മോശെ ക്രിസ്തുവിനെ പരാമർശിക്കുന്നു - പാറ 📖ആവർത്തനം 32

മോശെ ക്രിസ്തുവിനെ  പരാമർശിക്കുന്നു - പാറ
📖ആവർത്തനം 32

കാദേശിൽ രണ്ടുതവണ പാറയിൽ അടിച്ചതുകൊണ്ട്  (സംഖ്യ 20: 7-11) വാഗ്‌ദത്ത ദേശത്തേക്കുള്ള പ്രവേശന ടിക്കറ്റ് ലഭിക്കാൻ അയോഗ്യനാക്കപ്പെട്ട മോശെ (സംഖ്യ 20: 12) ആലാപനരീതിയിൽ സംസാരിച്ചു:
🎶🎵
"ആകാശമേ, ചെവിതരിക; ഞാൻ സംസാരിക്കും; ഭൂമി എന്റെ വായിൻ വാക്കുകളെ കേൾക്കട്ടെ..... ഞാൻ  യഹോവയുടെ നാമം  ഘോഷിക്കും...... "(v 1--3)
🎵🎶
മോശെയുടെ പാട്ട്,  ഉപദേശം  എന്നാണ് വിവരിക്കപെട്ടിരിക്കുന്നത്  (വാക്യം 2). ആരാധനയിൽ നാം പാടുന്ന ഗാനങ്ങളും പ്രധാനപ്പെട്ട സത്യം പഠിപ്പിക്കുന്നതായിരിക്കണം. ആലാപനത്തിലൂടെ മോശെ  പറയുന്ന  സന്ദേശം കേൾക്കാൻ,  ഉടമ്പടിയുടെ സാക്ഷിയായി ആകാശവും ഭൂമിയും  വിളിക്കപ്പെട്ടു, കാരണം കർത്താവിനെ പാറയായി പരിചയപ്പെടുത്തി മോശെ സത്യം പ്രഖ്യാപിക്കാൻ പോകുകയാണ് v (വാ. 4,15, 18,30,31 ). അവന്റെ  ഉപദേശം ഭൂമിക്കു, മഴ, മഞ്ഞ്, മഴത്തുള്ളികൾ എന്നിവ പോലെയായിരിക്കും 💦

 1 ) മാറ്റമില്ലാത്ത പാറ  v 4
ഇത് ദൈവത്തിന്റെ മാറ്റമില്ലായ്മയെയും  സ്ഥിരതയെയും പ്രതിനിധീകരിക്കുന്നു:
അവന്റെ പ്രവൃത്തികൾ  തികവുറ്റതാണ്.
അവന്റെ വഴികൾ ന്യായമയത്
അവൻ മാറ്റമില്ലാത്തവനും വിശ്വസ്തനുമാണ്.
 🎈യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നെ ✝ എബ്രാ 13: 8

 2) സമൃദ്ധിയെ  നൽകുന്ന പാറ *v 15
യഹോവ യെശൂരൂനെ- നീതിമാനായ-(ഇസ്രായേൽ) അനുഗ്രഹിച്ചു. തന്റെ ജനത്തിനുവേണ്ടിയുള്ള ദൈവത്തിന്റെ സമൃദ്ധമായ കരുതലിന്റെ അനുഗ്രഹം അവർക്ക് ഒരു കെണിയായിത്തീർന്നു:
അവർ പുഷ്ടി  വച്ച് കനത്തു തടിച്ചു അഹങ്കാരികളായി
അവർ കർത്താവിനെ ഉപേക്ഷിച്ചു
അവർ തങ്ങളുടെ  രക്ഷകനായ ദൈവത്തെ നിരസിച്ചു
🎈 യേശു-അനുഗ്രഹങ്ങളുടെ ദാതാവ് പറഞ്ഞു: അമർത്തി കുലുക്കി കവിയുന്നൊരു നല്ല അളവു നിങ്ങളുടെ മടിയിൽ തരും;"  ✝ ലൂക്കോസ് 6:38

 3 ) കരുതുന്ന പാറ* v 18 ദൈവം അവർക്ക്,
അവരെ പ്രസവിക്കുകയും  കരുതുകയും ചെയ്ത  അമ്മയെപ്പോലെയായിരുന്നു ; എന്നിട്ടും അവർ തങ്ങളുടെ  പാറയെ  ഉപേക്ഷിച്ചു
🎈 നമ്മുടെ നല്ല ഇടയനായ യേശുക്രിസ്തു പറഞ്ഞു,  കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിന്കീഴ് ചേർക്കുംപോലെ" തന്റെ മക്കളെ കൂട്ടിച്ചേർക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ✝ യോഹന്നാൻ 10:11; ലൂക്കോസ് 13:34

 4) ഉന്നതമായ പാറ  v 30-31
ജാതികളുടെ
  ദേവന്മാർക്കും ( പാറ ) ഇസ്രായേലിന്റെ ദൈവത്തിനും  ( പാറ ) തമ്മിൽ ഉള്ള വ്യത്യാസം മോശെ വ്യക്തമാക്കുന്നു.  ഇസ്രായേലിന്റെ ദൈവം അത്യുന്നതനാണ്.
യേശുക്രിസ്തു കർത്താധികർത്താവും രാജാധിരാജനും ആകുന്നു✝ വെളി 17:14; 19:16

സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല  അധികാരവും അവനു മാത്രമേ നൽകിയിട്ടുള്ളൂ ✝ മത്തായി 28:18

✅ മോശെ തന്റെ പാട്ടിൽ ഇവ  വ്യക്തമായി പരാമർശിച്ചു:
~ പാറയെ  നിരസിച്ചു (v 15 ബി)
~ പാറയെ വിസ്മരിച്ചു (വാ. 18)

👉🏽അതെ, യേശുക്രിസ്തു ആകുന്ന പാറയെ  യഹൂദന്മാർ നിരസിച്ചു, സ്വന്തം ശിഷ്യന്മാർ തള്ളിപ്പറഞ്ഞു.
 അവൻ സ്വന്തമായതിലേക്കു വന്നു, എന്നാൽ സ്വന്തമായത് അവനെ കൈക്കൊണ്ടില്ല * ✒ യോഹന്നാൻ 1:11

എന്നിട്ടും അവൻ മൂലക്കല്ലായി തീർന്നു. ആ  പാറമേൽ തന്റെ  സഭയെ  പണിതു( യേശുക്രിസ്തു,  മശിഹ എന്നു വിശ്വാസത്തോടെ ഏറ്റുപറയുന്നതിലൂടെ ), പാതാളത്തിന്റെ  വാതിലുകൾ  അതിനെ  ജയിക്കയില്ല എന്നു  ഉറപ്പു  തന്നു.  🙌

പ്രിയമുള്ളവരേ, നമുക്ക് ദാവീദ് രാജാവിനോടൊപ്പം ചേർന്നു  പാടാം : അവൻ തന്നേ എന്റെ പാറയും എന്റെ രക്ഷയും ആകുന്നു; എന്റെ ഗോപുരം അവൻ തന്നേ; ഞാൻ ഏറെ കുലുങ്ങുകയില്ല .
സങ്കീർത്തനങ്ങൾ 62:2

അതെ, യേശുക്രിസ്തു യുഗങ്ങളുടെ പാറയാണ്, നിങ്ങൾക്കും എനിക്കും വേണ്ടി  പിളർന്ന പാറയാണ് ; നമുക്ക് അതിൽ  മറഞ്ഞിരിക്കാം .

ദൈവത്തിനു മഹത്വം ഉണ്ടാകട്ടെ 🙏
✍🏽 മാർക്ക് ബോജെ ArP🌄
വിവർത്തനം  Mini Raja

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -