ആവർത്തനം 29 : 2 , 3

ആവർത്തനം 29 : 2 , 3

എങ്കിലും തിരിച്ചറിയുന്ന ഹൃദയവും കാണുന്ന കണ്ണും കേൾക്കുന്ന ചെവിയും യാഹോവ നിങ്ങൾക്ക് ഇന്നുവരെയും തന്നിട്ടില്ല
🍒🍒🍒🍒🍒🍒🍒🍒🍒🍒

   ഏറ്റവും സമ്പൽ സമൃദ്ധിയും ഉന്നത വിദ്യാഭാസവും  കരുത്തുറ്റ രാജാവും ഭരിച്ചിരുന്ന മിസ്രയീമെന്ന വലിയ രാജ്യത്തിൽ നിന്നും ,  യാതൊരു വിലയുമില്ലാതെ  രക്ഷിക്കാൻ  ഒരു രാജാവോ നേതാവോ ഇല്ലാതെ, തലമുറ തലമുറയായി അടിമകളായി കിടന്ന ജനത്തെ ,  രാജാവിനെ ഭയന്ന് ഒളിച്ചോടിയ, തടിച്ച നാവും വിക്കുള്ളവനുമായ ഒരുവനെ കൊണ്ടു , ലോകം കണ്ടിട്ടില്ലാത്ത വിധത്തിൽ അത്ഭുതവും അടയാളങ്ങളും കാണിച്ചു യഹോവയായ ദൈവം രക്ഷിച്ചെടുത്ത ഒരു ജനതയാണ് യിസ്രായേൽ.

കഴിക്കാൻ ശക്തന്മാരുടെ ആഹാരവും, പാറയിൽ നിന്നുള്ള വെള്ളവും, കാടയിറച്ചിയും കൊടുത്തു, പകൽ സൂര്യ താപം ഏൽക്കാതെ മേഘസ്‌തംഭവും രാത്രി വെളിച്ചമായി അഗ്നിതൂണും നൽകി,
ഉടുത്തിരുന്ന വസ്ത്രം ജീർണ്ണിക്കാതെ, കാലിലെ ചെരിപ്പു പഴകാതെ , കാലുകൾ വീങ്ങാതെ,  40 വർഷം കഠിനമായ മരുഭൂമിയിൽ കൂടെ  നടത്തി , മല്ലന്മാരും ശക്തന്മാരും അനാക്യാരും ജീവിക്കുന്ന പാലും തേനും ഒഴുകുന്ന ദേശത്തെക്കു കൊണ്ടുപോയി അവിടെ പാർപ്പിക്കുമെന്നുള്ള വാഗ്ദാനവും വാങ്ങി യാത്രപുറപ്പെട്ട് യോർദ്ദാൻ നദിക്കരയിൽ നിൽക്കുന്ന ജനത്തോടാണ്  മോശെ ഈ വാക്കുകൾ പറയുന്നത്.

നിങ്ങൾ അത്ഭുതവും അതിശങ്ങളും അടയാളങ്ങളും കണ്ടതൊക്കെ ശരിയാണ്,   വലിയ വലിയ അനുഗ്രഹങ്ങളൊക്കെ നിങ്ങൾ കേട്ടതും ശരിയാണ്.  പക്ഷെ ദൈവം നിങ്ങൾക്ക് അത് തിരിച്ചറിയാനുള്ള ഹൃദയം മാത്രം തന്നിട്ടില്ല..

എത്ര വിരോധാഭാസമാണ് ഈ വാക്കുകൾ..

എല്ലാം നിങ്ങളിടെ കണ്മുൻപിൽ ഉണ്ട് പക്ഷെ അത് അനുഭവിക്കാനുള്ള യോഗമില്ല എന്ന് പറയുന്നതു പോലെയാണിത്

എന്തുകൊണ്ടാണ് ദൈവം അങ്ങനെ ഒരു ഹൃദയവും കണ്ണും കാതും അവർക്കു നൽകിത്?  ദൈവം പക്ഷപാതം കാണിച്ചതാണോ?

 അല്ല... ഒരിക്കലും അല്ല...

അവർക്കു അതിനുള്ള മനസില്ലാതെപോയതാണ് കാരണം.. 

ജീവനും മരണവും തെരഞ്ഞെടുക്കാനുള്ള വഴി എപ്പോഴും അവരുടെ മുമ്പിൽ  ഉണ്ടായിരുന്നു...

ഇന്നും അനേകരുടെ ഹൃദയവും കണ്ണും കാതും ഇങ്ങനെയായിരിക്കുന്നു.
ദൈവീക വഴികൾ മനസ്സിലാക്കാനോ അവ തെരെഞ്ഞെടുക്കാനോ മനസില്ലാതെ, തങ്ങളുടെ ദുരവസ്ഥയെ നോക്കി ദൈവത്തെ ദുഷിക്കുന്നവർ...

ഒന്ന് മനസു തുറക്കാനോ ദൈവത്തെ അംഗീകരിക്കാനോ, വചനം കൈകൊള്ളാനോ മനസ്സില്ലാതെ ശാപഗ്രസ്തരായി ജീവിക്കുന്നവർ

മാത്രമല്ല, ദൈവത്തേയും വചനത്തെയും അറിഞ്ഞിട്ടും അവ അനുഭവിച്ചിട്ടും 
 അനുസരിക്കാതെ മറുതലിക്കുന്നവർ...

എന്നാൽ സ്നേഹനിധിയായ ദൈവം ഇപ്പോഴും കരുണയോടെ അവർക്കായി  കാത്തു നിൽക്കുന്നു...

നാം എങ്ങനെയുള്ളവരായിരിക്കുന്നു?

പാപത്തിന്റെ അടിമത്വത്തിൽ നിന്നും രക്ഷപെട്ടിട്ടും,  അർഹതയില്ലാത്ത അനുഗ്രഹങ്ങൾ അനുഭവിച്ചിട്ടും,  ഇപ്പോഴും അവസരങ്ങൾ കിട്ടുമ്പോൾ പാപത്തിൽ രസിച്ചും , കിട്ടാത്ത നന്മക്കായി പിറുപിറുത്തും മറുതലിച്ചും ദൈവത്തെ ദുഷിച്ചും ജീവിക്കുന്നവരാണോ?

അങ്ങനെയെങ്കിൽ നാമും യിസ്രായേൽ ജനത്തേക്കാൾ ഒട്ടും മോശക്കാരല്ല. ...

 പാപത്തിൽ നിന്നും രക്ഷിച്ച ദൈവത്തിന്റെ മഹാസ്നേഹത്തെയും,  ലഭിച്ച നന്മകളേയും ഓർത്ത്‌ നന്ദിയുള്ളവരായിരിക്കാൻ ദൈവം നമ്മെ സഹായിക്കട്ടെ.....
🍒🍒🍒🍒🍒🍒🍒🍒🍒🍒


പ്രഭാ തോമസ്
കാസർഗോഡ്🌹

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -