്റെ വേരറുത്തു കളയുവാൻ സാദ്ധ്യമല്ല എന്നും
വചനം വ്യക്തമാക്കുന്നു.
ജന്മനാ പാപികളായ നമുക്കു്
ദൈവസഹായത്താലല്ലാതെ
ഒരു വിശുദ്ധജീവിതം സാദ്ധ്യ
മല്ല.
         ⚡  ജീവിതത്തിന്റെ എല്ലാ
വശങ്ങളേയും ഒരുമിച്ച് കണ്ട്, അതിനനുസരിച്ച് ഒരു ജീവിതം
നയിക്കുവാൻ ആർക്കും സാധ്യമല്ല. അതു കൊണ്ട് തിരുവചനവുമായി അഭേ
ദ്യമായ ഒരു ബന്ധമുണ്ടാക്കി, അതിലെ ആലോചനകൾ നമ്മുടെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ പ്രായോഗികമാക്കി, ഏറ്റവും ശരിയായിട്ടുള്ള
ഒരു തീർപ്പിലെത്തുവാൻ നമുക്ക് സാധിക്കണം.
അതിന് ദൈവവചനം വീണ്ടും വീണ്ടും വായിച്ച്‌ അതിന്റെ
ഉള്ളടക്കം ഹൃദിഷ്ടമാക്കണം.
240 ദിന വേദപഠനം അതാണ്
ചെയ്തു കൊണ്ടിരിക്കുന്നത്.
         ⚡   ജഡീക ചിന്തകളേക്കാ
ൾ ആത്മീക ചിന്തകളാണ്
ശക്തമെങ്കിലും, നാം ദൈവാ
ത്മാവിന്റെ നിയന്ത്രണത്തില
ല്ലെങ്കിൽ, ജഡസ്വഭാവം നമ്മെ
കീഴ്പ്പെടുത്താൻ സാധ്യതയു
ണ്ട്.
      🎗    ഇനിയും എന്തിനെക്കുറി
ച്ചെങ്കിലും ഒരു ആശയക്കുഴ
പ്പം ഉണ്ടായാൽ അതിന്റെ
വ്യക്തതയ്ക്കായി തിരുവചന
ത്തിന്റെ ആഴത്തിലേക്ക് ഇറ
ങ്ങുക. അവിടെ നിന്നും നിങ്ങൾക്കു ലഭിക്കുന്ന കാഴ്ച
പ്പാട് ധൈര്യമായി സ്വീകരിച്ച്,
പ്രശ്നം പരിഹരിച്ചു കൊള്ളു
ക, കാരണം അത് ദൈവത്തി
ന് ആ പ്രശ്നത്തോടുള്ള കാഴ്ചപ്പാടായിരിക്കും.

ഡോ: തോമസ് ഡേവിഡ്🎯

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -