മനസ്സിന്റെ യെരീഹോമുകളെ കീഴടക്കാം [യോശുവ 1-6]

മനസ്സിന്റെ യെരീഹോമുകളെ കീഴടക്കാം [യോശുവ  1-6]

നാംവിശ്വസിക്കുന്നത്  ചിന്തകളെ സ്വാധീനിക്കുന്നു, അത് നമ്മുടെ  വികാരങ്ങളെ സ്വാധീനിക്കുന്നു,   സ്വഭാവത്തെ സ്വാധീനിക്കുന്നു. നമുക്ക് ദൈവത്തെക്കുറിച്ച് തെറ്റായ വിശ്വാസങ്ങളുണ്ടെങ്കിൽ, സംഭവങ്ങളെ നോക്കിക്കാണുന്നതിനുള്ള ഒരു വികലമായ മാർഗം നാം വികസിപ്പിക്കും,  വിശ്വസിക്കാനും അനുസരിക്കാനും കഴിയാതെ വരും. യോശുവ 1-6_ തെറ്റായ ചിന്താ രീതികളെ എങ്ങനെ മറികടക്കാം എന്നതിനെക്കുറിച്ചുള്ള നിരവധി ചിന്തകൾ  പങ്കു വയ്ക്കുന്നു.


1. ഭക്ഷണ സാധനങ്ങൾ ഒരുക്കി കൊള്ളുവീൻ _ [യോശുവ  1:11] _ നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും ‘ദൈവവചനം’ സംഭരിക്കുക. ദൈവ വചനം  നമ്മുടെ ജിപിഎസ്, ഫ്ലാഷ്‌ലൈറ്റ്, ഭക്ഷണം, രക്ഷക്കുള്ള  കാര്യങ്ങൾ  ('വാൾ ')എന്നിവയാണ്. പ്രാർത്ഥനയിലൂടെ യേശുവുമായുള്ള ബന്ധം വളർത്തുക. അവനുമായി ചേരുമ്പോളാണ്  വചനം  ജീവനുള്ളതും സജീവവുമായ ഇരട്ടത്തലയുള്ള വാളായി മാറുന്നത്.

2. ശത്രു  പരാജയപ്പെട്ടു (ധൈര്യം കെട്ടുപോയി ) എന്ന്  തിരിച്ചറിയുക [യോശുവ  2: 10-11]  ക്രൂശിൽ സാത്താൻ പരാജയപ്പെട്ടു. യേശുവിന്റെ നാമത്തിൽ സാത്താൻ വിറയ്ക്കുന്നു… അതിനാൽ തന്നെ പ്രിയപ്പെട്ട ‘യേശു പൈതലിനെയും! ക്രിസ്തു നമ്മിലും നമ്മുടെ ചുറ്റിലും വസിക്കുന്നുവെന്ന് ഓർക്കുക. യഹൂദയിലെ സിംഹമായ യേശുവിൽ ഉള്ള വിശ്വാസത്തോടെ പാപത്തെ ജയിക്കാൻ പുറപ്പെടുക. [Rf കൊലൊസ്സ്യർ  2:15, യിരെമ്യാ 2:19, 1യോഹന്നാൻ 4: 4]

3. നിങ്ങളെതന്നെ ശുദ്ധികരിപ്പിൻ  [യോശുവ  3: 5] വിജയം നേടാനുള്ള ഉറച്ച ആഗ്രഹത്തോടെ ഓരോ സൈനികനും യുദ്ധത്തിൽ ഏർപ്പെടുന്നു. ദൈവത്തിന്റെ സഹായത്തോടെ, നമ്മെ തളർത്തുന്ന പാപത്തെ ജയിക്കാൻ പോകുന്നുവെന്ന് നമ്മുടെ ഹൃദയത്തിൽ തീരുമാനിക്കുമ്പോൾ തന്നെ പകുതി യുദ്ധം വിജയിച്ചു കഴിഞ്ഞു . പ്രിയ യേശു പൈതലേ,  ക്രിസ്തു നമ്മുടെ കവചമാണ്. അവന് വളരെ  കൃത്യമായ ഒരു  യുദ്ധ തന്ത്രം ഉണ്ട്. നാം ചെയ്യേണ്ടത് നമ്മുടെ ഇച്ഛകൾ അവനു സമർപ്പിക്കുക, ഓരോരോ ഉറച്ച  ചുവടുകൾ വച്ച്  അവനെ പിന്തുടരുക.  [1 പത്രോസ് 1:13, എഫെസ്യർ 6: 10-18, കൊലൊസ്സ്യർ 3: 1-3, സങ്കീർത്തനങ്ങൾ  144: 1-2]

4. ദൈവത്തെ സിംഹാസനസ്ഥനാക്കുക _ [യോശുവ  3] _ ജോർദാൻ എന്ന പേരിന്റെ അർത്ഥം 'താഴേക്കു ഒഴുകുന്നത് ' എന്നാണ്.  കാരണം അത് ചാവുകടലിലേക്ക് ഒഴുകി ഇറങ്ങുന്നു. ഇത് കരകവിഞ്ഞൊഴുകിയ സമയത്താണ് ഇസ്രായേൽ ജനം  യോർദ്ദാൻ കടന്നത്. ദൈവ സിംഹാസനവും സാന്നിദ്ധ്യവും പ്രതിനിധാനം ചെയ്യന്ന നിയമ പെട്ടകം ചുമന്ന പുരോഹിതന്മാരുടെ കാലുകൾ യോർദ്ദാനിൽ സ്പർശിച്ച മാത്രയിൽ ഒഴുക്കു നിലച്ചു, വെള്ളം രണ്ടായി പിരിഞ്ഞു.  [യോശു 3:15]  ശക്തമായ പ്രലോഭനം ഒരു വലിയ വെള്ളപ്പൊക്കം പോലെ തോന്നാം. *ദൈവസ്തുതി സ്തോത്രങ്ങൾ,   ജഡത്തിന്റെ ആസക്തിയെക്കാൾ മുകളിൽ നമ്മുടെ കണ്ണുകളെ ഉയർത്തുകയും ദൈവത്തെ രാജാവായി പ്രതിഷ്ഠിക്കയും ചെയ്യുന്നു. സാത്താനെ ചെറുക്കാനും ദൈവത്തിനു കീഴ്‌പെടാനുമുള്ള നമ്മുടെ ആന്തരിക ദൃഢ നിശ്ചയത്തിന്റെ ബാഹ്യ പ്രഖ്യാപനമാണ് സ്തുതി. സ്തുതി  സാത്താനെ പുറത്താക്കുകയും പ്രലോഭനത്തിന്റെ ശക്തി തകർക്കുകയും ചെയ്യുന്നു. *[Rf മത്താ 4: 10-11, യാക്കോ 4: 7, പ്രവൃത്തികൾ 16: 25-26]

5. സത്യത്തെ പറ്റി സാക്ഷ്യം  പറയാം,  കാത്തുസൂക്ഷിക്കാം  [യോശു  4] പെട്ടകം ചുമന്ന പുരോഹിതന്മാർ ഉറച്ചു  നിന്ന സ്ഥലത്ത് നിന്ന് എടുത്ത കല്ലുകൾ , വിജയം നൽകിയ ദൈവത്തെ ,വരും തലമുറകളെ ഓർമ്മപ്പെടുത്തുന്നതിനായി യോർദ്ദാന്റെ മടിത്തട്ടിൽ തൂണുകളായി നാട്ടി.  ഇനിമേൽ അവർ അവനെ അല്ലാതെ മനുഷ്യനെ ഭയപ്പെടുകയില്ല. [യോശു  4:21 & 24] _ ‘പ്രലോഭനത്തിന്റെ ജോർദാൻ’ കടക്കുമ്പോൾ നാം പഠിക്കുന്ന സത്യങ്ങൾ വിശ്വാസത്തിൽ അധിഷ്ഠിതമായ പുതിയ ചിന്താ രീതികളുടെ അടിത്തറയായിത്തീരുന്നു. അവ നമ്മുടെ കുട്ടികൾക്കും മറ്റുള്ളവർക്കും കൈമാറാൻ കഴിയുന്ന അമൂല്യ നിധിയാണ്. മോശെ പറഞ്ഞതുപോലെ, നാം ദൈവത്തെ അനുസരിക്കേണ്ടതിന് വെളിപ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾ നമുക്കും നമ്മുടെ കുട്ടികൾക്കും എന്നേക്കും അവകാശപ്പെട്ടതാണ് . [ആവ  29:29]

6. ഹൃദയ ശുദ്ധീകരണം/ സമർപ്പണം [യോശു 5]  യോർദ്ദാൻ കടക്കുന്നതിനുമുമ്പ് ഇസ്രായേല്യർ  തങ്ങളുടെവസ്ത്രം കഴുകി. ഇത് പുറമേയുള്ള ശുദ്ധീകരണം, എന്നാൽ ഇപ്പോൾ, പരിച്ഛേദനയിലൂടെ, അവർ ദൈവത്തോടൊപ്പം നടക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു. ഇനി പിന്നോട്ട് പോക്കില്ല. ദൈവം പ്രഖ്യാപിച്ചു - "ഇന്ന് ഞാൻ നിങ്ങളിൽനിന്ന് മിസ്രയീമിന്റെ നിന്ദയെ മാറ്റിയിരിക്കുന്നു.  [യോശു 5: 9] സ്വയത്തെയും ദൈവത്തേയും ഒരേ പോലെ സേവിക്കുന്ന ഇരുമനസ്സിനെയാണ് മി സ്രയീം പ്രതിനിധാനം ചെയ്യുന്നത്. ബാഹ്യ വിശുദ്ധിക്ക് പകരം ദൈവേഷ്ടം ചെയ്യാനായി നമ്മുടെ ഹൃദയം സമർപ്പിക്കപ്പെടണം .പെസഹാ കുഞ്ഞാടായ ക്രിസ്തുവിനാൽ പാപത്തിൽ നിന്ന് രക്ഷിക്കപ്പെട്ടവരായ നാം ഇപ്പോൾ അവന്റെ സ്നേഹത്തിൽ ഒരു ജീവിതകാലം മുഴുവൻ വസിക്കുവാൻ പ്രതിജ്ഞാബദ്ധരാണ്. മിസ്രയീമിനോടുള്ള  ആഗ്രഹം  ഇനിമേൽ നമ്മിലില്ല.

7. നിങ്ങളോടു തന്നെ സുവിശേഷം പ്രസംഗിക്കുക. പുരോഹിതന്മാർ * shôphâr yôbêl * ഊതി. [യോശു  6: 5] * യോവേൽ  എന്നത്  ജൂബിലി എന്നതിന്റെ എബ്രായ പദമാണ്, ജൂബിലി വർഷം ആഘോഷിക്കുന്നതിനായി ആട്ടുകൊറ്റന്റ കൊമ്പ് ഊതുന്നതിനെ സൂചിപ്പിക്കുന്നു. [ലേവ്യ 25: 9-10]

ക്രിസ്തു പാപത്തിനെതിരായ വിജയം നേടി എന്ന് സുവിശേഷം പ്രഖ്യാപിക്കുന്നു. ക്രിസ്തുവിൽ “യേശു പൈതൽ ” എന്ന നിലയിൽ, നാം ഒരു പുതിയ സൃഷ്ടിയാണ്… നമ്മൾ പൂർണരാണ്. അടിമത്തത്തിൽ നിന്ന് ജീവനിലേക്ക് നാം വീണ്ടെടുക്കപ്പെട്ടിരിക്കുന്നു. പിശാചിനോടു  ‘ഇല്ല’ എന്ന് പറയാൻ നമുക്ക് ശക്തിയുണ്ട്… _ [Rf കൊലൊസ്സ്യർ 2: 14-15, കൊലൊസ്സ്യർ 2:10, തീത്തോസ്  2: 11-12 etc]

 സുവിശേഷത്തിന്റെ ജൂബിലി(പാപത്തിൽ  നിന്ന് വിടുവിക്കുന്ന,  സ്വാതന്ത്രമാക്കുന്ന സുവിശേഷം  ) നമ്മുടെ ഹൃദയങ്ങളോട് സംസാരിക്കുമ്പോൾ,  പാപത്തിനെതിരെ പോരാടുവാൻ  നമുക്ക്   ശക്തിയില്ല എന്ന്  നമ്മെ വിശ്വസിപ്പിച്ച നുണകൾ, ദൈവത്തെക്കുറിച്ചും നമ്മെക്കുറിച്ചും ഉള്ള നമ്മുടെ വികലമായ ചിത്രങ്ങൾ, നമ്മുടെ ഭയം… എല്ലാം തകർന്നു  വീഴും … ഇപ്പോൾ നമുക്ക് വഴി തുറന്നിരിക്കുന്നു സത്യത്തെ അടിസ്ഥാനമാക്കി പുതിയ ചിന്താ രീതികൾ സ്വീകരിക്കുക.

7 തവണ  ഷാഫർ യബൽ ഊതി കൊണ്ട് അവർ യെരീഹോയെ ചുറ്റിനടന്നു.   സമാധാനത്തിന്റെ സുവിശേഷം ഒരുക്കുന്നതിന്റെ ചെരിപ്പുകൾ ധരിക്കാൻ  പൗലോസ് പറഞ്ഞു.  ക്രിസ്തുവിലൂടെ കാൽവരിയുടെ പൂർത്തീകരിച്ച പ്രവർത്തനങ്ങളെക്കുറിച്ച് അനുദിനം ഓർമ്മിക്കുന്നത്  നല്ലതാണ്… കൂടാതെ സുവിശേഷത്തെ ധ്യാനിക്കുന്ന നമ്മുടെ മനസ്സിനെ രൂപാന്തരപ്പെടുത്താൻ പരിശുദ്ധാത്മാവിനോട് അപേക്ഷിക്കുക. സങ്കീർത്തനം 119 ന്യായപ്രമാണത്തെ ഹൃദയപൂർവ്വം ധ്യാനിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്നു. കർത്താവിനാൽ വീണ്ടെടുക്കപ്പെട്ടവരെന്ന നിലയിൽ, സുവിശേഷത്തിന്റെ വിജയത്തെയും സ്വാതന്ത്ര്യത്തെയും  രാവും പകലും ധ്യാനിക്കുക എന്നതാണ് നമ്മുടെ, പ്രമോദം.

യേശുവേ നാഥാ, യഹോവയുടെ സൈന്യങ്ങളുടെ നായകൻ നീ ആകുന്നു. നീ ഞങ്ങളിലും ഞങ്ങൾ നിന്നിലും ആകുന്നു. , പാപകരമായ ചിന്താ രീതികളെയും പെരുമാറ്റത്തെയും പരാജയപ്പെടുത്താൻ ഞങ്ങളിൽ പ്രവർത്തിക്കുന്ന നിന്റെ മഹൽ ശക്തി മനസ്സിലാക്കാൻ ഞങ്ങളെ പ്രാപ്തരാക്കേണമേ. സുവിശേഷത്തിന്റെ ജൂബിലി അടിസ്ഥാനമാക്കി പുതിയ ചിന്താ രീതികൾ ഉൾകൊള്ളുവാൻഞങ്ങളെ തുണക്കേണമേ.. ആമേൻ_
വിവ .Dr Geetha Abraham &Mini Raja

ആലീസ് ഡി.

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -